Category: Data Brief

Data Brief Hindutva Indian Islamophobia

ഇന്ത്യൻ മുസ് ലിംകള്‍: സമ്പത്തും ജീവിതനിലവാരവും

പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു (27 മെയ് 2024) മന്ത്രിയുടെ പ്രതികരണം. സാമൂഹിക_സാമ്പത്തിക സര്‍വേ നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ളതാണെന്നും വികസനത്തിനല്ല, വോട്ടിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കിടയില്‍ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയാണ്. എങ്ങനെയാണ് ദരിദ്രരെ ഹിന്ദു/മുസ്‌ലിം എന്ന് വിഭജിക്കാന്‍ […]

Read more »

Data Brief Hindutva Indian Islamophobia

പുതിയ മുസ്‌ലിം മധ്യവർഗം

മധ്യവർഗ കുടുംബങ്ങളുടെ വളർച്ചയിൽ ഇന്ത്യയിൽ മുന്നിലുള്ള നഗരം മലപ്പുറമാണെന്ന് ഗവേഷണ സ്ഥാപനമായ പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ എക്കണോമി (2022) രാജ്യവ്യാപകമായി നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വളരെ ദുർബലമായ സാമ്പിളുകളാണ് പഠനത്തിനു ഉപയോഗിച്ചതെന്നാണ് വിമർശകർ കരുതുന്നത്. ഈ സാഹചര്യത്തിൽ  മുസ് ലിം മധ്യവർഗം എന്ന പരികൽപന ഇവ്വിഷയകമായ  ഗവേഷണ പഠനങ്ങൾ വിശദീകരിക്കുന്നതെങ്ങനെയെന്നു നോക്കാം. അതിസമ്പന്നരായ മുസ്ലിംകൾ ആകെ മുസ് ലിം ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെയാണ്. ഒന്ന്, ബ്രിട്ടിഷ് ഭരണകാലത്ത് ഭൂമി, പരമ്പരാഗത […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും

മുസ് ലിംകൾ അടക്കമുള്ള  വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍  ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക  ആവിഷ്കാരമായി  പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും  ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ  അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ  ജനാധിപത്യ മാതൃകയുടെ  നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […]

Read more »

Data Brief Hindutva Indian Islamophobia Islamophobia Studies

ഇൻഡ്യൻ ജനാധിപത്യത്തിലെ മു​സ്‍ലിം ന്യൂനപക്ഷ പ്രാതിനിധ്യം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ ഏഴരപ്പതിറ്റാണ്ട് കാലത്തെ സ്വതന്ത്ര്യ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതം പല തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എങ്ങനെ പ്രതിനിധാനംചെയ്യുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഒരു ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യനിർണയത്തിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യ എഴുപത്തി അഞ്ച് വയസ്സ് പിന്നിടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം എവിടെയെത്തി നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിലെ ന്യൂനപക്ഷം സാങ്കേതികമായി ഭൂരിപക്ഷം നേടിയവരുടെ ഭരണമാണ് ജനാധിപത്യത്തിൽ നടക്കുക. എന്നാൽ, ന്യൂനപക്ഷത്തെ കൂടി പരിഗണിക്കുകയും ഉൾക്കൊള്ളുകയും […]

Read more »

Data Brief Hindutva

ഹിന്ദുത്വരും ജനസംഖ്യാഭീതിയും

ഇന്ത്യയില്‍ 79.80 % ജനങ്ങള്‍ 980,378,868 (2011) ആളുകള്‍ ഹിന്ദുമത വിശ്വാസികള്‍ ആയതിനാല്‍ തങ്ങളൊരു ഭൂരിപക്ഷം ആണെന്നും രാഷ്ട്രീയാധികാരം തന്നിഷ്ടത്തിനുള്ള അവകാശപത്രമാണെന്ന അഹങ്കാരവുമാണ് അവരെ നയിക്കുന്നത്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷമായ 14.2 % മുസ്‌ളീങ്ങളും 2.3 % ക്രിസ്ത്യാനികളും 1.7 % സിഖുകാരും 0.7% ബൗദ്ധരും 0.37% ജൈനരും കൂടാതെ പാഴ്‌സി, യഹൂദ, ബഹായ്, ആദിവാസി വിശ്വാസികള്‍, പ്രത്യേക മതമില്ലാത്തവര്‍ ഒക്കെ തങ്ങളുടെ മുമ്പില്‍ തീര്‍ത്തും ദുര്‍ബലരാണെന്ന ചിന്തയാണു ഹിന്ദുത്വവാദികളുടെ ധൈര്യത്തിന് ആധാരം. രാഷ്ട്രീയ അധികാരം ലഭിച്ചെന്ന […]

Read more »