Category: Theorising Islamophobia

Global Islamophobia Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയും ആന്ത്രോപൊസീനും

വര്‍ഗ, വര്‍ണ, വംശ, മത, പ്രദേശ, ലിംഗ വിവേചനമില്ലാതെ മുഴുവന്‍ ലോകത്തെയും ബാധിക്കുന്ന പ്രശ്‌നമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറിയിരിക്കുന്നു. മുഴുവന്‍ മനുഷ്യരും പ്രകൃതിയും ഒരു പോലെ അനുഭവിക്കുന്ന ഏക ആഗോള പ്രശ്‌നം എന്ന സാര്‍വലൗകിക പദവിയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുണ്ട്. ഉദാഹരണമായി, കരയില്‍ അനുഭവിക്കുന്ന താപനത്തിലെ മാറ്റങ്ങളും കടലില്‍ വ്യാപകമായ ജലത്തിന്റെ അമ്ല വല്‍ക്കരണവും ഉണ്ടാക്കിയ കെടുതികള്‍ എല്ലാ പ്രദേശങ്ങളും ജനതകളും ഒരു പോലെ അനുഭവിക്കുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വെളളപ്പൊക്കം, വരള്‍ച്ച, ഭൂചലനം, കടലെടുക്കല്‍ തുടങ്ങി ആണവ പ്രശ്‌നം, […]

Read more »

Islamophobia Studies Theorising Islamophobia

പ്രാദേശിക ഇസ്‌ലാം, സൂഫി ഇസ്‌ലാം, മുസ്‌ലിംകളിലെ ജാതി

ഇന്ത്യയിലെ അറിയപ്പെട്ട സാമൂഹിക ശാസ്ത്രജ്ഞനായിരുന്നു 2023 ജൂൺ 19ന് അന്തരിച്ച പ്രൊഫ. ഇംതിയാസ് അഹമദ്. ഇന്ത്യൻ മുസ്‌ലിംകൾക്കിടയിലെ സാമൂഹിക ഉൾപ്പിരിവുകളെയും ഇസ്‌ലാമിൻ്റെ രൂപപ്പെടലുകളെയും കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങൾ നിരവധി ചർച്ചകൾക്കു വഴി തെളിയിച്ചിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ 1940 ഏപ്രിൽ 28 ന് ജനിച്ച അഹമദ് ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പഠനത്തിനായി ഡൽഹിയിലേക്ക് ചേക്കേറിയ അഹമദ് 1964-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ സീനിയർ റിസർച്ച് അനലിസ്റ്റായും പിന്നീട് […]

Read more »

Indian Islamophobia Theorising Islamophobia

മുസ്‌ലിം ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്?

ആരാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങളുടെയും വിമര്‍ശനമായും ഇത് ഉയര്‍ന്നു വരാറുണ്ട്. ന്യൂനപക്ഷ അവകാശങ്ങളെയും ന്യൂനപക്ഷ പ്രശ്‌നങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ അവബോധത്തിന്റെ കുറവാണ് ഇത്തരം പ്രസ്താവനകളില്‍ തെളിഞ്ഞു കാണാറുള്ളത്. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ പലപ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ സ്വയം സംഘാടനത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനത്തിന്റെ ഭാഗമായും ഈ ചോദ്യം കടന്നുവരുന്നു. ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം നല്ല മുസ്‌ലിമിനെയും ചീത്ത മുസ്‌ലിമിനെയും നിര്‍ണയിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായും മാറുന്നുണ്ട്. […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

നവോത്ഥാനം, പരിഷ്കരണം, മുസ്‌ലിം: എങ്ങിനെ വായിക്കണം ?

മുസ്‌ലിംകൾ: സാമുദായികതക്കും ദേശീയതക്കുമിടയിൽ കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ ഘടകമായി പഠിതാക്കള്‍ പരിഗണിച്ചവയിലൊന്ന് ദേശീയതയുമായുള്ള അതിന്‍റെ ബന്ധമായിരുന്നു. നവോത്ഥാന ശ്രമങ്ങള്‍ ക്രമേണ ദേശീയതയിലേക്കു വികസിക്കുമെന്ന് നവോത്ഥാന ചരിത്രകാരന്മാര്‍ കരുതി. അവരുടെ നോട്ടത്തിൽ അത് ശരിയുമായിരുന്നു. അവര്‍ പഠനവിധേയമാക്കിയ ജാതി നവീകരണ പ്രസ്ഥാനങ്ങള്‍ പ്രധാനമായും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പമാണ് വികസിച്ചുവന്നത്. നമ്പൂതിരിമാരുടെയും നായന്മാരുടെയും സാമുദായിക പ്രസ്ഥാനങ്ങള്‍ പൊതുവിൽ എല്ലാ കാലത്തും ദേശീയതയുമായി സജീവമായ ബന്ധം സ്ഥാപിച്ചു. സവര്‍ണരെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുളള കാര്യവുമായിരുന്നില്ല. ഹിന്ദുമത പരിഷ്കരണവും ദേശീയ പ്രസ്ഥാനവും പരസ്പരം വേര്‍തിരിക്കാനാവാത്ത […]

Read more »

Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയവും: അനുഭവവും തിരിച്ചറിവുകളും

ഇസ്ലാമോഫോബിയ ഒരു യൂറോപ്യൻ നിർമ്മിതി ആയിട്ടാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്പ്യൻ ആധുനികതയും ‘പ്രാകൃത ഇസ്ലാമും’ തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഇസ്ലാമോഫോബിയ രൂപപെട്ടത് എന്ന രീതിയിൽ വലിയ ചർച്ചകൾ നന്നിരുന്നു ഇപ്പോഴും നടക്കുന്നുണ്ട്. Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോർട്ടാണ് ഇസ്ലാമോഫോബിയ അഥവാ ഇസ്ലാംപേടിയെ കുറിച്ചുള്ള ബ്രിട്ടിഷ് അന്വേഷണം ഒരു അക്കാഡമിക്- രാഷ്ട്രീയ അന്വേഷണവിഷയമാക്കി തീർത്തത്. യൂറോപ്പ്യന് ചിന്തകർ ഈ പ്രശ്നത്തെ അധിനികതയുടെ ഒരു പ്രതിസന്ധി എന്ന നിലക്കാണ് […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

കീഴാള രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇസ്‌ലാമോഫോബിയ

കുറച്ചു കാലം മുന്‍പ് ദലിത് രാഷ്ട്രീയ രംഗത്ത് സജീവമായ ഒരു വ്യക്തിയുമായുള്ള ചര്‍ച്ചയില്‍ ആ വ്യക്തി ഉന്നയിച്ച ഒരു കാര്യം കീഴാള രാഷ്ട്രീയ ഇടങ്ങളിലെ ഒരു പ്രതിസന്ധിയെ വെളിവാക്കുന്നതായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന വ്യവഹാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നല്ല ധാരണയുള്ള വ്യക്തിയില്‍ നിന്നുമാണ് ഈ പരാമര്‍ശം വന്നത് എന്നത് കാര്യത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. “ഇപ്പോള്‍ ഏതിനേയും ‘മുസ്ലിം വിരുദ്ധത’ എന്ന് ആരോപിക്കാന്‍ എളുപ്പമാണ്” എന്നതായിരുന്നു പരാമര്‍ശം. ഈ പരാമര്‍ശം വളരെ പരിചിതമായാണ് തോന്നിയത്. ജാതിയുടെ വിഷയം […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

മുസ്ലിംങ്ങളും ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വവും: ഗുജറാത്ത് മുതല്‍ ബീമാപ്പള്ളി വരെ

2009 മെയ് 17 നു നടന്ന  ബീമാപ്പള്ളിവെടിവയ്പ്പിനു ശേഷമുള്ള നിരവധി ദിവസങ്ങളിലെ മൌനത്തിനും പോലീസ് നടപടികളുടെ ഏകപക്ഷീയമായ സ്ഥിരീകരണത്തിനും ശേഷം സര്‍ക്കാരും മാധ്യമങ്ങളും ചില കാര്യങ്ങളെങ്കിലും മാറ്റിപ്പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും, പ്രാദേശികമുസ്ലിംലീഗ് നേതൃത്വം, സോളിഡാരിറ്റി, പി.ഡി.പി, എസ്.ഡി.പി.ഐ മുതലായ സംഘടനകളുടെയും മുസ്ലിംസമുദായത്തിലെ ഊര്‍ജ്ജസ്വലരായ ചില പത്രപ്രവര്‍ത്തകരുടെയും ശ്രമഫലമായിട്ടാണ് ഈ കാര്യങ്ങള്‍ നടന്നത്. അവര്‍ക്കൊപ്പം നിന്നവരാകട്ടെ തീരദേശത്തെ സ്വതന്ത്രമത്സ്യത്തൊഴിലാളി സംഘടനയും, ചില ദലിത് സംഘടനകളും, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും. ഈ വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മുകളില്‍ […]

Read more »