Category: Islamophobia Studies

Islamophobia Studies Theorising Islamophobia

വിവിധയിനം ഇസ്‌ലാമോഫോബിയകൾ

ഇസ്‌ലാമോഫോബിയ പല തലത്തിലുണ്ട്. ദേശരാഷ്ട്ര വ്യവസ്ഥ തന്നെ ഇസ്‌ലാമോഫോബിയയുടെ രൂപം കൈവരിക്കുന്ന വ്യവസ്ഥാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. ജാതി, പ്രദേശം, ലിംഗം, വർഗം തുടങ്ങിയ രൂപം കൈവരിക്കുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. വ്യക്തികളും വിഭാഗങ്ങളും പുലർത്തുന്ന വിവിധയിനം ഇസ്‌ലാമോഫോബിയകളുണ്ട്: സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മതേതരരെന്നും ജനാധിപത്യവാദികളെന്നും ഇടതുപക്ഷക്കാരെന്നും സ്വയം വിശേഷിപ്പിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇസ്‌ലാമോഫോബിയ തുടങ്ങി വിവിധ രീതിയിൽ ഇത് പ്രവർത്തിക്കുന്നു. എന്നാല്‍ വിവിധ വിഭാഗങ്ങളുടെ ഇസ്‌ലാമോഫോബിയകളെ പരസ്പരം സമീകരിക്കരുതെന്നതാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രധാനം. കാരണം സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മുസ്‌ലിം, അല്ലെങ്കില്‍ ഇസ്‌ലാം എന്നതിന്റെ […]

Read more »

Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയ: വംശീയതയും വംശീയവൽകരണവും

മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയതയാണ് ഇസ്ലാമോഫോബിയ. മുസ്‌ലിംകള്‍ എന്തു പറയുന്നു, പ്രവര്‍ത്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു, ഏത് തരത്തില്‍ കുടുംബ/ വ്യക്തി ജീവിതം നയിക്കുന്നു, സാമ്പത്തിക, സാമൂഹ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു, ദൈംനംദിനജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു, സാമൂഹികവ്യവസ്ഥയെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നു, ഏതു രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടുന്നു, എങ്ങനെയുള്ള ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നു, ഏതു ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, ആരോഗ്യ പരിപാലനം, സൌഹൃദം എന്നിവ തിരഞ്ഞെടുക്കുന്നു തുടങ്ങിയവയെക്കുറിച്ചുള്ള മുസ്‌ലിംകളുടെ നിര്‍ണയനങ്ങളിലും തിരഞ്ഞെടുപ്പുകളിലും ആര്‍ക്കും വിയോജിപ്പുകളുണ്ടാകാം. മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശങ്ങളെ നിഷേധിക്കാത്തിടത്തോളം കാലം […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയിൽ നിന്ന് പുറത്തുകടന്ന മാന്ത്രികസ്ഥലമോ കേരളം?

ഇസ്‌ലാമോഫോബിയ എന്നത് അടിസ്ഥാനപരമായി ഒരു വംശീയവൽക്കരിക്കുന്ന രാഷ്ട്രീയ രൂപീകരണമാണ് (racializing political formation). മുസ്‌ലിംകളെ  താഴ്ന്നവരോ, സ്വയം നവീകരിക്കാൻ കഴിയാത്തവരോ, സംശയം ജനിപ്പിക്കുന്നവരോ, ഗൂഢാലോചനക്കാരോ, അപകടകാരികളോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് എളുപ്പത്തിൽ പിടി തരാത്ത അന്യരോ ആയ ഒരു സാമൂഹിക വിഭാഗമായി കൂട്ടായി ചിത്രീകരിക്കുന്ന ആശയങ്ങൾ, വിവരണങ്ങൾ, പൊതു പ്രഖ്യാപനങ്ങൾ, “സെക്കുലർ” നിയമങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ഭരണകൂട/പോലീസ് നടപടികൾ, ദൈനംദിന പെരുമാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് കേവലം ഒരു മതത്തോടുള്ള വിരോധമല്ല; ഇസ്‌ലാമുമായും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട […]

Read more »

Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയുടെ നിർവചനം

മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ് (മാന്‍ ഇസ് എ പൊലിറ്റിക്കല്‍ അനിമല്‍) എന്ന അരിസ്റ്റോട്ടിലിന്റെ നിര്‍വചനമാണ് ആധുനിക രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാന സങ്കല്പം. (‘മാന്‍’ എന്ന പുരുഷ ചരിത്രത്തിന്റെ പ്രശ്നമുള്ള നിര്‍വചനമാണിത്). ചരിത്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പറയുമ്പോള്‍ പില്‍കാലത്ത് ഇബ്‌നു ഖല്ദൂനും ഇത്തരമൊരു സമീപനം സ്വീകരിക്കുണ്ട്. ‘മുഖദ്ദിമ’യില്‍ ഖല്‍ദൂന്‍ പറയുന്നു: ഹ്യൂമന്‍ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഈസ് നെസസറി (മനുഷ്യ സാമൂഹ്യ സംഘാടനം അനിവാര്യതയാണ്). മനുഷ്യനും ജീവിയും ആവാന്‍ രാഷ്ട്രീയ സംഘാടനം വളരെ പ്രധാനമാണ്. എന്നാല്‍ രാഷ്ട്രീയമില്ലാത്തെ ജീവികളെ പുറന്തളളുന്ന […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

സ്വത്വത്തിന്റെ ലേലം: ഇസ്‌ലാമോഫോബിയയും ‘നേറ്റീവ് വിവരദാതാക്കളുടെ’ രാഷ്ട്രീയവും

ഇസ്ലാമോഫോബിയ പഠനങ്ങൾ തെളിയിച്ചത് പോലെ, മുസ്ലീങ്ങളെ “നല്ലവരെന്നും” “ചീത്തയെന്നും” തരംതിരിക്കുക മാത്രമല്ല ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അതിന്റെ കൂടെ സമുദായത്തിലെ ഏറ്റവും ബുദ്ധിപരമായും ആശയപരമായും ദരിദ്രമായവരെയും രാഷ്ട്രീയ ബോധമില്ലാത്തവരേയും, ധാർമ്മികമായി തകർന്നവരേയും, അനുരഞ്ജനത്തിന് സന്നദ്ധമായവരെയും (faustian pact), അവസരവാദികളേയും ബാക്കിയുള്ളവരെ പൊലീസിങ്ങിന് നിയമിക്കുക എന്ന തന്ത്രം കൂടി അത് പ്രയോഗിക്കുന്നു. ഇത്തരക്കാർ അധീശരുടെ കാര്യസ്ഥന്മാരായി ഉയർത്തപ്പെടുന്നത് അവർക്ക് സ്വന്തമായി രാഷ്ട്രീയമില്ലാത്തതു കൊണ്ട് മാത്രമല്ല, മറിച്ച് അവർക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു “രാഷ്ട്രീയ”മുള്ളത് കൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ പ്രായോജകർ ഇവിടെ നിഷ്പക്ഷമായി […]

Read more »

Islamophobia Studies Theorising Islamophobia

വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും ഒന്നാണോ?

ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെയാണ് വര്‍ഗീയതയെന്ന പരികല്‍പന വികസിച്ചിട്ടുള്ളതെന്നും അതെങ്ങനെയാണ് മുസ് ലിംകളുടെ രാഷ്ട്രീയകര്‍തൃത്വത്തെ കൈകാര്യം ചെയ്യുന്നതെന്നും വിശകലനം ചെയ്താലേ ഇതിന്റെ പ്രശ്‌നം മനസിലാവുകയുള്ളൂ. 1900 വരെ ഇന്ത്യയില്‍ കമ്മ്യൂണലിസം എന്ന പദം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മത സാമുദായിക പ്രശ്‌നങ്ങളെ വ്യവഹരിക്കാന്‍ ഉപയോഗിച്ചിരുന്നത്. സാമുദായിക അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെയും അവകാശങ്ങളെയും സൂചിപ്പിക്കുന്ന വളരെ പോസിറ്റീവായ ഒരു സംജ്ഞയായിരുന്നു 1900വരെ ഇത്. സ്വാതന്ത്ര്യപൂര്‍വകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്ന് വിവിധ തരത്തിലുള്ള സാമുദായിക അവകാശങ്ങള്‍ നേടിയെടുത്തത് പ്രധാനമായും സവര്‍ണവിഭാഗങ്ങളാണ്. അത് […]

Read more »

Hindutva Indian Islamophobia Islamophobia Studies

മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല: മൃഗവല്‍ക്കരണത്തെക്കുറിച്ച്

പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള (22 ഏപ്രിൽ 2025) രണ്ടാഴ്ചകളില്‍, ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 16 സംസ്ഥാനങ്ങളിലായി 64 ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മുസ്‌ലിംകള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള പരസ്യമായ ആഹ്വാനങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭീഷണികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഈ തരംഗത്തോടൊപ്പം, വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും വര്‍ധനവുണ്ടായി. പ്രത്യേകിച്ച് കശ്മീരികളെയും മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെയും ലക്ഷ്യം വച്ച്. റിപോര്‍ട്ട് പ്രകാരം, ഏപ്രില്‍ 23 […]

Read more »

Campus Islamophobia Hindutva Islamophobia Studies Kerala Islamophobia

“ഒരു ജാതി പിള്ളേരിഷ്ടാ”: സംവരണവും ഇസ്‌ലാമോഫോബിക് ഉപപാഠവും

സംവരണമെന്ന സംവിധാനത്തെപ്പോലെ ; ഒരേ സമയം നിർമാണാത്മകമായും, അതേ സമയം കാലുഷ്യങ്ങളിലൂടെയും, ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തെ മാറ്റിത്തീർക്കുകയും, ഉലക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ ആയുധം ഉണ്ടെന്നു തോന്നുന്നില്ല; മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള ഒബിസി സംവരണവും അതിനെതിരെയുള്ള സവർണ്ണ – ഹിന്ദുത്വ ശക്തികളുടെ വിധ്വംസാത്മകമായ കലാപകളും ഇന്ത്യയെ മാറ്റിപ്പണിത പോലെ മറ്റെരു പൊളിട്ടിക്കൽ ഇവൻ്റിനും സാധിച്ചിട്ടില്ല എന്നു തന്നെ ഉറപ്പിച്ച് പറയാനാവും.   ‘മണ്ഡൽ മസ്ജിദ്’ ‘ മസ്ജിദ് മന്തിർ’ , ‘അവരും നമ്മളും’ എന്നിങ്ങനെയൊക്കെയുള്ള […]

Read more »

Islamophobia Studies Theorising Islamophobia

ഉത്തരാധുനികതയല്ല, അധിനിവേശാനന്തരത: ഇസ്‌ലാമോഫോബിയാ വിരുദ്ധതയുടെ ചരിത്രസാഹചര്യം

ഉത്തരാധുനികത എന്നാല്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്ന സമീപനം ഏറെ ജനപ്രിയമാണ്. പത്ര മാധ്യമങ്ങല്‍ നിരീക്ഷിച്ചാല്‍ വിമര്‍ശകരും അനുകൂലികളും ഒരുപോലെ അംഗീകരിക്കുന്ന ഒരു പോപുലര്‍ നിര്‍വചനമാണിത്. ഗവേഷകരുടെ കാര്യമല്ല പറയുന്നത്. കേരളത്തിലും ഇതാണ് അനുഭവം. ഫ്രഞ്ച് ദാര്‍ശനികനും സാമൂഹികശാസ്ത്രജ്ഞനും സാഹിത്യനിരൂപകനുമായ ജീന്‍ ഫ്രാങ്ക്വാ ലിയോത്താര്‍ ആയിരുന്നു ഈ നിര്‍വചനത്തിനു പിന്നില്‍. ഉത്തരാധുനികതയുടെ പ്രഭാവം മനുഷ്യജീവിതത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വിശകലനം ചെയ്തതിലൂടെ അദ്ദേഹം ലോകമെങ്ങും വായിക്കപ്പെട്ടു. ലിയോത്താര്‍  (1979) പോസ്റ്റ് മോഡേണ്‍ അവസ്ഥയെ ‘ഗ്രാന്‍ഡ് നരേറ്റീവുകളെ’ (ബൃഹദാഖ്യാനങ്ങള്‍) ചോദ്യം […]

Read more »

Hindutva Islamophobia Studies Kerala Islamophobia

നെയ്യാറ്റിൻകര ഗോപന്റെ സമാധി: മുസ് ലിം ദൃശ്യതയും അദൃശ്യതയും

2025 ജനുവരി മാസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്യാറ്റിൻകരയിൽ ഗോപന്റെ സമാധിയെപ്പറ്റിയുള്ള വാർത്തകൾ. ചർച്ചകളിൽ സമാധിയുടെ സാംഗത്യവും, നിയമ പ്രശ്നങ്ങളും, കുടുംബത്തിന്റെ ബുദ്ധിമോശവും, അന്ധവിശ്വാസവും, സ്റ്റേറ്റിന്റെ ഇടപെടലും, ആരോഗ്യ പരിചരണത്തിലെ അപാകതയും ഒക്കെ നിറഞ്ഞു നിന്നു. അതിൽ ഏറ്റവും പ്രധാനമായി കാണാൻ കഴിഞ്ഞത് ‘മുസ്‌ലിം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന’ മകന്റെ പരാമർശത്തിലെ ഇസ്ലാമോഫോബിയയെ പറ്റിയുള്ള ചർച്ചകൾ ആണ്.   അന്ധവിശ്വാസമായും ബുദ്ധിയില്ലായ്മ ആയും ഒക്കെ ഈ സംഭവത്തെ പലരും കാണുന്നുണ്ട്. അന്ധവിശ്വാസമായി കാണപ്പെടുന്നത് കാലഹരണപ്പെട്ട വിശ്വാസം […]

Read more »