Tag: Indian Secularism

Kerala Islamophobia

ഞാനുമൊരു ഇസ്‌ലാമോഫോബായിരുന്നു

കത്തുന്ന വേനൽചൂടിനിടയിലും, നോമ്പിന്റെ അവസാന പത്തിലെ ആ തീക്ഷ്ണ സമയത്തും ഇത്രയും വലിയൊരു സദസ്സിനെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇസ് ലാമോഫോബിയയ്‌ക്കെതിരായ ഒരു യൂട്യൂബ് ചാനലിന്റെ (ടോപ് മീഡിയ) ഉദ്ഘാടനം നിർവഹിക്കാൻ ഞാൻ യോജിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ട്. മറ്റൊന്നുമല്ല. ഞാൻ ഒരിക്കൽ നല്ലൊരു ഇസ് ലാമോഫോബായിരുന്നു. അത് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല. ഞാൻ വളർന്നത് ആദ്യം […]

Read more »

Gendered Islamophobia Hindutva Indian Islamophobia

ഹിജാബ്, ഉച്ചഭാഷിണികൾ: നിയമ പരീക്ഷയും ഹിന്ദുത്വമാനദണ്ഡങ്ങളും

ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ, ഇന്ത്യൻ മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ മതേതരത്വവും മുസ്ലിം മതജീവിതത്തെ നിയന്ത്രിക്കുന്ന നിയമപരവും രാഷ്ട്രീയവുമായ നടപടികളിലൂടെ കൂടുതൽ പുനർനിർവചിക്കപ്പെടുകയാണ്. മതബഹുസ്വരതയുടെ സംരക്ഷണത്തിനു പകരം, മതം എങ്ങനെ, എവിടെ, ഏതുരൂപത്തിൽ ആചരിക്കണമെന്ന് തീരുമാനിച്ചുകൊണ്ട് ഇത്തരം വൈവിധ്യങ്ങളെ പിൻപറ്റുന്നവരിൽ രാഷ്ട്രബോധ്യത്തിലധിഷ്ഠിതമായ അച്ചടക്കം അടിച്ചേല്പിക്കാനാണ് ഈ ഭരണഘടനാതത്ത്വങ്ങളിപ്പോൾ പ്രയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ, മതേതരത്വമെന്നത് സഹവർത്തിത്വത്തിനുള്ള നിഷ്പക്ഷമായ വെറുമൊരു ചട്ടക്കൂടായല്ല വർത്തിക്കുന്നത്, മറിച്ച് ഹിന്ദുദേശീയതയുടെ സാംസ്കാരിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വിധം ന്യൂനപക്ഷമതങ്ങളെ നിരീക്ഷണത്തിലൂടെയും നിയന്ത്രണത്തിലൂടെയും പരുവപ്പെടുത്തുന്നൊരു ഭരണകൂടതന്ത്രമായാണ്. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ […]

Read more »

Gendered Islamophobia Indian Islamophobia Islamophobia Studies

ഹിജാബും പുരോഗമനവാദവും

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പുരോഗമനകാരികളുടെ ഒരു പ്രധാന വാദമിപ്പോഴും മുസ്‌ലിം സ്ത്രീകളെ അത് പുരുഷാധികാരത്തിന്റെ കാൽകീഴിൽ നിർത്തുന്നു എന്നതാണ് എന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ്. ഭരണകൂടവും മറ്റിതര സമൂഹങ്ങളും ചേർന്ന് വിശ്വാസത്തിന്റെ പേരിൽ വേട്ടയാടുന്ന അവരോട് നിങ്ങളുടെ വിശ്വാസാവകാശങ്ങൾ ആണധികാരത്തിൽ നിങ്ങളെ ചേർത്തുനിർത്തുന്നതാണെന്നും അത് പൊട്ടിച്ചെറിയണമെന്നും പറയുന്നവരുടെ വാക്കുകൾ ഭരണകൂട ഭാഷയുടെ വിവർത്തനമാകുന്നുണ്ട്. ഇത് തിരിച്ചറിയുക ഭരണകൂടവും മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എന്ന് പറഞ്ഞാണ് പലതരം നിയമങ്ങളും ഇടപെടലുകളും നടത്തുന്നത് എന്ന് ചേർത്ത് വായിക്കുമ്പോഴാണ്. […]

Read more »

Hindutva Indian Islamophobia

‘വോട്ട് ജിഹാദ്’: വിദ്വേഷ പ്രചാരണത്തിന്റെ പുതിയ മാതൃക

ഇസ്-ലാമിലെ സാങ്കേതിക ശബ്ദങ്ങളില്‍ പ്രധാനമായ ജിഹാദ് എന്ന വാക്കിന് വ്യക്തിഗതവും സാമൂഹികവുമായ പോരാട്ടം, പരിശ്രമം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. എന്നാല്‍, മുസ് ലിംകളുമായി ബന്ധപ്പെട്ട ഏതു സാങ്കേതിക പദവും വിവാദ രൂപകമാക്കി മാറ്റുന്നതില്‍ ഇസ്-ലാമോഫോബിയ വിജയിച്ചിരിക്കുന്നു. 2006ല്‍ തുടങ്ങിയ ലൗജിഹാദിനു ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ പലരുടെയും മനോധര്‍മങ്ങളനുസരിച്ച് വിവിധ തരത്തിലുള്ള ജിഹാദുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് “വോട്ട് ജിഹാദ്’ പ്രചാരണം. പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മു-സ്‌ലിംകള്‍ കുട്ടമായി വോട്ട് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് “വോട്ട് ജിഹാദ്’ എന്നതുകൊണ്ട് […]

Read more »

Indian Islamophobia

ഭരണഘടന, ന്യൂനപക്ഷം, നിയമം: ചില നിരീക്ഷണങ്ങൾ

സെക്കുലറിസം എന്നത് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ദീർഘകാലം നിലനിന്നിരുന്നുവെങ്കിലും, സമകാലിക പഠനങ്ങൾ അതിനെ ഒരു ഹെജിമോണിക് (ആധിപത്യ സ്വഭാവമുള്ള) അധികാര രൂപമായാണ് വിലയിരുത്തുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന സെക്കുലറിസം എങ്ങനെയാണ് ഇസ്‌ലാമോഫോബിയയെ ഒളിപ്പിച്ചുവെക്കാനോ അല്ലെങ്കിൽ അതിന് നിയമസാധുത നൽകാനോ ഉള്ള ഒരു ഉപകരണമായി മാറുന്നത് എന്നത് ഗൗരവതരമായ ചർച്ചകൾ അർഹിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയ എന്നത് വെറുമൊരു മുൻവിധി മാത്രമല്ല, മറിച്ച് അത് ആധുനിക കൊളോണിയൽ വംശീയ ഘടനകളാൽ നിർമ്മിക്കപ്പെട്ടതും ഭരണകൂട സംവിധാനങ്ങളാൽ നടപ്പിലാക്കപ്പെടുന്നതുമായ […]

Read more »

Gendered Islamophobia Hindutva Indian Islamophobia

ഏകസിവില്‍കോഡും വോട്ടുബാങ്ക് രാഷ്ട്രീയവും

ഏകസിവില്‍കോഡ് ചര്‍ച്ച ബിജെപിയുടെ അവസരവാദരാഷ്ട്രീയവുമായി ബന്ധപ്പെട്ടും മുസ്ലിംകളെ ഒറ്റതിരിച്ചുകൊണ്ട് ഹിന്ദു വോട്ട് ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള വിമര്‍ശനം വ്യാപകമാണ്. ഒരു നിയമസങ്കല്‍പ്പമെന്ന നിലയില്‍ ഏക സിവില്‍കോഡ് ബിജെപിയുടെ ഹിന്ദു ദേശീയവാദ അജണ്ടകളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ കഴിഞ്ഞ 75 വര്‍ഷമായി ഇതിനു സംഭവിച്ച മാറ്റങ്ങള്‍കൂടി പരിശോധിക്കണം. കഴിഞ്ഞ 75 വര്‍ഷത്തെ സംവാദം പരിശോധിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഏകസിവില്‍കോഡിനെ തുടക്കം മുതല്‍ ഏകപക്ഷീയമായി എതിര്‍ത്തത് മുസ്ലിം ന്യൂനപക്ഷ സമീപനമുള്ള പ്രസ്ഥാനങ്ങളാണ്. പാര്‍ലമന്ററി നിയമനിര്‍മാണത്തിന്റെ ഭാഗമായി ഹിന്ദുത്വര്‍, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സന്ദര്‍ഭവും സാഹചര്യവും […]

Read more »

Gendered Islamophobia Indian Islamophobia Kerala Islamophobia

അപകടകരമായ പ്രണയങ്ങള്‍: മത പരിവര്‍ത്തനവും ഹിന്ദുത്വ,മതേതര ആശങ്കകളും

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ മീനാക്ഷിപുരത്തെ ദലിതര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ച സംഭവം ഹിന്ദു ജാതി വ്യവഹാരത്തിന് ഏല്‍പ്പിച്ച പ്രഹരം വലുതായിരുന്നു. അതിന്റെ പ്രത്യാഘാതം തന്നെയായിരിക്കണം 2002 ല്‍ തമിഴ്നാട്ടില്‍ മതമാററ്ത്തിനെതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ജയലളിതയെ പ്രേരിപ്പിച്ചത്. പിന്നീടു അത് പിന്‍വലിചെങ്കിലും അത് കൊണ്ട് വന്ന വ്യവഹാരങ്ങള്‍ ഹിന്ദു വ്യവഹാരത്തിന്റെ ആശങ്കകളെ തുറന്നു കാണിക്കുന്നതായിരുന്നു. മീനാക്ഷിപുരത്തെ ഈ സംഭവങ്ങള്‍ നടന്നതുമായി ബന്ധപെട്ട വ്യവ്ഹാര്ങ്ങളിലെ ഒരു പ്രണയ കഥ പല തരത്തില്‍ വ്യഖ്യാനിക്കപെട്ടിട്ടുന്ടെങ്കിലും അത് ചില കാര്യങ്ങളെ വ്യക്തമാക്കുന്നു. പള്ളര്‍ […]

Read more »