Tag: CPM

Hindutva Kerala Islamophobia

തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കുക: പ്രസ്താവന

(സുദേഷ് എം രഘു, കൺവീനർ, കേരള നെറ്റ്‌വർക്ക് എഗൈൻസ്റ്റ് ഇസ്‌ലാമോഫോബിയ ) കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യു.ഡി.എഫും എൽ.ഡി.എഫും പൊതുവെ ഹിന്ദുത്വത്തെ എതിർക്കുന്ന മുന്നണികളായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, ഹിന്ദുത്വവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഈ രണ്ടു മുന്നണികളിലും മുസ്‌ലിംകളെയും മുസ്‌ലിം ന്യൂനപക്ഷ സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംബന്ധിച്ച ഇസ്‌ലാമോഫോബിക് ധാരണകൾ തുടരുന്നതായി തിരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ വ്യക്തമായി കാണുന്നു. ഹിന്ദുത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയ വിരുദ്ധതയും ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കാൻ ഇസ്‌ലാമോഫോബിയക്കെതിരായ വ്യക്തമായ രാഷ്ട്രീയ നിലപാട് അനിവാര്യമാണ്. മുസ്‌ലിംകളുടെ രാഷ്ട്രീയ […]

Read more »

Experiencing Islamophobia Kerala Islamophobia

ഒരു ശ്രീനാരായണീയൻ അനുഭവിച്ച ഇസ്‌ലാമോഫോബിയ

ഞാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പിൻപറ്റുന്ന ഒരു ഈഴവ സമുദായാംഗമാണ്. കഴിഞ്ഞ മാർച്ച് 15-ലെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഞാൻ പങ്കുവച്ച ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിന് എന്റെ ഒരു സുഹൃത്തിൽ നിന്ന് വന്ന പ്രതികരണ സന്ദേശം, നമ്മുടെ സമൂഹത്തിൽ മുസ്‌ലിംകളോടുള്ള സാഹോദര്യത്തിൽ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകളുടെ ആഴം വെളിപ്പെടുത്തുന്നു. എന്റെ ആത്മസുഹൃത്തായിരുന്ന ഒരു ഈഴവ സമുദായാംഗമിട്ട “കാക്കാൻമാർക്ക് കു**ഞ്ഞും കൊടുക്ക്.” എന്ന സന്ദേശം എനിക്ക് അതിയായ മനോവിഷമമുണ്ടാക്കി. ഇടതുപക്ഷ അനുഭാവിയെന്ന് അവകാശപ്പെട്ടിരുന്ന ആ സുഹൃത്തിന്റെ പ്രതികരണം […]

Read more »

Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും

പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും […]

Read more »