മുസ് ലിംകൾ അടക്കമുള്ള വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍ ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക ആവിഷ്കാരമായി പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ ജനാധിപത്യ മാതൃകയുടെ നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത, മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനത്തിന്റെ നിഷേധമാണ്.
ജനാധിപത്യ അവകാശങ്ങള്‍ക്ക് സ്വയം സംഘടിക്കുന്ന മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും ദേശദ്രോഹികളെന്നും വര്‍ഗീയവാദികളെന്നും മതവാദികളെന്നും മതേതരവിരുദ്ധരെന്നും മതമൗലികവാദികളെന്നും തീവ്രവാദികളെന്നും ഭീകരവാദികളെന്നും ചിത്രീകരിക്കുന്ന ഭൂരിപക്ഷ ദേശീയതാ വ്യവഹാരത്തിന്റെ ശക്തി രാഷ്ട്രവ്യവഹാരത്തെ പൂർണമായും നിയന്ത്രിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ/സാമൂഹിക സംഘാടനം രാഷ്ട്രത്തിന്റെയും ദേശീയതയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്ന് ഒരിക്കലെങ്കിലും ആരോപിക്കാത്ത ഒരു ഭൂരിപക്ഷ രാഷ്ട്രീയ കക്ഷിയുമില്ല. ഇസ് ലാമോഫോബിയയുടെ സാമൂഹിക ആവിഷ്കാരത്തെ ബലപ്പെടുത്തുന്ന പ്രധാന ഘടകവും ഇതുതന്നെ.
ഭരണഘടന ജനാധിപത്യവും പ്രാതിനിധ്യാ ജനാധിപത്യവും മുന്നോട്ടുവെക്കുന്ന സങ്കൽപ്പങ്ങൾ മറിച്ചാണെങ്കിലും ഇലക്ടറല്‍ ജനാധിപത്യം ചരിത്രപരമായി തന്നെ ഭൂരിപക്ഷാധിപത്യമായാണ് ന്യൂനപക്ഷങ്ങളുടെ നിയമനിര്‍മാണ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു (പട്ടിക ഒന്ന് കാണുക). ഒരിക്കല്‍പോലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല. രാഷ്ട്രഘടന മേൽജാതി ഹിന്ദു വംശീയ/ദേശീയ ഭൂരിപക്ഷാധിപത്യത്തിന് കീഴ്‌പ്പെട്ട ഇക്കാലത്താകട്ടെ കരാര്‍ ചെയ്യപ്പെട്ട ഭരണഘടനാവകാശങ്ങൾപോലും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
2024 ലോക്സഭയും ഇലക്ടറൽ ജനാധിപത്യവും
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളിലായി 78 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. 24 പേര്‍ വിജയിച്ചു. അതില്‍ പതിനാലു പേരും വിജയിച്ചത് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്നാണ്. പതിനഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലാണ് മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ളത്. 2020ലെ പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേ പ്രകാരം ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 15 ശതമാനമാണ്. അതനുസരിച്ച് ജനസംഖ്യാധിഷ്ഠിതമായ പ്രാതിനിധ്യം പൂര്‍ത്തീകരിക്കാന്‍ ചുരുങ്ങിയത് 70നും 80നും ഇടയിൽ മുസ്‌ലിം എം.പിമാരെങ്കിലും വേണം.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ 430 സീറ്റില്‍ ഏക മുസ്‌ലിം സ്ഥാനാര്‍ഥി മലപ്പുറത്ത് മത്സരിച്ച അബ്ദുല്‍ സലാമായിരുന്നു. ഏറ്റവും കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിർത്തിയ പാര്‍ട്ടി ബി.എസ്.പിയാണ്, 35. അതില്‍ ഒരാള്‍ പോലും വിജയിച്ചില്ല. അവര്‍ 2014ല്‍ 61 മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. അടുത്തതായി കൂടുതല്‍ സ്ഥാനാര്‍ഥികളെ നിർത്തിയത് കോണ്‍ഗ്രസാണ്_ 19. ഏഴ് പേര്‍ വിജയിച്ചു. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളാണ് ഇവയില്‍ ഭൂരിപക്ഷവും. 2019ല്‍ കോണ്‍ഗ്രസ് 34 സ്ഥാനാര്‍ഥികളെ നിർത്തിയിരുന്നു. പിന്നെ വരുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. അവര്‍ ആറ് സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചപ്പോള്‍ അഞ്ചു പേര്‍ വിജയിച്ചു.
പ്രദേശപരമായും മുസ്‌ലിം ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ സ്ഥിതി പരിതാപകരമാണ്. 28 സംസ്ഥാനങ്ങളും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളും എടുത്താല്‍ ഒമ്പതിടത്തുനിന്നാണ് ഈ നാമമാത്ര മുസ്‌ലിം പ്രാതിനിധ്യം (പട്ടിക രണ്ട്). രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ 27 ഭരണനിർവഹണയിടങ്ങളിൽനിന്നു ഒരു മുസ്‌ലിം ലോക്സഭാ പ്രതിനിധി പോലുമില്ല.
മുസ്‌ലിംകളും മതന്യൂനപക്ഷ അവകാശങ്ങളും
ഇന്ത്യൻ ജനാധിപത്യഘടന മുസ്‌ലിംകളെ മതന്യൂനപക്ഷമായി തിരിച്ചറിയുന്നുണ്ട്. ദേശ,-രാഷ്ട്രഘടനയിൽ ഭൂരിപക്ഷാധിപത്യമായി രൂപാന്തരപ്പെട്ട ഹിന്ദു ജാതിവ്യവസ്ഥയോട് അതിസങ്കീർണമായി സംഘർഷപ്പെടുന്ന ഒരു പ്രതിനിധാനമാണ് മതന്യൂനപക്ഷമെന്ന കാറ്റഗറി. എന്നാൽ പ്രാതിനിധ്യ ജനാധിപത്യ അവകാശമുള്ള ഒരു ന്യൂനപക്ഷ വിഭാഗമായി ഹിന്ദുത്വശക്തികൾ ഒരിക്കലും മുസ്‌ലിംകളെ അംഗീകരിക്കുന്നില്ല. ന്യൂനപക്ഷം എന്ന കാറ്റഗറിയിൽ മുസ്‌ലിംകളെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന്, 2014ൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന നജ്മ ഹെപ്തുല്ല പ്രസ്താവിച്ചിരുന്നു. 20 കോടിയിലേറെ വരുന്ന മുസ്‌ലിംകൾ ജനസംഖ്യ കണക്കനുസരിച്ച് 69,000 വരുന്ന പാഴ്സികളെപ്പോലെ ഒരു ന്യൂനപക്ഷമല്ലെന്നായിരുന്നു അവരുടെ വാദം. അസമത്വം(ഇനിക്വാലിറ്റി), കീഴ്നില(ഇൻഫിരിയോറിറ്റി) തുടങ്ങിയവ അനുഭവിക്കുന്ന വിവിധ രാഷ്ട്രീയ, -സാമൂഹിക വിഭാഗങ്ങളെ അടയാളപ്പെടുത്താൻ ദേശരാഷ്ട്രങ്ങളിലും അന്താരാഷ്ട്ര സംവിധാനങ്ങളിലും വികസിച്ച ഒരു രാഷ്ട്രീയ സംവർഗമാണ് ‘ന്യൂനപക്ഷം’. കേവല അക്കക്കണക്കല്ല, പ്രാതിനിധ്യത്തിലും അധികാര പങ്കാളിത്തത്തിലും അനുഭവിക്കുന്ന അസമത്വവും കീഴ്നിലയുമാണ് ഒരു സാമൂഹിക വിഭാഗത്തെ ന്യൂനപക്ഷ പദവിക്കർഹരാക്കുന്നത്. ഇതാവട്ടെ അധികാരത്തിലും പദവിയിലും മുന്നിൽ നിൽക്കുന്ന വിവിധ സാമൂഹിക വിഭാഗങ്ങളുമായി താരതമ്യം ചെയ്തുവേണം മനസിലാക്കേണ്ടത്. 2006-ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് എടുത്തു പറഞ്ഞതും അതാണ്.
ബി.ജെ.പിയുടെ പ്രകടന പത്രികയിൽ മുസ്‌ലിം ന്യൂനപക്ഷം എന്ന വാക്ക് മാത്രമല്ല, ന്യൂനപക്ഷം എന്ന വാക്കുതന്നെ ഇല്ലായിരുന്നു. സിഖ്, ബുദ്ധ, ക്രിസ്ത്യൻ, മുസ്‌ലിം മതന്യൂനപക്ഷങ്ങളിൽനിന്ന് ഒരൊറ്റ എം.പിയും ഇല്ലാതെയാണ് ബി.ജെ.പി മുന്നണി ഇലക്ഷൻ വിജയിച്ചിരിക്കുന്നത്. ബുദ്ധമതത്തിൽ പെട്ട ഒരാളും ഇരുമുന്നണികളുടെയും എം.പിമാരുടെ പട്ടികയിലില്ല. എന്നാൽ സവർണ,- ഹിന്ദു ജാതികൾക്ക് 33.2 ശതമാനം പ്രതിനിധാനം ബി.ജെ.പി മുന്നണിയിലുണ്ട്. ഒരു ക്രിസ്ത്യാനിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നതാണ് ഇക്കാര്യത്തിലെ ഏക അപവാദം. എന്നാൽ ഒരു മുസ്‌ലിം നാമധാരിയെപ്പോലുംമന്ത്രിസഭയിലുൾപ്പെടുത്താത്ത ആദ്യ സർക്കാരായി മൂന്നാം മോദി സർക്കാർ പ്രാതിനിധ്യ ജനാധിപത്യ നിഷേധത്തിന്റെ മകുടോദാഹരണമായി ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു.
മുസ്‌ലിം രാഷ്ട്രീയവും ജനാധിപത്യ അനുഭവവും
പ്രാദേശികമായി മാത്രം ശക്തിയുള്ള മുസ്‌ലിം ന്യൂനപക്ഷ പാര്‍ട്ടികളാണ് പലപ്പോഴും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ആവിഷ്കാരം. സംവരണം, പൗരത്വം, സാമൂഹിക/സാമ്പത്തിക അവകാശം തുടങ്ങി നിര്‍ണായക ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ മറ്റു ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒളിച്ചുകളി തുടരുമ്പോഴും ഈ പാര്‍ട്ടികളാണ് മുസ് ലിം ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ സങ്കീര്‍ണതകള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് മൂന്നു സ്ഥലത്തു മത്സരിച്ചു വിജയിച്ചു. ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ സ്ഥാനാര്‍ഥികളില്‍ അസദുദ്ദീന്‍ ഉവൈസി മാത്രമാണ് വിജയിച്ചത്. മറ്റൊരു കക്ഷിയായ അസമിലെ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് വിജയിക്കാനായില്ല. മറ്റു ചെറിയ മുസ്‌ലിം ന്യൂനപക്ഷ പാര്‍ട്ടികള്‍ പലതും ബി.ജെ.പിയെ തോൽപ്പിക്കാന്‍ വലിയ ബി.ജെ.പി വിരുദ്ധ കക്ഷികളെ പിന്തുണച്ചു. എങ്കിലും ബി.ജെ.പി വിരുദ്ധ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ സ്വന്തം ശക്തികേന്ദ്രങ്ങളില്‍ മുസ്‌ലിംകള്‍ക്ക് മതിയായ പ്രാതിനിധ്യം നൽകിയില്ല.
ഇലക്ടറല്‍ മാതൃക മാത്രം പിന്തുടരുന്ന ജനാധിപത്യ ആവിഷ്കാരം ഭൂരിപക്ഷാധിപത്യത്തിന്റെ യുക്തിക്ക് എളുപ്പം കീഴടങ്ങുന്നുവെന്ന് പറയാം. മുസ്‌ലിംകളെ കേവല അക്കക്കണക്കിലുള്ള വോട്ടര്‍മാരായി മാത്രമേ പരിഗണിക്കൂവെന്നാണ് പൊതുരീതി. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ യുക്തി അനുസരിച്ചുള്ള ന്യൂനപക്ഷ പ്രാതിനിധ്യവും ഇലക്ടറല്‍ മാതൃകയിലെ ഭൂരിപക്ഷാധിപത്യവും തമ്മിലുള്ള വൈരുധ്യത്തെ ഗൗരവത്തിലെടുക്കുന്ന സാമൂഹിക_രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കു മാത്രമേ ജനാധിപത്യ ഘടനക്കകത്തെ ഇസ്‌ലാമോഫോബിയയെ ചെറുക്കാനാകൂ.