Category: Theorising Islamophobia

Islamophobia Studies Theorising Islamophobia

ഇസ് ലാമോഫോബിയയുടെ നിർവചനം

മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ് (മാന്‍ ഇസ് എ പൊലിറ്റിക്കല്‍ അനിമല്‍) എന്ന അരിസ്റ്റോട്ടിലിന്റെ നിര്‍വചനമാണ് ആധുനിക രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാന സങ്കല്പം. (‘മാന്‍’ എന്ന പുരുഷ ചരിത്രത്തിന്റെ പ്രശ്നമുള്ള നിര്‍വചനമാണിത്). ചരിത്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പറയുമ്പോള്‍ പില്‍കാലത്ത് ഇബ്‌നു ഖല്ദൂനും ഇത്തരമൊരു സമീപനം സ്വീകരിക്കുണ്ട്. ‘മുഖദ്ദിമ’യില്‍ ഖല്‍ദൂന്‍ പറയുന്നു: ഹ്യൂമന്‍ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഈസ് നെസസറി (മനുഷ്യ സാമൂഹ്യ സംഘാടനം അനിവാര്യതയാണ്). മനുഷ്യനും ജീവിയും ആവാന്‍ രാഷ്ട്രീയ സംഘാടനം വളരെ പ്രധാനമാണ്. എന്നാല്‍ രാഷ്ട്രീയമില്ലാത്തെ ജീവികളെ പുറന്തളളുന്ന […]

Read more »

Hindutva Indian Islamophobia Theorising Islamophobia

വിദ്വേഷ പ്രസ്താവനകൾ: അവഗണന പരിഹാരമോ?

വിദ്വേഷ പ്രസ്താവന അഥവാ ഹേറ്റ് സ്പീച്ച് എന്നത് വിവിധ ന്യൂനപക്ഷങ്ങൾക്കെതിരേ വാചികമായോ എഴുത്തായോ ദൃശ്യമായോ പുറത്തുവരുന്ന അക്രമവും വിവേചനവും ശത്രുതയും ഉൽപാദിപ്പിക്കുന്ന പ്രസ്താവനകളാണ്. അമേരിക്കയിൽ കറുത്ത വംശജരായ ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വംശീയതക്കെതിരായാണ് 1980-കളിൽ ഹേറ്റ് സ്പീച്ച് എന്ന പദം രാഷ്ട്രീയ – നിയമ വ്യവഹാരമായി വികസിച്ചത്. ഇന്ത്യയിൽ 2025ൽ മാത്രം ന്യൂനപക്ഷങ്ങൾക്കെതിരേ 1,318 വിദ്വേഷ പ്രസ്താവനകൾ പുറത്തുവന്നുവെന്നാണ് വാഷിങ്ടൺ ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബിന്റെ കണ്ടെത്തൽ. അവയിൽ 98 ശതമാനവും ഇസ്്ലാമോഫോബിയയുടെ ഭാഗമാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

സ്വത്വത്തിന്റെ ലേലം: ഇസ്‌ലാമോഫോബിയയും ‘നേറ്റീവ് വിവരദാതാക്കളുടെ’ രാഷ്ട്രീയവും

ഇസ്ലാമോഫോബിയ പഠനങ്ങൾ തെളിയിച്ചത് പോലെ, മുസ്ലീങ്ങളെ “നല്ലവരെന്നും” “ചീത്തയെന്നും” തരംതിരിക്കുക മാത്രമല്ല ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അതിന്റെ കൂടെ സമുദായത്തിലെ ഏറ്റവും ബുദ്ധിപരമായും ആശയപരമായും ദരിദ്രമായവരെയും രാഷ്ട്രീയ ബോധമില്ലാത്തവരേയും, ധാർമ്മികമായി തകർന്നവരേയും, അനുരഞ്ജനത്തിന് സന്നദ്ധമായവരെയും (faustian pact), അവസരവാദികളേയും ബാക്കിയുള്ളവരെ പൊലീസിങ്ങിന് നിയമിക്കുക എന്ന തന്ത്രം കൂടി അത് പ്രയോഗിക്കുന്നു. ഇത്തരക്കാർ അധീശരുടെ കാര്യസ്ഥന്മാരായി ഉയർത്തപ്പെടുന്നത് അവർക്ക് സ്വന്തമായി രാഷ്ട്രീയമില്ലാത്തതു കൊണ്ട് മാത്രമല്ല, മറിച്ച് അവർക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു “രാഷ്ട്രീയ”മുള്ളത് കൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ പ്രായോജകർ ഇവിടെ നിഷ്പക്ഷമായി […]

Read more »

Hindutva Indian Islamophobia Theorising Islamophobia

മൈനോറിറ്റി കോംപ്ലക്‌സ്: ഒരു വിശകലനം

ഡിസംബർ ആദ്യവാരത്തിൽ കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘അംബേദ്കറെ എങ്ങനെ വായിക്കണം?’ എന്ന പാനൽ ചർച്ച സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദമായി. ഈ ചർച്ചകളിൽ ഒരു വിഭാഗം സംഘ്പരിവാർ അനുയായികൾ ഉയർത്തിയ വിമർശനങ്ങളിലൊന്ന് കേരളത്തിലെ കീഴാള ബുദ്ധിജീവികളുടെ ജാതിവിമർശനത്തിനു പിന്നിൽ അവർ അനുഭവിക്കുന്ന ‘അപകർഷബോധ’മാണെന്നാണ്. പലരും ഈ വാദം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പ്രശ്നങ്ങളെ മനഃശാസ്ത്ര പ്രശ്നമാക്കി അവതരിപ്പിക്കുന്ന അധീശ  രീതിശാസ്ത്രമാണിത്. ഇന്ത്യൻ രാഷ്ട്രീയചിന്തകളിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു പദപ്രയോഗമാണ് ‘മൈനോരിറ്റി കോംപ്ലക്‌സ്’. […]

Read more »

Islamophobia Studies Theorising Islamophobia

വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും ഒന്നാണോ?

ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെയാണ് വര്‍ഗീയതയെന്ന പരികല്‍പന വികസിച്ചിട്ടുള്ളതെന്നും അതെങ്ങനെയാണ് മുസ് ലിംകളുടെ രാഷ്ട്രീയകര്‍തൃത്വത്തെ കൈകാര്യം ചെയ്യുന്നതെന്നും വിശകലനം ചെയ്താലേ ഇതിന്റെ പ്രശ്‌നം മനസ്സിലാവുകയുള്ളൂ. 1900 വരെ ഇന്ത്യയില്‍ കമ്മ്യൂണലിസം എന്ന പദം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മത സാമുദായിക പ്രശ്‌നങ്ങളെ വ്യവഹരിക്കാന്‍ ഉപയോഗിച്ചിരുന്നത്. സാമുദായിക അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെയും അവകാശങ്ങളെയും സൂചിപ്പിക്കുന്ന വളരെ പോസിറ്റീവായ ഒരു സംജ്ഞയായിരുന്നു 1900വരെ ഇത്. സ്വാതന്ത്ര്യപൂര്‍വകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്ന് വിവിധ തരത്തിലുള്ള സാമുദായിക അവകാശങ്ങള്‍ നേടിയെടുത്തത് പ്രധാനമായും സവര്‍ണവിഭാഗങ്ങളാണ്. അത് […]

Read more »

Global Islamophobia Theorising Islamophobia

മതവും മയക്കുമരുന്നും: സാമ്രാജ്യത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയയും

ലാറ്റിനമേരിക്കയിൽ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകൾ ആഗോളതലത്തിൽ ഗൗരവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ അമേരിക്ക സ്വീകരിച്ച സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്ര സമ്മർദങ്ങൾ, സൈനിക അട്ടിമറികൾ എന്നിവ ഈ ചർച്ചകളുടെ ഭാഗമായിരുന്നു. ഫലസ്തീനിലും ഇറാനിലും ഉക്രൈനിലുമൊക്കെ തുടരുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയത്തിന്റെ വിവിധ അധികാരഘടനകൾ നമ്മുടെ ശ്രദ്ധയിലേക്കു വരുന്നു. ഇതൊക്കെ പ്രാദേശിക സംഘർഷമായോ അധികാരരാഷ്ട്രീയമായോ മാത്രം വായിക്കാനാവില്ല. മറിച്ച്, സാമ്രാജ്യത്വത്തിന്റെ ദീർഘകാല ചരിത്രവും അതിന്റെ ആഗോള പ്രവർത്തനരീതികളും മനസിലാക്കേണ്ട നിർണായക ഘട്ടമായാണിത് നിലകൊള്ളുന്നത്. ഈ […]

Read more »

Islamophobia Studies Theorising Islamophobia

ഉത്തരാധുനികതയല്ല, അധിനിവേശാനന്തരത: ഇസ്‌ലാമോഫോബിയാ വിരുദ്ധതയുടെ ചരിത്രസാഹചര്യം

ഉത്തരാധുനികത എന്നാല്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്ന സമീപനം ഏറെ ജനപ്രിയമാണ്. പത്ര മാധ്യമങ്ങല്‍ നിരീക്ഷിച്ചാല്‍ വിമര്‍ശകരും അനുകൂലികളും ഒരുപോലെ അംഗീകരിക്കുന്ന ഒരു പോപുലര്‍ നിര്‍വചനമാണിത്. ഗവേഷകരുടെ കാര്യമല്ല പറയുന്നത്. കേരളത്തിലും ഇതാണ് അനുഭവം. ഫ്രഞ്ച് ദാര്‍ശനികനും സാമൂഹികശാസ്ത്രജ്ഞനും സാഹിത്യനിരൂപകനുമായ ജീന്‍ ഫ്രാങ്ക്വാ ലിയോത്താര്‍ ആയിരുന്നു ഈ നിര്‍വചനത്തിനു പിന്നില്‍. ഉത്തരാധുനികതയുടെ പ്രഭാവം മനുഷ്യജീവിതത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വിശകലനം ചെയ്തതിലൂടെ അദ്ദേഹം ലോകമെങ്ങും വായിക്കപ്പെട്ടു. ലിയോത്താര്‍  (1979) പോസ്റ്റ് മോഡേണ്‍ അവസ്ഥയെ ‘ഗ്രാന്‍ഡ് നരേറ്റീവുകളെ’ (ബൃഹദാഖ്യാനങ്ങള്‍) ചോദ്യം […]

Read more »

Islamophobia Studies Theorising Islamophobia

സത്യാനന്തരം, രാഷ്ട്രീയാനന്തരം

  ഭരണകൂടത്തിനും വിപണിക്കുമപ്പുറം ജനങ്ങൾ ഒരുമിച്ചുചേരുന്ന ഇടങ്ങളിലൂടെ നിർമിക്കുന്ന പൊതുമണ്ഡലം എന്ന ആശയം ചരിത്രപരമായിത്തന്നെ നിരവധി സംഘർഷങ്ങളിലൂടെ വികസിച്ചതാണ്. 1962-ൽ യൂറോപ്പിൽ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ചരിത്രമാണ് യുർഗൻ ഹാബർമാസ് വിവരിക്കുന്നതെങ്കിൽ, സ്ത്രീപക്ഷ നിലപാടുകളിലൂടെ അതിലെ ഒഴിവാക്കലുകളെയും വ്യത്യസ്തമായ ഭാവി പുനർനിർമ്മാണത്തെയും കുറിച്ച് നാൻസി ഫ്രേസർ 1990-ൽ തിരുത്തെഴുതി. ജനാധിപത്യത്തിന്റെ സക്രിയമായ വികാസത്തിന് പൊതുമണ്ഡലം എന്ന സങ്കൽപം, വിശിഷ്യ പൗരസമൂഹ രാഷ്ട്രീയത്തിന്റെ ഇടമെന്ന നിലയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. മാറുന്ന പൊതുമണ്ഡലം 90-കൾക്കുശേഷം ശക്തിപ്പെട്ട കോർപറേറ്റ് മാധ്യമങ്ങൾ ബഹുജനാഭിപ്രായത്തെ വരിഞ്ഞുമുറുക്കുകയും ഒപ്പം […]

Read more »