Global Islamophobia

അമേരിക്കന്‍ ഇസ്‌ലാമോഫോബിയ

പാശ്ചാത്യ ഇസ്ലാമോഫോബിയയില്‍ വിവിധ ധാരകളുണ്ട്. യൂറോപ്യന്‍ ഇസ്ലാമോഫോബിയയും അമേരിക്കന്‍ ഇസ്ലാമോഫോബിയയും തമ്മിലുള്ള പ്രധാന വ്യത്യാസം, യൂറോപ്പിന് പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നി മുസ്ലിം അധിവസിക്കുന്ന ഭൂവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ചരിത്രമുണ്ട് എന്നതാണ്. ഫ്രാന്‍സിന്റെ കാര്യമെടുക്കുക: , 1798-ല്‍ നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശവും പിന്നീട് അള്‍ജീരിയയുടെ കീഴടക്കലും ഓറിയന്റലിസ്റ്റിക് കാഴ്ചപ്പാടുകളും നിര്‍ണായകമായിരുന്നു. അള്‍ജീരിയയില്‍ ആദ്യം പ്രയോഗിച്ചതും പിന്നീട് മറ്റ് ഫ്രഞ്ച് കോളനികളിലേക്ക് വ്യാപിപ്പിച്ചതുമായ നിയമങ്ങളുടെ ഒരു കൂട്ടമായ ‘കോഡ് ഡി ലിന്റിജനാറ്റി’ലൂടെ ഫ്രാന്‍സ് വ്യവസ്ഥാപിത വംശീയ വിവേചനം സൃഷ്ടിച്ചു, അവിടെ മുസ്ലിംകളായ തദ്ദേശവാസികള്‍ക്ക് താഴ്ന്ന പദവി നല്‍കപ്പെട്ടു. കോളനിമോചനത്തിനുശേഷവും വംശീയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും തുടര്‍ന്നു പോരുന്നു.

എന്നാല്‍, അമേരിക്കയില്‍ ഇസ്ലാമോഫോബിയയുടെ ചരിത്രം കൂടുതല്‍ സമകാലികമാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷം യുഎസ് പശ്ചിമഷ്യയിലും വടക്കേ ആഫ്രിക്കയിലും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സാമ്രാജ്യത്വ വാഴ്ച ഏറ്റെടുത്തപ്പോള്‍ മാത്രമാണ് ഈ മേഖലയെ ഗൗരവമായി നേരിടേണ്ടി വന്നത്. എങ്കിലും ശീതയുദ്ധകാലത്ത് മുസ്ലിംകളെ തരാതരം ശത്രുക്കളായും മിത്രങ്ങളായും പരിഗണിച്ചാണ് അമേരിക്ക ഇടപെട്ടത്.

അമേരിക്കന്‍ അധിനിവേശ ചരിത്രം അമേരിക്കന്‍ ഇസ്ലാമോഫോബിയയുടെ ബാഹ്യ ഭാഗത്തുണ്ട്. 1980 മുതല്‍, അമേരിക്ക ഒട്ടേറെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ സൈനിക അധിനിവേശ ഇടപെടലുകള്‍, ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാന്‍ (1980, 198788, 2025), ലിബിയ (1981, 1986, 1989, 2011), ലെബനന്‍ (1983), കുവൈറ്റ് (1991), ഇറാഖ് (19912011, 2014), സൊമാലിയ (199293, 2007), ബോസ്‌നിയ (1995), അഫ്ഗാനിസ്ഥാന്‍ (1998, 20012021), സുഡാന്‍ (1998), കൊസോവോ (1999), യെമന്‍ (2000, 2002, 2025), പാകിസ്ഥാന്‍ (2004), സിറിയ (20142016) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 1980 മുതല്‍, അമേരിക്കയുടെ സൈനിക ഇടപെടലുകള്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ (ഇറാന്‍, ലിബിയ, ലെബനന്‍, കുവൈറ്റ്, ഇറാഖ്, സൊമാലിയ, ബോസ്‌നിയ,, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, കൊസോവോ, യെമന്‍, പാകിസ്ഥാന്‍, സിറിയ) 45-47 ലക്ഷം മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ശരാശരി എസ്റ്റിമേറ്റ് (.Crawford, Neta C., and Catherine Lutz. 2023. ‘Human Cost of the Post-9/11 Wars: Lethality and the Need for Transparency.’ Costs of War Project, Watson Institute for International and Public Affairs, Brown University& Garfield, Richard. 1999. ‘Morbidity and Mortality Among Iraqi Children from 1990 to 1998: Assessing the Impact of Economic Sanctions.’ Kroc Institute for International Peace Studies, University of Notre Dame).

എന്നാല്‍ അമേരിക്കന്‍ വിദേശനയം സൃഷ്ടിച്ച അമേരിക്കന്‍ ആഭ്യന്തര ഇസ്ലാമോഫോബിയയുടെ വളര്‍ച്ച മറ്റൊരു ചരിത്രമാണ്. അമേരിക്കന്‍ ജനസംഖ്യയില്‍ മുസ്ലിംകള്‍ ഒരു ചെറു ന്യൂനപക്ഷമാണ്. ഇന്ന് അവര്‍ മൊത്തം ജനസംഖ്യയുടെ 1.34% വരും. 1975-ലെ മുസ്ലിം ജനസംഖ്യ ഏകദേശം 500,000-1 ദശലക്ഷമായിരുന്നു. 1975-നു ശേഷം അമേരിക്കയിലെ മുസ്ലിം ജനസംഖ്യ ഗണ്യമായി വളര്‍ന്നു, 1990-ല്‍ ഏകദേശം 0.5-1 ദശലക്ഷത്തില്‍ നിന്ന് 2020-ഓടെ 4.5 ദശലക്ഷമായി ഉയര്‍ന്നു. 2007-ല്‍ 2.35 ദശലക്ഷമായിരുന്ന ജനസംഖ്യ 2017-ഓടെ 3.45 ദശലക്ഷമായി. പ്യൂ റിസര്‍ച്ച് സെന്റര്‍ കണക്കു പ്രകാരം 2050-ഓടെ 8.1 ദശലക്ഷമാകുമെന്ന് പ്രവചിക്കപ്പെടുന്നു.
1970- 1980 കാലത്തു ബാഹ്യ കാരണങ്ങളാലാണ് ആഭ്യന്തര ഇസ്ലാമോഫോബിയ അമേരിക്കയില്‍ ശക്തിയാര്‍ജിച്ചത്. എന്നാല്‍ തൊണ്ണൂറുകളോടെ ആഭ്യന്തര ഇസ്ലാമോഫോബിയക്കും സ്വന്തം മണ്ണില്‍ തന്നെ കാരണം കണ്ടെത്താന്‍ അമേരിക്കന്‍ ഇസ്ലാമോഫോബിയക്കു കഴിഞ്ഞു.

ഭീകരത എന്ന വ്യവഹാരം

1983- ല്‍ ചോംസ്‌കി എഴുതിയ ഠവല എമലേളൗഹ ഠൃശമിഴഹല എന്ന പുസ്തകത്തില്‍ തന്നെ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സാമ്രാജ്യത്വ ആധിപത്യം നിലനിര്‍ത്താനുള്ള ഭാഗമാണെന്ന് ചോംസ്‌കി വാദിക്കുന്നു. ഇറാന്‍, ഇസ്രായേലിന്റെ എതിരാളിയായതിനാല്‍, ഈ ലക്ഷ്യത്തിന്റെ പ്രധാന ലക്ഷ്യമാണ് എന്നു ചോംസ്‌കി അക്കാലത്തു തന്നെ ( 1983) എഴുതിയിട്ടുണ്ട്. ഇതു വിദേശ രംഗം.

എന്നാല്‍ അമേരിക്കയിലെ ആഭ്യന്തര ഇസ്ലാമോഫോബിയ ഇസ്രായേലുമായുള്ള അടുത്ത ബന്ധത്താല്‍ രൂപപ്പെട്ടതാണ്. 1970-കളില്‍ ഇസ്രയേല്‍ ‘ ഇസ്ലാമിക ഭീകരവാദ ഭീഷണി”യുടെ വ്യാവഹാരിക ഉല്‍പ്പാദനം ആരംഭിച്ചു, 1979-ലെ ഇറാനിയന്‍ വിപ്ലവം ഈ നിര്‍മ്മിതിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1980-കളില്‍ ”ഇസ്ലാമിക ഭീഷണി”യുടെ വികസനത്തെ അമേരിക്കയിലെ നിയോകോണ്‍- ഇസ്രയേലിലെ ലിക്കുഡ് പാര്‍ട്ടി പ്രചാരണ സഖ്യം രൂപപ്പെടുത്തി.(ആൃൗഹശി, ഞലാശ. ‘ഇീാുമൃാേലിമേഹശ്വമശേീി, ഇീിലേഃെേ ീള ടുലലരവ മിറ വേല കൃെമലഹശ ഛൃശഴശി െീള വേല അാലൃശരമി ഉശരെീൗൃലെ ീി ‘ഠലൃൃീൃശാെ.” ഉശമഹലരശേരമഹ അിവേൃീുീഹീഴ്യ, ്ീഹ. 39, ിീ. 1, 2015, ുു. 69119.).
ജനപ്രിയ സംസ്‌കാരത്തിലാണ് ഈ പരിവര്‍ത്തനം ശ്രദ്ധേയമായത്.

ഉദാഹരണമായി ജാക്ക് ഷഹീന്‍ നടത്തിയ ഗവേഷണം (റീല്‍ ബാഡ് അറബ്‌സ് (2015) എന്ന പുസ്തകം) 1949 മുതല്‍ 2001 വരെയുള്ള 45 ഹോളിവുഡ് ചലച്ചിത്രങ്ങള്‍ പലസ്തീനികളെ ‘ഭീകരവാദി’കളായി ചിത്രീകരിച്ചതായി കണ്ടെത്തി. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലൂടെയാണ് ഭീകരവാദി സ്റ്റീരിയോടൈപ്പ് ഉയര്‍ന്നുവന്നത്, എന്നാല്‍ പിന്നീടുണ്ടായ രാഷ്ട്രീയ സംഭവങ്ങളുടെ ഒരു പരമ്പരയിലൂടെ ഇസ്ലാമോഫോബിയ വികസിച്ചു. ഫലസ്തീന്‍ ഭീകരത എന്നാല്‍ അക്കാലത്തു ഇസ്ലാമുമായി ബന്ധപ്പെട്ടതായിരുന്നില്ല. മതം അല്ല, അറബ് ദേശീയ ഭീകരതയായിരുന്നു അത്. 2001 സെപ്തംബര്‍ 11ഓടു കൂടിയാണ് ഇസ്ലാമിക ഭീകരത എന്ന നിര്‍മിതി സര്‍വ്യാപിയാവുന്നത്.

എണ്ണ രാഷ്ട്രീയവും ഓയില്‍ ഷെയ്ഖ് വാര്‍പ്പു മാതൃകയും

അറബ് രാഷ്ട്രങ്ങളുമായുള്ള അമേരിക്കയുടെ ആഴത്തിലുള്ള ബന്ധം ഇപ്പോള്‍ ഒരു നൂറ്റാണ്ടടുക്കുന്നു· 2020.1930കളില്‍, അമേരിക്കന്‍ എണ്ണ കമ്പനികള്‍ (അരാംകോ പോലുള്ളവ) സൗദി അറേബ്യയിലെ എണ്ണ വിഭവങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. 1945-ല്‍, പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റും സൗദി രാജാവ് അബ്ദുല്‍ അസീസ് ബിന്‍ സൗദും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍, എണ്ണ-സുരക്ഷാ ഉടമ്പടി (ഓയില്‍ – ഫോര്‍ – സെക്യൂരിറ്റി പാക്റ്റ്) രൂപപ്പെട്ടു. ഈ ഉടമ്പടി പ്രകാരം, സൗദി അറേബ്യ, അമേരിക്കയ്ക്ക് സുസ്ഥിരമായ എണ്ണ വിതരണം ഉറപ്പാക്കുന്നു, അതിന് പകരമായി അമേരിക്ക, സൗദി അറേബ്യയ്ക്ക് സൈനിക സുരക്ഷ വാഗ്ദാനം ചെയ്യുന്നു.

1973-ല്‍, ഓര്‍ഗനൈസേഷന്‍ ഓഫ് അറബ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്, 1973-ലെ ഒക്ടോബര്‍ യുദ്ധത്തില്‍ ഇസ്രായേലിനെ പിന്തുണച്ചതിന് പ്രതികാരമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കെതിരെ എണ്ണ ഉപരോധം പ്രഖ്യാപിച്ചു. ആറു മാസം നീണ്ട അറബ് ഓയില്‍ എംബാര്‍ഗോ യുഎസില്‍ ഗ്യാസ് ക്ഷാമത്തിനും, തപന ബില്ലുകളുടെ വര്‍ദ്ധനവിനും, സാമ്പത്തിക മാന്ദ്യത്തിനും ഇടയാക്കി. ഇന്ധന ക്ഷാമവും 40% വില വര്‍ദ്ധനവും ഉണ്ടായി.ഗ്യാസോലിന്‍ റേഷനിംഗും, ഗ്യാസ് സ്റ്റേഷനുകളില്‍ നീണ്ട ക്യൂകളും രൂപപ്പെട്ടു.

1973-ലെ ഉപരോധത്തിന് ശേഷം, അമേരിക്ക, ഹെന്റി കിസിഞ്ജറുടെ ‘ഷട്ടില്‍ ഡിപ്ലോമസി’ വഴി, ഇസ്രായേലും അറബ് രാഷ്ട്രങ്ങളും തമ്മില്‍ (ഈജിപ്ത്, സിറിയ) സമാധാന ഉടമ്പടികള്‍ക്ക് മധ്യസ്ഥത വഹിച്ചു. 1979-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടി, ഈജിപ്തും ഇസ്രായേലും തമ്മിലുള്ള ‘സമാധാന’ത്തിന് വഴിയൊരുക്കി, അറബ്-ഇസ്രായേല്‍ ബന്ധങ്ങളെ മെച്ചപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചു. ഇതിന്റെ ഫലമായി രൂപപ്പെട്ടതാണ് കാര്‍ട്ടര്‍ ഡോക്ട്രിന്‍ (1980). പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ വിഭവങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍, അമേരിക്ക ആവശ്യമെങ്കില്‍ സൈനിക ശക്തി ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പ്രഖ്യാപിച്ചു. 1991-ലെ ഗള്‍ഫ് യുദ്ധത്തില്‍, ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിനെതിരെ അമേരിക്ക, സൗദി അറേബ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു, എണ്ണ വിതരണ സുരക്ഷ ഉറപ്പാക്കി. എന്നാല്‍ ഈ സംഘര്‍ഷങ്ങള്‍ അമേരിക്കന്‍ പോപുലര്‍ കള്‍ച്ചറില്‍ ‘അറബ് വിരുദ്ധത’യുടെ രൂപമാര്‍ജിച്ചിരുന്നു. 1976-ലെ ”നെറ്റ്വര്‍ക്ക്”, 1981-ലെ ”റോളോവര്‍” തുടങ്ങിയ ഹോളിവുഡ് ചലച്ചിത്രങ്ങള്‍ യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയായി, സമ്പന്നരും അത്യാഗ്രഹികളുമായ ‘ഓയില്‍ ഷെയ്ഖു’കളെ ചിത്രീകരിച്ചു.

ഇറാനിലെ ഇസ്ലാമിക വിപ്ലവം

1953-ല്‍, യുഎസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ജനാധിപത്യ ഇറാന്റെ പ്രധാനമന്ത്രിയായ മുഹമ്മദ് മൊസദ്ദേഖിനെ പുറത്താക്കാന്‍ സഹകരിച്ചു, കാരണം അദ്ദേഹം രാജ്യത്തിന്റെ എണ്ണ വ്യവസായം ദേശസാത്കരിച്ചതിനാല്‍ യുഎസ്, യുകെ എന്നിവയ്ക്ക് ലാഭം നഷ്ടപ്പെട്ടു.അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മുഹമ്മദ് റെസ പഹ്ലവി, അഥവാ ഇറാന്റെ ഷാ, പാശ്ചാത്യ-അനുകൂല വിദേശനയം നിലനിര്‍ത്തുകയും രാഷ്ട്രീയ എതിര്‍പ്പിനെ അടിച്ചമര്‍ത്തുന്നതായി പലരും കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തില് ഇറാനില് ചോരപ്പുഴയൊഴുകി. 1979-ല്‍, നടന്ന ഇസ്ലാമിക വിപ്ലവത്തില്‍ അദ്ദേഹം പുറന്തള്ളപ്പെട്ടു, ആയത്തുള്ള ഖൊമേനി ”പരമോന്നത നേതാവ്” ആയി അധികാരമേറ്റു. പുറന്തള്ളപ്പെട്ട ഷാ, ഇറാനില്‍നിന്ന് രക്ഷപ്പെട്ട്, യുഎസിലെത്തി.
ഇറാനിയന്‍ വിദ്യാര്‍ഥികള്‍ യുഎസ് എസ് എംബസി ജീവനക്കാരെയും നയതന്ത്രജ്ഞരെയും 444 ദിവസം ബന്ദികളാക്കി പ്രതിഷേധിച്ചു, ഷായെ വിചാരണയ്ക്കായി തിരികെ വിടണമെന്ന് ആവഷ്യപ്പെട്ടു. ”ഇറാന്‍ ബന്ദി പ്രതിസന്ധി” എന്നു സി എന്‍ എന്‍ ടി വി ചാനല്‍ പേരിട്ട ഈ സംഭവം യുഎസില്‍ ഏറ്റവും വലിയ വൈകുന്നേര വാര്‍ത്ത ചര്‍ച്ചയായി ,പരമ്പരയായി. ‘അമേരിക്കന്‍ ഇസ്ലാമോഫോബിയ ‘: അണ്ടര്‍സ്റ്റാന്‍ഡിംഗ് റൂട്ട്‌സ് ആന്‍ഡ് റൈസ് ഓഫ് ഫിയര്‍’ (2019) എന്ന പുസ്തകത്തില്‍ ഖാലിദ് ബെയ്ദുന്‍ എഴുതി: ‘1970-കളിലും 1980-കളിലും മുഖ്യധാരാ മാധ്യമ വാര്‍ത്തകള്‍ ഉണര്‍ത്തിയ ഭയം ഏറെ വലുതായിരുന്നു. മുസ്ലിം ജനസംഖ്യയുടെ വര്‍ദ്ധനവും പള്ളികളുടെയും മുസ്ലിം സംഘടനകളുടെയും വര്‍ദ്ധനവും അവര്‍ പ്രാധാന്യപൂര്‍വ്വം വാര്‍ത്തയാക്കി. , അമേരിക്കയെ മുസ്ലിംങ്ങള്‍ പിടിച്ചടക്കമുന്നെ ഭയം അവര്‍ പ്രേക്ഷകരുടെ മനസ്സില്‍ ഉറപ്പിച്ചു.”

തെഹറാനിലെ യു.എസ്. എംബസിയില്‍ 52 അമേരിക്കന്‍ പൗരന്മാരെ സ്ത്രീകളടക്കമുള്ള വിദ്യാര്‍ഥി പ്രക്ഷോഭകര്‍ ബന്ദികളാക്കിയതോടെ, യു.എസ്. ഇറാനെതിരായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. 1980-ല്‍ ദ്വിതീയ ഉപരോധചട്ടക്കൂടുകള്‍ രൂപവത്കരിച്ചു: ഇറാനിയന്‍ എണ്ണ കയറ്റുമതിക്ക് നിയന്ത്രണം, സാമ്പത്തിക ഇടപാടുകള്‍ക്ക് വിലക്കുകള്‍ തുടങ്ങിയവയായിരുന്നു പ്രധാനം.അമേരിക്കന്‍ പിന് ന്തുണയോടെ സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാക്ക്, 1980 സെപ്റ്റംബര്‍ 22-നാണ് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. ഇസ്ലാമിക് റിപബ്ലിക്കിനെ അട്ടിമറിക്കാനാണ് യുദ്ധം ആരംഭിച്ചത്.ഇതാണ് ഇറാന്‍-ഇറാക്ക് യുദ്ധം (19801988). പിന്നീടു കുവൈത്ത് അധിനിവേശത്തോടെ സദ്ദാം അമേരിക്കയുടെ ‘ശത്രുവായി മാറി.

അമേരിക്കക്കാര്‍ മിഡില്‍ ഈസ്റ്റിനെ എങ്ങനെ കണ്ടു എന്നതില്‍ ഇത് ഒരു വഴിത്തിരിവായിരുന്നു ഇറാനിലെ ഇസ്ലാമിക വിപ്ലവം. വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ ഇറാനിയന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ പതാക കത്തിക്കുകയും ”അമേരിക്കയ്ക്ക് മരണം” എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിംഗ് ഇറാനെ അറബുകളുമായും ഇസ്ലാമുമായും പൊതുവെ കൂട്ടിക്കെട്ടി. എഡ്വേര്‍ഡ് സഈദ്, തന്റെ കവറിംഗ് ഇസ്ലാം (1981) എന്ന പുസ്തകത്തില്‍, പണ്ഡിതന്മാരും മാധ്യമപ്രവര്‍ത്തകരും പ്രതിസന്ധിയെ ”ഷിയാ മാര്‍ട്ടിര്‍ഡത്തിന്റെ പ്രവണത”, ”ഇസ്ലാമിക മനോഭാവം” എന്നിവയുടെ ഫലമായി വിശദീകരിച്ച് ഇസ്ലാമിനെ പാശ്ചാത്യ ലോകത്തിന് ഭീഷണിയായി ചിത്രീകരിച്ചതെങ്ങനെയെന്ന് രേഖപ്പെടുത്തുന്നു.

ശീതയുദ്ധാനന്തരം

അതിനാല്‍, 1990-കളില്‍ കമ്യൂണിസ്റ്റ് / സോവിയറ്റ് ഭീഷണി അവസാനിച്ചതിനു ശേഷം മാത്രമാണ് യുഎസിലെ വലതുപക്ഷം ഇസ്ലാമോഫോബിയയില്‍ ഏറെ ശക്തിയോടെ ഏര്‍പ്പെടാന്‍ തുടങ്ങിയത്, ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ (1990 ഓഗസ്റ്റ്) തുടര്‍ന്ന്, അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു സഖ്യം ‘ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം’ ആരംഭിച്ചു, കുവൈത്തിനെ മോചിപ്പിക്കാന്‍.ഈ യുദ്ധം മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു, പ്രത്യേകിച്ച് സൗദി അറേബ്യയില്‍. മുസ്ലിം രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ച് സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ, അമേരിക്കന്‍ സ്വാധീനത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമായി. 1993-ലെ ഓസ്ലോ കരാറുകള്‍, അമേരിക്കയുടെ മധ്യസ്ഥതയില്‍, ഇസ്രായേലിനും പലസ്തീനിനും ഇടയില്‍ ‘സമാധാനം’ സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍, 2000-ത്തില്‍ ക്യാമ്പ് ഡേവിഡ് ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

 

മുസ്ലിം ലോകത്ത്, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളില്‍, അമേരിക്കയെ ഇസ്രായേലിന്റെ അനുകൂലിയായി കണക്കാക്കി, ഇത് അമേരിക്കയോടുള്ള അവിശ്വാസം വര്‍ധിപ്പിച്ചു. 1990-കളില്‍ യു.എസ്. ഇറാനെതിരെ കൂടുതല്‍ കര്‍ശന ഉപരോധങ്ങള്‍ നടപ്പാക്കിയിരുന്നു. 1996-ല്‍ ‘ ഇറാന്‍ ആന്‍ഡ് ലിബിയ സാംക്ഷന്‍ ( ലിസ )’ അവതരിപ്പിക്കപ്പെട്ടു. , ഇറാന്‍ – മുഅമ്മര്‍ ഖദ്ദാഫിയുടെ ലിബിയ തുടങ്ങിയ രാജ്യങ്ങളുമായ വ്യാപാരം നടത്തുന്ന വിദേശ കമ്പനികള്‍ക്കു നേരെയായിരുന്നു. 1998-ല്‍ ഇറാഖ് ഐക്യരാഷ്ട്രസഭയുടെ ആയുധ പരിശോധനകള്‍ക്ക് സഹകരിക്കാതിരുന്നതിനാല്‍, അമേരിക്കയും ബ്രിട്ടനും ‘ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഫോക്‌സ്’ എന്ന പേര് നല്‍കി ഇറാഖിനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തി. 1998-ലെ യു.എസ്. എംബസി ബോംബാക്രമണങ്ങള്‍ (കെനിയ, ടാന്‍സാനിയ) അമേരിക്കയ്‌ക്കെതിരായ ഭരണകൂടേനര സായുധ വിഭാഗങ്ങളുടെ ആക്രമണങ്ങളുടെ തുടക്കമായി. അറബ് സൈന്യങ്ങളും ഏകാധിപത്യ ഭരണകൂടങ്ങളും അമേരിക്കയുടെ ചൊല്‍പടിയിലായതോടെ രഹസ്യ സ്വഭാവമുള്ള ഭരണകൂടേതര സായുധ സംഘങ്ങള്‍ അമേരിക്കയെ ചെറുത്തു നില്‍ക്കാന്‍ എന്ന പേരില്‍ പൊട്ടിപ്പുറപ്പെട്ടു. ജന പിന്തുണയില്ലാത്ത ചെറുഗ്രുപ്പുകളുടെ ജനകീയ യുദ്ധം ഫലത്തിലാക്കാളേറെ തിരിച്ചട്ടികള്‍ നൃഷ്ടിച്ചു.

ഒക്ലഹോമ സ്‌ഫോടനവും മാധ്യമവല്‍കൃത
ഇസ്ലാമോഫോബിയയും

1995-ല്‍ നടന്ന ഒക്ലഹോമ സിറ്റി ബോംബിംഗ്, മാധ്യമങ്ങളുടെ തെറ്റായ റിപ്പോര്‍ട്ടിംഗ് മൂലം ഇസ്ലാമോഫോബിയ വര്‍ധിപ്പിച്ച ഒരു പ്രധാന സംഭവമാണ്'(ഖാലിദ് ബെയ്ദൂന്‍ . 2019 . അമേരിക്കന്‍ ഇസ്ലാമോഫോബിയ ‘: അണ്ടര്‍സ്റ്റാന്‍ഡിംഗ് റൂട്ട്‌സ് ആന്‍ഡ് റൈസ് ഓഫ് ഫിയര്‍’. യൂ: സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രസ്).

1995 ഏപ്രില്‍ 19-ന്, ഒക്ലഹോമ സിറ്റിയിലെ അല്‍ഫ്രഡ് പി. മുറാ ഫെഡറല്‍ ബില്‍ഡിംഗിന് മുന്നില്‍ ഒരു ട്രക്ക് ബോംബ് പൊട്ടിത്തെറിച്ചു, ഇത് 168 പേരുടെ മരണത്തിനും 684 പേര്‍ക്ക് പരിക്കേല്കുകയും ചെയ്തു. ഈ ആക്രമണം അന്നുവരെ അമേരിക്കയിലെ ഏറ്റവും ഘോരമായ ഭീകരാക്രമണമായി കണക്കാക്കപ്പെടുന്നു.
തൊട്ടടുത്ത ദിവസം, 1995 ഏപ്രില്‍ 20 , എന്‍ ബി സി പോലുള്ള മാധ്യമങ്ങള്‍, ഇത് മധ്യേഷ്യന്‍ ഭീകരരുമായി ബന്ധപ്പെടുത്തി, ഉദാഹരണത്തിന് അബ്രഹാം അഹമദിന്റെ കേസ്. 36 മണിക്കൂറാണ് ഈ തെറ്റായ റിപ്പോര്‍ട്ടിംഗ് പേരില്‍ ഒരാള്‍ കസ്റ്റഡിയിലിരുന്നത്. മാധ്യമ പ്രചാരണം മുസ്ലിംകളെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുകയും അന്യായമായി അറസ്റ്റ് വര്‍ധിപ്പിക്കാനിടയാക്കി. തുടര്‍ന്നു മെയ്, ജൂണ്‍ , ജൂലൈ മാസങ്ങളില്‍ ഇസ്ലാമോഫോബിക് വിദ്വേഷ പ്രചാരണത്തിന്റെ കാലമായിരുന്നു. ഉദാഹരണത്തിന് ഒക്ലഹോമയിലെ ഒരു മസ്ജിദിന് നേരെ വെടിയുതിര്‍ത്ത സംഭവം വരെ അരങ്ങേറി.

പിന്നീട്, 1995 ഓഗസ്റ്റ് 10 നു എഫ് ബി ഐ അന്വേഷണത്തില്‍, യഥാര്‍ത്ഥ പ്രതികള്‍ വെള്ള ദേശീയവാദികളായ ടിമോത്തി മക്വെയും ടെറി നിച്ചോള്‍സുമാണെന്ന് കണ്ടെത്തി, അവര്‍ അമേരിക്കന്‍ പൗരന്മാരും ഇസ്ലാമുമായി ഒരു ബന്ധമില്ലാത്തവരുമായിരുന്നു. മക്വെയ് 2001-ല്‍ മരണ ശിക്ഷിക്ക് വിധിക്കപ്പെട്ടു. നിച്ചോള്‍സ് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)