Category: Kerala Islamophobia

Annual Islamophobia Report 2024 Kerala Islamophobia

ലീഗിന്റെ വികൃത മുഖം, ജമാഅത്ത് മൂശ, എസ്.ഡി.പി.ഐയുടെ റാഞ്ചല്‍: 2024 ജൂണ്‍ മാസം സംഭവിച്ചത്

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് മുസ്‌ലിംകളുടെ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് ആശങ്കയായിരുന്നു സംഘ്പരിവാര്‍ ശക്തികളും മുഖ്യധാരാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടിയത്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01)

Read more »

Annual Islamophobia Report 2024 Kerala Islamophobia

കാഫിര്‍, നിസ്‌കാരം, മലപ്പുറം വികാരം: 2024 മേയ് മാസം സംഭവിച്ചത്

ഇസ്‌ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്‌ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അസഹിഷ്ണുതയുടെ പര്യായമായും മതവിദ്വേഷത്തിന്റെ രൂപമായും അത് പ്രചരിപ്പിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകളെ ഉപയോഗപ്പെടുത്തിയാണ് വടകരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാഫിര്‍ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 05)

Read more »

Annual Islamophobia Report 2024 Kerala Islamophobia

സുഡാപ്പി ഫ്രം ഇന്ത്യ, പിന്നാക്ക മുസ്‌ലിം, ബിരിയാണി: 2024 മെയ് മാസം സംഭവിച്ചത്

ആരുടെയും ഇസ്‌ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്‌ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള പ്രതികരണങ്ങളിലും ഈ സങ്കീര്‍ണതയുണ്ട്. ഒരാള്‍ മുസ്‌ലിമായതുകൊണ്ടുമാത്രം ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍നിന്ന് മുക്തനാവണമെന്നില്ല. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04)

Read more »

Kerala Islamophobia

കേരളത്തിലെ പൊലീസ് വെടിവയ്പ്പുകള്‍: ബീമാപള്ളി, ആലപ്പുഴ

പതിനഞ്ചു വര്‍ഷം മുമ്പ് 2009 മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയില്‍ ബീമാപള്ളിയിലെ മുസ് ലിം മത്സ്യത്തൊഴിലാളികള്‍ക്കെതിരേ പൊലിസ് വെടിവയ്പ്പ് നടന്നു. എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്കു പരുക്കു പറ്റി. ഉറൂസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അടിയന്തര സാഹചര്യം. നാല്‍പത്തിരണ്ടു കൊല്ലം മുമ്പു ആലപ്പുഴയില്‍ 1982 ഡിസംബറര്‍ 28 ചൊവ്വാഴ്ച രാവിലെ നബിദിനത്തില്‍ മറ്റൊരു പൊലിസ് വെടിവയ്പ്പു നടന്നിരുന്നു. പുതുപറമ്പില്‍ കബീര്‍ എന്നയാള്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായിരുന്നു. മൂന്നു […]

Read more »