Category: Hindutva

Data Brief Hindutva Indian Islamophobia Islamophobia Studies

ഇൻഡ്യൻ ജനാധിപത്യത്തിലെ മു​സ്‍ലിം ന്യൂനപക്ഷ പ്രാതിനിധ്യം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ ഏഴരപ്പതിറ്റാണ്ട് കാലത്തെ സ്വതന്ത്ര്യ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതം പല തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എങ്ങനെ പ്രതിനിധാനംചെയ്യുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഒരു ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യനിർണയത്തിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യ എഴുപത്തി അഞ്ച് വയസ്സ് പിന്നിടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം എവിടെയെത്തി നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിലെ ന്യൂനപക്ഷം സാങ്കേതികമായി ഭൂരിപക്ഷം നേടിയവരുടെ ഭരണമാണ് ജനാധിപത്യത്തിൽ നടക്കുക. എന്നാൽ, ന്യൂനപക്ഷത്തെ കൂടി പരിഗണിക്കുകയും ഉൾക്കൊള്ളുകയും […]

Read more »

Data Brief Hindutva

ഹിന്ദുത്വരും ജനസംഖ്യാഭീതിയും

ഇന്ത്യയില്‍ 79.80 % ജനങ്ങള്‍ 980,378,868 (2011) ആളുകള്‍ ഹിന്ദുമത വിശ്വാസികള്‍ ആയതിനാല്‍ തങ്ങളൊരു ഭൂരിപക്ഷം ആണെന്നും രാഷ്ട്രീയാധികാരം തന്നിഷ്ടത്തിനുള്ള അവകാശപത്രമാണെന്ന അഹങ്കാരവുമാണ് അവരെ നയിക്കുന്നത്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷമായ 14.2 % മുസ്‌ളീങ്ങളും 2.3 % ക്രിസ്ത്യാനികളും 1.7 % സിഖുകാരും 0.7% ബൗദ്ധരും 0.37% ജൈനരും കൂടാതെ പാഴ്‌സി, യഹൂദ, ബഹായ്, ആദിവാസി വിശ്വാസികള്‍, പ്രത്യേക മതമില്ലാത്തവര്‍ ഒക്കെ തങ്ങളുടെ മുമ്പില്‍ തീര്‍ത്തും ദുര്‍ബലരാണെന്ന ചിന്തയാണു ഹിന്ദുത്വവാദികളുടെ ധൈര്യത്തിന് ആധാരം. രാഷ്ട്രീയ അധികാരം ലഭിച്ചെന്ന […]

Read more »

Hindutva Indian Islamophobia

പൗരത്വം, ദേശീയത, മുസ്‌ലിം പ്രശ്നം

പ്രസിദ്ധ ഉർദു കഥാകൃത്ത് സാദത്ത് ഹസൻ മന്റോയുടെ ഇൻഡ്യാ-പാക് വിഭജന പശ്ചാത്തലത്തിലുള്ള വളരെ പ്രസിദ്ധമായ കഥയാണ് തോബ തേക് സിങ്. കൊളോണിയൽ ഭരണ സംവിധാനത്തിന്റെയും ഇൻഡ്യൻ ഉപഭൂഖണ്ഡ പശ്ചാത്തലത്തിലെ പോസ്റ്റ്-കൊളോണിയൽ ദേശരാഷ്ട്രത്തിന്റെ പൗരത്വ-ഭൂരാഷ്ട്രീയ പ്രതിസന്ധികളും കൃത്യമായി വരച്ചിടുന്ന മന്റോ തന്റെ കഥ അവസാനിപ്പിക്കുന്നത് ഇൻഡ്യ-പാകിസ്ഥാൻ അതിർത്തിയിലെ നോ മാൻസ് ലാൻഡിൽ മരിച്ചുകിടക്കുന്ന തോബ തേക് സിങിലാണ്. പടിഞ്ഞാറിന്റെ ദേശരാഷ്ട്ര സങ്കൽപങ്ങളിൽ നിന്നു മാറി വളരെ സങ്കീർണമായ പ്രക്രിയകളിലൂടെയാണ് പോസ്റ്റ്-കൊളോണിയൽ ഇൻഡ്യയുടെ ആരംഭം. ‘How India became Democratic: […]

Read more »

Campus Islamophobia Gendered Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia

ഫാത്തിമ ലത്തീഫിന്റെ മരണം : കാമ്പസ് / ലിംഗവൽകൃത ഇസ്‌ലാമോഫോബിയ

2018ല്‍ ഐ ഐ ടി മദ്രാസില്‍ റിസര്‍ച്ച് സ്‌കോളറായി ഞാന്‍ ചേര്‍ന്നതു മുതല്‍ 2019 വരെ ഐ ഐ ടിയില്‍ നിന്ന് അഞ്ച് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ആയിരുന്നു. മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നുള്ള ഷഹല്‍ കോര്‍മാത്തും ഈ അടുത്ത് ആത്മഹത്യ ചെയ്ത ഫാത്വിമ ലത്തീഫും. മുസ്‌ലിം വിദ്യാര്‍ഥികളും ഝാര്‍ഖണ്ഡ് പോലുള്ള രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പി എച്ച് ഡി സ്‌കോളറുമടക്കം ഭയാനകമായ ആത്മഹത്യകള്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തില്‍ നടമാടിയിട്ടും […]

Read more »

Campus Islamophobia Hindutva Indian Islamophobia Islamophobia Studies

കാമ്പസ് രാഷ്ട്രീയവും മുസ്‍ലിം വിദ്യാർഥി രാഷ്ട്രീയവും

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് രാജ്യത്താകമാനം പടർന്നു പന്തലിച്ച നവവിദ്യാർഥി രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണു ഹൈദരബാദ് യൂണിവേഴ്‍സിറ്റി. ജാതി നിർമൂലന ചിന്തയെ സാമൂഹിക ഇടപെടലുകളുടെ മുഖ്യസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നതാണ് ആ വിദ്യാർഥി രാഷ്ട്രീയത്തിൻ്റെ പ്രസക്തി. യഥാർത്ഥത്തിൽ ഇതിന് രോഹിത് വെമുലയുടെ ആത്മഹത്യക്ക് മുമ്പേയുള്ള ജാതി വിരുദ്ധ ഇടപെടലുകളുടെ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്. വിവിധ കീഴാള സമുദായങ്ങളുടെ സ്വന്തന്ത്രമായ സംഘാടനവും അത് വരേണ്യ അക്കാദമിക പരിസരങ്ങളോടു നടത്തിയ നിരന്തര പോരാട്ടവുമാണ് അതിൻ്റെ കാതൽ. ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ 1993ൽ രൂപംകൊണ്ട അംബേദ്‍കര്‍ […]

Read more »

Hindutva Indian Islamophobia Islamophobia Studies Kerala Islamophobia

മതപരിവര്‍ത്തന ഭീതിയും ഇസ്‌ലാമോഫോബിയയും

ഇന്ത്യയില്‍ ഇസ്‌ലാംഭീതി നിര്‍മിച്ചെടുക്കുന്നതില്‍ മതപരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൊളോണിയല്‍ പഠനങ്ങള്‍ക്കും പില്‍ക്കാലത്ത് സവര്‍ണ ഹൈന്ദവ ദേശിയതാവാദികളുടെ പ്രചാരണങ്ങള്‍ക്കും അപകടകരമായ പങ്കുണ്ട്. ‘മതപരിവര്‍ത്തനം’ എന്ന സാമൂഹിക പ്രതിഭാസത്തെ എങ്ങനെയാണ് ഇസ്‌ലാംഭീതി ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു അന്വേഷിക്കുന്നതാണ് ഈ പ്രബന്ധം. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ കൊളോണിയല്‍ വായനകള്‍, ഹിന്ദുത്വ ദേശിയതയുടെ ആവിര്‍ഭാവവും മതപരിവര്‍ത്തന ഭീതിയും, കോളണിയലാനന്തര ഇന്ത്യയിലെ മതപരിവര്‍ത്തന വിവാദങ്ങള്‍ എന്നീ മൂന്ന് പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ വ്യാപനത്തെ […]

Read more »

Hindutva Indian Islamophobia Islamophobia Studies

വംശഹത്യയുടെ ഹിന്ദുത്വപദ്ധതി: മുസ്‌ലിംകളും ഇതര കീഴാള ബഹുജനങ്ങളും

ഇൻഡ്യയിൽ ഹിന്ദുത്വശക്തികൾ നടപ്പിലാക്കുന്ന ഫാഷിസം യൂറോപ്യൻ മാതൃകയിൽ നിന്നും വ്യത്യസ്തമാണെന്നു പറയേണ്ടതുണ്ട്. ഭരണവർഗത്തിനകത്ത് കനത്ത ചേരിതിരിവുകളുണ്ടാക്കിയും, പ്രതിപക്ഷ കക്ഷികളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അറസ്റ്റു ചെയ്തും, വിമത ശബ്ദങ്ങളെ ഇല്ലാതാക്കിയും, ഫാഷിസ്റ്റിതര സംഘടനകളെ ബലം പ്രയോഗിച്ച് തകർത്തുമാണ് യൂറോപ്പിൽ നാസിസവും ഫാഷിസവും വേരുറപ്പിച്ചത്. പിന്നീട്, ജൂതഹിംസ പോലുള്ള വംശീയ ഉന്മൂലന പദ്ധതികളിലേക്ക് അതു മാറുകയാണ് ചെയ്തത്. ഇൻഡ്യയിൽ മേൽപറഞ്ഞ രീതിയിലല്ല കാര്യങ്ങൾ നടക്കുന്നത്. ഇവിടെ മുഖ്യധാരാ പാർട്ടികളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയോ അവയുടെ നേതാക്കളെ തടവറയിൽ അടക്കുകയോ ചെയ്തിട്ടില്ല. […]

Read more »