Category: Campus Islamophobia

Campus Islamophobia Hindutva Islamophobia Studies Kerala Islamophobia

കേരളത്തിലെ കാമ്പസുകളും ഇസ്‌ലാമോഫോബിയയും: അനുഭവവും വിശകലനവും

ഞാൻ വെച്ച തൊപ്പി എടുത്തുവെച്ച് ‘കൊള്ളാം, നല്ല അസ്സൽ ജിഹാദി ലുക്കുണ്ട്’ എന്ന് പറഞ്ഞത് മിതവാദിയായ ഇടതുപക്ഷ സുഹൃത്താണ്. ഹോസ്റ്റലിലെ എന്റെ കട്ടിലിനടിയിൽ ‘ബോംബ് ഉണ്ടോ’ എന്ന് പരിശോധിച്ച സംഘ്പരിവാറുകാരനും എന്റെ അനുഭവങ്ങളുടെ പട്ടികയിലുണ്ട്. നിങ്ങൾ ഇതൊക്കെയെല്ലാം ഉത്തരേന്ത്യയിലെ കാമ്പസുകളിലായിരിക്കുമെന്ന് കരുതിയിരിക്കാം. എന്നാൽ ഇവ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിലുള്ള മലയാളം സർവകലാശാലയിൽ ഞാൻ പി.ജി പഠിച്ച കാലത്തെ സംഭവങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയ നിലപാട് കൃത്യമായി രൂപപ്പെടാത്ത കാലഘട്ടമായിരുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ, രാഷ്ട്രീയബോധം […]

Read more »

Campus Islamophobia Hindutva Islamophobia Studies Kerala Islamophobia

“ഒരു ജാതി പിള്ളേരിഷ്ടാ”: സംവരണവും ഇസ്‌ലാമോഫോബിക് ഉപപാഠവും

സംവരണമെന്ന സംവിധാനത്തെപ്പോലെ ; ഒരേ സമയം നിർമ്മാണാത്മകമായും, അതേ സമയം കാലുഷ്യങ്ങളിലൂടെയും, ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തെ മാറ്റിത്തീർക്കുകയും, ഉലക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ ആയുധം ഉണ്ടെന്നു തോന്നുന്നില്ല; മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള ഒബിസി സംവരണവും അതിനെതിരെയുള്ള സവർണ്ണ – ഹിന്ദുത്വ ശക്തികളുടെ വിധ്വംസാത്മകമായ കലാപകളും ഇന്ത്യയെ മാറ്റിപ്പണിത പോലെ മറ്റെരു പൊളിട്ടിക്കൽ ഇവൻ്റിനും സാധിച്ചിട്ടില്ല എന്നു തന്നെ ഉറപ്പിച്ച് പറയാനാവും.   ‘മണ്ഡൽ മസ്ജിദ്’ ‘ മസ്ജിദ് മന്തിർ’ , ‘അവരും നമ്മളും’ എന്നിങ്ങനെയൊക്കെയുള്ള […]

Read more »

Campus Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

കാമ്പസ് ഇസ്‌ലാമോഫോബിയ

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുസ്ലിംകള്‍ക്ക് വിദ്യഭ്യാസപരമായി വലിയ മുന്നേറ്റങ്ങള്‍ സാധിച്ച ഒരു സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെതെന്നു പറയാവുന്ന Report of the Commission for the Reservation of Seats in Educational Institutions (1965) പ്രകാരം ജനസംഖ്യാനുപാതികമായി പോലും വിദ്യാഭ്യാസ പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗമായിരുന്നു കേരളത്തിലെ മുസ്ലിംകള്‍, പ്രത്യേകിച്ച് മലബാര്‍ മുസ്ലിംകള്‍. 2000ത്തിനു ശേഷം മലപ്പുറത്ത് വിജയഭേരി പോലുള്ള പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയിലുണ്ടായ മുന്നേറ്റങ്ങളും കേരളത്തിലെ പ്രൊഫഷനല്‍, ആര്‍ട്സ് കോളേജുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിശിഷ്യ […]

Read more »

Campus Islamophobia Gendered Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia

ഫാത്തിമ ലത്തീഫിന്റെ മരണം : കാമ്പസ് / ലിംഗവൽകൃത ഇസ്‌ലാമോഫോബിയ

2018ല്‍ ഐ ഐ ടി മദ്രാസില്‍ റിസര്‍ച്ച് സ്‌കോളറായി ഞാന്‍ ചേര്‍ന്നതു മുതല്‍ 2019 വരെ ഐ ഐ ടിയില്‍ നിന്ന് അഞ്ച് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ആയിരുന്നു. മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നുള്ള ഷഹല്‍ കോര്‍മാത്തും ഈ അടുത്ത് ആത്മഹത്യ ചെയ്ത ഫാത്വിമ ലത്തീഫും. മുസ്‌ലിം വിദ്യാര്‍ഥികളും ഝാര്‍ഖണ്ഡ് പോലുള്ള രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പി എച്ച് ഡി സ്‌കോളറുമടക്കം ഭയാനകമായ ആത്മഹത്യകള്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തില്‍ നടമാടിയിട്ടും […]

Read more »

Campus Islamophobia Hindutva Indian Islamophobia Islamophobia Studies

കാമ്പസ് രാഷ്ട്രീയവും മുസ്‍ലിം വിദ്യാർഥി രാഷ്ട്രീയവും

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് രാജ്യത്താകമാനം പടർന്നു പന്തലിച്ച നവവിദ്യാർഥി രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണു ഹൈദരബാദ് യൂണിവേഴ്‍സിറ്റി. ജാതി നിർമൂലന ചിന്തയെ സാമൂഹിക ഇടപെടലുകളുടെ മുഖ്യസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നതാണ് ആ വിദ്യാർഥി രാഷ്ട്രീയത്തിൻ്റെ പ്രസക്തി. യഥാർത്ഥത്തിൽ ഇതിന് രോഹിത് വെമുലയുടെ ആത്മഹത്യക്ക് മുമ്പേയുള്ള ജാതി വിരുദ്ധ ഇടപെടലുകളുടെ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്. വിവിധ കീഴാള സമുദായങ്ങളുടെ സ്വന്തന്ത്രമായ സംഘാടനവും അത് വരേണ്യ അക്കാദമിക പരിസരങ്ങളോടു നടത്തിയ നിരന്തര പോരാട്ടവുമാണ് അതിൻ്റെ കാതൽ. ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ 1993ൽ രൂപംകൊണ്ട അംബേദ്‍കര്‍ […]

Read more »