മധ്യവർഗ കുടുംബങ്ങളുടെ വളർച്ചയിൽ ഇന്ത്യയിൽ മുന്നിലുള്ള നഗരം മലപ്പുറമാണെന്ന് ഗവേഷണ സ്ഥാപനമായ പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ എക്കണോമി (2022) രാജ്യവ്യാപകമായി നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വളരെ ദുർബലമായ സാമ്പിളുകളാണ് പഠനത്തിനു ഉപയോഗിച്ചതെന്നാണ് വിമർശകർ കരുതുന്നത്. ഈ സാഹചര്യത്തിൽ മുസ് ലിം മധ്യവർഗം എന്ന പരികൽപന ഇവ്വിഷയകമായ ഗവേഷണ പഠനങ്ങൾ വിശദീകരിക്കുന്നതെങ്ങനെയെന്നു നോക്കാം. അതിസമ്പന്നരായ മുസ്ലിംകൾ ആകെ മുസ് ലിം ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെയാണ്. ഒന്ന്, ബ്രിട്ടിഷ് ഭരണകാലത്ത് ഭൂമി, പരമ്പരാഗത സമ്പത്ത്, സ്ഥിരം തൊഴിൽ തുടങ്ങിയവയുള്ള ചെറുന്യൂനപക്ഷമായ വരേണ്യ വർഗം. രണ്ടാമത്, ഇന്ത്യയിലെ ദലിത് പിന്നോക്ക വിഭാഗങ്ങളുമായി സമാന സാമൂഹിക, സാമ്പത്തിക പദവിയും ദേശീയ ഭാവനയിൽ പുറം അപരത്വമുള്ള രാഷ്ട്രീയ പദവിയും ലഭ്യമായ അടിസ്ഥാന വർഗം. മൂന്ന്, മധ്യവർഗം. ഈ മൂന്നു പദവിയിലൂടെയും ഇന്ത്യൻ മുസ്‌ലിം വർഗഘടന നിലനിൽകുന്നു. മധ്യവർഗം ബൂർഷ്വാ മൂല്യങ്ങളുടെ വാഹകരാണെന്ന സമീപനവും അതല്ല സാമൂഹിക ഉത്തരവാദിത്തത്തെ പുതിയ രീതിയിൽ ക്രമീകരിക്കുന്ന സംക്രമണ ഇടമാണെന്നുമുള്ള രണ്ടു സമീപനങ്ങളും ഈ വിഷയത്തിലുള്ള പഠനങ്ങളുടെ ഭാഗമാണ്. സാമ്പത്തിക പഠനങ്ങളും സാമൂഹിക പഠനങ്ങളും തമ്മിലുള്ള വ്യത്യാസം മധ്യവർഗം എന്താണെന്ന നിർവചനത്തെ സങ്കീർണമാക്കുന്നു.
മധ്യവർഗം: പഴയതും പുതിയതും
പരമ്പരാഗത ഇന്ത്യൻ മധ്യവർഗം 90കൾക്കു മുമ്പു തന്നെ സർക്കാർ – അർധ സർക്കാർ സർവിസിലൂടെ വികസിച്ചവരാണ്. പഴയ മധ്യവർഗം എന്നു ഈ വിഭാഗത്തെ വിളിക്കാം. മധ്യവർഗം എന്ന മൂല്യനിരപേക്ഷ സങ്കൽപം 90കൾക്കു മുമ്പ് ഹിന്ദു സവർണ വിഭാഗങ്ങളുടെ പ്രതിനിധാനമായിരുന്നു. സർക്കാർ ഓഫിസുകളിലും സ്വകാര്യ ഓഫിസുകളിലും ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും പള്ളിക്കൂടങ്ങളിലും കലാശാലകളിലും സാഹിത്യ, ശാസ്ത്രീയ, സാംസ്കാരിക രംഗങ്ങളിലും ശക്തി തെളിയിച്ച പുരോഗമന മധ്യവർഗത്തിന്റെ കൂടെ വികാസ കാലമാണിത്.
എന്നാൽ, 90കൾക്കു ശേഷം വികസിച്ച പുതിയ മധ്യവർഗം സ്വകാര്യ മേഖലയിലെ സാമ്പത്തിക, സാമൂഹിക മാറ്റത്തിന്റെ ഭാഗമായി വികസിച്ചുവന്നു. പുതിയ കാലത്ത് 31 ശതമാനമാണ് ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ മധ്യവർഗം. മധ്യവർഗം തന്നെ ഉയർന്നത്, ഇടത്തരം, താഴ്ന്നത് എന്നീ നിലകളിൽ വിഭജിതമാണ്. ഉയർന്ന – ഇടത്തരം മധ്യവർഗത്തേക്കാൾ താഴ്ന്ന മധ്യവർഗത്തിന്റെ ഭാഗമാണ് മുസ്‌ലിം മധ്യവർഗം. താഴ്ന്ന മധ്യവർഗത്തിൽ മുസ് ലിംകൾ അടക്കമുള്ള സവർണേതര മധ്യവർഗമാണ് കൂടുതൽ. 1999‐ 2000, 2011‐12 കാലയളവിലെ നാഷനൽ സാമ്പിൾ സർവേ വിവരങ്ങൾ പ്രകാരം ഇന്ത്യയിലെ മറ്റേതൊരു വിഭാഗത്തേക്കാളും മധ്യവർഗ സ്വഭാവം ഇന്ത്യൻ മുസ്‌ലിംകൾ ആർജിച്ചിരിക്കുവെന്നാണ് ഒരു വാദം. 90കൾക്ക് ശേഷം ഇന്ത്യയിൽ പുതിയ മധ്യവർഗ സ്വഭാവം വളരെ കുറച്ചു ആർജിച്ചത് സവർണ ഹിന്ദു വിഭാഗങ്ങളാണ് (45 ശതമാനം). എന്നാൽ, ഹിന്ദു സവർണേതര വിഭാഗങ്ങൾ 76 ശതമാനം വളർച്ച കാണിക്കുന്നുവെങ്കിൽ 86 ശതമാനം വളർച്ചാ നിരക്കാണ് നവ മുസ് ലിം മധ്യവർഗത്തിന്റേത്.
എന്നാൽ, ഈ മാറ്റത്തെ കുറേകൂടി വ്യത്യസ്തമായി വായിക്കണം എന്നാണ് ഹൈദരാബാദ് സർവകാലാശാലയിലെ തൻവീർ ഫസൽ നടത്തിയ അന്വേഷണം പറയുന്നത്. 50 ശതമാനം മുസ്്ലിംകളും ദരിദ്രരാണ്. അതിൽ തന്നെ 15ാം സെൻസസ് റിപ്പോർട്ട് പ്രകാരം 31 ശതമാനം മുസ്‌ലിംകൾ അതിദരിദ്രരാണ്. പരമ്പരാഗത മധ്യവർഗ സ്വഭാവമുള്ള സർക്കാർ തൊഴിലാളികളിൽ 15 ശതമാനം ജനസംഖ്യയുള്ള മുസ് ലിംകളുടെ പ്രതിനിധാനം 8.5 ശതമാനമാണ്. ഒരു സാമൂഹിക വിഭാഗം എന്ന നിലയിൽ മുസ് ലിംകൾ പരമ്പരാഗത, പഴയ മധ്യവർഗ സ്വഭവമുള്ളവരല്ല.
മുസ്‌ലിം മധ്യവർഗം എന്നു പറയുന്നതു ഇന്ത്യൻ മധ്യവർഗത്തിലെ ഏറ്റവും താഴ്ന്ന മധ്യവർഗമാണ്. ഇവരിൽ ബഹുഭൂരിപക്ഷവും പിന്നോക്ക മുസ്‌ലിംകളാണ്. യഥാർഥത്തിൽ മുസ് ലിം മധ്യവർഗത്തിന്റെ വളർച്ച ദാരിദ്യ രേഖയ്ക്കു തൊട്ടു മുകളിലുള്ള താഴ്ന്ന മുസ് ലിം മധ്യവർഗത്തിന്റെ വിശിഷ്യ ഒ.ബി.സി മുസ് ലിംകളുടെ നഗര, പട്ടണ കേന്ദ്രീകൃതമായ സ്വയംതൊഴിൽ പങ്കാളിത്തമാണ്. ഇവരാകട്ടെ ദാരിദ്യത്തിലേക്ക് ഏതുസമയവും എടുത്തെറിയാവുന്ന അരക്ഷിതരുമാണ്. അതിനാൽ തന്നെ സ്വന്തമായി വീടും തൊഴിലുമുള്ള എല്ലാ നവസമ്പന്നരെയും (ന്യൂ റിച്ച് ക്ലാസ്) മധ്യവർഗമായി കാണാൻ കഴിയില്ലെന്നു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അബ്ദുൽ ഷാബാൻ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു.
മെട്രോ നഗരങ്ങളിൽ ആകെ ജനസംഖ്യയുടെ പകുതിയിലേറെയും മധ്യവർഗ കുടുംബങ്ങളാണ്. ഇന്ത്യയിലെ മറ്റേതൊരു ജനവിഭാഗത്തെയും അപേക്ഷിച്ചു ഗ്രാമങ്ങളേക്കാൾ കൂടുതൽ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ജീവിക്കുന്ന സാമൂഹിക വിഭാഗമാണ് ഇന്ത്യൻ മുസ്‌ലിംകൾ. 90കൾക്കു ശേഷം കാർഷിക വിപണിയെ ആഗോളീകരണം പല രീതിയിൽ തകർത്തെങ്കിലും ആഗോളീകരണ/നവലിബറൽ നയങ്ങളുടെ ഭാഗമായി സേവനമേഖലയുടെ വികാസത്തിന്റെ സാധ്യതകളെ സ്വായത്തമാക്കാൻ ഒരു ചെറിയ വിഭാഗം മുസ്‌ലിംകളെ ഈ നഗര സ്വഭാവം സഹായിച്ചു. ഇതാവട്ടെ അങ്ങേയറ്റം അരക്ഷിതമായ ചെറുകിട ബിസിനസ്, വാഹന വിപണി, ഐ.ടി, ഫാർമസ്യൂട്ടിക്കൽ, പാശ്ചാത്തലവികസനം, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ- ആരോഗ്യ മേഖലകൾ, മാധ്യമം, വിനോദ സഞ്ചാരം, ഇവന്റ് മാനേജ്മെന്റ്, മാളുകൾ, നഴ്സിങ്, റിയൽ എസ്റ്റേറ്റ്, കോർപറേറ്റ് ഓഫിസുകൾ തുടങ്ങിയ തൊഴിൽ മേഖകളിൽ മുസ് ലിംകളെ എത്തിച്ചു. കൂടെ ഗൾഫ് കുടിയേറ്റം മുതലായ ഘടകങ്ങൾ ഈ മാറ്റത്തെ സഹായിച്ചു. എന്നാൽ, പരമ്പരാഗത മധ്യവർഗത്തിന്റെ പ്രത്യേകതയായ ശമ്പളത്തിൽ നിന്നുള്ള സ്ഥിരവരുമാനം ഈ പുതിയ മുസ് ലിം മധ്യവർഗത്തിന് ലഭ്യമല്ല. ഏകീകരിക്കപ്പെട്ട ശമ്പളം കിട്ടുന്ന വിഭാഗം തന്നെ കുറവാണ്. വ്യക്തിഗത മത്സര പ്രകടനത്തിന്റെ ഭാഗമായുള്ള തൊഴിൽ മേഖകലകളിൽ ഇസ് ലാമോഫോബിയ അടക്കമുള്ള വിവേചനങ്ങൾ ഓക്സ്ഫാമിന്റെ 2022 റിപ്പോർട്ട് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്‌ലാമോഫോബിയയും മധ്യവർഗ പ്രശ്നങ്ങളും
ഹിലിൽ അഹമദ് (സിയാസി മുസ്ലിം‘:ദി സ്റ്റോറി ഓഫ് പൊളിറ്റിക്കൽ ഇസ് ലാം ഇന്ത്യ, പെൻഗ്വിൻ- 2009) രാഷ്ട്രീയപരമായി നിശബ്ദരായും മതപരമായി സ്വകാര്യ ഇടങ്ങളിൽ സൂക്ഷിക്കുന്നവരുമാണ് പുതിയ മുസ്‌ലിം മധ്യവർഗമെന്നു പറയുമ്പോൾ ഗസാല വഹാബിനെപ്പോലുള്ളവർ (ബോൺ എ മുസ് ലിം‘: സം ട്രൂത്ത് എബൗട്ട് മുസ് ലിംസ് ഓഫ് ഇൻഡ്യ, രൂപ പബ്ലിക്കേഷൻ- 2021) പത്ര പ്രവർത്തക ശൈലിയിൽ നടത്തുന്ന നിരീക്ഷണമനുസരിച്ചു പൊതുയിടത്തിൽ മതത്തെ പറ്റിയും മുസ് ലിം ഐഡന്റിറ്റിയും തൊഴിൽ – വിദ്യാഭ്യാസ ഐഡന്റിറ്റിയും ഒരു പോലെ ദൃശ്യമാക്കുന്ന മൾട്ടിപ്പിൾ ഐഡന്റിറ്റിയുള്ളവരായി പുതിയ മുസ് ലിം മധ്യവർഗത്തെ വിലയിരുത്തുന്നു. മതത്തെ ഒരു മുഖ്യഘടകം എന്നതിലുപരി സാമൂഹിക ജീവിതത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നവരാണ് പുതിയ മുസ് ലിം മധ്യവർഗം. മുസ്‌ലിം മധ്യവർഗത്തിനു ഹിന്ദു മധ്യവർഗത്തിനു സമാനമായ രീതിയിൽ പുതിയ തൊഴിലിടങ്ങളിൽ പൊതുസ്വീകാര്യത കുറവാണ്. വ്യക്തി മാത്രമായല്ല, സമുദായമായി കൂടി അവർ സ്വന്തത്താലും മറ്റുള്ളവരാലും ‘തിരിച്ചറിയപ്പെടുന്നു’ എന്നതിനാൽ കൂടുതൽ കൂട്ടായ്മ അധിഷ്ഠിതമായി പ്രവർത്തിക്കാൻ അവർ ശ്രമങ്ങൾ നടത്തുന്നുവെന്നു തൻവി ബാനർജി എഴുതിയ പഠനം ( മുസ് ലിംസ് ഇൻ മുംബൈ: മേക്കിങ് ഓഫ് ന്യൂ മുസ്‌ലിം മിഡിൽ ക്ലാസ്, പിഎച്ച്.ഡി തിസീസ്, ഐ.ഐ.ടി ബോംബ, 2019) പറയുന്നു.
യഥാർഥത്തിൽ തൊഴിൽ, വിനോദം, ഉപഭോഗം, ഒഴിവു സമയം തുടങ്ങിയ മേഖലകളെ പുതിയ രീതിയിൽ ക്രമീകരിക്കാനും പുതിയ അവസരങ്ങൾ തേടാനും മറ്റേതൊരു വിഭാഗത്തേയും പോലെ മുസ് ലിം മധ്യവർഗം ശ്രമം നടത്തുന്നു. ഇത്തരമൊരു മധ്യവർഗവൽക്കരണം പരമ്പരാഗത മധ്യവർഗത്തിനും ഈ പ്രക്രിയയിൽ നിന്നും പിറകോട്ടു പോയവരെയും ഒരു മത്സര ബുദ്ധിയോടെയും അതുപോലെ തന്നെ വിദ്വേഷത്തോടെയും മുസ്‌ലിംകളെ വീക്ഷിക്കാൻ കാരണമായെന്നും വിലയിരുത്തുന്നു. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത്, വാഹന വിപണിയിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കെതിരേ വികസിച്ച പഞ്ചർവാല ജിഹാദ് പ്രചാരണം, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിലനിൽക്കുന്ന ലാൻഡ് ജിഹാദ് പ്രചാരണം തുടങ്ങിയവ നൽകുന്ന വംശീയ പ്രചാരണത്തിന്റെ സൂചനകൾ ഇനിയും കൂടുതൽ വിശദമായി പഠിക്കേണ്ടതുണ്ട്. അതിനാൽ തന്നെ നഗരങ്ങളിൽ മിക്സഡ് റെസിൻഡഷ്യൽ ഏരിയകളിൽ വീട് കിട്ടാനുള്ള ബുദ്ധിമുട്ട്, മികച്ച സ്കൂളുകളിൽ അഡ്മിഷൻ കിട്ടാത്ത അവസ്ഥ, പുതിയ തൊഴിൽ അവസരങ്ങൾ ഇല്ലാതാവുന്നത് തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലെ ഇസ്‌ലാമോഫോബിയ എല്ലാം ഇവരും അനുഭവിക്കുന്നു. വാഹനം, വീട്, കളി – വിനോദങ്ങൾ, ആഘോഷങ്ങൾ തുടങ്ങി മധ്യവർഗത്തിന്റെ പ്രകടന സ്വഭാവം പുതിയ സാമ്പത്തിക മാതൃകയിലുള്ള ഇസ്‌ലാമോഫോബിയക്ക് ആക്കം കൂട്ടുന്നുവെന്നു നിരീക്ഷിക്കുന്നവരുണ്ട്. വലതുപക്ഷവൽക്കരിക്കപ്പെടുന്ന മധ്യവർഗം എന്ന പൊതുഒഴുക്കിൽ പറഞ്ഞുപോവാൻ കഴിയാത്ത വിധം സങ്കീർണമാണ് മുസ് ലിം മധ്യവർഗം ഇന്ത്യയിൽ അനുഭവിക്കുന്ന ഇസ്‌ലാമോഫോബിയ.