Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയ: വംശീയതയും വംശീയവൽകരണവും February 27, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്ലിംകള്‍ക്കെതിരേയുള്ള വംശീയതയാണ് ഇസ്ലാമോഫോബിയ. മുസ്‌ലിംകള്‍ എന്തു പറയുന്നു, പ്രവര്‍ത്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു, ഏത് തരത്തില്‍ കുടുംബ/ വ്യക്തി ജീവിതം നയിക്കുന്നു, സാമ്പത്തിക, സാമൂഹ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു, ദൈംനംദിനജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു, സാമൂഹികവ്യവസ്ഥയെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നു, ഏതു രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടുന്നു, എങ്ങനെയുള്ള ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നു, ഏതു ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, ആരോഗ്യ പരിപാലനം, സൌഹൃദം എന്നിവ തിരഞ്ഞെടുക്കുന്നു തുടങ്ങിയവയെക്കുറിച്ചുള്ള മുസ്‌ലിംകളുടെ നിര്‍ണയനങ്ങളിലും തിരഞ്ഞെടുപ്പുകളിലും ആര്‍ക്കും വിയോജിപ്പുകളുണ്ടാകാം. മുസ്‌ലിംകളുടെ സ്വയംനിര്‍ണയാവകാശങ്ങളെ നിഷേധിക്കാത്തിടത്തോളം കാലം […] Read more » Anti- Muslim Racism racialisation Racism
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയിൽ നിന്ന് പുറത്തുകടന്ന മാന്ത്രികസ്ഥലമോ കേരളം? February 26, 2026 by അഫ്താബ് ഇല്ലത്ത് ഇസ്ലാമോഫോബിയ എന്നത് അടിസ്ഥാനപരമായി ഒരു വംശീയവൽക്കരിക്കുന്ന രാഷ്ട്രീയ രൂപീകരണമാണ് (racializing political formation). മുസ്ലിംകളെ താഴ്ന്നവരോ, സ്വയം നവീകരിക്കാൻ കഴിയാത്തവരോ, സംശയം ജനിപ്പിക്കുന്നവരോ, ഗൂഢാലോചനക്കാരോ, അപകടകാരികളോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് എളുപ്പത്തിൽ പിടി തരാത്ത അന്യരോ ആയ ഒരു സാമൂഹിക വിഭാഗമായി കൂട്ടായി ചിത്രീകരിക്കുന്ന ആശയങ്ങൾ, വിവരണങ്ങൾ, പൊതു പ്രഖ്യാപനങ്ങൾ, “സെക്കുലർ” നിയമങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ഭരണകൂട/പോലീസ് നടപടികൾ, ദൈനംദിന പെരുമാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് കേവലം ഒരു മതത്തോടുള്ള വിരോധമല്ല; ഇസ്‌ലാമുമായും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട […] Read more » Anti- Muslim Racism Good Muslim Bad Muslim Racism SFI Shiva Prasad Surveillance
Global Islamophobia Theorising Islamophobia മതവും മയക്കുമരുന്നും: സാമ്രാജ്യത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയയും August 14, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ലാറ്റിനമേരിക്കയിൽ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകൾ ആഗോളതലത്തിൽ ഗൗരവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ അമേരിക്ക സ്വീകരിച്ച സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്ര സമ്മർദങ്ങൾ, സൈനിക അട്ടിമറികൾ എന്നിവ ഈ ചർച്ചകളുടെ ഭാഗമായിരുന്നു. ഫലസ്തീനിലും ഇറാനിലും ഉക്രൈനിലുമൊക്കെ തുടരുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയത്തിന്റെ വിവിധ അധികാരഘടനകൾ നമ്മുടെ ശ്രദ്ധയിലേക്കു വരുന്നു. ഇതൊക്കെ പ്രാദേശിക സംഘർഷമായോ അധികാരരാഷ്ട്രീയമായോ മാത്രം വായിക്കാനാവില്ല. മറിച്ച്, സാമ്രാജ്യത്വത്തിന്റെ ദീർഘകാല ചരിത്രവും അതിന്റെ ആഗോള പ്രവർത്തനരീതികളും മനസിലാക്കേണ്ട നിർണായക ഘട്ടമായാണിത് നിലകൊള്ളുന്നത്. ഈ […] Read more » Anti- Muslim Racism Clash of Civilisation Empire Hisapanophobia Imperialism islamophobia-documentation Latin America pan-indian-islamophobia Racism USA
Global Islamophobia Hindutva Indian Islamophobia അമേരിക്കയിൽ വളരുന്ന ഹിന്ദുത്വ June 12, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് അമേരിക്കയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് റട്ട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി റേസ് ആന്‍ഡ് റൈറ്റ്‌സ് 2025-ല്‍ പുറത്തിറക്കിയ ‘ഹിന്ദുത്വ ഇന്‍ അമേരിക്ക: ആൻ എത്‌നോനാഷണലിസ്റ്റ് ത്രെറ്റ് ടു ഈക്വാലിറ്റി ആന്‍ഡ് റിലീജിയസ് പ്ലൂറലിസം’. ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ (വാര്‍ ഓണ്‍ ടെറര്‍) പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഇസ് ലാമോഫോബിയയെ അമേരിക്കയിലെ ഹിന്ദുത്വ ദേശീയവാദികള്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ അമ്പതു വര്‍ഷംകൊണ്ട് വലിയ സ്വാധീനം അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഹിന്ദുത്വർക്ക് […] Read more » American Hindutva BJP Hindu Swayam Sevak Sangh Hindutva islamophobia-documentation pan-indian-islamophobia Racism RSS VHP
Global Islamophobia Islamophobia Studies Theorising Islamophobia ഇസ്ലാമോഫോബിയ: ധര്‍മം, പ്രവര്‍ത്തനം November 1, 2024 by കെ അഷ്റഫ് The very serious function of racism is distraction. It keeps you from doing your work. It keeps you explaining, over and over again, your reason for being. Somebody says you have no language and so you spend 20 years proving that you do. Somebody says your head isn’t shaped properly so you have scientists working […] Read more » Capitalism Otherisation Otherness Racism Toni Morison
Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയും പ്രായോഗിക നിലപാടുകളും June 1, 2024 by കെ അഷ്റഫ് മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിംകളെ ഒറ്റതിരിച്ചു വിവേചനം മുതല്‍ ഉന്‍മൂലനം നടത്തുന്ന ആശയ പ്രവര്‍ത്തന നയപരിപാടിയാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാമോ മോഫോബിക്കായ വ്യക്തികളെയും വിഭാഗങ്ങളെയും ഈ രീതിയില്‍ നിര്‍വചിക്കാവുന്നതാണ്. പൗരത്വ നിഷേധം, രാഷ്ട്രീയ അവകാശ നിഷേധം, വിദ്യാഭ്യാസ അവകാശ നിഷേധം മുതല്‍ പൊതുയിടത്തിലെ മുസ്‌ലിം എന്നു കരുതുന്ന വ്യക്തികള്‍ക്കുള്ള പ്രാതിനിധ്യ നിഷേധം വരെ ഈ വംശീയ വിവേചന വ്യവസ്ഥയുടെ പരിധിയില്‍പ്പെടുത്തി പരിശോധിക്കാവുന്നതാണ്. വംശീയവിരുദ്ധ നിലപാടിന്റെ പ്രശ്‌നം ഒരു വംശീയ നയത്തിനോ […] Read more » Anti- Muslim Racism Racism