Indian Islamophobia Source Suprabhatham അമേരിക്കയിൽ വളരുന്ന ഹിന്ദുത്വ February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment അമേരിക്കയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് റട്ട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി റേസ് ആന്‍ഡ് റൈറ്റ്‌സ് 2025-ല്‍ പുറത്തിറക്കിയ ‘ഹിന്ദുത്വ ഇന്‍ അമേരിക്ക: ആൻ എത്‌നോനാഷണലിസ്റ്റ് ത്രെറ്റ് ടു ഈക്വാലിറ്റി ആന്‍ഡ് റിലീജിയസ് പ്ലൂറലിസം’. ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ (വാര്‍ ഓണ്‍ ടെറര്‍) പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഇസ് ലാമോഫോബിയയെ അമേരിക്കയിലെ ഹിന്ദുത്വ ദേശീയവാദികള്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.കഴിഞ്ഞ അമ്പതു വര്‍ഷംകൊണ്ട് വലിയ സ്വാധീനം അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഹിന്ദുത്വർക്ക് കഴിഞ്ഞിട്ടുണ്ട്. […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham പൊലിസും ഇന്ത്യൻ മുസ്‌ലിംകളും February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment ലോക്‌നീതി സി.എസ്.ഡി.എസും കോമണ്‍കോസും സംയുക്തമായി തയാറാക്കിയ പൊലിസിങ്ങിനെക്കുറിച്ചുള്ള സര്‍വേ ‘സ്റ്റാറ്റസ് ഓഫ് പൊലിസ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട്’(2025) കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. മുസ്‌ലിംകളടക്കമുള്ള വിവിധ വിഭാഗങ്ങളോടുള്ള പൊലിസ് സേനയിലെ ഉദ്യേഗസ്ഥരുടെ മനോഭാവത്തെക്കുറിച്ചാണ് സര്‍വേ പ്രധാനമായും പഠിച്ചത്. 17 സംസ്ഥാനങ്ങളിലും രാജ്യത്തെ കേന്ദ്രഭരണപ്രദേശങ്ങളിലുമായി 82 പ്രധാനപ്പെട്ട ഇടങ്ങളിലുള്ള 8,276 സീനിയര്‍, ജൂനിയര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. മുസ്‌ലിംകളെ ‘സ്വാഭാവിക കുറ്റവാളികളായി’ കാണുന്ന പ്രവണത ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലിസുകാര്‍ക്കിടയില്‍ ശക്തമാണ്. സര്‍വേയോട് സഹകരിച്ച […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham ഇസ് ലാമോഫോബിയയുടെ ലോകം February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment മാര്‍ച്ച് 15ന് ഒരു ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനംകൂടി കടന്നുപോകുമ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നതിനേക്കാള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് അതിനോടുള്ള ലോകജനതയുടെ ജാഗ്രതയും പ്രതിരോധവും വര്‍ധിച്ചുവരുന്നുണ്ട് എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരേയുള്ള പ്രതിരോധനങ്ങളിലൊന്ന് വൈയക്തികവും സ്വകാര്യവുമായ അനുഭവങ്ങളെ സാമൂഹികമായ അറിവാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണ്. ഇസ്‌ലാമോഫോബിക് അനുഭവങ്ങളുടെ കണക്കെടുപ്പുകള്‍ ഈ പ്രക്രിയയില്‍ പ്രധാന പങ്കുവഹിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ടുകളും അവയുടെ താരതമ്യവും ഇതിന്റെ ഭാഗമാണ്. 2024ല്‍ പല ലോകരാജ്യങ്ങളിലും അത്തരം കണക്കെടുപ്പുകള്‍ നടന്നു. പല രാജ്യങ്ങളിലും സര്‍ക്കാർ പിന്തുണയുള്ള ഏജൻസികൾ തന്നെ നേരിട്ട് കണക്കെടുപ്പുകള്‍ […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham മുസ് ലിം ഓണ്‍ലൈന്‍ അനുഭവം February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ പഠിക്കാനും അളക്കാനും പ്രയാസമാണ്. ഉള്ളടക്ക വിശകലനം അതിലേറെ ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിനു വ്യക്തികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ഒരു മാപിനി ഉപയോഗിച്ചു പഠിക്കാനും കഴിയില്ല. എങ്കിലും ഈ ഡിജിറ്റല്‍ മണ്ഡലത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ പുതിയ രീതിയില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടുരീതിയിലാണ് ഗവേഷകര്‍ ഇത് പഠിക്കുന്നത്. തീവ്ര-വലതുപക്ഷ (ആള്‍ട്ട്-റൈറ്റ്) വിഭാഗങ്ങളുടെ ട്വിറ്റര്‍-ഫേസ്ബുക്ക് ഹാഷ്ടാഗുകള്‍, ഉപയോക്താക്കള്‍ എന്നിവയെ പിന്തുടര്‍ന്ന് ആവശ്യമായ ഡാറ്റ ശേഖരിക്കുകയാണ് ആദ്യത്തേത്. അതിനുവേണ്ടി വിവിധ നെറ്റ്‌വര്‍ക്കുകള്‍, ഭാഷാപ്രയോഗങ്ങള്‍, കാംപയിന്‍ പ്രമേയങ്ങള്‍ […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham മുസ് ലിംകളും മതാഭിമുഖ്യവും February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment ഓരോ സാമൂഹികപ്രശ്നത്തിലും വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും നിരവധി ഘടകങ്ങളുണ്ടാകാമെങ്കിലും മുസ് ലിംകളുടെ വ്യക്തി-സാമുദായിക താല്‍പര്യങ്ങളെ മതപരവും വിശ്വാസപരവുമായിമാത്രം ചുരുക്കി സത്താവല്‍ക്കരിക്കുന്ന ശൈലി ഇന്ന് വ്യാപകമാണ്. ഇസ് ലാമോഫോബിയയുടെ ശക്തമായ ഒരു പ്രഭവകേന്ദ്രമാണിത്. മതവാദം, മതദേഹം, മതജീവി, മതതീവ്രവാദം, മതമൗലികവാദം, കുറച്ചുകൂടി വംശീയമായ രീതിയില്‍ രൂപപ്പെട്ട പദാവലികള്‍ പൊതുചര്‍ച്ചകളിലും ജനപ്രിയ സാഹിത്യത്തിലും മുസ് ലിംകള്‍ക്കെതിരേ ഉപയോഗപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. പര്‍ദ ധരിക്കുന്ന മുസ് ലിം സ്ത്രീകളെ മതദേഹമെന്ന് സാമാന്യവല്‍ക്കരിക്കുന്നതിനും സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്ന മുസ്‌ലിം പ്രസ്ഥാനങ്ങളെ മതവാദികളായി ചിത്രീകരിക്കുന്നതിനും കേരളത്തില്‍ […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham ‘വോട്ട് ജിഹാദ്’: വിദ്വേഷ പ്രചാരണത്തിന്റെ പുതിയ മാതൃക February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment ഇസ്-ലാമിലെ സാങ്കേതിക ശബ്ദങ്ങളില്‍ പ്രധാനമായ ജിഹാദ് എന്ന വാക്കിന് വ്യക്തിഗതവും സാമൂഹികവുമായ പോരാട്ടം, പരിശ്രമം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. എന്നാല്‍, മുസ് ലിംകളുമായി ബന്ധപ്പെട്ട ഏതു സാങ്കേതിക പദവും വിവാദ രൂപകമാക്കി മാറ്റുന്നതില്‍ ഇസ്-ലാമോഫോബിയ വിജയിച്ചിരിക്കുന്നു. 2006ല്‍ തുടങ്ങിയ ലൗജിഹാദിനു ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ പലരുടെയും മനോധര്‍മങ്ങളനുസരിച്ച് വിവിധ തരത്തിലുള്ള ജിഹാദുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് “വോട്ട് ജിഹാദ്’ പ്രചാരണം. പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മു-സ്‌ലിംകള്‍ കുട്ടമായി വോട്ട് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് “വോട്ട് ജിഹാദ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham ബുള്‍ഡോസര്‍രാജും രാഷ്ട്രീയപൗരത്വവും February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment 2024 നവംബര്‍ 6ന് യു.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്നും നോട്ടിസുപോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാന്‍ യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് ഹരജി […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham വ്യാജവാർത്തകളും ഹിന്ദുത്വ ഇക്കോസിസ്റ്റവും February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment അഭിപ്രായങ്ങളുടെ മാറ്റുരക്കലാണ് രാഷ്ട്രീയത്തെ സാധ്യമാക്കുന്നത്. ഓരോരുത്തര്‍ക്കും ഏതഭിപ്രായം സൂക്ഷിക്കാനും അവകാശമുണ്ട്. പക്ഷേ, വസ്തുതകള്‍ ഒരാള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. മറ്റൊരു വ്യത്യാസം, എല്ലാ അഭിപ്രായങ്ങളും ഒരവകാശമാണ്. എന്നുവച്ച് അവ വസ്തുതാപരമാവണമെന്നില്ല. എന്നാൽ വസ്തുതകൾക്ക് വഴങ്ങാത്ത അഭിപ്രായങ്ങളുമുണ്ട്. ശക്തമായ അഭിപ്രായങ്ങൾ എന്ന നിലയിൽ സ്വതന്ത്രമായി തന്നെ അവ നിലനിൽക്കുന്ന അവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വസ്തുതയും അഭിപ്രായവും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനമാണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യവുമുണ്ട്. വാർത്തകളുടെ മേഖലയിൽ അഭിപ്രായവും വസ്തുതയും തമ്മിലുള്ള വ്യത്യാസത്തെ ഇല്ലാതാക്കിയാണ് വ്യാജവാർത്തകൾ നിലനില്‍ക്കുന്നത്. തെറ്റായ […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham ഇന്ത്യയും ഓണ്‍ലൈന്‍ മുസ് ലിം മാധ്യമങ്ങളും February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment പ്രസ് ഗസറ്റ് 2024 ഏപ്രില്‍ 10ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ പ്രധാന 50 ന്യൂസ് പോര്‍ട്ടലുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍നിന്നാണ്-ഇന്ത്യാ ടുഡേയും ലൈവ് മിന്റും. ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ വെബ്‌സൈറ്റു പോലുമില്ല. എങ്കിലും ആഗോള മാധ്യമ വളര്‍ച്ചയുടെ ഭാഗമാണ് ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍. ഇന്ത്യയിലെ ആദ്യ 100 ന്യൂസ് പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍, മുസ് ലിം, ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു വെബ്‌സൈറ്റ് പോലുമില്ല. ദേശീയ പ്രാധാന്യമുള്ള ദൃശ്യമാധ്യമ ചാനലുകളുടെയും സ്വകാര്യ വാര്‍ത്താ ശൃംഖലയുടെയും കാര്യത്തിലും സ്ഥിതി […] Read more » islamophobia-documentation pan-indian-islamophobia
Indian Islamophobia Source Suprabhatham ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും (ഇസ്‌ലാമോഫോബിയ വാച്ച് ) February 15, 2026 by ബാബുരാജ് ഭഗവതി കെ. അഷ്റഫ് | Leave a Comment മുസ് ലിംകൾ അടക്കമുള്ള വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍ ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക ആവിഷ്കാരമായി പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ ജനാധിപത്യ മാതൃകയുടെ നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […] Read more » islamophobia-documentation pan-indian-islamophobia