Gendered Islamophobia Hindutva Indian Islamophobia ഹിജാബ്, ഉച്ചഭാഷിണികൾ: നിയമ പരീക്ഷയും ഹിന്ദുത്വമാനദണ്ഡങ്ങളും March 8, 2026 by നിദ പർവീൻ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ, ഇന്ത്യൻ മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ മതേതരത്വവും മുസ്‌ലിം മതജീവിതത്തെ നിയന്ത്രിക്കുന്ന നിയമപരവും രാഷ്ട്രീയവുമായ നടപടികളിലൂടെ കൂടുതൽ പുനർനിർവചിക്കപ്പെടുകയാണ്. മതബഹുസ്വരതയുടെ സംരക്ഷണത്തിനു പകരം മതം എങ്ങനെ, എവിടെ, ഏതുരൂപത്തിൽ ആചരിക്കണമെന്ന് തീരുമാനിച്ചുകൊണ്ട് ഇത്തരം വൈവിധ്യങ്ങളെ പിൻപറ്റുന്നവരിൽ രാഷ്ട്രബോധ്യത്തിലധിഷ്ഠിതമായ അച്ചടക്കം അടിച്ചേല്പിക്കാനാണ് ഈ ഭരണഘടനാ തത്വങ്ങളിപ്പോൾ പ്രയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ, മതേതരത്വമെന്നത് സഹവർത്തിത്വത്തിനുള്ള നിഷ്പക്ഷമായ വെറുമൊരു ചട്ടക്കൂടായല്ല വർത്തിക്കുന്നത്, മറിച്ച് ഹിന്ദുദേശീയതയുടെ സാംസ്കാരിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വിധം ന്യൂനപക്ഷ മതങ്ങളെ നിരീക്ഷണത്തിലൂടെയും നിയന്ത്രണത്തിലൂടെയും പരുവപ്പെടുത്തുന്നൊരു ഭരണകൂട തന്ത്രമായാണ്. […] Read more » Essential Religious Practice Hijab Hijab Ban Hindutva Indian Law Indian Secularism Judgements Judges Karanataka Muslim Girls Karnataka Hijab Law and Court Law and Gender Loud Speaker Ban Muslim Girls Muslim Women and Islamophobia Ratna Kapoor Religious Freedom School Students Secularism Talal Asad
Gendered Islamophobia Indian Islamophobia Islamophobia Studies ഹിജാബും പുരോഗമനവാദവും March 1, 2026 by രൻഷാ നളിനി ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പുരോഗമനകാരികളുടെ ഒരു പ്രധാന വാദമിപ്പോഴും മുസ്‌ലിം സ്ത്രീകളെ അത് പുരുഷാധികാരത്തിന്റെ കാൽകീഴിൽ നിർത്തുന്നു എന്നതാണ് എന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ്. ഭരണകൂടവും മറ്റിതര സമൂഹങ്ങളും ചേർന്ന് വിശ്വാസത്തിന്റെ പേരിൽ വേട്ടയാടുന്ന അവരോട് നിങ്ങളുടെ വിശ്വാസാവകാശങ്ങൾ ആണധികാരത്തിൽ നിങ്ങളെ ചേർത്തുനിർത്തുന്നതാണെന്നും അത് പൊട്ടിച്ചെറിയണമെന്നും പറയുന്നവരുടെ വാക്കുകൾ ഭരണകൂട ഭാഷയുടെ വിവർത്തനമാകുന്നുണ്ട്. ഇത് തിരിച്ചറിയുക ഭരണകൂടവും മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എന്ന് പറഞ്ഞാണ് പലതരം നിയമങ്ങളും ഇടപെടലുകളും നടത്തുന്നത് എന്ന് ചേർത്ത് വായിക്കുമ്പോഴാണ്. […] Read more » Gendered Islamophobia Hijab Indian Secularism Muslim Women and Islamophobia Muslim Women Rights Progressive Secularism Women Rights
Indian Islamophobia ഭരണഘടന, ന്യൂനപക്ഷം, നിയമം: ചില നിരീക്ഷണങ്ങൾ March 4, 2024 by റമീസുദ്ദീൻ മൻസൂർ സെക്കുലറിസം എന്നത് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ദീർഘകാലം നിലനിന്നിരുന്നുവെങ്കിലും, സമകാലിക പഠനങ്ങൾ അതിനെ ഒരു ഹെജിമോണിക് (ആധിപത്യ സ്വഭാവമുള്ള) അധികാര രൂപമായാണ് വിലയിരുത്തുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന സെക്കുലറിസം എങ്ങനെയാണ് ഇസ്‌ലാമോഫോബിയയെ ഒളിപ്പിച്ചുവെക്കാനോ അല്ലെങ്കിൽ അതിന് നിയമസാധുത നൽകാനോ ഉള്ള ഒരു ഉപകരണമായി മാറുന്നത് എന്നത് ഗൗരവതരമായ ചർച്ചകൾ അർഹിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയ എന്നത് വെറുമൊരു മുൻവിധി മാത്രമല്ല, മറിച്ച് അത് ആധുനിക കൊളോണിയൽ വംശീയ ഘടനകളാൽ നിർമിക്കപ്പെട്ടതും ഭരണകൂട സംവിധാനങ്ങളാൽ നടപ്പിലാക്കപ്പെടുന്നതുമായ […] Read more » Constitution COnstitutionalism Hijab Indian Law Indian Secularism Karnataka Hijab Law
Hindutva Indian Islamophobia പൊതുജനാരോഗ്യരംഗത്തെ ഇസ്‌ലാമോഫോബിയ February 5, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയുടെ മൂന്ന് രൂപങ്ങളാണ് ലൗ ജിഹാദ്, കൊറോണ ജിഹാദ്, പോപുലേഷന്‍ ജിഹാദ്. ഇതില്‍ ഏറ്റവും പഴക്കമുള്ളത് മുസ് ലിം ജനസംഖ്യാ ഭീതിതന്നെ. പ്രസവത്തിലൂടെ മുസ് ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യം പിടിച്ചടക്കുമെന്ന പ്രചാരണത്തിന് തുടക്കമിട്ടത് എ ഡയിങ് റേസ്(1907) എന്ന കൃതിയിലൂടെ ബംഗാളി ഡോക്ടറായ ഉപേന്ദ്രോ നാഥ് മുഖര്‍ജിയാണ്. (ലൗ ജിഹാദ് ആന്റ് അദര്‍ ഫിക്ഷന്‍സ്: സിംപിള്‍ ഫാക്റ്റ്‌സ് റ്റു കൗണ്ടര്‍ വൈറല്‍ ഫാള്‍സ് ഹൂഡ്സ് (2024), ശ്രീനിവാസ ജയിന്‍, മറിയം അലവി, സുപ്രിയ ശര്‍മ). […] Read more » Health and Islamophobia Hijab islamophobia-documentation Muslim Doctors pan-indian-islamophobia Public Health Surgical Mask