Indian Islamophobia Source Suprabhatham

കേന്ദ്രസര്‍ക്കാരിന്റെ ഇസ്‌ലാമോഫോബിയ

| Leave a comment

ഇക്കഴിഞ്ഞ ഇസ്‌ലാമോഫോബിയാ ദിനത്തില്‍  ഇസ് ലാബോഫോബിയ തടയാന്‍ പ്രത്യേക ദൂതനെ നിയമിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘ഇസ് ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികള്‍’ എന്ന പ്രമേയം യു.എന്‍ പൊതുസഭ അംഗീകരിച്ച സാഹചര്യത്തിലായിരുന്നു രുചിരയുടെ പ്രതികരണം. മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ടെന്നും ഗുരുദ്വാരകളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുന്നുണ്ടെന്നും  അവകാശപ്പെട്ട അവര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ നടപടികളെ കണക്കിലെടുത്തതേയില്ല. 
ആഗോള ഇസ് ലാമോഫോബിയയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഒട്ടും ചെറുതല്ലെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍  നടത്തിയ സര്‍വേ അനുസരിച്ച് ഇന്ത്യ, ഇസ്‌റാഈല്‍, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് മുസ് ലിം വിരുദ്ധതയില്‍ മുന്നിലുള്ളത്. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തെ മാധ്യമങ്ങളും സന്നദ്ധ സ്ഥാപനങ്ങളും പുറത്തുവിടുന്ന കണക്കുകളും വസ്തുതകളും പരിശോധിച്ചാല്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടും.

 പൊതുവിദ്യാഭ്യാസ രംഗം

 രാജ്യത്തെ പൊതുസ്ഥാപനങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസ മേഖല. സര്‍ക്കാര്‍ വിലാസം ഇസ്‌ലാമോഫോബിയ എത്രത്തോളം സ്ഥാപനവല്‍ക്കരിക്കപ്പെട്ടുവെന്നതിന് ഉദാഹരണമാണ് ഈ രംഗത്തെ വിവേചനങ്ങള്‍. കഴിഞ്ഞ കേന്ദ്ര ബജറ്റ് അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ബജറ്റില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതിക്ക് അനുവദിച്ചത് വെറും രണ്ടു കോടി രൂപ മാത്രമാണ്, മുന്‍ വര്‍ഷത്തേക്കാള്‍ 93% കുറവ്. വിദ്യാഭ്യാസ പരിശീലന പദ്ധതിക്ക് 30 കോടിയുണ്ടായിരുന്നത് 10 കോടിയാക്കി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പില്‍ 100 കോടിയോളം കുറവ് വരുത്തി. ഉന്നതവിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ പുരോഗതിക്കുവേണ്ടി സ്ഥാപിച്ച ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന് ഒന്നും കൊടുത്തില്ലെന്ന് മാത്രമല്ല  ഫൗണ്ടേഷന്‍ തന്നെ  നിര്‍ത്തലാക്കുകയും ചെയ്തു. 
ഒരു ഭാഗത്ത് മുസ്‌ലിംകള്‍ക്ക് നല്‍കുന്ന നാമമാത്ര വിഹിതം പോലും വെട്ടിക്കുറയ്ക്കുമ്പോള്‍ മറുഭാഗത്ത് ഉന്നത വിദ്യാഭ്യാസമേഖലയില്‍നിന്ന് അവര്‍ പുറന്തള്ളപ്പെടുന്നതിന്റെ  കണക്കുകളും വന്നുകൊണ്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ് ലിം പങ്കാളിത്തം 8 ശതമാനത്തോളം പിന്നോട്ടു പോയെന്നാണ് ഈ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് എജുക്കേഷനല്‍ പ്ലാനിങ് & അഡ്മിനിസ്‌ട്രേഷനില്‍, എജുക്കേഷനല്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തലവനായിരുന്ന മുന്‍ പ്രൊഫസര്‍ അരുണ്‍ സി. മേത്ത നടത്തിയ പഠനത്തിന്റെ അനുബന്ധമായാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. അതനുസരിച്ച് ഉന്നതവിദ്യാഭ്യാസ മേഖലാ പ്രവേശനത്തിന്റെ ദേശീയ ശരാശരി 26 ശതമാനമാണെങ്കില്‍ മുസ്‌ലിംകളുടേത് 9 ശതമാനം മാത്രം. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന  മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണത്തിലും കുറവുണ്ട്.
ഇതിനിടയില്‍ അലിഗഡ് അടക്കമുള്ള സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി റദ്ദാക്കാനുള്ള ശ്രമം നടക്കുന്നു. കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ ബോധ്യപ്പെടുത്തിയ കണക്കുപ്രകാരം രാജ്യത്തെ മുസ് ലിം ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും ഹിന്ദുക്കളാണെന്നാണ് യാഥാര്‍ഥ്യം. ഇത്തരം സ്ഥാപനങ്ങളിലെ മുസ് ലിം വിദ്യാര്‍ഥികള്‍ 42.1 ശതമാനമാണെങ്കില്‍ ഹിന്ദു വിദ്യാര്‍ഥികള്‍ 52.7 ശതമാനമാണ്. 
യു.പിയിലെ മദ്‌റസകള്‍ക്ക് നല്‍കിയിരുന്ന ധനസഹായം  യു.പി സര്‍ക്കാര്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഈ നടപടി അലഹബാദ് ഹൈക്കോടതിയും ശരിവച്ചു. ഇതൊരു പ്രതിസന്ധിക്ക് കാരണമായി. പൊതുവിദ്യാലയങ്ങള്‍ക്കൊപ്പം  മദ്‌റസകളില്‍ സയന്‍സും കണക്കും പഠിക്കുകയും തുല്യത പരീക്ഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസ യോഗ്യത പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന രീതിയാണ് ഉത്തരേന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ മദ്‌റസ നിയമം റദ്ദാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ ദിവസം സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. 2004ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്‌റസ എജുക്കേഷന്‍ ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു.

 ഈ മാര്‍ച്ചില്‍ ന്യൂനപക്ഷ മതങ്ങളുടെ സാംസ്‌കാരിക പഠനത്തിന് ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് അനുവദിച്ച പദ്ധതികളില്‍നിന്ന് മുസ്‌ലിംകളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഒഴിവാക്കിയിരുന്നു. ഗുരുമുഖി, ബുദ്ധമതം, ജൈന ഗ്രന്ഥങ്ങള്‍, ഹിമാലയന്‍ സാംസ്‌കാരിക പഠനം എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ ഖല്‍സ കോളജില്‍ സ്ഥാപിച്ച ഗുരുമുഖി സെന്ററിന് 5 കോടി, ഡല്‍ഹി സര്‍വകലാശാലയില്‍ തന്നെ അഡ്വാന്‍സ്ഡ് ബുദ്ധിസ്റ്റ് സ്റ്റഡീസ് സെന്ററിന് 35 കോടി, ഗുജറാത്ത് സര്‍വകലാശാലയിലെ ജൈന ഗ്രന്ഥങ്ങളുടെ പഠനത്തിന് 40 കോടി, ദേവി അഹില്യ സര്‍വകലാശാലയുടെ ഇന്‍ഡോര്‍ ക്യാംപസില്‍ ജൈന പഠന സെന്റര്‍ സ്ഥാപിക്കുന്നതിന് 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗമായ മുസ് ലിംകള്‍ അനുഭവിക്കുന്ന വിവേചനം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

 വിദ്വേഷ ആക്രമണം: പുതിയ റിപ്പോര്‍ട്ടുകള്‍

അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടു പ്രകാരം ഈ വര്‍ഷം ജനുവരിയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരില്‍ 95.5 ശതമാനവും മുസ് ലിംകളാണ്. ബാക്കി 4.5 ശതമാനം ക്രിസ്ത്യാനികളാണ്. ജനുവരിയില്‍ 39 വിദ്വേഷ കുറ്റകൃത്യങ്ങളും 17 വിദ്വേഷ പ്രസംഗങ്ങളും ഉള്‍പ്പെടെ ആകെ 56 സംഭവങ്ങള്‍ രേഖപ്പെടുത്തി. മുസ്‌ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ 75 ശതമാനവും നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ഇന്ത്യ ഹെറ്റ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
മുസ് ലിം സമുദായത്തിനെതിരേയുള്ള വിദ്വേഷ പ്രചാരണത്തിന് ജെ.സി.ബി ബ്രാന്‍ഡായ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതിനെതിരേ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 18ന് പുറത്തുവന്ന ‘ഈഫ് യൂ സ്പീകപ്, യുവര്‍ ഹൗസ് വില്‍ ബി  ഡെമോലിഷ്ഡ്’എന്നും ‘അണ്‍എര്‍തിങ് അക്കൗണ്ടബിലിറ്റി: ജെ.സി.ബിസ് റോള്‍ ആന്റ് റെസ്‌പോന്‍സിബിലിറ്റി ഇന്‍ ബുള്‍ഡോസര്‍ ഇന്‍ ജസ്റ്റിസ് ഇന്‍ ഇന്‍ഡ്യ’  എന്നും തലക്കെട്ടിട്ട രണ്ടു റിപ്പോര്‍ട്ടുകളിലാണ് പുരോഗതിയുടെ  ചിഹ്നമായ ഒരു യന്ത്രത്തെ മതഹത്യയുടെ ആയുധമായി പരിവര്‍ത്തിപ്പിക്കുന്നതിനെതിരേ പ്രതികരിക്കാന്‍ ബ്രിട്ടന്‍ ആസ്ഥാനമായ ജെ.സി.ബി കമ്പനിയോട്  ആംനസ്റ്റി ആവശ്യപ്പെട്ടത്.

 മുസ് ലിംകളുടെ വീടുകളും വ്യാപാരകേന്ദ്രങ്ങളും ആരാധനാലയങ്ങളും നിയമവിരുദ്ധമായി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സാഹചര്യത്തിലാണ് ആംനസ്റ്റിയുടെ മുന്നറിയിപ്പ്. ഗുജറാത്തിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും അസമിലും ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും നടന്ന ബുള്‍ഡോസര്‍ അതിക്രമത്തിന്റെ കണക്കുകളും ബര്‍ലാംപുര്‍, ഡെഹ്‌റാഡൂണ്‍, ഡല്‍ഹി, ഹിമ്മത്ത്‌നഗര്‍, ജഹാംഗിര്‍പുരി, ജഖൗ, കാണ്‍പൂര്‍ തുടങ്ങി അതു നടന്ന  നഗരങ്ങളുടെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ ബുള്‍ഡോസര്‍ അതിക്രമങ്ങളിലൂടെ 617 മുസ്‌ലിംകളാണ് ഭവനരഹിതരായതെന്ന് നാം കൂട്ടിവായിക്കണം. 128 കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. പുറത്താക്കപ്പെടും മുമ്പ്  കോടതിയെ സമീപിക്കാനുള്ള അവസരം പോലും അവര്‍ക്കുണ്ടായില്ല.  ഇത്തരം റിപ്പോര്‍ട്ടുകള്‍ പങ്കുവെക്കുന്ന ഇസ്‌ലാമോഫോബിയയുടെ  നിരവധി ഉദാഹരണങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണ് കേന്ദ്രസര്‍ക്കാര്‍  സ്വയം കണ്ണടച്ച് ഇരുട്ടാക്കുന്നത്.