Gendered Islamophobia Indian Islamophobia Kerala Islamophobia

അപകടകരമായ പ്രണയങ്ങള്‍: മത പരിവര്‍ത്തനവും ഹിന്ദുത്വ,മതേതര ആശങ്കകളും

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ മീനാക്ഷിപുരത്തെ ദലിതര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ച സംഭവം ഹിന്ദു ജാതി വ്യവഹാരത്തിന് ഏല്‍പ്പിച്ച പ്രഹരം വലുതായിരുന്നു. അതിന്റെ പ്രത്യാഘാതം തന്നെയായിരിക്കണം 2002 ല്‍ തമിഴ്നാട്ടില്‍ മതമാററ്ത്തിനെതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ജയലളിതയെ പ്രേരിപ്പിച്ചത്. പിന്നീടു അത് പിന്‍വലിചെങ്കിലും അത് കൊണ്ട് വന്ന വ്യവഹാരങ്ങള്‍ ഹിന്ദു വ്യവഹാരത്തിന്റെ ആശങ്കകളെ തുറന്നു കാണിക്കുന്നതായിരുന്നു. മീനാക്ഷിപുരത്തെ ഈ സംഭവങ്ങള്‍ നടന്നതുമായി ബന്ധപെട്ട വ്യവ്ഹാര്ങ്ങളിലെ ഒരു പ്രണയ കഥ പല തരത്തില്‍ വ്യഖ്യാനിക്കപെട്ടിട്ടുന്ടെങ്കിലും അത് ചില കാര്യങ്ങളെ വ്യക്തമാക്കുന്നു. പള്ളര്‍ വിഭാഗത്തില്‍പെട്ട തന്കരാജും തേവര്‍ വിഭാഗത്തില്‍പെട്ട യുവതിയും തമ്മിലുള്ള പ്രണയം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അവര്‍ കേരളത്തിലേക്ക് രക്ഷപെട്ടു വിവാഹം കഴിക്കുന്നതും. തങ്കരാജ് ഇസ്ലാം സ്വീകരിക്കുന്നു. തേവര്‍ വിഭാഗ്ത്തില്പെട്ടവരില്‍ നിന്നും പല്ലര്‍ സമുദായം നേരിട്ടിരുന്ന ജാതീയ വിവേചനത്തിന്റെ ഭാഗമായി ഇസ്ലാം സ്വീകരിക്കുന്ന കാര്യം അലോചിച്ചിരിക്കുമ്പോഴാണ് ഈ സംഭവവും പിന്നീടു തങ്കരാജ് ജോലി ചെയ്തിരുന്ന മൈക്കെരെയില്‍ തേവര്‍ വിഭാഗത്തില്‍പെട്ട ഗാര്‍ഡുകളുടെ കൊലപാതകവുമായി ബന്ധപെട്ടു പോലീസിന്റെ നിഷ്ടൂരമായ വേട്ട പല്ലര്‍ നേരിടേണ്ടി വന്നത്.ഈ സംഭവത്തിലെ പ്രണയവും അതിനു ശേഷമുള്ള ഇസ്ലാം സ്വീകര്ണവുമാണ് ശ്രദ്ധേയം.ഈ കഥ ഹിന്ദുത്വ സന്ഘ്ടങ്കളുടെഭാഷയില്‍ വേറൊന്നായിരുന്നു. ആര്‍ എസ് എസ് ഈ കഥയെ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ ഒരു കഥയായി വ്യഖ്യനിച്ചതിനെ കുറിച്ച് ഗാവിന്‍ ഇര്ബി പറയുന്നുണ്ട് .

ഈ കഥയിലെ ദലിത്/പിന്നോക്ക ജാതി പ്രണയത്തിന്റെ അസാധ്യതയെ കുറിച്ചാണ് ചിന്തിക്കേണ്ടത് എന്ന് തോന്നുന്നു. ഹിന്ദു ജാതി വ്യവസ്തയിലെ ഈ അസാധ്യത് കൂടിയാവണം ലവ് ജിഹാദ് എന്ന ആശയത്തെ സാധ്യമാക്കുന്നത്. ജാതി വ്യവസ്ഥയുയെ നില്നിര്‍ത്തുന്നതിലെ നിര്‍ണ്ണായകമായ സ്വജാതി വിവാഹത്തിനു അപ്പുറത്ത്ക്ക് പോകാതെ സൂക്ഷിക്കെണ്ടതുണ്ടല്ലോ. എന്നാല്‍ ഈ അസാധയ്തയുടെ പ്രതിസന്ധി അപരര്‍ക്ക് മേല്‍ ചാര്‍ത്തുക എന്നതായിരിക്കാം തന്ത്രം. ഹിന്ദു ദേശീയവാദം എങ്ങനെയാണ് ലവ് ജിഹാദിന്റെ വ്യവഹാരങ്ങളില്‍ കൂടി മുസ്ലിങ്ങളെ കുറിച്ചുള്ള വാര്‍പ്പ് മാതൃക ഉണ്ടാക്കുന്നതെന്ന് ക്രിസ്റൊഫ്ഫ് ഇവാനെക് തന്റെ പ്രബന്ധത്തില്‍ വിവരിക്കുന്നുണ്ട്. ഒരേ സമയം പാശ്ചാത്യം എന്ന വ്യവ്ഹാര്തിനും മുസ്ലീങ്ങള്‍ക്കും എതിരായ ഒരു വിദ്വേഷം ഇതിലൂടെ ഹിന്ദു ദേശീയ വാദികള്‍ സ്രുഷ്ടീക്കുന്നുണ്ട്. പാശ്ചാത്യവല്‍ക്കരിക്കപെട്ട ഹിന്ദു സ്ത്രീകള്‍ ലിബറല്‍ ആയി നടിക്കുന്ന മുസ്ലീം പുരുഷന്മാരുടെ വശീകരണത്തില്‍ വീഴുന്നു എന്നതാണ് യുക്തി. ഇതിലൂടെ മുസ്ലീങ്ങളുടെ ജന സംഖ്യ വര്‍ദ്ധിക്കുന്നുവെന്ന വയ്വ്ഹാര്വും സ്ഥാപിക്കാന്‍ കഴിയുന്നു. ഹിന്ദു ദേശീയവാദത്തിന്റെ എക്കാലത്തെയും ഒരു ആശങ്കയായി നിര്‍മിച്ചിരുന്ന ഒന്നാണല്ലോ ഹിന്ദുക്കളുടെ ജന സംഖ്യാ കുറയുമെന്നും മുസ്ലീങ്ങളുടെ ജന സംഖ്യാ വര്‍ധിച്ചു ഭൂരിപക്ഷ്മാകുമെന്നത്.

ലവ് ജിഹാദ് വ്യവഹാരത്തില്‍ ഒരു പ്രധാന വിഷയം ലൈംഗികത ആണെന്ന് ഇവാനെക് പറയുന്നു .ഹിന്ദു പുരുഷന്മാരും സ്ത്രീകളും ലൈംഗിക രഹിതമായ്തും എന്നാല്‍ മുസ്ലിങ്ങള്‍ അമിതമായി ലൈങ്ങികത ഉള്ളവരും കുട്ടികള്‍ ധാരളം ഉള്ളവരായും ചിത്രീകരിക്കുക എന്നതാണ് ഇവര്‍ ചെയ്യുന്നത്. ഇതേ പോലെ തന്നെ ഹൈന്ദവ മിത്തോലോജിയുടെ രീതിയില്‍ രാക്ഷന്മാരായും മുസ്ലീങ്ങളെ ചിത്രീകരിക്കുകയും ചെയ്യുന്നു.ലവ് ജിഹാദിനെതിരായ ഹിന്ദുത്വ പ്രചാരണ ചിത്രങ്ങളിലെ മുസ്ലിം വാര്‍പ്പ് മാത്രകയെകുരിച്ചു അദേഹം വിശ്ദ്ദ്മാക്കുന്നുണ്ട്.

മതേതര വ്യവഹാരവും ലവ് ജിഹാദും

ഹാദിയ വിഷയത്തില്‍ നമ്മള്‍ കണ്ടത് ഈ ലവ് ജിഹാദ് വ്യ്വ്ഹാര്ങ്ങള്‍ക്ക് കിട്ടിയ മതേതര സാധൂകരണമാണ്.കോടതി വയ്വ്ഹാരവും ഒപ്പം നിഷ്പക്ഷം എന്ന് അവ്കാഷ്പെട്ടിരുന്നവരുടെയും നിലപാടുകള്‍ ഒരു തരത്തില്‍ ലവ് ജിഹാദുമായി ബന്ധപെട്ട ഹിന്ദുത്വ നിലപാടിനെ പിന്പറ്റുന്നതായിരുന്നു. സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയാത്ത ഒരാളായാണ് കോടതി കണ്ടത്. ഇത് മതപരിവര്‍ത്തിനെതിരായി ഏഴോളം സംസ്ഥാങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങളുടെ അടിസ്ഥാന്‍ സ്വഭാവം തന്നെയാണ്. സ്തീകള്‍ , ദലിതര്‍ എന്നിവര്‍ പെട്ടന്ന് മത പരിവര്‍ത്തനത്തിന്റെ ഇരകളാകും എന്നതാണ് ഇവയുടെ വ്യവഹാരം. അതിലൂടെ മത പരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നയാളുടെ എജെന്സി നിഷേധിക്കപ്പെടുന്നുണ്ട്. മത പരിവര്‍ത്തനത്തിന് എതിരായ നിയമങ്ങളില്‍ പട്ടിക ജാതിക്കാര്‍, പട്ടിക വര്‍ഗക്കാര്‍, സ്ത്രീകള്‍ എന്നിവരെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രിമിക്കുന്നവ്ര്‍ക്കെതിരെ കടുത്ത ശിക്ഷകള്‍ ആണ് ഉള്ളത്.ലോറ ഡട്ലി ജെന്കിന്‍സ്ന്റെ പ്രബന്ധം മത പരിവര്‍ത്ത്നവുമായി ബന്ധപെട്ട നിയമപരമായ പരിമിത്കളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

മാര്‍ക്ക്‌ ഗാലന്റരുടെ പഠനങ്ങള്‍ നിയമവും മതവും ഒദ്യോഗികമായി മതേതരം എന്ന് പറയുന്ന സമൂഹങ്ങളില്‍ പോലും കൂടി കുഴഞ്ഞിരിക്കുന്നു എന്ന് വിശകലനം ചെയ്യുന്നുവന്നു ജെന്കിന്‍സ് ചൂണ്ടി കാട്ടുന്നുണ്ട്. മതങ്ങള്‍ക്കിടയില്‍ ഒരു മതേതര രാഷ്ട്രവും നിഷ്പക്ഷമോ പക്ഷപാത രഹിതമോ അല്ലെന്നും ആകാന്‍ കഴിയിലെന്നും മാര്‍ക്ക്‌ ഗാലന്റര്‍ പറയുന്നു. കാരണം ഈ നിക്ഷ്പക്ഷത പ്രവര്‍ത്തിക്കേണ്ടണ്ട മതങ്ങളുടെ അതിരുകള്‍ നിര്‍ണ്ണയിക്കുന്നത് തന്നെ സെകുലര്‍ സ്റേറ്റ് ആണ്.ഈ മതങ്ങളുടെ അതിരുകളും നിര്‍വചനങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ കോടതി വിധികള്‍ക്ക് പങ്കുണ്ട്. ഈ അതിരുകളെ ഭേദിക്കാന്‍ മത പരിവര്‍ത്തനത്തിന് കഴിയുന്നുവെന്നും അത് കൊണ്ട് ഭരണകൂടം ഒരു ഗേറ്റ് കീപ്പറിന്റെ ജോലിയാണ് മത പരിവര്‍ത്തനത്തെ മോണിട്ടര്‍ ചെയ്യുന്നതിലൂടെ ചെയ്യുന്നതെന്ന് ജെന്കിന്‍സ് പറയുന്നു. ഹാദിയ വിഷയത്തിലെ എന്‍ ഐ എ അന്വേഷണം ആവിഷപ്പെടുന്നതും ഹാദിയുടെ മത പരിവര്‍ത്തനത്തിന്റെ കാരണം അന്വേഷിക്കാന്‍ ശ്രമിക്കുന്നതും ഈ നിലയ്ക്ക് ഭരണകൂടത്തിന്റെ മോനിട്ടറിംഗ് വ്യക്തമാക്കുന്നു. പല മത പരിവര്തന വിരുദ്ധ നിയമത്തിലും മറ്റൊരു മതം സ്വീകരിക്കുന്നതിനു മുന്‍പ് ഭരണകൂടത്തെ അറിയക്കണം എന്ന് നിഷ്കര്‍ഷിക്കുന്നു. ഭരണകൂടവും സംഘപരിവാര്‍ വവ്ഹാര്ങ്ങളും പങ്കു വയ്ക്കുന്ന “നിര്‍ബന്ധിത മത പരിവര്‍ത്തനം” എന്ന വാദവും അതെ പോലെ തന്നെ പല മതേതര രാഷ്ട്രീയ ധാരയില്പെട്ടവരും ഉയര്‍ത്താറുള്ള പരിവര്‍ത്തനം ചെയ്തവര്‍ “കബളിക്കപെട്ടു” “ഉപയോഗിക്കപെട്ടു”വെന്ന നിലയ്ക്കുള്ള വാദങ്ങളും മതപരിവര്‍ത്തനം എന്നാല്‍ മറ്റുള്ളവര്‍ ഒരു വ്യക്തിയുടെ മേല്‍ പുറത്തു നിന്നും അടിച്ചേല്‍പ്പിക്കുന്ന ഒന്നാണെന്ന ഒരു ആശയത്തെയാണ് മുന്നോട്ടുവെക്കുന്നത്.

ഇവിടെ രണ്ടു തരം മത പരിവര്‍ത്തനത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്.കൂട്ടത്തോടെയുള്ളതും വ്യക്തിപരമായ തെരെഞ്ഞെടുപ്പെന്ന നിലയിലുള്ളതും.ജാതീയതയോടുള്ളതെന്ന പോലെ സാമൂഹ്യ അവസ്ഥകളോടുള്ള പ്രതികരണമെന്ന നിലയില്‍ ആകാം കൂട്ടത്തോടെയുള്ള പരിവര്‍ത്തനം നടക്കുന്നത്.വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ക്ക് പല കാരണങ്ങളുണ്ടാവാം. എന്നാല്‍ ഇവ രണ്ടും ഒരേ പോലെ മതേതര/ഭരണകൂട ആശങ്കകളില്‍ ചെന്ന് കുടുങ്ങുന്നത് കാണാം.ഇവിടെ നിര്വാഹകത്വ (agency)ത്തിന്റെ സങ്കീര്‍ണ്ണതയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്.മത പരിവര്‍ത്തനം എന്നത് സ്വമേധയ തീരുമാനമെടുക്കുന്ന ഒന്നാണെന്ന് പറയുമ്പോഴും സാമൂഹ്യ സാഹചര്യങ്ങള്‍, മത പ്രബോധനം തുടങ്ങി ഒട്ടേറെ ഇടപാടുകള്‍ക്ക് ഉള്ളിലായിരിക്കാം നടക്കുക.നിര്വാഹകത്വത്തെ വളരെ സ്വന്തന്ത്രമായി കാണുന്ന ഒരു ലിബറലിസത്തിനു പ്രശ്നങ്ങളുണ്ട്.ഭൂമിയിലെ ,ചരിത്രത്തിലെ എല്ലാ കാര്യങ്ങളെയും നിര്‍ണ്ണയിക്കാനും ബോധപൂര്‍വം മാറ്റി തീര്‍ക്കാനും വ്യക്തികള്‍ക്ക് കഴിവുണ്ടെന്ന ഒരു വ്യക്തിവാദം പരിമിതികള്‍ നിറഞ്ഞ ഒന്നാണ്.അത് കൊണ്ട് തന്നെ മത പരിവര്‍ത്തനം പോലുള്ള ഒരു പ്രക്രിയെ അതിന്റെ സങ്കീര്‍ണ്ണതകളില്‍ മനസിലാക്കണം.

യഥാര്‍ത്ഥ മതമോ? ഘര്‍ വാപസിയും മതേതര വയ്വ്ഹാരവും

മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഹിന്ദു മതത്തിന്റെ അവാന്തര വിഭാഗമെന്ന് വ്യവ്ഹരിക്ക്പെട്ടതിനു ബാധകമല്ല. അതെ പോലെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെ യഥാര്‍ത്ഥ മതത്തിലേക്ക് മടങ്ങി വരുന്നു എന്നാ നിലയിലാണ് അമ്ഗീകരിക്കപെടുന്നത് എന്നാല്‍ ബിസ്വമോയിപതി ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ഇല്ല എന്നതിനെ ചോദ്യം ചെയ്യുന്നുണ്ട് . ഒറീസയില്‍ ആദിവാസികള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യ്പെത്തതിനെ കുറിച്ചും ജാതി വ്യവ്സ്ത്യിലേക്ക് ഉള്ചെര്‍ക്ക്പ്പെട്ടതിനെ കുറിച്ചും അദേഹം വിശാദീകരിക്കുന്നുണ്ട്. ഗര്‍ഹാം സ്റൈനിന്റെ കൊല്പാതകം നടക്കുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ അതില്‍ നിന്നും മനസിലാക്കാം.

രണ്ടായിരത്തി രണ്ടില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ട് വന്നപ്പോള്‍ എം എസ് എസ് പാണ്ടിയന്‍ ഹിന്ദുവില്‍ ഒരു ലേഖനം എഴുതിയിരുന്നു . അതിലെ പ്രധാനപെട്ട ഒരു നിരീക്ഷണം ഹിന്ദു ജാതി വ്യവസ്ഥയ്ക്കുള്ളില്‍ ദലിതരുടെ ഐഡന്റിറ്റി മരവിപ്പിക്കാനുള്ള ഒരു നീക്കമാണെന്നതാണ്. ഹിന്ടുയിസത്തിന് ഒരു രക്ഷക വേണമെന്നും അത് ഭരണകൂടത്തിനു മാത്രമേ ആകാന്‍ കഴിയൂ എന്നുമാണോ ആ നീക്കത്തിലൂടെ ഉദേശിക്കുന്നത് എന്നും അദേഹം ചോദിക്കുന്നു.വിദേശപണം എന്ന ആരോപണം മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഉദേശിച്ചാണെന്നും വ്യക്തമായിരുന്നു. രണ്ടായിരം കൊടുത്താല്‍ ഹിന്ദുക്കള്‍ അവരുടെ മതത്തെ വില്‍ക്കുക വരെചെയ്യുമെന്ന് പറയുന്നത് ആത്മാഭിമാനമുള്ള ഹിന്ദുക്കളെ അപമാനിക്കല്‍ ആണെന്ന് അദേഹം കളിയാക്കുന്നുമുണ്ട്. മതപരിവര്‍ത്തനവുമായി ബന്ധപെട്ട ആശങ്കകള്‍ ഹിന്ദു വ്യവ്സ്തയ്ക്കുള്ളിലെ കീഴാള ജാതികളെ ചുറ്റിപറ്റിയാണെത് വ്യക്തമാണല്ലോ.ഈ ആശങ്ക തന്നെയാവണം മതപരിവര്‍ത്തന നിയമങ്ങളും പ്രകടിപ്പിക്കുന്നത്.

ഹാദിയ വിഷയത്തിലെ മതേതര ആശങ്കള്‍
രണ്ടു കാര്യങ്ങളാണ് ഇതില്‍ ശ്രദ്ധ അര്‍ഹിക്കുന്നത് എന്ന് തോന്നു ന്നത്. ഒന്ന് ഹാദിയയുടെ സ്വയം നിര്‍ണ്ണയ്നാവകാശത്തെ അംഗീകരിക്കുമ്പോഴും നിര്‍ബന്ധിത മത പരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ല എന്ന ഒരു വാദം ശക്തമായിരുന്നു . അത് ലവ് ജിഹാദ് വയ്വ്ഹാരത്തെ തന്നെ പിന്‍പറ്റുന്ന ഒന്നാണ്.ഇതിന്റെ ഭാഗം തന്നെയാണ് ഇസ്ലാമിലേക്ക് മാറുന്നതില്‍ കാര്യ്മൈല്ലയെന്നും ഒരു പുരുഷാധിപത്യ മതത്തില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്നത് കൊണ്ട് ഉപയോഗമില്ലയെന്ന വാദം. രണ്ടും മതം മാറുന്ന വ്യക്തികളുടെ/സമുദായത്തിന്റെ എജെന്‍സിയെ/തൃഷ്ണകളെ അമഗീകരിക്കുന്നില്‍ല്ല. മീനാക്ഷി പുരത്തെ മത പരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ തന്നെ എടുത്താല്‍ പള്ളര്‍ തീരെ ദരിദ്രരായവര്‍ അല്ലായിരുന്നു മറിച്ചു തേവര്‍ വിഭാഗത്തില്‍ ഇവരുടെ സാമ്പത്തിക അവസ്ഥയില്‍ ഉള്ളവരും ഉണ്ടായിരുന്നു. ഇവരുടെ ബന്ധത്തിലെ പ്രധാന നിര്‍ണ്ണായക വസ്തു ജാതി ആയിരുന്നു. മത മാറിയ പല്ലര്‍ അവര്‍ക്ക് അവകാശപെട്ട സംവരണം ഉള്‍പ്പടെയുള്ള അവകാശങ്ങളെയും കൂടി ത്യജിക്കുന്നുണ്ട്. അപ്പോള്‍ എന്തിനായിരിക്കും അവര്‍ ഇസ്ലാം സ്വീകരിച്ചത്?

ഇതിന്റെ മറ്റൊരു കാര്യം പരിവര്‍ത്തനം എന്ന രീതിയില്‍ മതേതര പൊതുമണ്ഡലത്തില്‍ അംഗീകരിക്കപ്പെടുന്നത് ആധുനികതയിലേക്കുള്ള പരിവര്‍ത്തനം മാത്രമാണ്. കേരളത്തില്‍ തന്നെ ഇടതു പകാശം ആഘോഷിക്കുന്ന ഒന്നാണ് കമ്മ്യൂണിസ്ട്ടായി പരിവര്‍ത്തനം ചെയ്യപ്പെടുക എന്നത്. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്നത് ആഘോഷിക്കപ്പെടുന്നതതിലിത് കാണാം.
രണ്ടാമത്തെ വിഷയം ഹാദിയയും കുടുംബവും ഒരേ പോലെ ഇരകളാണെന്ന വാദം. ആ കുടുംബം ഒന്നാകെ തകര്‍ന്നിരിക്കുന്നുവെന്ന വാദം ലവ് ജിഹാദിന്റെ വ്യവ്ഹാര്വുമായി ബന്ധ്പെട്ടത്‌ തന്നെയാണ്. ഒരു പ്രശ്നവുമില്ലാതെ പോയ ഒരു കുടുംബം മത പരിവര്‍ത്തനത്തിലൂടെ താറുമാറായി എന്നും ഇരകളായി മാറി എന്നും തന്നെയാണ് അത് കൊണ്ട് അര്ത്മാക്കുന്നത്. കുടുംബത്തിന്റെ മത/ജാതി ഐഡന്റിറ്റി സ്വാഭവികമാണെന്ന ഒരു വാദംദലിത്/പിന്നോക്ക രാഷ്ട്ര്രീയ മണ്ഡലത്തില്‍ നിന് വരികഎന്നത് പ്രശ്നം തന്നെയാണ്. മാത്രമല്ല ഈ വാദത്തിനു സൈദ്ധാന്തികമായ ഒരു പിന്നോക്ക രാഷ്ട്രീയ സിദ്ധാന്തം ചമയ്ക്കാന്‍ ശ്രമിക്കപ്പെട്ടിരുന്നു.. ദലിതരും, പിന്നോക്ക ക്കാരും സ്ത്രീകളും മത പരിവര്‍ത്തന ഗൂഡാലോച്നയ്ക്ക് എളുപ്പം ഇരയാകുന്നുവെന്ന ആശന്ക ഹാദിയ വിഷയത്തിലും പൂര്‍വാധികം ശക്തിയായി ഉന്നയിക്ക്പെട്ടു.
മതപരിവര്‍ത്തനം എന്ന പ്രക്രിയയുടെ ചരിത്രപരമായ ഒരന്വേഷണമായിരുന്നില്ല ഈ കുറിപ്പിലൂടെ ശ്രമിച്ചത്. കേരളത്തില്‍ നടന്നു കൊണ്ടിരുന്ന പ്രത്യേകിച്ചും ഹാദിയ വിഷയത്തിന്റെയും “ലവ് ജിഹാദ്” ക്യാംപയിനുകളുടെ സാഹചര്യത്തിലും ഉയര്‍ന്നു വന്ന ചര്‍ച്ചകളേയും കുറിച്ചുള്ള ചില ആലോച്നകളാണ് പങ്കു വയ്ക്കാന്‍ ശ്രമിച്ചത്.ഹാദിയക്കനുകൂലമായ കോടതിവിധിയും പിന്നീട് ലവ് ജിഹാദ് ആരോപണങ്ങള്‍ അന്വേഷണങ്ങള്‍ തള്ളി കളഞ്ഞതും ആ കാലങ്ങളില്‍ ഉയര്‍ത്തിയ വ്യവഹാരങ്ങള്‍ കൊണ്ടാകാം.എന്നിരുന്നാലും മത പരിവര്‍ത്തനത്തോടുള്ള മതേതര ആശങ്കകള്‍ പൊതു മണ്ഡലത്തില്‍ സജീവമായി തന്നെയുണ്ടാകും.

റഫറൻസ് 

Irby, Garvin. “A Conviction to Dissent: Reinterpreting Mass Conversion at Meenakshipuram.” Virginia Review of Asian Studies, 2005.

Iwanek, Krzysztof. “‘Love Jihad’ and Stereotypes of Muslims in Hindu Nationalism.” Journal of Alternative Perspectives in the Social Sciences 7, no. 3 (2016): 355–399.

Jenkins, Laura Dudley. “Legal Limits of Religious Conversion in India.” Law and Contemporary Problems. [http://www.law.duke.edu/journals/lcp](http://www.law.duke.edu/journals/lcp)

Pati, Biswamoy. Identity, Hegemony, Resistance: Conversions in Orissa, 1800–2000. New Delhi: Three Essays Collective, 2001.

Pandian, M. S. S. “Freezing Identities.” The Hindu, October 26, 2002.