Category: Global Islamophobia

Global Islamophobia Indian Islamophobia Islamophobia Studies Theorising Islamophobia

സന്തുഷ്ട ജീവിതവും മുസ്‌ലിം രാഷ്ട്രങ്ങളും: നവനാസ്തിക ഇസ്‌ലാമോഫോബിയ

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനും ഡെന്‍മാര്‍ക്കും നിരീശ്വര – നിര്‍മത സമൂഹങ്ങളാണ്. മുസ്‌ലിംങ്ങള്‍ ഭൂരിപക്ഷമുള്ള ദേശരാഷ്ട്രങ്ങള്‍ ഹിംസയിലും യുദ്ധത്തിലും അഭിരമിക്കുമ്പോള്‍ സ്വീഡനും ഡെന്‍മാര്‍ക്കും സന്തോഷത്തിലും ജീവിതാഭിമുഖ്യത്തിലും മുന്നിലാണ്. മതത്തെ വിശിഷ്യ ഇസ്ലാമിനെ പടിക്കു പുറത്തു നിറുത്താന്‍ ഉയര്‍ത്തുന്ന ഒരു ചരിത്രമാതൃകയുമാണിത്. കേരളത്തിലെ നവനാസ്തികരുടെ പ്രചാരണത്തിന്റെ ഒരു ശൈലിയാണിത്. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തില്‍ ഉള്ളടങ്ങിയ ഇസ്ലാമോഫോബിയ മതവിമര്‍ശനവും കഴിഞ്ഞു ഇസ്ലാമിനെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ലളിതവായനയുടേതും വംശീയവല്‍ക്കരണശ്രമങ്ങളുടേയും ഭാഗമാണ്. ഫില്‍ സുക്കര്‍മാന്‍ 2008-ല്‍ എഴുതിയ ‘സൊസൈറ്റി വിത്തൗട്ട് ഗോഡ്: വാട്ട് […]

Read more »

Global Islamophobia Kerala Islamophobia Theorising Islamophobia

തിരിച്ചുവരുന്ന ഡ്രാക്കുള: യൂറോപ്യൻ ഇസ്ലാമോഫോബിയയുടെ ഭാവനകൾ

1897ല്‍ രചിക്കപ്പെട്ട ഡ്രാക്കുള എന്ന നോവല്‍ ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബ്രാം സ്റ്റോക്കര്‍ എഴുതിയതാണ്. ഡ്രാക്കുള എന്ന അപസര്‍പ്പക നോവലിലെ പ്രതിയോഗി കഥാപാത്രം ലോകത്ത് ഏറ്റവും പ്രചാരമുള്ള രക്തദാഹിയാണ്. രക്തരക്ഷസ്സ് പ്രഭു (വാംപയര്‍ ലോഡ്) എന്നാണ് നോവലിനാദ്യം പേരിട്ടത്. യൂറോപ്പിലെ പ്രാചീനമായ ഒരു പൈശാചിക ഭാവനയുടെ ഓര്‍മ വഹിക്കുന്ന ഡ്രാക്കുളക്കു പല ചരിത്ര സന്ദര്‍ഭങ്ങളുടെ വായനയുണ്ട്. പിന്നീടു ധാരാളം സിനിമകളും നാടകങ്ങളും ഡ്രാക്കുളയെക്കുറിച്ചു സൃഷ്ടിക്കപ്പെട്ടു. അഞ്ഞൂറു വര്‍ഷത്തെ ചരിത്രമുള്ള ഒരു പ്രേതഭാവനയാണ് ഡ്രാക്കുള. അതിന് സമകാലിക ലോകത്തു […]

Read more »

Global Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയും മുസ്‌ലിം ഭൂരിപക്ഷ ദേശരാഷ്ട്രങ്ങളും

ഭൂരിപക്ഷദേശീയത ഭരണകൂടങ്ങളെയും അതുവഴി രാഷ്ട്രങ്ങളെയും നിയന്ത്രിക്കുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ പ്രകടിതമാവുന്നതിന്റെ ഒരു കാരണം അതാണ്. ചിലയിടങ്ങളില്‍ പൗരാവകാശത്തിന്റെ തലത്തിലുള്ള വിവേചനമായും മറുവശത്ത് പൗരാവകാശനിഷേധമായും ഇത് പ്രവര്‍ത്തിക്കുന്നു. പൗരസമൂഹത്തിന്റെ ഇടപെടലുകള്‍ പലല്ലോഴും ഇസ്‌ലാമോഫോബിയ ത്വരിപ്പിക്കുന്ന തരത്തിലാവാറുണ്ടെങ്കിലും അതിനെതിരേ സംഘടിക്കാനും ഒരു പ്രതിരോധ പൗരസമൂഹം സാധ്യമാക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നു. ഇത്തരമൊരു പൗരസമൂഹഘടനതന്നെ പൂര്‍ണമായും ഇല്ലാതാവുകയും കോടതികളും മാധ്യമങ്ങളും നിശബ്ദമായി ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നതും ന്യൂനപക്ഷ സാഹചര്യത്തിലുള്ള ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. എന്നാല്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായിവരുന്ന […]

Read more »

Global Islamophobia Hindutva Indian Islamophobia Islamophobia Studies Theorising Islamophobia

പാശ്ചാത്യ-ഇന്ത്യന്‍ ഇസ്‌ലാമോഫോബിയകളും വർഗീയതയും

2022ല്‍ അന്താരാഷ്ട്ര ഇസ് ലാമോഫോബിയയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇസ് ലാമോഫോബിയ എന്ന പ്രശ്നം തന്നെയില്ലെന്നായിരുന്നു കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വാദം. എങ്കിലും ഇന്ത്യയടക്കമുള്ള ചില രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന്  ഐക്യരാഷ്ട്രസഭ 2022 മാര്‍ച്ച് 15ന് ഒന്നാം ആഗോള ഇസ് ലാമോഫോബിയവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 15 മൂന്നാം ആഗോള ഇസ് ലാമോഫോബിയ വിരുദ്ധദിനമാണ്. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, ഗാര്‍ഡിയന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയിലെ ഇസ് […]

Read more »

Global Islamophobia Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയും ആന്ത്രോപൊസീനും

വര്‍ഗ, വര്‍ണ, വംശ, മത, പ്രദേശ, ലിംഗ വിവേചനമില്ലാതെ മുഴുവന്‍ ലോകത്തെയും ബാധിക്കുന്ന പ്രശ്‌നമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറിയിരിക്കുന്നു. മുഴുവന്‍ മനുഷ്യരും പ്രകൃതിയും ഒരു പോലെ അനുഭവിക്കുന്ന ഏക ആഗോള പ്രശ്‌നം എന്ന സാര്‍വലൗകിക പദവിയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുണ്ട്. ഉദാഹരണമായി, കരയില്‍ അനുഭവിക്കുന്ന താപനത്തിലെ മാറ്റങ്ങളും കടലില്‍ വ്യാപകമായ ജലത്തിന്റെ അമ്ല വല്‍ക്കരണവും ഉണ്ടാക്കിയ കെടുതികള്‍ എല്ലാ പ്രദേശങ്ങളും ജനതകളും ഒരു പോലെ അനുഭവിക്കുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വെളളപ്പൊക്കം, വരള്‍ച്ച, ഭൂചലനം, കടലെടുക്കല്‍ തുടങ്ങി ആണവ പ്രശ്‌നം, […]

Read more »

Global Islamophobia Hindutva

ഫലസ്തീനും ഇസ്‌ലാമോഫോബിയയും

1994ല്‍ ദക്ഷിണാഫ്രിക്കയിലെ കൊളോണിയല്‍ അപാര്‍തീഡ് ഭരണം അവസാനിച്ചതിനു ശേഷവും തുടരുന്ന സമകാലികലോകത്തെ പഴക്കംചെന്ന ഒരു കൊളോണിയല്‍ പ്രശ്‌നമാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നത്. പശ്ചിമേഷ്യയിലെ ഏക ന്യൂക്ലിയര്‍ശക്തി, ലോകത്തെ പതിനൊന്നാമത്തെ സൈനികശക്തി, ആയുധ കയറ്റുമതിയില്‍ പന്ത്രണ്ടാം സ്ഥാനം തുടങ്ങി ആഗോള അധികാരങ്ങളുള്ള അധിനിവേശ രാജ്യമാണ് ഇസ്രയേല്‍. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഇസ്രയേലിന്റെ ചില ‘പ്രത്യേകതകള്‍’ ഇപ്രകാരമാണ്: ഐക്യരാഷ്ട്ര സഭ ഏറ്റവുമധികം പ്രമേയങ്ങള്‍ (140 എണ്ണം) പാസാക്കി അപലപിച്ച രാജ്യം. മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കെതിരേയും ആകെ 68 ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ […]

Read more »