Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയവും: അനുഭവവും തിരിച്ചറിവുകളും

ഇസ്ലാമോഫോബിയ ഒരു യൂറോപ്യൻ നിർമ്മിതി ആയിട്ടാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്പ്യൻ ആധുനികതയും ‘പ്രാകൃത ഇസ്ലാമും’ തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഇസ്ലാമോഫോബിയ രൂപപെട്ടത് എന്ന രീതിയിൽ വലിയ ചർച്ചകൾ നന്നിരുന്നു ഇപ്പോഴും നടക്കുന്നുണ്ട്. Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോർട്ടാണ് ഇസ്ലാമോഫോബിയ അഥവാ ഇസ്ലാംപേടിയെ കുറിച്ചുള്ള ബ്രിട്ടിഷ് അന്വേഷണം ഒരു അക്കാഡമിക്- രാഷ്ട്രീയ അന്വേഷണവിഷയമാക്കി തീർത്തത്.

യൂറോപ്പ്യന് ചിന്തകർ ഈ പ്രശ്നത്തെ അധിനികതയുടെ ഒരു പ്രതിസന്ധി എന്ന നിലക്കാണ് കണ്ടിരുന്നത്. ലിസ് ഫെക്റ്റ് (2009) തന്റെ പഠനത്തിൽ ചൂണ്ടികാണിച്ച വസ്തുത യൂറോപ്പിലെ കുടിയേറ്റവും വംശീയതയിൽ നിന്നുമാണ് ഇസ്ലാമോഫോബിയ രൂപപ്പെടുന്നത് എന്നാണ്. ദേശസുരക്ഷാ അഥവാ യൂറോപ്പ്യൻ നാഗരികതയുടെ കൊളോണിയൽ മേധാവിത്തം ചോദ്യം ചെയ്യപ്പെടുകയോ ദേശസുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടാൻ ശേഷിയുള്ള അപകടം പിടിച്ച ഒരു സാന്നിധ്യമായി ഇസ്ലാം പരിഗണിക്കപ്പെടുന്നതിടത്താണ് ഇസ്ലാമോഫോബിയയുടെ തുടക്കം എന്ന് ഫെക്റ്റ് (2009) നിരീക്ഷിക്കുന്നത്. suitable enemy അതായാണ് അനുയോജ്യനായ ശ്ത്രു എന്നതും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. വംശീയതയിൽ ഊന്നിയ ഒരു ദേശരാഷ്ട്രേ സങ്കൽപ്പാലത്തിൽ നിന്നുമാണ്  ഇസ്ലാമോഫോബിയ  യൂറോപ്പിൽ രൂപപ്പെട്ടത് എന്ന പറയാം.

യൂറോപ്പിൽ രൂപപെട്ട ഈ പ്രത്യശാസ്ത്രം വളരെ പെട്ടന്ന് തന്നെ ഒരു സാംസ്‌കാരിക ഭീഷണിയായി പരിഗണിക്കപ്പെട്ടു തുടങ്ങി എന്നതാണ് വസ്തുത. ഇബ്രാഹി കാലിനെ പോലെയുള്ള ഗവേഷകർ (2011)  ഇസ്ലാമോഫോബിയയെ  ബഹുസ്വരതയുടെ പ്രതിസന്ധികൂടിയായി പരിഗണക്കുന്നുണ്ട്. യുറോപ്പിൽ രൂപപ്പെട്ട ബാഹ്യസ്വരത എന്നാൽ യൂറോപ്പ്യലെ നാഗരികതയുടെ ഭാഗമായി രൂപംകൊണ്ട മതേതര-ഉദാര ആശയങ്ങൽ ഒരിക്കലും യൂറോപ്പിന് നാഗരികതക്ക് പുറത്തു രൂപപ്പെട്ട ഇസ്ലാം നാഗരികതയെ ഉൾകൊള്ളാൻ കഴിയാത്തതിന്റെ പരിമിതിയായി കാലിൻ ഇസ്ലാം പേടിയായി പരിഗണിക്കുന്നുണ്ട്.

ഇസ്ലാം ആധുനികതയെ നിഷേധിക്കുന്ന മതമാണ് എന്നപൊതുബോധത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ആധുനിക പൗരബോധം രൂപപ്പെട്ടിരിക്കുന്നത്. ആധുനികകാലത്തേ മതവിശ്വാസി എന്നത് മതത്തെ വ്യക്തിയിയിലേക്ക് ചുരുക്കുകയും ആധുനിക മൂല്യങ്ങളെ പൊതുഇടപെടലിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന വൈരുധ്യമാണിത്. വർത്തമാനകാലത്തെ മുസ്‌ലിമിൽ നിന്ന് ദേശരാഷ്ട്രം ആവശ്യപ്പെടുന്നത് ഇത്തരത്തിലുള്ള രാഷ്ട്ര/സാമൂഹിക/ പൗരബോധമാണ്.ഇതൊരു പാശ്ചാത്യ നിരീക്ഷണമോ ആവശ്യമോ ഒക്കെയായി തോന്നാമെങ്കിലും നമ്മുടെ രാജ്യത്തേക്കും ഈ ‘ദേശപൗര’ ബോധം കടന്നുവന്നിട്ടുണ്ട്.

ഇസ്ലാമോഫോബിയയും ഇന്ത്യൻ മതേതരത്വവും 

മതേതരത്തിനേൽക്കുന്ന ഭീഷണിയും മുസ്ലീങ്ങളുടെ അസ്തിത്വ പ്രശ്നങ്ങളും പൊതു ചർച്ചയിൽ വരുമ്പോൾ നമ്മൾ എം എസ് ഗോൾവൽക്കറും വി ഡി സവർക്കറും  ഒക്കെ മുന്നോട്ട് വച്ച ‘വിചാരധാര’യുടെ അപകടമായികണ്ടാണ് ഇടതു-ഉദാര വീക്ഷണമുള്ളവർ ഉത്തരം കണ്ടെത്താറുള്ളത്. എന്നാൽ ഗോൾവൽക്കറും സവർക്കറും  ഒക്കെ മുന്നോട്ട് വച്ച ആശയധാര നീണ്ടകാലം അവരുടെ പ്രസ്ഥാനത്തിന്റെ ആശയാടിത്തയായി മാത്രം ചുരുക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഗാന്ധിവധത്തിന് ശേഷം ഒരു നീണ്ട കാലം ഈ ആശയധാരക്ക് ഇന്ത്യൻ/ കേരള മുക്യധാരയിൽ ഇടമില്ലായിരുന്നു. എന്നാൽ ബാബരി മസ്ജിദ് തകർക്കലിലേക്ക് നയിച്ച രാഷ്ട്രീയ വിജയമാണ് ഇന്ത്യയിൽ ഇസ്ലാമോഫോബിയയെ വലിയതോതിൽ സംരക്ഷിക്കുന്നതിലേക്ക് ഇന്ത്യൻ വലതുപക്ഷവാദം  എത്തുന്നതും, ഇവരുടെ ആശയലോകം  ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയുടെ ഭാഗമാകുന്നതും.

മുംബൈ കലാപത്തെ തുടർന്നുണ്ടായ സ്‌ഫോടനങ്ങളും മുംബൈ ഭീകരാക്രമണവും അതിലൊക്കെ തന്നെ പ്രതികളായ മുസ്ലീങ്ങൽ മുഴുവൻ മുസ്ലീങ്ങളുടെ പ്രതിനിധികൾ ആയും ഇത്തരം അക്രമങ്ങൾ എല്ലാം തന്നെ ഇസ്ലാമിന്റെ നിലനില്പ്പിനായുള്ള കൊലപാതകങ്ങൾ ആയി ചിത്രീകരിക്കപ്പെട്ട 1990കളാണ് ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളൾക്ക് തുടക്കം കുറിച്ചത് എന്ന് പറയാം. ഇന്ത്യയിൽ മതരാഷ്ട്ര വാദത്തെ അധികാരത്തിലേക്കുള്ള ചവിട്ടു പടിയായി മാറ്റം എന്ന് തെളിയിക്കാൻ ഈ സംഭവത്തിനായി. ഇന്ത്യൻ മുസ്ലീങ്ങളെ രാഷ്ട്രീയമായി പ്രസ്കതവും, എന്നാൽ വോട്ടുബാങ്കിൽ അപ്രസ്കതവുമാക്കാൻ തുടങ്ങിയത് ഈ കാലം മുതലാണ്.

ലോകത്തെവിടെ ഒരു ഭീകരാക്രമണം ഉണ്ടായാലും അതിനെ അപലപികേണ്ടതും പ്രതികൾ തങ്ങളിൽപെട്ടവരല്ല എന്നും പ്രഖ്യാപിക്കേണ്ടത് ഒരു ബഹുസ്വര സമൂഹത്തിൽ നിലനിൽക്കുന്നതിന് മുസ്ലീങ്ങൾക്ക് ആവശ്യമായി തീർന്നിട്ടുണ്ട്. ഏകദൈവവിശ്വാസത്തിന്റെ  ഭാഗമായ ഒരു സമൂഹത്തിന് ഇത്തരത്തിൽ ഒരു കേന്ദ്രീകൃത ഉത്തരവാദിത്തം  ഏറ്റെടുക്കാൻ പ്രയോഗിമായി ബുദ്ധമുട്ടില്ല, എന്നാൽ ഇത്തരം ഉത്തരവാദിത്തമേറ്റെടുക്കൽ  മുസ്ലീങ്ങളുടെ അപരവൽക്കരണത്തിന് കാരണമാകുന്നു എന്നവസ്തുത നിഷേധിക്കാൻ കഴിയില്ല. ഒരു ബഹുസ്വര സമൂഹത്തിൽ പൗരാവകാശത്തോടെ ജീവിക്കുന്ന മുസ്ലീമിനാണ് ഇസ്‌ലാമോഫോബിയ തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നത്. ഒരു ആൾ കൂട്ടത്തിൽ പോലും ഒരാൾക്കിത് അനുഭവിക്കാൻ കഴിയും. ചില വ്യകതിപരമായ അനുഭവങ്ങളാണ് പലപ്പോഴും ഇസ്ലാമോഫോബിയ ഉണ്ടെന്ന് മനസിലാക്കി തരുന്നത്.

എന്റെ അനുഭവങ്ങൾ 

ഒരിക്കൽ മുംബൈയിലെ ഒരു അക്കാഡമിക് സെമിനാര് കഴിഞ്ഞ സംഘടകർ തന്നെ ബുക്ക് ചെയ്ത് യൂബർ ടാക്സിയിൽ യാത്ര ചെയ്ത എന്നോട് ടാക്സി ഡ്രൈവർ യൂബർ പോലെയുള്ള കുത്തകകമ്പനികൾ നടത്തുന്ന ചൂഷണത്തെ കുറിച്ചും അതുണ്ടാക്കുന്ന അസമത്യങ്ങളെ കുറിച്ചും തൊഴിലാളികളുടെ അവകാശത്തെകുറിച്ചും വാചാലനായ അദ്ദേഹം എന്നിൽ വലിയ മതിപ്പുണ്ടാക്കി. തൊഴിലാളിക്കൾക്കിടയിൽ ശ്കതമായ സാന്നിധ്യമുണ്ടായിരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനംകൊണ്ടാകാം അദ്ദേഹം അങ്ങനെ സംസാരിച്ചതെന്നണ് ഞാൻ കരുതിയത്. എന്നാൽ ടാക്സി മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന ഒരു ചേരിപ്രദേശത്തെത്തിയപ്പോൾ അതുവരെയുണ്ടായിരുന്ന ഭാഷയിൽ മാറ്റം വന്നു തുടങ്ങി പിന്നീടുള്ള ചർച്ച എല്ലാം തന്നെ മുസ്ലീങ്ങളെ കുറിച്ചായി. എന്റെ പേര് ഞാൻ പറയാത്തതും വേഷംകൊണ്ടും ഞാൻ മുസ്‌ലിം അല്ല എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഓരോ മുസ്‌ലിം ജീവിക്കുന്നതും ഹിന്ദുക്കളുടെ തലയറുക്കണം എന്ന നിലയിലാണ്. അതിന് അദ്ദേഹം കണ്ടെത്തിയ കാരണം ഓരോ മുസ്ലീമിനും പത്തും  പതിനാറും മക്കൾ ഉണ്ട്.  കൂടാതെ മുംബയിലെ എല്ലാവിധ കുറ്റകൃത്യങ്ങൾക്ക് പിന്നിലും മുസ്ലീങ്ങളാണ്. ഞാൻ എന്റെ പേരുപറയാത്തത് കൊണ്ട് കൂടിയാണ് ആ മണിക്കൂർ ഞങ്ങൾക്കിടയിൽ സ്വതന്ത്രമായ ചർച്ച നടന്നത്. ആ ഒന്നര മണിക്കൂർ എന്റെ അസ്തിത്വം മറച്ചുവെക്കപ്പെടേണ്ടിവന്നു കാരണം എനിക്കറിയാവുന്ന ഞാൻ അനുഭവിക്കുന്ന മുസ്‌ലിം ജീവിതപരിസരം ഇതൊന്നുമല്ല. അമർത്യ സെൻ (2012) ഒരിക്കൽ വിശദീകരിച്ചത് പോലെ, ഒരു വ്യകതി ഇന്നത്തെ സമൂഹത്തിൽ പലതരം സ്വതങ്ങളോടെയാണ് ജീവിക്കുന്നത്. അതിൽ ചില സ്വതങ്ങൾ ദേശത്തോടും വ്യവസ്‌തിയോടും കലഹിക്കും ചിലത് സമ്മരസപ്പെട്ടുപോകാം. ചില സ്വതങ്ങൾ രൂപപ്പെടുന്നത് വ്യക്തിപരതയിൽ നിന്നില്ല പകരം ദേശം മതം ഭാഷ സംസ്കാരം ഒക്കെയായി സംവദിച്ചുകൊണ്ടാണ്.

ആ ഒന്നരമണിക്കൂർ എന്റെ ഭാഷയും വേഷവും ആ ടാക്സി ഡ്രൈവറിന്റെ കാഴ്ചപ്പാടിൽ മുസ്ലീമുമായി പൊരുത്തപ്പെടുന്നതല്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ആ ഒന്നര മണിക്കൂറിൽ അദ്ദേഹം പരിചയപ്പെട്ട വ്യക്തി ഇന്നത്തെ ദേശരാഷ്ട്, രാഷ്ട്രീയ നിലപാടുകളോട് ചേർന്ന് നിൽക്കുക ഒരാളാണ് അയാൾ ഒരിക്കലും മുസ്‌ലിം ആകില്ല എന്ന ഉറപ്പാണ് എന്നോട് പ്രകടിപ്പിച്ചത്.

ആ ടാക്സി ഡ്രൈവറുടെ അഭിപ്രായത്തെ ഞാൻ കാണുന്നത് നമ്മുടെ ബഹുസ്വരതയുടെ ആന്തരിക വൈരുധ്യമായിട്ടാണ്. ഒരു സമൂഹത്തിൽ വ്യസ്തസ്ഥകൾ രൂപപെടുന്നതും നിലനിക്കുന്നതും പലവിധ സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകൽവഴിയാണ്, എന്നാൽ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക-ജാതി-മത മേധാവിത്യം നിർണ്ണയിക്കുന്ന മുഖ്യധാര സംകാരിക മാതൃകഇത്തരം സാംസ്‌കാരിക വിനിമയത്തെ പ്രായോഗികവൽക്കരിച്ചില്ല എന്നതാണ് ഞാൻ ആ ടാക്സി ഡ്രൈവറിൽ കണ്ടത്. മുംബൈ പോലെയുള്ള ഒരു നഗരത്തിൽ അതിന് വലിയ മാനങ്ങൾ ഉണ്ട്താനും. അത്കൊണ്ട് തന്നെ ഇസ്ലാമോഫോബിയയെ  പ്രതിരോധിക്കാൻ ഈ സമൂഹത്തിന്റെ ഭാഗമായ ഒരു മുസ്ലിമിന് പരിമിതികൾ ധാരാളമുണ്ട്.

ഇസ്ലാമോഫോബിയയും  ഇടതു കേരളവും

കേരളത്തിൽ ഇസ്ലാമോഫോബിയ  നിലക്കുന്നു എന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ അശ്‌റഫിന്റെ  (2020)  ‘ഇസ്ലാമോഫോബിയ മലയാള ഭൂപടം’ എന്ന പുസ്തകം കേരളത്തിൽ എങ്ങനെയാണ് ഇസ്ലാംപേടി ഒരുആശയായി രൂപപ്പെട്ടു എന്ന് വ്യ്കതമാകുന്നുണ്ട്. ബീമാപള്ളി വെടിവപ്പ് മുതൽ ഫാസിസ്റ്റു വിരുദ്ധ സമരങ്ങളിലെ മുസ്ളീം സാന്നിധ്യം വരെ അഷ്‌റഫ് ഈ പുസ്തകത്തിൽ ചർച്ചചെയ്യുന്നുണ്ട്. ഈ വിശകലനങ്ങൾ എല്ലാം തന്നെ മുന്നോട്ട് വയ്ക്കുന്ന ആശയം മുസ്ലീങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചാണ്.

ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ഇരകൾ എന്നരീതിയിലാണ് ഇടതുപക്ഷമടക്കം മുസ്ളീം പ്രശ്‌നത്തെ സമീപിക്കുന്നത്. എന്നാൽ അത് മാത്രമല്ല പ്രശ്നം, പ്രശ്നം ബാബസാഹിബ് അംബേദ്‌കർ സ്റ്റേറ്റ് ആൻഡ് മൈനോറിറ്റി എന്ന പുസ്തകത്തിൽ (1945 ), ‘when India has arrived at the fully developed non-violent stage, there will be no minority having a feeling of separateness or inferiority’. അപകർഷതബോധമില്ലാതെ ന്യനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയുന്നിടത്താണ് ജനാതിപത്യം വിജയിക്കുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ മതസമൂഹമെന്നനിലയിൽ മുസ്ലീങ്ങളിൽ ഇത്തരം അപകർഷതാബോധം സൃഷിടിക്കുന്നതിൽ ഇസ്ലാമോഫോബിയ വിജയിച്ചിട്ടുണ്ട്.

കേരളത്തിൽ ഇസ്ലാമോഫോബിയ രൂപപെടുന്നത് സാവധാനത്തിലും ആഴത്തിലുമാണ്. വടക്കേ ഇൻഡയിലെ ഇസ്ലാംപേടിക്കും/ മുസ്ലീങ്ങളുടെ അപരവൽക്കരണത്തിനും പ്രധാനകാരണമായി സയീദ് നഖ്‌വി (2016) ചൂണ്ടികാണിക്കുന്ന വിഭജനത്തിന്റെയും കശ്മീർ പ്രശ്നത്തിന്റെയും അയോധ്യയിലെ രാമക്ഷേത്രതിനും ഒക്കെ തടസ്സം നിന്ന മുസ്‌ലിം എന്ന പൊതു ബോധത്തിൽ നിന്നാണ്. ദരിദ്രയും പട്ടിണിയും കൊണ്ട് വലയുന്ന വടക്കേഇന്ത്യൻ മുസ്ലിം ഭൂരിപക്ഷത്തിന് ഇത്തരം അപരവൽക്കരണത്തെ ചെറുക്കാനും കഴിയില്ല. അത് കൊണ്ട് തന്നെ അവർക്ക് വേണ്ടി പ്രതിരോധിക്കാൻ രാഷ്ട്രീയ കക്ഷികളും തയ്യാറല്ല. എന്നാൽ കേരത്തിൽ ഇതിനൊരു രാഷ്ട്രീയ സ്വാഭാവമുണ്ട്. വളരെ ഗൗരവമായി തന്നെ ചർച്ചചെയ്യേണ്ടതാണ് ഈ മാറ്റങ്ങൾ.

കൃത്യമായി പറഞ്ഞാൽ മുസ്ലീങ്ങൾ പൊതുഇടങ്ങളിൽ അവരുടെ മതിചിഹ്നങ്ങളോടെ ഇടപെടുന്നു എന്നത് കേരളത്തിന്റെ മതേതര വിശ്വാസത്തിന് ഭീഷണി ആയി കണക്കപെടുന്നുണ്ട്. ഇതൊരു ഗൂഢാലോചനയായിട്ടാണ് ഇടതുപക്ഷം പോലും കാണുന്നത്. ദേശീയ പാതക്ക് സ്ഥലമെടുക്കുന്നതിനേതിരേ കേരളത്തിൽ സമരങ്ങൾ നടന്നിരുന്നു. ഇതിൽ മുസ്ലീങ്ങൾ മാത്രമല്ല ഉണ്ടായിരുന്നത് എന്നാൽ അന്ന് ഇടതുപക്ഷം ഈ സമരത്തിൽ പങ്കെടുത്ത പർദ്ദഇട്ട എല്ലാമുസ്ലീങ്ങളെ സ്ത്രീകളും നമസ്കരിക്കുന്ന മുസ്ളീം പുരുഷന്മാരും ജമാഅത്തെ ഇസ്ലാമിയും പിന്നെ തീവ്രവാദികളും ആയി ചിത്രീകരിച്ചു. ഇടതുപക്ഷത്തിന് വലിയ ഇതുവഴി വലിയ നേട്ടമുണ്ടായി അതിലൊന്ന് മുസ്ലീങ്ങൾ അവരുടെ മതസ്യാതം മറക്കാതെ പങ്കെടുക്കുന്ന എല്ലാ ജനകീയ സമരങ്ങളും ‘പൊതു’ സമൂഹത്തിൽ ഒറ്റപെടുകയോ ജനപിന്തുണ ഇല്ലാതെ പോകുകയോ ചെയ്തു. ഈ സമരങ്ങളുടെ ഒറ്റപ്പെടൽ ഇസ്ലാമോഫോബിയയുടെ കേരളിയ രൂപം എന്ന് പറയാം.

മുസ്ലീങ്ങൾ എന്തിന് സമരങ്ങളിൽ പങ്കെടുക്കുന്നത് അതും ഇത്തരം ഒരു ‘പൊതു പ്രശ്നത്തിൽ’ എന്നാണ് കേരളത്തിലെ ഇടതുപക്ഷം ചോദിച്ചത്. ഗെയിൽ പൈപ്പ് ഇടുന്നതിനെതിരെ നടന്ന പ്രാദേശിക സമരങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുത്തതിനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി ‘പ്രാകൃതമത’ക്കാരുടെ സമരമായി ചിത്രീകരിച്ചു കൊണ്ട് പോസ്റ്റർ ഇറക്കിയത് കേരളത്തിൽ വലിയ വിവാദമുണ്ടക്കാതെ കടന്നു പോയി. വലിയ വിവാദമായി എന്നൊക്കെ ഒരുമറുപടിക്ക് വേണ്ടി പറയാം എന്നല്ലാതെ കേരളത്തിലെ ഇടതുമനസ് വലിയതോതിൽ ഈ പ്രസ്തവനയെ നിഷേധിച്ചില്ല.സമരം ചെയ്ത എല്ലാ മുസ്ലീങ്ങളെയും സി പി എം ജമാഅത്തെ ഇസ്ലാമിക്കാരാക്കി ക്രമേണ ഈ പരിഗണയില്ലേക്ക് മുസ്‌ലിം ലീഗും കടന്നു വന്നു. മത സംഘടനക്കപ്പുറം മുസ്‌ലിം സ്യാത്യങ്ങൾ രൂപപെടില്ല എന്ന ഇടതു വായന അവരുടെ ആശയാടിത്തറയുടെ പരാജയം കൂടിയാണ് കാണിച്ചത്.

കേരളത്തിലെ മുസ്ലീങ്ങൾക്കിടയിലെ ബഹുസ്വരതയെ മാനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇസ്ലാംപേടി മുസ്ലീങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ മനസിലാക്കാൻ ഇടതു പക്ഷത്തിന് കഴിയുന്നില്ല എന്നതാണ് വസ്തുത. പൊതുസമൂഹത്തിൽ ഇസ്ലാംപേടി ഒരു ആശയമായി രൂപപെടുന്നു എന്ന് തിരിച്ചറിയുന്നതോടെ മുസ്ലീങ്ങൾ അവരവരുടെ സാമൂഹിക മത പരിസരങ്ങളിലേക്ക് ചുരുക്കപെടും എന്ന് അജ്മൽ ഖാൻ (2014) മുംബൈയിലെ മുസ്‌ലിം ചെരുപ്പക്കാരെ കുറിച്ചു നടത്തിയ ഒരു പഠനത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. കേരളത്തിൽ പതുക്കെയെങ്കിലും ഈ മാറ്റം കാണാം. കേരളം ഇസ്ലാമി തീവ്രവാദികളുടെ പരിശീലന കളരിയാണ് എന്ന സംഘപരിവാർ ആരോപണത്തിന് പലകാരണങ്ങൾ ഉണ്ട് അത് കേരളത്തിൽ നിന്നും ഐ സിൽ ചേരാൻ ഒരു സംഗം പോയത് മുതലല്ല, ഇൻഡയിലെ മറ്റ് സംസ്ഥാങ്ങളിൽ നിന്നും വ്യതസ്തമായി കേരളത്തിൽ മുസ്‌ലിം രാഷ്ട്രീയം മുക്യധാര രാഷ്ട്രീയതോട് ചേർന്നു പോകുന്നതും അതോടൊപ്പം മുസ്ളീം ജനപ്രതിനിധികൾ കൂടുതൽ ഉണ്ടാകുന്നതും കേരളത്തിലാണ് എന്നത് കൊണ്ട് കൂടിയാണ്. ദേശരാഷ്ട്രം/മാതൃരാഷ്ട്രം എന്ന രീതിയിൽ സംഘപരിവാർ രാഷ്ട്രത്തെ പുനര്നിര്ണയിക്കുന്നുണ്ട്, ഇത്തരം പുനർനിര്ണ്ണയങ്ങലാണ് ഇസ്ലാമോഫോബിയ സജീവമാക്കിനിർത്തുന്നത്. ഇസ്ലാമോഫോബിയ ഇസ്ലാമിസ്റ്റുകളുടെ മതസംരക്ഷണവാദമായി ചില ഇടതുപക്ഷക്കാര്  ചിത്രീകരിക്കപ്പെടുന്നുണ്ട് എന്നാൽ അതിനുപമപ്പുറം മാനങ്ങൾ ഇസ്ലാമോഫോബിയക്കുണ്ട്, അതിൽ പ്രധാനം  മുസ്ലീങ്ങളുടെ കർതൃത്വം  എന്നത് മതപരമായിമാത്രം ചുരക്കപ്പെടുന്നതിലേക്ക് എത്തിക്കുന്നു എന്നതാണ്.

മുസ്‌ലിം സമൂഹത്തിലെ തന്നെ ആന്തരിക മാറ്റങ്ങളെ തകർക്കാൻ കഴിയുന്നതരത്തിലാണ് ഈ മാറ്റം. മുസ്‌ലിം പെൺകുട്ടികളിലെ ഉയർന്ന വിദ്യാഭാസം, മുസ്‌ലിം പ്രസിദ്ധീകാര്ങ്ങളുടെ ഉള്ളടക്കത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒക്കെ സംഭവിക്കുന്നത് ഇസ്ലാമോഫോബിയ സജീവമായ ഈ കാലത്താണ് എന്നതും വിസ്മരിക്കാൻ കഴിയില്ല. ഈ മാറ്റങ്ങൾ മുസ്‌ലിങ്ങളെ രാഷ്ട്രീയമായും സജീവമാക്കും എന്നത് കേരളത്തിലെ ഇടതുപക്ഷം വിസ്മരിച്ചു. പൗരത്യഭേദഗതി നിയമം, മുസ്ലീങ്ങളുട രാഷ്ട്രീയ പങ്കാളിത്തം ഇല്ലായിമ, തീവ്രവാദകേസുകളിൽ മുസ്ളീംങ്ങൾ പ്രതികളായി വരുബോൾ ഉണ്ടാകുന്ന ആന്തരിക സംഘര്ഷങ്ങൽ പൊതുഇടപെടലുകളിൽ മുസ്‌ലിം പങ്കാളിത്തം ഉണ്ടാകുബോൾ ഉയർന്നു വരുന്ന ‘പൊതു ചോദ്യങ്ങൾ’ എല്ലാ ചേർന്നാണ് വർത്തമാന കാല മുസ്ളീം ജീവിതം. ഈ മുസ്‌ലിം ജീവിതത്തിന്റെ മറുവശം മുസ്ലീങ്ങളുടെ പൊതു-സ്വകാര്യ ജീവിതം രാഷ്ട്രീയ വൽക്കരിക്കപ്പെടുന്നു എന്നതാണ്. ഇവിടെയാണ് ഇടതുപക്ഷം പരാജയപ്പെടുന്നത്, കാരണം ഈ പുതിയ രാഷ്ട്രീയം കേരളത്തിലെ മുക്യധാര രാഷ്ട്രീയ വ്യവഹാരങ്ങളോടാണ് ഏറ്റുമുട്ടുന്നത്. ഇതിൽ ഏറ്റവും പ്രധാനം മതേതരരാഷ്ട്രീയത്തോടുള്ള സമീപനമാണ്.

ഇന്ത്യയിൽ ഒരു മുസ്‌ലിം ജീവിതം സാധ്യമാകുന്നത്  മതേതര സംവിധാനത്തിൽ മാത്രമാണ് എന്ന് തിരച്ചറിയിക്കുന്നതാണ് മുസ്ലീങ്ങളുടെ രാഷ്ട്രീയം. മറ്റൊരു സമൂഹത്തിനും അത്തരം ബാധ്യതയില്ല എന്നതും തിരിചയപ്പെടേണ്ടതാണ്. ഇന്ത്യൻ മുസ്ലീങ്ങളുടെ ഈ രാഷ്ട്രയെ പ്രതിസന്ധിയെ മനസിലാക്കാനുള്ള ആശയാടിത്തറ അധികാരപാർട്ടിയായി ചുരുക്കപെട്ട ഇടതുപക്ഷത്തിനില്ല എന്നതിന്റെ ഉദാഹരണമാണ് ഇടതുപക്ഷത്തിന് മുസ്ലിം രാഷ്ട്രീയത്തോടുള്ള സമീപനം. ഇസ്ലാമോഫോബിയയെ   സജീവമാക്കാനും അതുവഴി ഭൂരിപക്ഷ വോട്ടുകൾ ഉറപ്പാക്കാനും ഉള്ള പദ്ധതിയെന്ന വിമർശനം എല്ലാ മുസ്ളീം സംഘടനകളും ഉയർത്തിയത് ഈ സാഹചര്യത്തിലാണ്. നവമാധ്യങ്ങളിലെ ട്രോളുകൽ അല്ലാതെ ഈ വിമർശനത്തെ നേരിടാൻ ഇടതുപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷത്തിന്റെ വോട്ട് നേടാൻ കഴിയുന്നതാണ് കേരള രാഷ്ട്രീയമെങ്കിൽ കേരളത്തിൽ ഇസ്ലാമോഫോബിയ സജീവമാണ് എന്ന് മനസിലാക്കാം.

റഫറൻസ് 

Ambedkar, B R.1947. State and Minorities : What Are Their Rights and How to Secure Them in the Constitution of Free (https://www.constitutionofindia.net/.)

Allen, Chris.2010. Islamophobia. Ashgate, University of Birmingham, UK

Fekete, Liz.2009. A Suitable Enemy Racism, Migration and Islamophobia in Europe. Pluto Press, New York

Kalin, Ibrahim.2011. Islamophobia and the limits of Multiculturalism, in ‘Islamophobia: The Challenge of Pluralism in the
21st Century. Edited by Johan L. Esposito and imbrahim Kalin. OUP

Halliday, Fred. 1999. ‘Islamophobia’ reconsidered, , 22:5, 892-902, DOI: 10.1080/014198799329305

Sen, Amratya.2012. Identity and Violence: The Illusion of Destiny. Penguin Books

അഷ്‌റഫ്, കെ. 2020.ഇസ്ലാമോഫോബിയ മലയാള ഭൂപടം. പെൻഡുലം ബുക്ക്സ്. കോഴിക്കോട്

നഖ്‌വി, സയീദ് .2016. Being The Other: The Muslims in India. Aleph Book Company

Khan, Ajmal. 2014. Being a Muslim youth in Mumbai, Indian Journal of Secularism, October13,