Indian Islamophobia Source Suprabhatham

ഇന്ത്യയും ഓണ്‍ലൈന്‍ മുസ് ലിം മാധ്യമങ്ങളും

| Leave a comment

പ്രസ് ഗസറ്റ് 2024 ഏപ്രില്‍ 10ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ പ്രധാന 50 ന്യൂസ് പോര്‍ട്ടലുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍നിന്നാണ്-ഇന്ത്യാ ടുഡേയും ലൈവ് മിന്റും. ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ വെബ്‌സൈറ്റു പോലുമില്ല. എങ്കിലും ആഗോള മാധ്യമ വളര്‍ച്ചയുടെ ഭാഗമാണ് ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍. ഇന്ത്യയിലെ ആദ്യ 100 ന്യൂസ് പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍, മുസ് ലിം, ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു വെബ്‌സൈറ്റ് പോലുമില്ല. ദേശീയ പ്രാധാന്യമുള്ള ദൃശ്യമാധ്യമ ചാനലുകളുടെയും സ്വകാര്യ വാര്‍ത്താ ശൃംഖലയുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 
രാജ്യത്തെ 800 ദശലക്ഷം ഓണ്‍ലൈന്‍ വായനക്കാരില്‍ 140 ദശലക്ഷം പേരെ ആകര്‍ഷിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയായാലും 75 ദശലക്ഷം പേരെ ആകര്‍ഷിക്കുന്ന എന്‍.ഡി.ടി.വിയായാലും ഇതാണ് അവസ്ഥ. 2014ല്‍ മോദി അധികാരത്തില്‍ വന്നതിനുശേഷം, ഇസ് ലാമോഫോബിക് പ്രചാരണം പ്രത്യേകം ലക്ഷ്യമിടുന്ന ഹിന്ദുത്വ പോര്‍ട്ടലുകളായ ഓപ്പ് ഇന്ത്യയും(11.9 ദശലക്ഷം) സ്വരാജ്യ മാഗസിനും(3.6 ദശലക്ഷം) കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ തുങ്ങിയിട്ടുണ്ട്. 

പ്രാതിനിധ്യ പ്രശ്‌നം

രാജ്യത്ത് 15,000ത്തിലധികം പത്രങ്ങളും 392 ദൃശ്യമാധ്യമങ്ങളുമുണ്ടെന്നാണ് കണക്ക്. 72 ശതമാനം ആളുകള്‍ വാര്‍ത്തകള്‍ക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളെയും 49 ശതമാനം ദൃശ്യമാധ്യമങ്ങളെയും 42 ശതമാനം അച്ചടിമാധ്യമങ്ങളെയും ആശ്രയിക്കുന്നു. മുതലാളിത്ത വിപണി താല്‍പര്യത്തിനും കച്ചവടവല്‍ക്കരണത്തിനും വിധേയമാകുന്ന മാധ്യമങ്ങള്‍ ഫാസിസ്റ്റ് ഭരണകൂട നിയന്ത്രണത്തിലുമാണ്. അപവാദങ്ങള്‍ മാറ്റിനിർത്തിയാല്‍ സാമൂഹിക വൈവിധ്യവും ബഹുസ്വരതയുമില്ലാത്ത മറ്റൊരു വരേണ്യമേഖലയാണ് മാധ്യമരംഗം.

‘ഞങ്ങളുടെ കഥകള്‍ ആരാണ് പറയുന്നത് എന്നത് പ്രധാനമാണ്: ഇന്ത്യന്‍ മാധ്യമങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജാതിവിഭാഗങ്ങളുടെ പ്രാതിനിധ്യം’ എന്ന ശീര്‍ഷകത്തില്‍ 2019-ല്‍ ഓക്‌സ്ഫാം ഇന്ത്യ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതനുസരിച്ച് ഇന്ത്യന്‍ മാധ്യമങ്ങളിലെ നേതൃസ്ഥാനങ്ങളില്‍ 90 ശതമാനവും സവര്‍ണ വിഭാഗങ്ങളാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ തലപ്പത്ത് ഒരാള്‍പോലും ദലിതോ ആദിവാസിയോ അല്ല.  മുസ് ലിം പ്രാതിനിധ്യം വെറും 3 ശതമാനം. 2006ല്‍ സി.എസ്.ഡി.എസ് നടത്തിയ സര്‍വേയില്‍, ഡല്‍ഹി ആസ്ഥാനമായ (ഹിന്ദി, ഇംഗ്ലീഷ്) 37 പ്രസിദ്ധീകരണങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും പ്രധാന തീരുമാനമെടുക്കുന്ന 315 തസ്തികകളില്‍ അച്ചടി മാധ്യമങ്ങളിലെ 90 ശതമാനവും ടെലിവിഷനിലെ 79 ശതമാനവും സവര്‍ണരായിരുന്നു. 2006-ലെ ജേണലിസം ഫോര്‍ ഡെമോക്രസി സര്‍വേയനുസരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ അക്രഡിറ്റേഷനുള്ള  മുസ് ലിം പത്രപ്രവര്‍ത്തകര്‍ 3 ശതമാനം മാത്രമായിരുന്നു.  പത്രപ്രവര്‍ത്തകനായ ബി.എന്‍ ഉനിയല്‍ നടത്തിയ സര്‍വേ(1996) പ്രകാരം, ഡല്‍ഹിയില്‍ ഒരു അക്രഡിറ്റഡ് ദലിത് പത്രപ്രവര്‍ത്തകന്‍ പോലുമില്ല. 

അമിത സവര്‍ണ പ്രാതിനിധ്യമുള്ള മാധ്യമങ്ങള്‍ നിര്‍മിക്കുന്നത് വാര്‍ത്തകള്‍ മാത്രമല്ല, ന്യൂനപക്ഷങ്ങളും കീഴ്ജാതികളും അടക്കമുള്ള സമുദായങ്ങളെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ കൂടിയാണ്. മാധ്യമങ്ങള്‍ ചില സമുദായങ്ങളെ ചിത്രീകരിക്കാന്‍ പ്രത്യേക അടയാളങ്ങളും താക്കോല്‍ വാക്കുകളും ഫോട്ടോഗ്രാഫുകളും ഉപയോഗിക്കുന്നു. ഇതിലൂടെ ആ സമുദായങ്ങള്‍ പ്രത്യേക രീതിയില്‍ ജനമനസുകളില്‍  അടയാളപ്പെടുന്നു.  മുസ് ലിം പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന രീതി, ചര്‍ച്ചക്കെടുക്കുന്ന വിഷയങ്ങള്‍, ആവര്‍ത്തിക്കുന്ന പദങ്ങള്‍, ഫോട്ടോകള്‍ എന്നിവ സൂക്ഷ്മതയോടെ വായിക്കേണ്ടതിന്റെ കാരണവുമതാണ്. 
വൈവിധ്യത്തിന്റെ (ഡൈവേഴ്‌സിറ്റി) അഭാവം മുഖ്യധാരാ മാധ്യമങ്ങളെ ബഹുജനവിരുദ്ധ(അഡ്വേഴ്‌സിറ്റി) മാധ്യമങ്ങളാക്കി മാറ്റുന്നു. 2023ല്‍ ഫാക്ട്-ചെക്ക് പോര്‍ട്ടലായ ബൂം, ജനുവരി മുതല്‍ ഡിസംബര്‍ വരെ ഏകദേശം 2,000 വാര്‍ത്തകള്‍ പരിശോധിച്ചു. അതില്‍ 1,190ല്‍ 183 എണ്ണവും മുസ് ലിംകളെ ലക്ഷ്യമിട്ടവയായിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളിലൂടെ മുസ് ലിംകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പരത്തുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഓണ്‍ലൈന്‍ മുസ് ലിം മാധ്യമങ്ങള്‍ 

2014-ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തോടെ മാധ്യമരംഗം വ്യാജവാര്‍ത്തകളുടെ കേന്ദ്രമായി. ഒറ്റപ്പെട്ട ചില സ്ഥാപനങ്ങളൊഴിച്ചാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പൂര്‍ണമായും ഹിന്ദുത്വ പദ്ധതിക്കു കീഴടങ്ങി. അതോടെ ഇതിനെ തുറന്നെതിര്‍ക്കുന്ന  മുസ് ലിംകളെ കേന്ദ്രീകരിച്ചുള്ള പുതിയ മാധ്യമങ്ങള്‍ ദേശീയതലത്തില്‍ വേണമെന്ന ആവശ്യം ശക്തമായി. ഈ സാഹചര്യമാണ്  മുസ് ലിം ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെ ശക്തമായ കടന്നുവരവിനു കാരണമായത്. മാധ്യമ ഗവേഷകരായ കല്യാണി ചദ്ദയുടെ (2024, ഡിസ്‌റപ്റ്റിങ് മെയിന്‍സ്ട്രീം ജേര്‍ണലിസം ഇന്‍ ഇന്ത്യ: ദി റൈസ് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് ജേര്‍ണലിസംസ്) പഠനവും ഇഷ്തിയാഖ് അഹ്‌മദ്, തജമുല്‍ ഇസ് ലാം (2023, ഓണ്‍ലൈന്‍ റൈറ്റ് വിങ് മീഡിയ ലാന്‍ഡ്‌സ്‌കേപ്പ് ആന്‍ഡ് ദി ഇമര്‍ജന്‍സ് ഓഫ് ഇന്ത്യന്‍ ‘ മുസ് ലിം മീഡിയ’) എന്നിവര്‍ എഴുതിയ പഠനവും ഈ മാറ്റത്തെ അടയാളപ്പെടുത്തുന്നു.

ഓണ്‍ലൈന്‍ രംഗത്തു വികസിച്ച ‘മുസ് ലിം മാധ്യമങ്ങള്‍‘ എന്ന പരികല്‍പനക്ക് ഉറച്ച നിര്‍വചനമില്ല. ന്യൂനപക്ഷ സ്വഭാവമുള്ള വാര്‍ത്താ ഉള്ളടക്കം, മാധ്യമ നൈതികത, മുസ് ലിം പ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധത എന്നിവ ഏകദേശ മാര്‍ഗദര്‍ശിയായി ഉപയോഗിക്കപ്പെടുന്നു. ദലിത്- ആദിവാസി- പിന്നോക്കവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങളും ഇവ ഏറ്റെടുക്കുന്നു. കല്യാണി ചദ്ദയുടെ പഠനം അടയാളപ്പെടുത്തുന്ന വെബ്‌സൈറ്റുകളില്‍ പ്രധാനപ്പെട്ടവയാണ് മുസ് ലിം മിറര്‍ (2012), ക്ലാരിയന്‍ ഇന്ത്യ (2013), മക്തൂബ് മീഡിയ (2014), മില്ലത്ത് ടൈംസ് (2016), ദി കോഗ്‌നേറ്റ് (2018), ദി ഹിന്ദുസ്ഥാന്‍ ഗസറ്റ് (2021) തുടങ്ങിയവ (പട്ടിക അപൂര്‍ണമാണ്). 

ഇന്ത്യയിലെ ആദ്യത്തെ പ്രമുഖ  മുസ് ലിംഓണ്‍ലൈന്‍, പ്രിന്റ് മാധ്യമമാണ് മില്ലി ഗസറ്റ്. 2000-ല്‍ ആരംഭിച്ച ഈ പത്രം മുസ് ലിം സമുദായത്തിന്റെ വാര്‍ത്തകള്‍, രാഷ്ട്രീയം, മതം, സാമൂഹിക വിഷയങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നു. സഫറുല്‍ ഇസ് ലാം ഖാന്‍ ആണ് എഡിറ്റര്‍. 1998-ല്‍ ഡിജിറ്റല്‍ എഡിഷന്‍ ആരംഭിച്ച സിയാസത് ഡെയ്ലി, സാങ്കേതികമായി മില്ലി ഗസറ്റിനു മുമ്പ് സ്ഥാപിതമായെങ്കിലും, ഈയടുത്ത് മാത്രമാണ് ഹൈദരാബാദിനും തെലങ്കാനയ്ക്കും പുറത്തുള്ള വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. 2006-ല്‍ ആരംഭിച്ച ടൂ സര്‍ക്കിള്‍സ്, കാഷിഫുല്‍ ഹുദ സ്ഥാപിച്ചതാണ്. ദലിത്, ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പൊതുവായും മുസ് ലിംകളെ വിശേഷിച്ചും ഫോക്കസ് ചെയ്യുന്നു. ഈ രണ്ട് വെബ്‌സൈറ്റുകളുടെ തുടര്‍ച്ചയിലും അവയെ മറികടന്നുമാണ് ഓണ്‍ലൈന്‍ രംഗത്തെ പുതിയ മുസ് ലിം ഉള്ളടക്ക പരീക്ഷണങ്ങള്‍.

മുസ് ലിം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രധാനമായും വെബ് അധിഷ്ഠിതവും ജനകീയ ധനസമാഹരണത്തിലൂടെ പ്രവര്‍ത്തിക്കുന്നവയുമാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള വ്യക്തികളുടെ കൂട്ടായ്മകളാണ് ഇവ. മുസ് ലിം സംഘടനകളുടെ സംഘടിത പിന്തുണയില്ലാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഉറുദു, പ്രാദേശിക ഭാഷാ മാധ്യമങ്ങളുടെ പരമ്പരാഗത ഉള്ളടക്കത്തിനപ്പുറമുള്ള വിഷയങ്ങളും ഇവ ഉന്നയിക്കുന്നു. 

സമുദായത്തെ ബാധിക്കുന്ന സൂക്ഷ്മ രാഷ്ട്രീയ വിഷയങ്ങള്‍ മുഖ്യധാരാ പതിവു മാധ്യമരീതികള്‍ക്കപ്പുറം പോയി ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങിലൂടെ കവര്‍ ചെയ്യുന്നുവെന്നതാണ് ഇവയെ ശ്രദ്ധേയമാക്കുന്നത്. അതുവഴി വസ്തുതകളും വിഡിയോകളും ഫോട്ടോകളും വ്യത്യസ്തതയോടെ കടന്നുവരുന്നു. ഡെമോക്രസി ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് (2023) സൂചിപ്പിക്കുന്നതുപോലെ, ഇത്തരം ഔട്ട്ലെറ്റുകളുടെ ഉദയം ഒരു നിര്‍ണായക ജനാധിപത്യ പ്രവര്‍ത്തനമായി മാറുന്നു. ആഗോളതലത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് മുതല്‍ അല്‍ ജസീറ വരെ ഈ മാധ്യമങ്ങളെ പ്രാഥമിക സ്രോതസുകളായി ഉപയോഗിക്കുന്നു. 

വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ഈ സംരംഭങ്ങളുടെ ഭാഗമാണ്. മുമ്പ് വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച മുസ് ലിം പത്രപ്രവര്‍ത്തകര്‍ തന്നെ ഇപ്പോള്‍ സ്വതന്ത്ര സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. മില്ലത്ത് ടൈംസിന്റെ ശംസ് തബ്രീസ് ഖാസിമി ഉദാഹരണം. മുമ്പ് ടൂസര്‍ക്കിള്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് സുബൈര്‍ 2012-ല്‍ തുടങ്ങിയ വെബ് പോര്‍ട്ടലാണ് മുസ് ലിം മിറര്‍. 2025 ജനുവരി മുതല്‍ എല്ലാ മാസവും അവര്‍ ഒരു ഇസ് ലാമോഫോബിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നു. മുഖ്യധാരാ വെബ് പോര്‍ട്ടലുകള്‍പ്പോലും ഈ മാതൃക പിന്തുടരാന്‍ തുടങ്ങിയിട്ടുണ്ട്. ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടത്തെ ഒരു ബഹുജന പ്രമേയമാക്കി മാറ്റുന്നതില്‍ മുസ് ലിം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.