മാര്‍ച്ച് 15ന് ഒരു ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനംകൂടി കടന്നുപോകുമ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നതിനേക്കാള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് അതിനോടുള്ള ലോകജനതയുടെ ജാഗ്രതയും പ്രതിരോധവും വര്‍ധിച്ചുവരുന്നുണ്ട് എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരേയുള്ള പ്രതിരോധനങ്ങളിലൊന്ന് വൈയക്തികവും സ്വകാര്യവുമായ അനുഭവങ്ങളെ സാമൂഹികമായ അറിവാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണ്. ഇസ്‌ലാമോഫോബിക് അനുഭവങ്ങളുടെ കണക്കെടുപ്പുകള്‍ ഈ പ്രക്രിയയില്‍ പ്രധാന പങ്കുവഹിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ടുകളും അവയുടെ താരതമ്യവും ഇതിന്റെ ഭാഗമാണ്. 2024ല്‍ പല ലോകരാജ്യങ്ങളിലും അത്തരം കണക്കെടുപ്പുകള്‍ നടന്നു. പല രാജ്യങ്ങളിലും സര്‍ക്കാർ പിന്തുണയുള്ള ഏജൻസികൾ തന്നെ നേരിട്ട് കണക്കെടുപ്പുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയിലും സന്നദ്ധ സംഘടനകൾ വഴി കുറേയേറെ കണക്കെടുപ്പുകള്‍ നടന്നു. ഇസ്‌ലാമോഫോബിയ നയപരമായ സമീപനങ്ങളിലൂടെ പ്രതിരോധിക്കേണ്ട സാമൂഹിക പ്രശ്നമാണെന്ന അവബോധം വ്യാപകമാവുന്നുണ്ടെന്നാണ് മനസിലാവുന്നത്.
ബ്രിട്ടൻ
ബ്രിട്ടനിൽ ഇസ്‌ലാമോഫോബിയ ഏറ്റവും അപകടകരമായ പരിധിയിലേക്ക് എത്തിയതായി ഇസ്‌ലാമോഫോബിയയെക്കുറിച്ച് പഠിക്കുകയും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന ‘ടെല്‍മമ’ എന്ന സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവരുടെ കണക്കനുസരിച്ച് 2024ല്‍ ഇസ് ലാമോഫോബിക് സംഭവങ്ങളുടെ എണ്ണത്തില്‍ 73 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളാണ് ഇത്തരം പ്രചാരണങ്ങളുടെയും ആശയങ്ങളുടെയും കേന്ദ്രം. അധികാരികളുടെ കണ്ണുവെട്ടിച്ചുകൊണ്ട് മുസ് ലിംകളെ എങ്ങനെ വിദ്വേഷാക്രമണങ്ങള്‍ക്ക് വിധേയമാക്കാമെന്ന് ഉപദേശിക്കുന്ന സംഘങ്ങള്‍പ്പോലുമുണ്ട്.
2012ല്‍ ‘ടെല്‍മമ’ സ്ഥാപിക്കപ്പെട്ടതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന അളവിലുള്ള ഇസ്‌ലാമോഫോബിയയായിരുന്നുവത്രെ കഴിഞ്ഞ വര്‍ഷത്തേത്. സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 2024ല്‍, 6,313 വിദ്വേഷപ്രചാരണങ്ങളോ സംഭവങ്ങളോ പ്രസ്താവനകളോ ആണ് രേഖപ്പെടുത്തിയത്. തൊട്ട് മുന്‍വര്‍ഷം ഇത് 5,837 മാത്രമായിരുന്നു. ഇവരുടെ കണക്കനുസരിച്ച് 2012നും 2022 നുമിടയിലുള്ള പത്തു വര്‍ഷംകൊണ്ട് 20,000 വിദ്വേഷകുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരം കുറ്റകൃത്യങ്ങളുടെ അളവില്‍ വലിയ വര്‍ധനയുണ്ടായി.
2023-2024 കാലയളവില്‍ മുസ് ലിംകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ 73% വര്‍ധിച്ചു. നശീകരണ സംഭവങ്ങള്‍ 60% വര്‍ധിച്ചു. 2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിനും ഇംഗ്ലണ്ടിലെ സൗത്ത് പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അക്രമസംഭവങ്ങള്‍ക്കും ശേഷമാണ് ഇസ്‌ലാമോഫോബിക് വിദ്വേഷകുറ്റകൃത്യങ്ങളില്‍ വര്‍ധന രേഖപ്പെടുത്താന്‍ തുടങ്ങിയത്.
ബ്രിട്ടനില്‍ മുസ് ലിംകള്‍ക്കെതിരേ മാത്രമല്ല, ജൂതര്‍ക്കെതിരേയും വിദ്വേഷ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയാണ് 2024ലുണ്ടായത്. വലതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരേ ജൂത-മുസ്‌ലിംജനങ്ങള്‍ ഒരുമിക്കണമെന്നാണ് ‘ടെല്‍മമ’ നല്‍കുന്ന ഉപദേശം.
അമേരിക്കൻ
ഐക്യനാടുകൾ
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ കടുത്ത ഇസ് ലാമോഫോബിക് കുറ്റകൃത്യങ്ങള്‍ നടന്നതായാണ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ(കെയര്‍) കണക്കുകള്‍ പറയുന്നത്. ഇസ്റാഇൗലിന്റെ ഗസ്സ ആക്രമണങ്ങള്‍ക്കുശേഷമാണ് ഇവയുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. 2001 -ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ക്കുശേഷമുണ്ടായ അതേ അനുഭവത്തിലൂടെയാണ് യു.എസ് കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2024 ജനുവരി-ജൂണ്‍ മാസത്തിനിടയില്‍ ഇസ് ലാമോഫോബിക് സ്വഭാവമുള്ള 5,000 പരാതികളാണ് ‘കെയര്‍‘ ശേഖരിച്ചത്. 2023 വര്‍ഷത്തെ അവസാന മൂന്നു മാസങ്ങളില്‍ കെയറിന് 3,500 പരാതികളാണ് ലഭിച്ചത്. ഇത് 2022 കാലയളവിലുണ്ടായതിനേക്കാള്‍ 180 ശതമാനം കൂടുതലായിരുന്നു. ഇസ്‌ലാമോഫോബിക് മനോഭാവം യു.എസില്‍ വര്‍ധിച്ചുവരുന്നതായാണ് കെയര്‍ കണ്ടെത്തിയിട്ടുള്ളത്.
വിദ്വേഷപ്രചാരണങ്ങളെ ഇനം തിരിക്കുന്നതും ഇസ്‌ലാമോഫോബിയയെ മനസിലാക്കുന്നതിന് സഹായിക്കും. കെയര്‍ അത്തരം ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 2024ലെ ആദ്യ ആറു മാസം മാത്രം ലഭിച്ച 5,000 പരാതികളില്‍ 19 ശതമാനം കുടിയേറ്റവുമായി ബന്ധപ്പെട്ട വിവേചനങ്ങളായിരുന്നു. തൊഴില്‍വിവേചനം 14 ശതമാനം, വിദ്യാഭ്യാസരംഗത്തെ വിവേചനം 10 ശതമാനം, വിദ്വേഷപരാമര്‍ശവും സംഭവങ്ങളും 8 ശതമാനം എന്നിങ്ങനെയായിരുന്നു കണക്ക്.
ജര്‍മനി
ജര്‍മനിയില്‍ 2024 വര്‍ഷം 1,550 മുസ് ലിംവിരുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നതായാണ് സര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞവര്‍ഷം 53 പേര്‍ക്ക് ഇത്തരം ആക്രമണങ്ങളില്‍ പരുക്കുപറ്റുകയും ചെയ്തു. ഒരു ഇടതുപക്ഷ പ്രതിനിധി ആവശ്യപ്പെട്ടതനുസരിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ജര്‍മന്‍ പൊലിസ് 1,554 ഇസ്‌ലാമോഫോബിക് സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. അതിന് തൊട്ടുമുന്‍ വര്‍ഷം 1,536 മാത്രമായിരുന്നു. ഇതില്‍ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രചാരണം, വ്യക്തികള്‍ക്കു നേരെയുള്ള ഭീഷണികള്‍, ആരാധനാലയങ്ങളുടെ നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍, ശാരീരികാക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഫ്രാന്‍സ് കഴിഞ്ഞാല്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യമാണ് ജര്‍മനി. 8.5 കോടി ജനസംഖ്യയുള്ള ജര്‍മനിയില്‍ 55 ലക്ഷം മുസ് ലിംകളാണുള്ളത്.
തീവ്രവലതുപക്ഷക്കാരായ ആൾട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയാണ് രാജ്യത്തെ വംശീയാക്രമണത്തിനു പിന്നിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇസ്‌ലാമും മുസ്‌ലിംകളും ജര്‍മന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് അവരുടെ വാദം. ജര്‍മനിയില്‍ കടുത്ത ഇസ്‌ലാമോഫോബിക് മുന്‍വിധികള്‍ നിലനില്‍ക്കുന്നതായാണ് പല സര്‍വേ റിപ്പോര്‍ട്ടുകളും പറയുന്നത്. ജര്‍മനിയില്‍ മുസ് ലിംകള്‍ക്കെതിരേയുള്ള വംശീയകുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും അതിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണം ശുഷ്‌കമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ആസ്‌ത്രേലിയ
ആസ്‌ത്രേലിയയില്‍നിന്ന് ഇസ്‌ലാമോഫോബിക് വിദ്വേഷപ്രചാരണങ്ങളും സംഭവങ്ങളും ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫലസ്തീൻ പ്രശ്നം രൂക്ഷമായതിനുശേഷം മുസ് ലിംവിരുദ്ധ പ്രചാരങ്ങള്‍ക്ക് ഗതിവേഗം കൂടിയിട്ടുണ്ടെന്നാണ് അവിടത്തെയും അനുഭവം. ‘ദി ഇസ്‌ലാമോഫോബിക് രജിസ്റ്റര്‍’ എന്ന സന്നദ്ധ സംഘനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം 932 ഇസ്‌ലാമോഫോബിക് സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ആകെ സംഭവങ്ങളേക്കാള്‍ കൂടിയ അളവിലായിരുന്നു ഇത്.
അതേസമയം, മറ്റൊരു സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ഒക്ടോബര്‍ 7ലെ ഹമാസിന്റെ ഇസ്റാഇൗല്‍ ആക്രമണത്തിനുശേഷം ഇസ്‌ലാമോഫോബിയ വര്‍ധിച്ചുവെന്ന് വിശ്വസിക്കുന്നത് രാജ്യത്തെ 9 ശതമാനം പേര്‍ മാത്രമാണ്. നേരത്തെ അത് 14 ശതമാനമായിരുന്നു. ‘ആസ്‌ത്രേലിയ ഡെ’ ആണ് ഈ കണക്ക് പുറത്തുവിട്ടത്. സ്‌കാന്‍ലോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഈയടുത്ത് പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ 34 ശതമാനം പൗരന്മാര്‍ക്കും മുസ്‌ലിംകളെ മോശക്കാരായി കാണുന്നവരാണ്. മറ്റ് ഇതര മതവിഭാഗങ്ങളോട് ഈ വികാരം അത്ര പ്രബലമല്ല.
ഇന്ത്യ
ഇന്ത്യയിലും മുസ് ലിംവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. യു.എസ് ആസ്ഥാനമായുള്ള ‘ഇന്ത്യ ഹേറ്റ് ലാബ്’ പുറത്തുവിട്ട റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. 2024ല്‍ ഇന്ത്യയില്‍ മുസ്‌ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടായതായി ഈ റിപ്പോര്‍ട്ട് പറയുന്നു. 2023നെ അപേക്ഷിച്ച് 2024ല്‍ മുസ് ലിം വിരുദ്ധ വിദ്വേഷപ്രസ്താവനയില്‍ 74 ശതമാനം വര്‍ധനയാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞവര്‍ഷം 1,165 വിദ്വേഷ പ്രസ്താവനകളാണ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വരെയുള്ളവര്‍ വിദ്വേഷപരാമര്‍ശം നടത്തിയവരില്‍ ഉള്‍പ്പെടുന്നു.
രാജ്യത്ത് വിവിധ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണം നടക്കാറുണ്ടെങ്കിലും മുസ് ലിംകളാണ് കൂടുതലും ഇരയാക്കപ്പെടുന്നത്. ആകെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങളില്‍ 98.5ശതമാനവും മുസ് ലിംകള്‍ക്കെതിരേയാണ്. ബി.ജെ.പി ഭരിക്കുന്ന യു.പി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വിദ്വേഷസംഭവങ്ങളില്‍ മുന്നില്‍.
2024 മെയിലാണ് ഇന്ത്യയില്‍ കൂടുതല്‍ വിദ്വേഷപരാമര്‍ശങ്ങള്‍ രേഖപ്പെടുത്തിയത്, 269. 2014ല്‍ മോദി അധികാരത്തിലെത്തിയശേഷമാണ് വിദ്വേഷപരാമര്‍ശങ്ങള്‍ വര്‍ധിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ അല്ലാതെയോ നടക്കുന്ന രാഷ്ട്രീയയോഗങ്ങളിലും റാലികളിലുമാണ് വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ആകെയുണ്ടായതിന്റെ 79.8 ശതമാനവും ബി.ജെ.പി റാലികളിലായിരുന്നു. ബി.ജെ.പിയാണ് വിദ്വേഷപ്രസംഗങ്ങളുടെ കാര്യത്തിലും മുന്നില്‍നില്‍ക്കുന്നത്. ഈ വര്‍ഷം 340 വിദ്വേഷപ്രസംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 580 ശതമാനം കൂടുതലായിരുന്നു ഇത്.
മുസ് ലിംകള്‍ക്കെതിരേയുള്ള വിദ്വേഷകുറ്റകൃത്യങ്ങളുടെ ഡാറ്റ ‘മുസ് ലിം മിറര്‍’ എന്ന വെബ്പോർട്ടൽ ശേഖരിക്കുന്നുണ്ട്. അവരുടെ കണക്കനുസരിച്ച് 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷമാണ് രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത്. വിദ്വേഷകുറ്റകൃത്യങ്ങളില്‍ 85 ശതമാനത്തിനു പിന്നിലും ഹിന്ദുത്വശക്തികളായിരുന്നു. പല സംഭവങ്ങളിലും ഭരണകൂട ഏജന്‍സികളും ഇരകളെ ദ്രോഹിക്കാന്‍ മുന്നില്‍നിന്നു.
2025 ജനുവരിയില്‍ മാത്രം ‘മുസ് ലിം മിറര്‍’ മുപ്പത് സംഭവങ്ങള്‍ ശേഖരിച്ചു. ഫെബ്രുവരിയില്‍ വിദ്വേഷകുറ്റകൃത്യങ്ങളുടെ എണ്ണം 29 ആയിരുന്നു. അതില്‍ പശുക്കടത്ത് ആരോപിച്ചുള്ള ആക്രമണങ്ങളും ശാരീരിക ആക്രമണങ്ങളും സോഷ്യല്‍മീഡിയ വിദ്വേഷപരാമര്‍ശങ്ങളും ആരാധനാലയങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളും തുടങ്ങി പലതരത്തിലുള്ള വിവേചനങ്ങൾ ഉള്‍പ്പെടുന്നു. ഈ വർഷം ഒരു ദിവസം ഒന്ന് എന്ന തോതിലാണ് വിദ്വേഷ – ആക്രമണ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തത്.