Tag: Good Muslim Bad Muslim

Global Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയ, ഇറാനോഫോബിയ: സാമ്രാജ്യത്വവിരുദ്ധതയുടെ പ്രതിസന്ധികൾ

ഇറാനെതിരെ അമേരിക്കൻ സാമ്രാജ്യത്വവും  സയണിസ്റ്റ് ശക്തികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ-സൈനിക സമ്മർദ്ദങ്ങളും ആക്രമണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയും ഇറാനോഫോബിയയും ഒന്നു ചേരുകയും വഴിപിരിയുകയും ചെയ്യുന്ന സന്ദർഭങ്ങൾ പ്രത്യേക വിശകലനം അർഹിക്കുന്നു. സമകാലിക ലോകത്ത്  സാമ്രാജ്യത്വവിരുദ്ധതയും  ഇസ്‌ലാമോഫോബിയവിരുദ്ധതയും തമ്മിലുള്ള പരസ്പര ബന്ധങ്ങൾ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമോഫോബിയയുടെ ആധുനിക ചരിത്രത്തിൽ 1980-കളെ പല ഗവേഷകരും നിർണായക ഘട്ടമായി കാണുന്നു. 1979-ൽ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവം പാശ്ചാത്യ ശക്തികൾ പിന്തുണച്ചിരുന്ന ഷാ ഭരണത്തെ അവസാനിപ്പിക്കുകയും പുതിയ രാഷ്ട്രീയ വ്യവസ്ഥ […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയിൽ നിന്ന് പുറത്തുകടന്ന മാന്ത്രികസ്ഥലമോ കേരളം?

ഇസ്‌ലാമോഫോബിയ എന്നത് അടിസ്ഥാനപരമായി ഒരു വംശീയവൽക്കരിക്കുന്ന രാഷ്ട്രീയ രൂപീകരണമാണ് (racializing political formation). മുസ്ലിംകളെ  താഴ്ന്നവരോ, സ്വയം നവീകരിക്കാൻ കഴിയാത്തവരോ, സംശയം ജനിപ്പിക്കുന്നവരോ, ഗൂഢാലോചനക്കാരോ, അപകടകാരികളോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് എളുപ്പത്തിൽ പിടി തരാത്ത അന്യരോ ആയ ഒരു സാമൂഹിക വിഭാഗമായി കൂട്ടായി ചിത്രീകരിക്കുന്ന ആശയങ്ങൾ, വിവരണങ്ങൾ, പൊതു പ്രഖ്യാപനങ്ങൾ, “സെക്കുലർ” നിയമങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ഭരണകൂട/പോലീസ് നടപടികൾ, ദൈനംദിന പെരുമാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് കേവലം ഒരു മതത്തോടുള്ള വിരോധമല്ല; ഇസ്‌ലാമുമായും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

സ്വത്വത്തിന്റെ ലേലം: ഇസ്‌ലാമോഫോബിയയും ‘നേറ്റീവ് വിവരദാതാക്കളുടെ’ രാഷ്ട്രീയവും

ഇസ്ലാമോഫോബിയ പഠനങ്ങൾ തെളിയിച്ചത് പോലെ, മുസ്ലീങ്ങളെ “നല്ലവരെന്നും” “ചീത്തയെന്നും” തരംതിരിക്കുക മാത്രമല്ല ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അതിന്റെ കൂടെ സമുദായത്തിലെ ഏറ്റവും ബുദ്ധിപരമായും ആശയപരമായും ദരിദ്രമായവരെയും രാഷ്ട്രീയ ബോധമില്ലാത്തവരേയും, ധാർമ്മികമായി തകർന്നവരേയും, അനുരഞ്ജനത്തിന് സന്നദ്ധമായവരെയും (faustian pact), അവസരവാദികളേയും ബാക്കിയുള്ളവരെ പൊലീസിങ്ങിന് നിയമിക്കുക എന്ന തന്ത്രം കൂടി അത് പ്രയോഗിക്കുന്നു. ഇത്തരക്കാർ അധീശരുടെ കാര്യസ്ഥന്മാരായി ഉയർത്തപ്പെടുന്നത് അവർക്ക് സ്വന്തമായി രാഷ്ട്രീയമില്ലാത്തതു കൊണ്ട് മാത്രമല്ല, മറിച്ച് അവർക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു “രാഷ്ട്രീയ”മുള്ളത് കൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ പ്രായോജകർ ഇവിടെ നിഷ്പക്ഷമായി […]

Read more »