Tag: Freinship and Islamophobia

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയ വർത്തമാനങ്ങളെങ്ങനെ ഒഴിവാക്കാം? ഏഴ് ഉദാഹരണങ്ങൾ

ഇസ്‌ലാമോഫോബിയ തുറന്ന വിദ്വേഷപ്രസംഗങ്ങളായോ വ്യക്തമായ ആക്രമണങ്ങളായോമാത്രമല്ല പ്രത്യക്ഷപ്പെടുക. പലപ്പോഴുമത് ‘നിഷ്പക്ഷ’ വാക്കുകളിലൂടെയും ‘യുക്തിപരമായ’ അഭിപ്രായങ്ങളിലൂടെയും ‘സാധാരണ’ സാമൂഹിക സംഭാഷണങ്ങളിലൂടെയുമൊക്കെ തികച്ചും ‘സ്വാഭാവികമായി’ പ്രകടിപ്പിക്കപ്പെടും. ഇത്തരം ഭാഷാരൂപങ്ങളുടെ പ്രയോഗം മുസ്‌ലിംകളെ നേരിട്ടു ലക്ഷ്യമിടുന്നില്ലെന്ന ഭാവത്തിലാകും. പക്ഷേ, മുസ്‌ലിംകളെ സംശയത്തിന്റെ നിഴലിലാക്കിയും അവരോട് സാമൂഹികാകലം‌ സൃഷ്ടിച്ചും അവർക്കുമേൽ നിയന്ത്രണം അടിച്ചേല്പിച്ചും അവരുടെ കർത്തൃത്വം നിരസിച്ചുമൊക്കെ അവ പ്രവർത്തിക്കുന്നു. ‘നിശ്ശബ്ദ ഭൂരിപക്ഷം’, ‘ചില തീവ്രവിഭാഗങ്ങൾ’, ‘ആധുനിക സമൂഹം’, ‘ഞാൻ സംഘിയല്ല, പക്ഷേ….’, ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, പക്ഷേ……’, ‘അവർ ചെറിയ വിഭാഗമാണ്, […]

Read more »

Experiencing Islamophobia Kerala Islamophobia

ഒരു ശ്രീനാരായണീയൻ അനുഭവിച്ച ഇസ്‌ലാമോഫോബിയ

ഞാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പിൻപറ്റുന്ന ഒരു ഈഴവ സമുദായാംഗമാണ്. കഴിഞ്ഞ മാർച്ച് 15-ലെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഞാൻ പങ്കുവച്ച ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിന് എന്റെ ഒരു സുഹൃത്തിൽ നിന്ന് വന്ന പ്രതികരണ സന്ദേശം, നമ്മുടെ സമൂഹത്തിൽ മുസ്‌ലിംകളോടുള്ള സാഹോദര്യത്തിൽ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകളുടെ ആഴം വെളിപ്പെടുത്തുന്നു. എന്റെ ആത്മസുഹൃത്തായിരുന്ന ഒരു ഈഴവ സമുദായാംഗമിട്ട “കാക്കാൻമാർക്ക് കു**ഞ്ഞും കൊടുക്ക്.” എന്ന സന്ദേശം എനിക്ക് അതിയായ മനോവിഷമമുണ്ടാക്കി. ഇടതുപക്ഷ അനുഭാവിയെന്ന് അവകാശപ്പെട്ടിരുന്ന ആ സുഹൃത്തിന്റെ പ്രതികരണം […]

Read more »