Hindutva Indian Islamophobia Theorising Islamophobia മൈനോറിറ്റി കോംപ്ലക്‌സ്: ഒരു വിശകലനം December 20, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഡിസംബർ ആദ്യവാരത്തിൽ കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘അംബേദ്കറെ എങ്ങനെ വായിക്കണം?’ എന്ന പാനൽ ചർച്ച സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദമായി. ഈ ചർച്ചകളിൽ ഒരു വിഭാഗം സംഘ്പരിവാർ അനുയായികൾ ഉയർത്തിയ വിമർശനങ്ങളിലൊന്ന് കേരളത്തിലെ കീഴാള ബുദ്ധിജീവികളുടെ ജാതിവിമർശനത്തിനു പിന്നിൽ അവർ അനുഭവിക്കുന്ന ‘അപകർഷബോധ’മാണെന്നാണ്. പലരും ഈ വാദം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പ്രശ്നങ്ങളെ മനഃശാസ്ത്ര പ്രശ്നമാക്കി അവതരിപ്പിക്കുന്ന അധീശ രീതിശാസ്ത്രമാണിത്. ഇന്ത്യൻ രാഷ്ട്രീയചിന്തകളിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു പദപ്രയോഗമാണ് ‘മൈനോരിറ്റി കോംപ്ലക്‌സ്’. […] Read more » Bipan Chandra Communalism islamophobia-documentation Minority Complex pan-indian-islamophobia Secularism
Islamophobia Studies Theorising Islamophobia വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും ഒന്നാണോ? October 30, 2025 by ബാബുരാജ് ഭഗവതി ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെയാണ് വര്‍ഗീയതയെന്ന പരികല്‍പന വികസിച്ചിട്ടുള്ളതെന്നും അതെങ്ങനെയാണ് മുസ് ലിംകളുടെ രാഷ്ട്രീയകര്‍തൃത്വത്തെ കൈകാര്യം ചെയ്യുന്നതെന്നും വിശകലനം ചെയ്താലേ ഇതിന്റെ പ്രശ്‌നം മനസ്സിലാവുകയുള്ളൂ. 1900 വരെ ഇന്ത്യയില്‍ കമ്മ്യൂണലിസം എന്ന പദം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മത സാമുദായിക പ്രശ്‌നങ്ങളെ വ്യവഹരിക്കാന്‍ ഉപയോഗിച്ചിരുന്നത്. സാമുദായിക അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെയും അവകാശങ്ങളെയും സൂചിപ്പിക്കുന്ന വളരെ പോസിറ്റീവായ ഒരു സംജ്ഞയായിരുന്നു 1900വരെ ഇത്. സ്വാതന്ത്ര്യപൂര്‍വകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്ന് വിവിധ തരത്തിലുള്ള സാമുദായിക അവകാശങ്ങള്‍ നേടിയെടുത്തത് പ്രധാനമായും സവര്‍ണവിഭാഗങ്ങളാണ്. അത് […] Read more » Communalism Communalism Studies islamophobia
Global Islamophobia Hindutva Indian Islamophobia Islamophobia Studies Theorising Islamophobia പാശ്ചാത്യ-ഇന്ത്യന്‍ ഇസ്‌ലാമോഫോബിയകളും വർഗീയതയും March 14, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2022ല്‍ അന്താരാഷ്ട്ര ഇസ് ലാമോഫോബിയയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇസ് ലാമോഫോബിയ എന്ന പ്രശ്നം തന്നെയില്ലെന്നായിരുന്നു കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വാദം. എങ്കിലും ഇന്ത്യയടക്കമുള്ള ചില രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ഐക്യരാഷ്ട്രസഭ 2022 മാര്‍ച്ച് 15ന് ഒന്നാം ആഗോള ഇസ് ലാമോഫോബിയവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 15 മൂന്നാം ആഗോള ഇസ് ലാമോഫോബിയ വിരുദ്ധദിനമാണ്. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, ഗാര്‍ഡിയന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയിലെ ഇസ് […] Read more » Communalism Communalism Studies Global and Indian Islamophobia islamophobia-documentation Nationalism pan-indian-islamophobia