അഭിപ്രായങ്ങളുടെ മാറ്റുരക്കലാണ് രാഷ്ട്രീയത്തെ സാധ്യമാക്കുന്നത്. ഓരോരുത്തര്‍ക്കും ഏതഭിപ്രായം സൂക്ഷിക്കാനും അവകാശമുണ്ട്. പക്ഷേ, വസ്തുതകള്‍ ഒരാള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. മറ്റൊരു വ്യത്യാസം, എല്ലാ അഭിപ്രായങ്ങളും ഒരവകാശമാണ്. എന്നുവച്ച് അവ വസ്തുതാപരമാവണമെന്നില്ല. എന്നാൽ വസ്തുതകൾക്ക് വഴങ്ങാത്ത അഭിപ്രായങ്ങളുമുണ്ട്. ശക്തമായ അഭിപ്രായങ്ങൾ എന്ന നിലയിൽ സ്വതന്ത്രമായി തന്നെ അവ നിലനിൽക്കുന്ന അവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വസ്തുതയും അഭിപ്രായവും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനമാണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യവുമുണ്ട്. വാർത്തകളുടെ മേഖലയിൽ അഭിപ്രായവും വസ്തുതയും തമ്മിലുള്ള വ്യത്യാസത്തെ ഇല്ലാതാക്കിയാണ് വ്യാജവാർത്തകൾ നിലനില്‍ക്കുന്നത്.
തെറ്റായ വാര്‍ത്തകളും വ്യാജവാര്‍ത്തകളും തമ്മില്‍ വ്യത്യാസമുണ്ട്. ആദ്യത്തേതിനെ ഇംഗ്ലീഷില്‍ മിസിന്ഫോര്മേഷനെന്നും രണ്ടാമത്തേതിനെ ഡിസിന്ഫോര്മേഷനെന്നും വിളിക്കുന്നു. മിസിന്‍ഫോര്‍മേഷന്‍ വസ്തുതകള്‍ തെറ്റായതിനാല്‍ സംഭവിക്കുന്നതാണ്. ഡിസിന്‍ഫോര്‍മേഷന്‍ ബോധപൂര്‍വം വരുത്തുന്ന തെറ്റാണ്, തെറ്റായ സന്ദേശങ്ങള്‍, വസ്തുതയെന്ന പേരിൽ, പ്രചരിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ശീതയുദ്ധകാലത്ത് ഏറെ പ്രചാരം നേടിയ ഒരു വാക്കായിരുന്നു ഡിസിന്‍ഫോര്‍മേഷന്‍. അമേരിക്കയില്‍ കറുത്ത രാഷ്ട്രീയം ശക്തിപ്പെട്ട കാലത്ത് ആ പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചു നടന്ന വ്യാജപ്രചാരണങ്ങളെ വിശദീകരികാനാണ് മിസിന്‍ഫോര്‍മേഷന്‍ എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയില്‍ വികസിച്ചത്.
ഹിന്ദുത്വ ഡിസിന്‍ഫോര്‍മേഷന്‍ ഇക്കോസിസ്റ്റം മറ്റേതൊരു ഫാസിസ്റ്റ് സംഘാടനവുംപോലെ നിരന്തരം വ്യാജവാര്‍ത്ത പ്രചാരണത്തെ ആശ്രയിച്ചാണ് രംഗത്തുവരുന്നത്. പലപ്പോഴും ഹിന്ദുത്വര്‍ പടച്ചുവിടുന്ന വ്യാജവാര്‍ത്തകള്‍ പതുക്കെയെങ്കിലും മുഖ്യധാരാ വാര്‍ത്താ അജൻഡകളെ സ്വാധീനിക്കാറുണ്ട്. കേരളംപോലും അതില്‍നിന്നു വിമുക്തമല്ല. ദീര്‍ഘകാലമായി ഇത്തരമൊരു ഹിന്ദുത്വ ഡിസൈന്‍ നമ്മുടെ ന്യൂസ് റൂമുകളെവരെ അടക്കി ഭരിക്കുന്നുണ്ട്.
ഇന്നും തുടരുന്ന ഹിന്ദുത്വ വ്യാജപ്രചാരണത്തിന്റെ സജീവമാതൃകയാണ് ലൗ ജിഹാദ് പ്രചാരണം. ഹൈന്ദവകേരളം എന്ന വെബ്സൈറ്റും കലാകൗമുദിയുമാണ് 2009- ൻ്റെ അവസാന പകുതിയിൽ കേരളത്തില്‍ ലൗ ജിഹാദ് നുണപ്രചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പ്രമുഖ മാധ്യമപ്രവര്ത്തകന് രാജീവ് ശങ്കരന് തന്റെ അനുഭവം അക്കാലത്തുതന്നെ ബ്ലോഗിലൂടെ പങ്കുവച്ചിരുന്നു (7 ഒക്ടോബര്‍ 2010): ‘എട്ടു മാസം മുമ്പ് ഈ ലേഖകന്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന കാലത്ത് സഹപ്രവര്‍ത്തകന്റെ മൊബൈലിലേക്ക് ഒരു സന്ദേശം വന്നു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി ലൈംഗികമായി ഉപയോഗിച്ച് കളങ്കപ്പെടുത്താന്‍ സംഘടിത ശ്രമം നടക്കുന്നുവെന്നും ഹിന്ദുക്കളായ രക്ഷാകര്ത്താക്കള് ശ്രദ്ധിക്കണമെന്നുമായിരുന്നു സന്ദേശം. എ.ബി.വി.പി നേതാവാണ് എസ്.എം.എസ് അയച്ചത്. നേതാവിനെ വിളിച്ച് ഈ സന്ദേശം എവിടെ നിന്നാണെന്ന് അന്വേഷിച്ചു. മറ്റൊരു നേതാവ് അയച്ചുതന്നതാണ് എന്നായിരുന്നു മറുപടി. ഇക്കാര്യം അന്നുതന്നെ സഹപ്രവര്ത്തകന് വാര്‍ത്തയാക്കുകയും ചെയ്തു’.
മാധ്യമങ്ങള്‍ ലൗ ജിഹാദ് പ്രചാരണം തുടങ്ങുന്നതിനു എട്ടുമാസം മുമ്പായിരുന്നു അത്. വ്യാജപ്രചാരണങ്ങളെ ‘വാര്‍ത്ത’യാക്കുന്ന പ്രചാരണവിദ്യ വളരെ ദീര്‍ഘകാലമായി നടത്തുന്ന ഒരു ശ്രമമാണ്. പരമ്പരാഗത മാധ്യമങ്ങളെ മറികടന്നു സാമൂഹിക മാധ്യമങ്ങളുടെ വരവോടെ വ്യാജപ്രചാരണങ്ങളുടെ മേഖല അതീവ വിപുലമായി.
ദേശീയരംഗം
മിസിന്‍ഫോര്‍മേഷന്‍ രംഗത്ത് ലോകശ്രദ്ധയാര്ജിക്കുംവിധം ഹിന്ദുത്വര്‍ മുന്നിലാണ്. ഇസ് ലാമോഫോബിയ ബോധപൂര്‍വം പടര്‍ത്തുന്നതിന്റെ ഭാഗമായി 2017നും 2019നും ഇടക്ക് നാൽപതു ലക്ഷം ട്വീറ്റുകളാണ് ലോകമാകെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍നിന്നാണ് ഈ ട്വീറ്റുകളിലധികവും വന്നതെന്ന് ഇസ് ലാമോഫോബിയ ഇന്‍ ദി ഡിജിറ്റല്‍ ഏജ്: എ സ്റ്റഡി ഓഫ് ആന്റി മുസ് ലിം ട്വീറ്റ്സ് (2022) എന്ന പഠനത്തില്‍ ഗവേഷകൻ ഒമര്‍ ബട്ലര് പറയുന്നു. ടിറ്ററില്‍ വരുന്ന ഇസ് ലാമോഫോബിക് ട്വീറ്റുകളില്‍ 55.12 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യക്കു പുറകിലാണ് അമേരിക്കന്‍ ഐക്യനാടുകളുടെും യുനൈറ്റഡ് കിങ്ഡത്തിന്റെയും സ്ഥാനം. ബി.ജെ.പിയുടെ വളര്‍ച്ചയും തുടരുന്ന മുസ്ലിംവിരുദ്ധ വംശീയ പ്രചാരണവും സോഷ്യല്‍ മീഡിയയിലെ ഇസ് ലാമോഫോബിയയും തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നു. ഇസ് ലാമോഫോബിയയുള്ള പോസ്റ്റായി റിപ്പോര്‍ട്ട് ചെയ്തിട്ടും ട്വിറ്റര്‍ പതിനഞ്ചു ശതമാനം പോസ്റ്റുകള്‍ മാത്രമേ നീക്കം ചെയ്യാന്‍ തയാറായുള്ളൂ.
2020-ല്‍ ഡല്‍ഹിയില്‍ നടന്ന മുസ് ലിംവിരുദ്ധ കലാപത്തോടനുബന്ധിച്ചാണ് ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ പുറത്തുവന്നത്. ഇക്കാലത്ത് 25,000 ഇസ് ലാമോഫോബിക് ട്വീറ്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. മുസ് ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതും ഹലാല്‍ വിഷയത്തിലും ലൗ ജിഹാദ് ആരോപണത്തിലും ഊന്നുന്നതുമായിരുന്നു ഇന്ത്യയില്‍നിന്നുള്ള ഭൂരിഭാഗവും ട്വീറ്റുകള്‍. ഡല്‍ഹി കലാപം കഴിഞ്ഞാല്‍ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ കൊവിഡ് പരത്തുന്നുവെന്ന പ്രചാരണമാണ് തൊട്ടുപിന്നില്‍. പൗരത്വ പ്രക്ഷോഭത്തെ പൈശാചികവല്‍കരിക്കുന്ന ട്വിറ്റുകളാണ് അടുത്തത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറില്‍ കൂടുതല്‍ ഇസ് ലാമോഫോബിക് പരാമര്‍ശങ്ങള്‍ നടത്തിയെന്നു ഹ്യൂമന്റൈറ്റ്സ് വാച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. ഈ വിവരം 2024 ഒാഗസ്റ്റില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തതാണ്. 2024 മാര്‍ച്ച് 16ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം മോദി നടത്തിയ 173 പ്രസംഗങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യത്ത് വിദ്വേഷ ആക്രമണങ്ങളും വിദ്വേഷ പ്രസ്താവനകളും നുണപ്രചാരണങ്ങളും തെരഞ്ഞെടുപ്പ് അവസാനിച്ച ശേഷവും തുടരുന്നു.
ഫാക്റ്റ് ചെക്കിങ് രംഗത്തെ പ്രധാനികളായ ബൂംലൈവ് നടത്തുന്ന മാസാന്ത വസ്തുതാ പരിശോധനയിൽ കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുപ്രചാരണങ്ങള്‍ക്ക് വിധേയമായ ജനവിഭാഗം മുസ് ലിംകളാണെന്നു കണ്ടെത്തി. ഹിന്ദി, ബംഗ്ല, ഇംഗ്ലീഷ് ഭാഷകളില്‍ നടത്തിയ പരിശോധനയില്‍ 27.5 ശതമാനം വ്യാജപ്രചാരണങ്ങള്‍ മുസ് ലിംകള്‍ക്കെതിരേ നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. രാജ്യത്തു നടക്കുന്ന 44.5 ശതമാനം വ്യാജപ്രചാരണങ്ങളും ചില സ്ഥിരസ്വഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണെന്നും ബൂംലൈവ് പറയുന്നു. അവയില്‍ പലതും വെരിഫൈഡ് അക്കൗണ്ടുകളുമാണ്. ജിതേന്ദ്ര പ്രതാപ് സിങ്, റിഷി ബഗ്രി തുടങ്ങി ചില അക്കൗണ്ടുകളെ ബൂംലൈവ് പേരെടുത്തുപറയുന്നു. വെറും അഭിപ്രായമെന്നതിനേക്കാള് ബോധപൂര്‍വ ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് ഇത് തെളിയിക്കുന്നു.
ഗുജറാത്തിലെ സൂറത്തില്‍ നടന്ന റെയില്‍ പാളം അട്ടിമറി ശ്രമം മുതല്‍ തിരുപ്പതിയിലെ ലഡു വിതരണം വരെ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. സൂറത്തില്‍ റെയില്‍ അട്ടിമറിക്കു പിറകില്‍ മൂന്നു റെയില്‍വേ തൊഴിലാളികളായിരുന്നു- സുഭാഷ് പൊഡാര്‍, മനീഷ് മിസ്ത്രി, ശുഭം ജൈസ്വാള്‍. പക്ഷേ, പ്രചാരണം മറിച്ചായിരുന്നു. അതോടൊപ്പം നിരവധി വിഡിയോകളും പ്രചരിച്ചു. ട്രെയിന്‍ ജിഹാദ് എന്ന പുതിയ പേരും അടിക്കുറിപ്പായി നല്‍കിയിരുന്നു. തിരുപ്പതിയിലെ ലഡു വിതരണം സംഘ്പരിവാര്‍ മലയാളികള്‍ വരെ സോഷ്യല്‍ മീഡിയയില്‍ വിഷയമാക്കി. മുസ്ലിം ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നും പാകിസ്ഥാനിലാണ് അതിന്റെ വേരുകളുമെന്നാണ് പ്രചാരണം. യാതൊരു വസ്തുതകളും ഇല്ലാത്ത നുണപ്രചാരണമായിരുന്നു അത്.
സാമൂഹികമാധ്യമങ്ങള്‍ മാത്രമല്ല, ചില മുഖ്യധാരാ മാധ്യമങ്ങളും വസ്തുതകള്‍ തെറ്റായി റിപോര്‍ട്ട് ചെയ്ത് ഇസ് ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് എരിവു പകരുന്നു. ന്യൂസ് 18 ഇന്ത്യ, ദൈനിക് ജാഗ്രന്‍ എന്നിവയാണ് ബൂംലൈവ് പേരെടുത്തു പറഞ്ഞ രണ്ട് പ്രമുഖ മുഖ്യധാരാ മാധ്യമങ്ങള്‍. ന്യൂസ് 18 ഗ്രൂപ്പിന്റെ അധീനതയിലുള്ള ന്യൂസ് 18 ഇന്ത്യയെ റിലയന്‍സ് ഗ്രൂപ്പാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ പല പ്രമുഖ ചാനലുകളും ഇവര്‍ നിയന്ത്രിക്കുകയോ ഇവരുമായി സഹകരിക്കുന്നവരോ ആണ്.
സ്വാതന്ത്ര്യപൂര്‍വ കാലത്തോളം പാരമ്പര്യമുള്ള ദൈനിക് ജാഗ്രണ്‍ ഹിന്ദി മാധ്യമമാണ്. 2016ൽ ഇത് ലോകത്തെത്തന്നെ അഞ്ചാമത്തെ പ്രചാരമുള്ള ദിനപത്രമായിരുന്നു. 2022ലെ കണക്കില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലാണ്. മാധ്യമധാര്‍മികതയുടെ പേരില്‍ മുന്‍കാലങ്ങളിലും ഇവര്‍ക്കെതിരേ പരാതിയുയര്‍ന്നിട്ടുണ്ട്. മോദിസര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ പരസ്യം ലഭിച്ച മാധ്യമങ്ങളിലൊന്നും ഇവരാണ്. സാമൂഹിക മാധ്യമങ്ങളുടെ രീതിശാസ്ത്രത്തിലേക്ക് പരമ്പരാഗത മാധ്യമങ്ങള്‍ ചുവടുവയ്ക്കുന്നതായും ഇതിനെ മനസിലാക്കാവുന്നതാണ്.
കടൽ കടക്കുന്ന ഇന്ത്യന്‍
ഇസ്ലാമോഫോബിയ
ജലഭയമുള്ള പഴയ ഹിന്ദുത്വയല്ല ഇന്നുള്ളത്. പുതിയ കാലത്ത് ഇന്ത്യക്കുള്ളില്‍ മാത്രമല്ല, ഹിന്ദുത്വ ആശയശാസ്ത്രം വിദേശത്തു താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ മുസ് ലിംകളെയും ബാധിക്കുന്നതായി പല സര്‍വേകളും വെളിപ്പെടുത്തുന്നു. സെപ്റ്റംബര്‍ 18ന് പ്രസിദ്ധീകരിച്ച ‘ദി ഡിഫറന്‍ഷ്യല്‍ ഇഫക്റ്റ് ഓഫ് ഹിന്ദു നാഷനലിസം ഓണ്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം’ എന്ന പഠനം ഈ വസ്തുത പുറത്തുകൊണ്ടുവന്നു. അമേരിക്കയിലെ 950ഓളം ഇന്ത്യന്‍ മുസ് ലിംകള്‍ പങ്കെടുത്ത ഈ സര്‍വേയിലെ 80 ശതമാനം പേരും തങ്ങളുടെ ജീവിതത്തെയും തൊഴിലിനെയും മാനസികാവസ്ഥയെയും ഹിന്ദുത്വദേശീയവാദികളുടെ വ്യാജപ്രചാരങ്ങള്‍ ദോഷകരമായ ബാധിച്ചതായി റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍- അമേരിക്കന്‍ മുസ് ലിം കൗണ്‍സിലാണ് സര്‍വേ തയാറാക്കിയത്. തങ്ങളുടെ ഹിന്ദു സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വിവേചനവും വിദ്വേഷപരാമര്‍ശങ്ങളും നേരിട്ടതായി 70 ശതമാനംപേര്‍ പറയുന്നു. ഫേസ് ബുക്ക്, വാട്സ്ആപ്പ്, ലിങ്ക്ഡന് സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിദ്വേഷാനുഭവങ്ങളുണ്ടായതായി 48ശതമാനം പേര് സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദു-ഹിന്ദുത്വദേശീയവാദം ഇന്ത്യന്‍ മുസ് ലിംകളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് 90 ശതമാനം പേരും കരുതുന്നുണ്ട്. ഇത് അമേരിക്കന്‍ ഇന്ത്യക്കാരുടെ അനുഭവമാണെങ്കിലും മറ്റു രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.