കേരളീയ സാഹചര്യത്തിൽ ഇസ്ലാമോഫോബിയ എന്താണ് എന്ന് വിശകലനം ചെയ്യുന്ന പത്തൊമ്പത് പഠനാർഹമായ ലേഖനങ്ങളാണ് പുസ്തകം സമാഹരിച്ചിട്ടുള്ളത്.
ദേശീയത, മതേതരത്വം, മാനവികത തുടങ്ങിയ സങ്കൽപനങ്ങളെ മുൻനിർത്തി മുസ്ലിംകളടക്കമുള്ള അടിസ്ഥാന ജനസമൂഹങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ നിയന്ത്രിക്കുവാനായാണ് ഇന്ത്യയിലും അതിനെ തുടർന്ന് കേരളത്തിലും ഇസ്ലാമോഫോബിയ പല രൂപത്തിൽ പ്രവർത്തിക്കുന്നതെന്ന് ഈ പഠനങ്ങൾ കണ്ടെത്തുന്നു. സവർണമൂല്യബോധത്തിലൂന്നിയ ലിബറൽ അധീശവായനകളെ പ്രതിരോധിക്കുവാൻ കീഴാള-ന്യൂനപക്ഷ സമൂഹങ്ങളുടെ സഹവർത്തിത്വത്തിലൂന്നിയ രാഷ്ട്രീയവും പുതിയ വൈജ്ഞാനിക സംവാദവും ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.
ഡോ.എം.ടി. അൻസാരി, കെ.കെ. ബാബുരാജ്, എ.എസ്. അജിത്കുമാർ, ഡോ.ജെനി റൊവീന, ഡോ.അജയ്ശേഖർ, ഡോ.ഷെറിൻ ബി.എസ്, ഡോ.ഉമർ ഒ.തസ്നീം, കെ. അഷ്റഫ്, കെ.ടി. ഹുസൈൻ, ഉമ്മുൽ ഫായിസ, മുഹമ്മദ്ഷാ. എസ്, വി.എ. മുഹമ്മദ് അഷ്റഫ്, ഡോ.ഹുദൈഫ റഹ്മാൻ, ഡോ.വി. ഹിക്മത്തുല്ല, ഇ.എസ്. അസ്ലം, ത്വാഹിർ ജമാൽ, കെ.എം, വസീം. ആർ.എസ്, മുഹമ്മദ് എം.ഖലീൽ, സമദ് കുന്നക്കാവ്.