ഓരോ സാമൂഹികപ്രശ്നത്തിലും വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും നിരവധി ഘടകങ്ങളുണ്ടാകാമെങ്കിലും മുസ് ലിംകളുടെ വ്യക്തി-സാമുദായിക താല്‍പര്യങ്ങളെ മതപരവും വിശ്വാസപരവുമായിമാത്രം ചുരുക്കി സത്താവല്‍ക്കരിക്കുന്ന ശൈലി ഇന്ന് വ്യാപകമാണ്. ഇസ് ലാമോഫോബിയയുടെ ശക്തമായ ഒരു പ്രഭവകേന്ദ്രമാണിത്. മതവാദം, മതദേഹം, മതജീവി, മതതീവ്രവാദം, മതമൗലികവാദം, കുറച്ചുകൂടി വംശീയമായ രീതിയില്‍ രൂപപ്പെട്ട പദാവലികള്‍ പൊതുചര്‍ച്ചകളിലും ജനപ്രിയ സാഹിത്യത്തിലും മുസ് ലിംകള്‍ക്കെതിരേ ഉപയോഗപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. പര്‍ദ ധരിക്കുന്ന മുസ് ലിം സ്ത്രീകളെ മതദേഹമെന്ന് സാമാന്യവല്‍ക്കരിക്കുന്നതിനും സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്ന മുസ്‌ലിം പ്രസ്ഥാനങ്ങളെ മതവാദികളായി ചിത്രീകരിക്കുന്നതിനും കേരളത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ കാണാം.
ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നവരധികം പേരും അബോധത്തിലായിരിക്കാം ഇങ്ങനെയൊരു ശൈലി സ്വീകരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഒരുവിധ വിവേചനചിന്തയും അവര്‍ക്കുണ്ടാവണമെന്നില്ല. സൈദ്ധാന്തികതലത്തിലുള്ള മതവിമര്‍ശനമെന്ന നിലയിലായിരിക്കാം അവരത് ചെയ്യുന്നതും. എന്നാല്‍ അത്തരം വിമര്‍ശനങ്ങളിലും വിമര്‍ശകരിലും കണ്ടുവരുന്ന സത്താവല്‍ക്കരണം എല്ലാ മതങ്ങളുടെ കാര്യത്തിലും സമാന രീതിയില്‍ സംഭവിക്കുന്ന ഒന്നല്ല; മതം ഇസ് ലാമാവുമ്പോള്‍ മാത്രം കണ്ടുവരുന്ന ചില സവിശേഷതകളുണ്ട്. ഇസ് ലാമോഫോബിയയുടെ ഭാഷാ രാഷ്ട്രീയമാണത്.
ഇന്ത്യയിലെ ഹിന്ദുത്വയുടെ വളര്‍ച്ച മുസ്‌ലിംകളെ കൂടുതല്‍ മതാത്മകമാക്കുമെന്നും ഹിന്ദുത്വ അടക്കമുള്ള വിവിധങ്ങളായ മതതീവ്രവാദത്തിന്റെ പൊതുവായ വളര്‍ച്ചയുടെ ഭാഗമായി മുസ്‌ലിം ഇരവല്‍ക്കരണം രൂക്ഷമാവുന്നുവെന്നും പൊതുചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഈ അഭിപ്രായപ്രകാരം മുസ്‌ലിം പൊതുവെ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ മതാഭിമുഖ്യമുള്ളവരാണ്. പൊതുയിടത്തില്‍ നിന്നുള്ള ഈ പുറന്തള്ളല്‍ മുസ് ലിംകളെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ഇടയാക്കുന്നു. പൊതുയിടങ്ങള്‍ നിഷേധിക്കപ്പെട്ട മുസ്‌ലിം കൂടുതല്‍ ചുരുങ്ങി സ്വകാര്യമതാത്മകതയുടെ ഭാഗമായെന്നും കരുതുന്നു. ഈ അനുഭവങ്ങളാല്‍ മുസ്‌ലിംകളില്‍ ഒരു ഘെറ്റോ മനഃസ്ഥിതി രൂപപ്പെടുന്നു. കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടവരായി അവര്‍ മാറുന്നു. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഒരു പൊതുവിവരണമാണിത്.
യഥാര്‍ഥത്തില്‍ ഇത് പുതിയതല്ലെന്നും ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തകാലം മുതലേ ഈ പ്രവണത ശക്തിപ്പെട്ടുവെന്നും ഇപ്പോഴതു പൂര്‍ണതയിലെത്തിയതാണെന്നും കരുതുന്നവരുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ വളര്‍ച്ച ഭരണകൂടാധികാരമായി പൂര്‍ത്തിയാക്കുന്നത് 2014ലാണ്. ഇത്തരമൊരു പ്രശ്‌നത്തിന്റെ ഒരു ഉപോല്‍പന്നമായി മാത്രം മുസ്‌ലിം, മതാത്മകത, ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം തുടങ്ങിയ ഘടകങ്ങളെ കാണുന്നുവെന്നാണ് ഈ വീക്ഷണത്തിന്റെ മുഖ്യ പരിമിതി. സ്വതന്ത്രമായ കര്‍തൃത്വമില്ലാത്ത ഒരു പ്രതിലോമപ്രശ്‌നമായി മുസ്‌ലിംകളുടെ മതാത്മകതയെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഒരടിക്കുറിപ്പായി ചുരുങ്ങുന്നു. സാമൂഹിക പഠനങ്ങള്‍ വിവിധങ്ങളായ മാതൃകകളിലൂടെ ഈ പ്രശ്‌നം വിശദീകരിച്ചിട്ടുണ്ട്.
2021 – സിഎസ്ഡിഎസ്-ലോക് നീതി -സര്‍വേ- ഇന്ത്യൻ യൂത്ത്: ആസ്പിരേഷന്‍സ് ആന്റ് വിഷന്‍ ഫോര്‍ ദി ഫ്യൂച്ചര്‍ സര്‍വേ പ്രകാരം മുസ്‌ലിം യുവത ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദം തകര്‍ന്നിരിക്കുന്നുവെന്ന കാഴ്ചപ്പാടുള്ളവരാണ്. കാരണം അവര്‍ക്ക് അവരുടെ സുഹൃത്തുക്കളില്‍നിന്നുപോലും പേരിന്റെയും വേഷത്തിന്റെയും ചിഹ്നത്തിന്റെയും പേരില്‍ വിവേചനം അനുഭവിക്കേണ്ടിവരുന്നു. മുസ്‌ലിംകൾ എന്ന നിലയിലാണ് അഥവാ മതസ്വത്വമാണ് അവരനുഭവിക്കുന്ന വിവേചനത്തിനു പിന്നിലെങ്കിലും അതങ്ങനെയല്ല, രാഷ്ട്രീയമാണെന്നാണ് മുസ്‌ലിംയുവതയുടെ കാഴ്പ്പാട്. അതായത് മതാത്മകവിവേചനം വസ്തുതയാണെങ്കിലും വിവേചനത്തിന്റെ ഉല്‍പാദകരുടെ മതമാണതിന്റെ പിന്നിലെന്ന കണ്ടെത്തലിലേക്ക് അവരെത്തിയിട്ടില്ല. മുസ്‌ലിംകള്‍ മതപരമായി വിവേചനം അനുഭവിക്കുമ്പോഴും അതിനോടുള്ള അവരുടെ പ്രതികരണം മതാത്മകമയിരിക്കുമെന്ന ധാരണ തെറ്റാണെന്നാണ് സര്‍വേ വിശകലനങ്ങള്‍ പറയുന്നത്.
സര്‍വേകളും
സാമൂഹിക പെരുമാറ്റവും
ലോക പ്രശസ്തമായ പ്യൂ റിസര്‍ച്ച് സെന്റര്‍ 2021ല്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് റിലീജ്യന്‍ ഇന്‍ ഇന്ത്യ: റ്റോളറന്‍സ് ആന്റ് സെഗ്രഗേഷന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മതാഭിമുഖ്യത്തെക്കുറിച്ചാണ് സര്‍വേ അന്വേഷിച്ചത്. മതവിശ്വാസത്തിന്റെ സാര്‍വലൗകിക മാനകങ്ങളായി പൊതുവെ കരുതുന്ന വിധിവിശ്വാസം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളാണ് സര്‍വേക്കു വിധേയമാക്കിയത്. തീര്‍ച്ചയായും മതത്തെ കേവലം ഏതെങ്കിലും വിശ്വാസവും ആചാരവുമാക്കി ചുരുക്കുന്ന നരവംശശാസ്ത്ര നോട്ടത്തിന്റെ പ്രശ്‌നങ്ങള്‍ ഈ സര്‍വേയുടെ രീതിശാസ്ത്രത്തിന്റെ പരിമിതിയാണ്. അതോടൊപ്പംതന്നെ സര്‍വേകള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ സാമൂഹികാംഗീകാരമുള്ള അഭിപ്രായങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും വിവിധ വിഭാഗങ്ങളുടെ പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന്റെ തെളിവായി സര്‍വേ ഫലങ്ങളെ കാണാന്‍ കഴിയില്ലെന്നുമുള്ള മറുവാദവുമുണ്ട്. സാമൂഹിക പഠന വിദഗ്ധരില്‍ ഒരു വിഭാഗമാണ് ഈ വീക്ഷണം വച്ചുപുലര്‍ത്തുന്നത്. എങ്കിലും വലിയ തോതിലുള്ള വംശീയ മുന്‍വിധികള്‍ ഉല്‍പാദിക്കപ്പെടുന്ന സമകാലിക ലോക സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ നടത്തുന്ന സര്‍വേ ഫലങ്ങള്‍ സ്ഥാപിതവും പൊതുബോധത്തില്‍ വേരുറച്ചുതുമായ സാമാന്യവല്‍ക്കരണങ്ങളെ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുന്നു. ഒരുപക്ഷേ, രീതിശാസ്ത്രപരമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടെങ്കിലും ഭാവിപഠനങ്ങള്‍ക്കുള്ള ഒരു ദിശ ചൂണ്ടിക്കാട്ടാന്‍ അതു സഹായിക്കുന്നു.
മതാഭിമുഖ്യം ഇന്ത്യൻ
സാഹചര്യത്തില്‍
ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ മുസ്‌ലിം, ഹിന്ദു, സിഖ് വിശ്വാസികളോട് വിധിവിശ്വാസത്തെക്കുറിച്ചു ചോദിച്ചു. ഹിന്ദുക്കളില്‍ 73 ശതമാനവും മുസ്‌ലിംകളില്‍ 63 ശതമാനവും സിഖുകാരില്‍ 59 ശതമാനവും വിധിവിശ്വാസികളാണ് എന്നായിരുന്നു കണക്ക്. മതപരതയുടെ വലിയൊരു അടിസ്ഥാനമായ വിധിവിശ്വാസത്തെക്കുറിച്ചു സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയ വിവരമാണിത്. മനുഷ്യന്റെ കര്‍മങ്ങള്‍ എന്നതിനപ്പുറം ഈശ്വര നിശ്ചയം നമ്മുടെ ഭൂത – വര്‍ത്തമാന – ഭാവികളെ നിശ്ചയിക്കുന്നതില്‍ പങ്കുവഹിക്കുന്നുവെന്നു കരുതുന്നവരില്‍ മുസ്‌ലിംകളെക്കാള്‍ ഹിന്ദുവെന്നു സ്വയം അഭിസംബോധന ചെയ്യുന്നവരാണ് മുന്നില്‍. മതഭേദമന്യ 44 ശതമാനം പേര്‍ ജ്യോതിഷത്തില്‍ വിശ്വാസിക്കുന്നുവെന്നാണ് കൗതുകകരമായ മറ്റൊരു കണ്ടെത്തല്‍.
മതവിശ്വാസത്തിന്റെ പ്രകടന രൂപം വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല മരണത്തെയും നിര്‍ണയിക്കുന്നു. മരണാനന്തര ചടങ്ങുകള്‍ നടത്തുവരുടെ കണക്ക് ഇതാണ്: ഹിന്ദു 85, മുസ്‌ലിം 92, ക്രിസ്ത്യന്‍ 86, സിഖ് 81. മുസ്‌ലിംകള്‍ മുന്നില്‍ നില്‍ക്കുന്ന ഏക മേഖലയും ഇതാണ്.
വിശ്വാസം, ആചാരം, അനുഷ്ഠാനം തുടങ്ങിയ മേഖലകളില്‍ നിരവധി ഉള്‍ക്കാഴ്ചകള്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ നല്‍കുന്നുണ്ട്. എങ്കിലും മുസ്‌ലിംകളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി പ്രത്യേകം മതവാദികളാക്കി മാത്രം ചിത്രീകരിക്കാവുന്ന ഒരു തെളിവും പ്രസ്തുത സര്‍വേ ഫലങ്ങള്‍ നല്‍കുന്നില്ല.
എന്നിട്ടും എങ്ങനെയാണ് ഹൈന്ദവത അയവേറിയതാണെന്നും ഇസ്‌ലാം അയവില്ലാത്ത വിശ്വാസംകൊണ്ട് ഉറച്ചുപോയ വിശ്വാസികളുടെ കൂട്ടമാണെന്നുമുള്ള ആഖ്യാനം നിലനില്‍ക്കുന്ന ചോദ്യം പ്രധാനമാണ്. ഹൈന്ദവതയെ മതമെന്നും സംസ്‌കാരമെന്നും രണ്ടുതരത്തില്‍ നിര്‍വചിച്ച് ആവശ്യാനുസരണം തെന്നിമാറാനുള്ള ചരിത്രപരമായ അവകാശം നല്‍കിയാണ് ഇത് സാധ്യമാക്കിയത്. ചീത്ത കാര്യങ്ങള്‍ സംസ്‌കാരത്തിന്റെ കണക്കില്‍വച്ചും നല്ല കാര്യങ്ങള്‍ മതത്തിന്റെ കണക്കില്‍ വച്ചും ഹൈന്ദവതയെ കളങ്കമേല്‍ക്കാത്ത സ്വതന്ത്ര ഇടമാക്കി മാറ്റുന്നു. ഈ വീക്ഷണപ്രകാരം ജാതിവിവേചനം പോലും ഹൈന്ദവതയുടെ ഭാഗമല്ല, ഇന്ത്യന്‍ സംസ്‌കാരത്തിലെ തിന്മയാണ്. അതിനെ മതത്തിന്റെ ഭാഗമാക്കി കണക്കാക്കുന്നവരില്‍ ചിലരെങ്കിലും ജാതിയെ നന്മയുടെ ഭാഗമായും സാമൂഹികസംഘാടനത്തിലെ മികച്ച മാതൃകയായും വിലയിരുത്തിയിട്ടുണ്ട്.
എന്നാല്‍ ഒരേസമയം വ്യത്യസ്ത അസ്തിത്വങ്ങള്‍ നിലനിര്‍ത്താനുള്ള സാധ്യത ഹൈന്ദവതയ്ക്ക് മാത്രമാണ് കല്‍പ്പിച്ചുനല്‍കിയിട്ടുള്ളത്. ഈ ആഖ്യാനങ്ങള്‍ ഇസ് ലാമിനെ അയവില്ലാത്ത വിശ്വാസത്തിന്റെ പ്രതലത്തില്‍ ഉറപ്പിച്ചുനിര്‍ത്തി. ചരിത്രപരമായ ഇസ് ലാമോഫോബിക് ആഖ്യാനങ്ങളിലൂടെയാണ് ഈ സാധ്യത ഉരുത്തിരിഞ്ഞതെന്നു മാത്രം ഇപ്പോള്‍ പറഞ്ഞുവയ്ക്കുന്നു.