ജനുവരി
1. സ്വാമിമാരായി നടന്ന് ചിലര്‍ ഇസ്‌ലാംമതം പറയുന്നു, ലാല്‍സലാം പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്നു:
സനാതനധര്‍മ സമ്മേളനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്.
(07 ജനുവരി 2024, ഫോര്‍ത്ത് ന്യൂസ്)
2. ടി.എന്‍ പ്രതാപന്‍ എംപിക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധം. ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ്. ജാമിയ മില്ലിയ കേസില്‍ ഇയാളെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ട്:
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.
(07 ജനുവരി 2024, മലയാളം വണ്‍ഇന്ത്യ)
3. മതവാദികളും വര്‍ഗീയവാദികളും സാഹിത്യോല്‍സവങ്ങളില്‍ തല്‍പ്പരരാകുന്നു. മുസ് ലിം തീവ്രവാദസംഘടനകളും ഹിന്ദുത്വസംഘടനകളും സാഹിത്യോല്‍സവങ്ങള്‍ സംഘടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. പുരോഗമന ആശയക്കാര്‍ അവരുടെ വലയില്‍ കുരുങ്ങുന്നുണ്ട്. ഇപ്പോള്‍ ഇസ്‍ലാമികരാഷ്ട്രീയവും കൊഴുത്തുവരുന്നുണ്ട്:
എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍.
(സാഹിത്യോല്‍സവങ്ങളിലെ പിന്‍വാതിലുകള്‍, എന്‍.ഇ സുധീര്‍, 11 ജനുവരി 2024, ട്രൂകോപ്പി തിങ്ക്)
4. മലബാര്‍ കലാപത്തിനു കോപ്പുകൂട്ടിയ മുസ് ലിം തീവ്രവാദികള്‍ക്കും ജമാഅത്തെ ഇസ്‍ലാമിക്കും ആശാന്റെ ദുരവസ്ഥയിലെ പ്രയോഗങ്ങള്‍ വിരോധമുളവാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ജമാഅത്തെ ഇസ്‍ലാമിയുടെ യുവജനസംഘടന ആശാന് പ്രതിഷേധ കത്തയച്ചു. പല്ലനയാറ്റില്‍ നടന്ന ബോട്ടപകടം ആസൂത്രിതമായിരുന്നു. ആറിന് കുറുകെ ഇരുമ്പ് വടം കെട്ടി അക്രമികള്‍ ബോട്ട് മറിക്കുകയായിരുന്നു. ആശാന്‍ യാത്ര ചെയ്തിരുന്ന കാബിന്റെ വാതില്‍ പുറത്തുനിന്ന് ആരോ കുറ്റിയിട്ടിരുന്നു. അത് മനപ്പൂര്‍വം ചെയ്തതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിയാതിരുന്നത് :
എബിസി മലയാളം വാര്‍ത്ത.
(16 ജനുവരി 2024, എബിസി മലയാളം)
5. നിരോധിത സംഘടനകളില്‍നിന്നുള്ളവര്‍ ഫ്രറ്റേണിറ്റി പോലുള്ള സംഘടനകളിലേക്ക് നുഴഞ്ഞുകയറുന്നു:
എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോ.
(19 ജനുവരി 2024, 24ന്യൂസ്)
6. [ഗള്‍ഫ് ബൂമിനൊപ്പം] നമുക്ക് മിഡിലീസ്റ്റില്‍നിന്ന് കിട്ടിയതാണ് ഇസ്‍ലാമിക തീവ്രവാദം. 2016വരെ സൗദി അറേബ്യയായിരുന്നു സലഫിസത്തിന് ഫണ്ടിങ് നടത്തിയിരുന്നത്. ആദ്യകാലത്ത് ഇത് ഏറ്റവും കൂടുതല്‍ കിട്ടിയത് മഅദനിക്കാണ്. അങ്ങനെയാണ് അയാള്‍ ഐഎസ്എസ് ഉണ്ടാക്കുന്നത്. അയാളുടെ പ്രസംഗങ്ങള്‍ മുഴുവന്‍ തീവ്രവാദമാണ്. കൈവെട്ട്, തലവെട്ട്, കാലുവെട്ട്… കേരളത്തിലെ വര്‍ഗീയതീവ്രവാദത്തിന്റെ തുടക്കക്കാരന്‍ അബ്ദുള്‍നാസര്‍ മഅദനിയാണ്. പിന്നെ സിമി വരുന്നു, എസ്ഡിപിഐയും പിഎഫ്‌ഐയും വരുന്നു :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാവുമല്‍.
(30 ജനുവരി 2024, മാത്യൂ സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ)
7. കണ്ണൂരിലെയും കോഴിക്കോട്ടെയും ജമാഅത്ത് ഇസ്‍ലാമിയുടെ രണ്ടു നേതാക്കളില്‍ ഒരാള്‍ മകളെ പോര്‍ച്ചുഗീസ് ഭാഷയും മറ്റൊരാള്‍ മകനെ ഫ്രഞ്ച് ഭാഷയും പഠിപ്പിച്ചു. അത് ജിഹാദിലൂടെ യൂറോപ്പിനെ ഇസ്‍ലാമിക രാജ്യമാക്കാനാണ് :
ബി.ജെ.പി നേതാവ് എ പി അബ്ദുല്ലക്കുട്ടി.
(31 ജനുവരി 2024, മീഡിയാവണ്‍)
ഫെബ്രുവരി
8. സച്ചിദാനന്ദന്‍ ഗദ്യകവിയാണ്. അദ്ദേഹം ഇന്ത്യന്‍ മുസ്‍ലിമിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് കവിതയെഴുതി. അതുവായിച്ചപ്പോള്‍ മനസ്സിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ മുഖമാണ് വന്നത്. കുഞ്ഞാലിക്കുട്ടിക്ക് കേരളത്തില്‍ ജീവിക്കാന്‍ പറ്റുന്നില്ലേ? ഉമ്മന്‍ ചാണ്ടിയുള്ളപ്പോള്‍ പോലും കേരളം ഭരിച്ച ആളാണ് കുഞ്ഞാലിക്കുട്ടി. മുസ്‍ലിംകള്‍ കൂടുതലുള്ള ഷാര്‍ജയില്‍ പോയപ്പോഴും സച്ചിദാനന്ദന്‍ ഈ കവിത തന്നെയാണ് ചൊല്ലിയത് :
ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി.
(04 ഫെബ്രുവരി 2024, സമകാലിക മലയാളം )
9. 2047ല്‍ ഇന്ത്യയില്‍ ഇസ് ലാമിക ഭരണം! ജാഫറിന്റെ നടക്കാതെ പോയ സ്വപ്‌നം :
ന്യൂസ് 18 ചര്‍ച്ചയുടെ തലക്കെട്ട്.
(13 ഫെബ്രുവരി 2024, ന്യൂസ് 18)
10. പ്രതികരണം ‘തീവ്രവാദ ലൈനാ’ണല്ലോ :
ചോദ്യം ചോദിച്ച തിരുവനന്തപുരം ലോ കോളജിലെ മുസ് ലിം വിദ്യാര്‍ത്ഥിയോട് ജോണ്‍ ബ്രിട്ടാസ് എംപി.
(17 ഫെബ്രുവരി 2024, മക്തൂബ് മീഡിയ)
11. കൊല്ലം നിലമേലില്‍ കരിങ്കൊടി വീശിയ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിരോധിത സംഘടനയായ പിഎഫ്‌ഐ പ്രവര്‍ത്തകരുമുണ്ട് :
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
(20 ഫെബ്രുവരി 2024, ദേശാഭിമാനി)
12. പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളി സഹ.വികാരി ഫാദര്‍ ജോസഫ് ആറ്റുചാലിനെതിരേയുള്ള സുഡാപ്പികളുടെ ആക്രമണത്തില്‍ പ്രതിഷേധിക്കുക :
കാസ (ക്രിസ്ത്യന് അസോസിയേഷന് ഫോര് സോഷ്യല് അലയൻസ്).
(25 ഫെബ്രുവരി 2024, കാസ ഫേസ്ബുക്ക് പേജ്)
മാര്‍ച്ച്
13. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് വധം, നടപ്പാക്കിയത് ഇഖ്തിലാത് ( തട്ടമിട്ട പെണ്‍കുട്ടികളുമായി അടുത്തിടപഴകിയത്), ശരിയത്ത് പ്രകാരം വിചാരണയും നടത്തി :
മാധ്യമപ്രവര്‍ത്തകനായ അജയ് കുമാര്‍, സകാല്‍ (മറാഠി പത്രം).
(01 മാര്‍ച്ച് 2024, കര്‍മ ന്യൂസ്)
14. വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം താലിബാന്‍ മോഡല്‍ ഗോത്രീയ വിചാരണയുടെയും ശിക്ഷയുടെയും ഫലം :
എഴുത്തുകാരനും വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയുമായിരുന്ന
കെ ബാലകൃഷ്ണന്‍.
(പൂക്കോട്ടെ താലിബാന്‍, കെ ബാലകൃഷ്ണൻ, 02 മാര്‍ച്ച് 2024, ദി എയ്ഡം)
15. ‘ഇന്‍തിഫാദ’ എന്ന കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ പേര് മാറ്റണം:
കേരള സര്‍വകലാശാല വിസി.
(04 മാര്‍ച്ച് 2024, ഏഷ്യാനെറ്റ്)
16. അഞ്ച് നേരം നിസ്‌കരിക്കുമ്പോഴൊക്ക ഷാഫി പ്രാര്‍ത്ഥിക്കുന്നത് തന്നെ വടകരയില്‍ തോല്‍പ്പിക്കണേയെന്നാണ് :
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.
(11 മാര്‍ച്ച് 2024, മീഡിയാവണ്‍)
17. ശരിഅത്ത് നിയമം മലപ്പുറം എസ്ബിഐയിലൂടെ. മലപ്പുറം സിവില്‍ സ്റ്റേഷന്‍ എസ്ബിഐ ബ്രാഞ്ചില്‍ ശരിഅത്ത് ബോര്‍ഡ് :
എബിസി മലയാളം വാര്‍ത്ത
(11 മാര്‍ച്ച് 2024, എബിസി മലയാളം)
18. ഇടതന്മാരിലൂടെ, കമ്മ്യൂണിസ്റ്റായി കയറിക്കൂടിയ ജിഹാദികള്‍, സാംസ്‌കാരിക മേഖലകൂടി റാഞ്ചിയെടുത്തു. തങ്ങള്‍ ഇടതുപക്ഷമാണ് എന്ന് ഞെളിഞ്ഞു നിന്ന് പറയുന്ന യുക്തിവാദികളില്‍ ഭൂരിഭാഗവും പച്ചക്ക് ജിഹാദികള്‍ക്ക് കഞ്ഞിവെക്കുന്നവരായി മാറിയിരിക്കുന്നു :
മുസ് ലിം സാമൂഹിക പ്രവർത്തകയും ഗവേഷകയുമായ വര്‍ഷാ ബഷീറിനെതിരേ നാസ്തിക പ്രചാരകൻ ആരിഫ് ഹുസൈന്‍.
(11 മാര്‍ച്ച് 2024, ആരിഫ് ഹുസൈന്‍ തെരുവത്ത് യൂറ്റുബ് ചാനൽ)
19. മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികളായ ‘നെന്മ’മരങ്ങളുടെ ഉള്ളിലുള്ളത് നാറുന്ന വംശീയതയാണ്. അങ്ങനെയല്ലെന്ന് അഭിപ്രായം ഉള്ള മലപ്പുറംകാരുണ്ടെങ്കില്‍ ഈ ചെറുപ്പക്കാരനോട് മാപ്പ് പറയണം :
മലപ്പുറത്ത് ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയര്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ഷാഹിന കെ കെ.
(14 മാര്‍ച്ച് 2024, എഫ്ബി പോസ്റ്റ്)
20. റംസാന്‍ നോമ്പ് എടുക്കാതെ ഭക്ഷണം കഴിച്ചു; 11 പേരെ അറസ്റ്റ് ചെയ്ത് നൈജീരിയന്‍ പോലിസ് :
കേരളത്തില്‍നിന്നുള്ള മുസ് ലിംകളുടെ ചിത്രത്തോടൊപ്പം ജനം ടിവി നല്‍കിയ റിപോര്‍ട്ട്.
( 15 മാര്‍ച്ച് 2024, ജനം ടിവി)
21. മലപ്പുറത്ത് മുസ്‍ലിംകള്‍ക്ക് മാത്രം പ്രവേശനമുള്ള ഗ്രാമമുണ്ട്. അത് വ്യക്തമാക്കി കൂറ്റന്‍ ബോര്‍ഡ് വെച്ചിട്ടുണ്ട് :
ബീര്‍ബൈസപ്സിന്റെ പോഡ്കാസ്റ്റില്‍ എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ.
(22 മാര്‍ച്ച് 2024, മീഡിയാവണ്‍)
22. കര്‍ഷകന് 1,100 ഉം അങ്കണവാടി അധ്യാപകര്‍ക്ക് 1000 ഉം പെന്‍ഷന്‍ കിട്ടുമ്പോള്‍, മദ്റസാ അധ്യാപകര്‍ക്ക് 7,500 രൂപ പെന്‍ഷന്‍ :
വാട്‌സ്ആപ്പ് പ്രചാരണം.
(23 മാര്‍ച്ച് 2024, സുപ്രഭാതം)
23. സിദ്ധാര്‍ഥനെ കൊല്ലുന്നത് കണ്ടാസ്വദിച്ച തട്ടമിട്ടവളുമാരെ തൂക്കിക്കൊല്ലണം, സിദ്ധാര്‍ഥനെ കൊന്നിട്ടും തട്ടമിട്ടവളുമാര്‍ക്ക് പകതീര്‍ന്നില്ല, കൊന്നിട്ടും തിന്നിട്ടും ഉമ്മച്ചിക്കുട്ടികള്‍ക്ക് പകയും കലിയും അടങ്ങുന്നില്ല, തട്ടമിട്ട രണ്ടു കുട്ടികള്‍ സിദ്ധാര്‍ഥന്റെ നിലവിളി കണ്ടാസ്വദിച്ചു :
നാസ്തികവാദി പ്രഭാഷക കെ ജാമിദ
(24 മാര്‍ച്ച് 2024, മാധ്യമം)
24. പൗരത്വ ഭേദഗതി നിയമംകൊണ്ട് ഇന്ത്യയിലെ ഒരു മുസ് ലിം പൗരനും പൗരത്വം നഷ്ടപ്പെടാന്‍ പോകുന്നില്ല. ഈ നിയമം പൗരത്വം റദ്ദ് ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയതാണ് എന്ന തരത്തിലുള്ള ആകുലതകള്‍ ഈ കൂട്ടരില്‍ സജീവമായുണ്ട്. അങ്ങനെയൊരു ആശങ്ക നിലനില്‍ക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. ആ സ്വഭാവത്തില്‍ മുസ്‍ലിങ്ങളെ അപരവത്കരിച്ചുകൊണ്ട് ഹിന്ദു ഏകീകരണം സാധ്യമാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇതിനെ തീവ്രമാക്കുന്ന മുസ് ലിം സംഘടനകള്‍ യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുകയാണ് :
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. ജയശങ്കര്‍.
(24 മാര്‍ച്ച് 2024, എ ബി സി മലയാളം)
ഏപ്രില്‍
25. പിന്തുണക്കായി വി.ഡി. സതീശനും കൂട്ടരും കുറേ നാളായി എസ്.ഡി.പി.ഐയെ പിന്തുടരുകയായിരുന്നു. നിരോധിക്കപ്പെട്ട പി.എഫ്.ഐയുടെ രാഷ്ട്രീയമുഖം ആണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനനയവും അധഃപതനവുമാണിത് :
സി പി എം നേതാവ് ഇ.പി. ജയരാജന്‍.
( 01 ഏപ്രില്‍ 2024, മാധ്യമം)
26. എസ്ഡിപിഐയെ വിലയ്ക്കുവാങ്ങി യുഡിഎഫ്. വരുന്ന നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മതതീവ്രവാദ കക്ഷിയെ സഖ്യകക്ഷിയാക്കാനും ധാരണ :
ദേശാഭിമാനി വാര്‍ത്ത.
(02 ഏപ്രില്‍ 2024, ദേശാഭിമാനി)
27. . ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷവര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നു. എസ്ഡിപിഐ നല്‍കുന്ന പിന്തുണയെയും അതുപോലെ കാണുന്നു :
കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍.
(04 ഏപ്രില്‍ 2024, മീഡിയാവണ്‍)
28. ഈ ഭയം(മതാത്മകസാംസ്‌കാരിക സ്വത്വങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭയം) ഉല്‍പാദിപ്പിക്കുന്നതില്‍ മുസ് ലിം മതമൗലിക വാദികള്‍ വഹിച്ചു പോരുന്ന പങ്കും ചെറുതല്ല. ഇങ്ങനെ ഒരു ഭയത്തിന്റെ നാല്‍ക്കവലയിലാണ് ഇന്ത്യന്‍ സാംസ്‌കാരിക വര്‍ത്തമാനം. സാംസ്‌കാരിക ഹിന്ദുത്വത്തെയേയും കൂടി ചേര്‍ത്തു പിടിക്കാന്‍ ബാധ്യസ്ഥമായ ഒരു കോണ്‍ഗ്രസിനെ ഇന്ത്യന്‍ സാഹചര്യത്തില്‍ നാം കാണേണ്ടതുണ്ട്. മൃദു ഹിന്ദുത്വം എന്ന വിളിപ്പേരുള്ള ഹിന്ദുത്വ പ്രീണനം :
എഴുത്തുകാരന്‍ താഹ മാടായി.
(കള്‍ച്ചറല്‍ ഹിന്ദുവായ രാഹുല്‍ഗാന്ധിയും കള്‍ച്ചറല്‍ മുസ്‍ലിംകളായ മുസ് ലിംലീഗും, താഹ മാടായി, 05 ഏപ്രില്‍ 2024, ഡൂള്‍ ന്യൂസ്)
29. പള്ളികളില്‍ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; കുട്ടികള്‍ക്കുള്ള ബോധവത്കരണമെന്ന വിശദീകരണവുമായി രൂപതാ പിആര്‍ഓ ജിന്‍സ് കാരക്കാട്ടില്‍:
മാതൃഭൂമി റിപോര്‍ട്ട്.
( 08 ഏപ്രില്‍ 2024, മാതൃഭൂമി)
30. ഭീകര സംഘടനകളോടുള്ള താത്പര്യം പോലും ക്രിസ്ത്യന്‍,ഹിന്ദു പെണ്‍കുട്ടികളോട് മുഖ്യമന്ത്രി കാണിക്കുന്നില്ല, മതഭീകരതയെ പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുന്നു :
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.
(08 ഏപ്രില്‍ 2024, ജനം ടിവി)
31. ലൗജിഹാദ് ഇപ്പോഴുമുണ്ട്. കേരള സ്റ്റോറി കേരളത്തിലുള്ള എല്ലാവരും കാണണം. അത് പള്ളിയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ല :
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളി.
(08 ഏപ്രില്‍ 2024, ഇടിവി ഭാരത്)
32. കേരള സ്റ്റോറി എന്ന സിനിമയെ ഇത്രമാത്രം ഭയക്കുന്നതെന്തിനാണ്. സിനിമ സത്യമല്ലെന്നാണ് അവര്‍ പറയുന്നത്. മുസ് ലിംതീവ്രവാദികളായ ചെറുപ്പക്കാര്‍ നൂറിലധികം യുവതികളെ ട്രാപ്പിലാക്കി റാഡിക്കലൈസ് ചെയ്ത് മതംമാറ്റി. കൂടുതലുള്ളത് ക്രൈസ്ത, ഹിന്ദു കുടുംബങ്ങളില്‍നിന്നാണ്. ഇവര്‍ എം എം അക്ബറിന്റെ നീച്ച് ഓഫ് ട്രൂത്ത് സന്ദര്‍ശിച്ച വീഡിയോകള്‍ ലഭ്യമാണ്. പിന്നീട് ഇവരെല്ലാം അഫ്ഗാനിലും സിറിയയിലും ജിഹാദിനുവേണ്ടി പോയി. നൂറിലധികം പേര്‍ ഇങ്ങനെ പോയതിന് തെളിവുണ്ട്. ആരാണ് ഉത്തരവാദി. കേരളത്തിലെ മുസ് ലിംസമുദായത്തിലെ ഭൂരിഭാഗവും ഇതിനെ പിന്തുണച്ചു. ഈ സംഭവങ്ങളോട് രാഷ്ട്രീയപാര്‍ട്ടികള്‍ നിശ്ശബ്ദരായിരുന്നു :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാവുമല്‍.
(09 ഏപ്രില്‍ 2024, മാത്യൂ സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ)
33. അത് [ലൗജിഹാദ്] ഒരു സങ്കല്‍പ്പസൃഷ്ടിമാത്രമാണ് എന്ന് പറഞ്ഞ് അതിനെ തള്ളിക്കളയാനുള്ള ശ്രമമാണ് കണ്ടുവരുന്നത്. ചിലര്‍ ഒരുക്കുന്ന പ്രണയക്കെണിയില്‍ പെട്ട് അവരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നുവെന്നല്ലാതെ പെണ്‍കുട്ടികള്‍ ഇവിടെ തെറ്റൊന്നും ചെയ്യുന്നില്ല. ഒടുവില്‍ അവള്‍ ഒറ്റപ്പെടുകയും കെണിയിലാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഇന്ത്യയില്‍ ലൗജിഹാദ് തെറ്റായ ആരോപണമായി വിലയിരുത്തപ്പെടുന്നു. പക്ഷേ, കേരളത്തിലെ ക്രൈസ്തസമുദായം അത് തുറന്നുപറയാന്‍ ധൈര്യപ്പെടുന്നു. ബി.ജെ.പി പറഞ്ഞാല്‍ രാഷ്ട്രീയആരോപണമായി വിലയിരുത്തപ്പെടും. പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന യഥാര്‍ത്ഥ പ്രശ്‌നമാണ് ലൗജിഹാദ്:
കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍.
(15 ഏപ്രില്‍ 2024, ഗുഡ്‌നസ് ടിവി)
34. മിശ്രപ്രണയ വിവാഹം സംബന്ധിച്ച [മുസ് ലിം സംഘടനകളുടെ] നിലപാടുമാറ്റത്തിനു പിന്നിലുള്ളത് മതസൗഹാര്‍ദ്ദമെന്ന ആശയമല്ല. മറിച്ച് ജനസംഖ്യയുടെ രാഷ്ട്രീയമാണ്. മുസ്‍ലിംപുരുഷന്മാര്‍ അപരമതങ്ങളില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ച് മതംമാറ്റുക മാത്രമല്ല ചെയ്യുന്നത്. ആ ദാമ്പത്യത്തില്‍ പിറന്ന കുട്ടികളെ മുസ് ലിംകളായി വളര്‍ത്തുകയും ചെയ്യുന്നു. അതുവഴി രണ്ട് നേട്ടങ്ങളാണ് അവര്‍ ലക്ഷ്യമിടുന്നത്. ഒന്ന് അപരസമുദായങ്ങളെ സ്ത്രീകളുടെ എണ്ണം കുറയ്ക്കുക. രണ്ട് സ്വസമുദായത്തിലെ കുട്ടികളുടെ എണ്ണം കൂട്ടുക. തലയെണ്ണുന്ന പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ആളുകളുടെ എണ്ണമാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ ഇസ് ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉഗ്രപോരാളികളായ ചിലര്‍ നടത്തുന്ന മിശ്രപ്രണയ വിവാഹത്തെ ‘ലവ് ജിഹാദ്’ എന്നല്ല, ‘ലവ് പൊളിറ്റിക്‌സ്’ എന്നാണ് വിളിക്കേണ്ടത്:
എഴുത്തുകാരൻ ഹമീദ് ചേന്നമംഗലൂര്‍.
(അത് ലൗജിഹാദല്ല, ലൗ പൊളിറ്റിക്‌സാണ്, ഹമീദ് ചേന്നമംഗലൂര്‍, 22 ഏപ്രില്‍ 2024, സമകാലിക മലയാളം)
35. മുസ് ലിം സമുദായം ഇന്നത്തെ ഇന്ത്യയിൽ സൂഫികളെപ്പോലെ ഭാരരഹിതരാണ്. ഭയം എന്ന പുതപ്പിൽനിന്ന് ഭാരരഹിതമായ ഒരവസ്ഥയിലേക്ക് അവരെത്തിച്ചേർന്നിരിക്കുന്നു. സംഗീതത്തിലും പഠനത്തിലും ചങ്ങാത്തങ്ങളിലും അവർ ആനന്ദഭരിതരായി മുഴുകുന്നു. പർദ്ദയിട്ടു കൊണ്ടു തന്നെ അവർ സിനിമാ തിയേറ്ററിൽ പോകുന്നു. പൊളിറ്റിക്കൽ ഇസ്‍ലാമിസ്റ്റുകളുടെ ചുവരെഴുത്തുകളോ ജാഥകളോ പ്രതിരോധത്തിനുള്ള ആഹ്വാനങ്ങളോ ഇല്ല :
എഴുത്തുകാരൻ താഹ മാടായി
(ഇന്ത്യൻ മുസ്‍ലിങ്ങൾ ഇപ്പോൾ സൂഫികളുടെ മൗനത്തിലാണ്; മതേതര ഇന്ത്യ കേൾക്കാതിരിക്കില്ല ആ ശബ്ദം, താഹ മാടായി, 25 ഏപ്രിൽ 2024, മാതൃഭൂമി)
36. ഇടത് എന്നാല്‍ ഇസ് ലാം :
നാസ്തികവാദി പ്രഭാഷകന്‍ രവിചന്ദ്രന്‍ സി
(28 ഏപ്രില്‍ 2024, എസ്സന്‍സ് ഗ്ലോബല്‍ യൂറ്റുബ് ചാനൽ)
മെയ്
37. വടകരയില്‍ മുസ്‍ലിംപ്രചരണം ശക്തമായ സാഹചര്യമുണ്ട്. അതുണ്ടായിരിക്കെത്തന്നെ ഒരു പ്രധാന പ്രശ്‌നമായി വന്നത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതാണ് :
ചരിത്രകാരന്‍ കെ എന്‍ ഗണേഷ്
(02 മെയ് 2024, ബിജു മോഹന്‍ യുറ്റൂബ് ചാനല്‍)
38. കോഴിക്കോട് ജില്ലയില്‍ രാഷ്ട്രീയം വര്‍ഗീയമാണ്. മാറാട് കലാപം എക്കണോമിക്ക് ജിഹാദാണോയെന്നും സംശയിക്കണം :
എഴുത്തുകാരന്‍ എ പി അഹ്‌മദ്.
( 02 മെയ് 2024, എബിസി മലയാളം)
39. കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഡ്രൈവിംഗ് സ്‌കൂള്‍ മാഫിയ സംഘങ്ങള്‍. ഇത്തരം സംഘങ്ങള്‍ മലപ്പുറത്തുണ്ട്:
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.
(02 മെയ് 2024, ഏഷ്യാനെറ്റ് ന്യൂസ്)
40. ഹിന്ദു-മുസ് ലിം വിഭജനം എന്നും സംഘ പരിവാരത്തിന്റെ അജന്‍ഡയായിരുന്നു. ഇരു സമുദായങ്ങളിലുമുള്ള തീവ്രവാദികളും മനുഷ്യവിരുദ്ധരും അതിനു പിന്തുണ കൊടുത്തു; ഇന്ത്യയുടെ വിഭജനത്തിലാണ് അത് കലാശിച്ചത് :
മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
(പരാജയ ഭീതിയില്‍ മോദിയുടെ വര്‍ഗീയ വിഷംചീറ്റല്‍, കെ ജെ ജേക്കബ്, 06 മെയ് 2024, ചിന്ത)
41. സലഫിസ്റ്റുകളും ജമാഅത്തെ ഇസ് ലാമിക്കാരുമാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈകാര്യം ചെയ്തിരുന്നത്. ഇവര്‍ പതുക്കെപ്പതുക്കെ ലീഗിന്റെ ആളുകളെ സ്വാധീനിച്ചു. ലീഗിലേക്ക് നുഴഞ്ഞുകയറാന്‍ നോക്കി. പലരെയും അവര്‍ പിടിച്ചുപുറത്താക്കി. അവരില്‍ ചിലര്‍ പുരോഗമനശക്തികളുടെ അടുക്കളയില്‍ കഴിഞ്ഞുകൂടുന്നുണ്ട്, അവിടെ കുത്തിത്തിരിപ്പുണ്ടാക്കിക്കൊണ്ട് :
സാമൂഹ്യ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി
(08 മെയ് 2024, എബിസി മലയാളം)
42. ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാപനങ്ങളിലൂടെ വളര്‍ന്നുവന്ന ലീഗിലെ ചെറുപ്പക്കാരുടെ ബോധത്തെ ജമാഅത്തെ ഇസ് ലാമിയും സലഫി പ്രസ്ഥാനവും സ്വാധീനിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബിനെ അത് സ്വാധീനിച്ചില്ല. പക്ഷേ, വെട്ടില്‍ വീണുപോയ ആളാണ് സാദിഖലി ഷിഹാബ് തങ്ങള്‍. ഷിഹാബ് തങ്ങളെപ്പോലെ വളരെ സെക്കുലറായിരുന്നു അദ്ദേഹം. ഇപ്പോള്‍ ചില മാറ്റങ്ങളുണ്ട് :
സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി.
(08 മെയ് 2024, എബിസി മലയാളം)
43. പ്ലസ് വണ്‍ സീറ്റ് കുറവിന്റെ പേരില്‍ മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമല്ല :
വിദ്യാഭ്യാസ മന്ത്രി വി ശിവകുട്ടി.
(09 മെയ് 2024, മീഡിയാവണ്‍)
44. ഇന്ത്യയില്‍ ഒരു മതത്തിനും മൊത്തത്തില്‍ പിന്നോക്കാവസ്ഥയില്ല. എന്നാല്‍ കേരളത്തില്‍ മുസ്‍ലിമായി ജനിച്ചവര്‍ക്കൊക്കെ, അവര്‍ എത്ര ധനികനാണെങ്കിലും, സംവരണം ലഭിക്കുന്നു. മതസംവരണം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടില്ല. പക്ഷേ, കേരളത്തില്‍ എല്ലാ മുസ്‍ലിംകള്‍ക്കും സംവരണം ലഭിക്കുന്നു. അത് മതസംവരണമാണ്:
സാമൂഹ്യ നിരീക്ഷകന്‍ റോണി അഗസ്റ്റിന്‍
(10 മെയ് 2024, ഷെക്കീന ടെലിവിഷന്‍).
45. മമ്മുട്ടി മലയാള സിനിമയുടെ സുഡാപ്പിക്ക. ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്ന ‘പുഴു’ സിനിമ മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം ഒരുക്കിയതാണ്. കടുത്ത ഇസ്‍ലാമിസ്റ്റായ ഹര്‍ഷദിനെ കഥ എഴുതാന്‍ ഏല്‍പ്പിച്ചതും മമ്മുക്ക തന്നെ. ‘പുഴു’ സിനിമ വളരെ മോശമായാണ് ഹിന്ദു മതത്തിലെ ഒരു സമുദായത്തെ കാണിച്ചിരിക്കുന്നത് :
ബ്രേവ് ഇന്ത്യ ന്യൂസ് വാർത്ത.
(13 മെയ് 2024, ബ്രേവ് ഇന്ത്യ ന്യൂസ്).
46.സവര്‍ണരെ അധിക്ഷേപിക്കുന്ന സിനിമ വേണമെന്നത് മമ്മൂട്ടിയുടെ നിര്‍ദേശവും ആവശ്യവും. നടന്‍ മമ്മൂട്ടിയും മട്ടാഞ്ചേരി മാഫിയയുടെ ആളാണ് :
കര്‍മ ന്യൂസ് വാര്‍ത്ത.
(13 മെയ് 2024, കര്‍മ ന്യൂസ്).
47. ജിഹാദികളാണ് തനിക്ക് വലുത് എന്ന് മമ്മൂട്ടി തെളിയിച്ചു. ജിഹാദികള്‍ സിനിമ കയ്യടക്കിയിരിക്കുകയാണ്. മലയാള സിനിമയില്‍ ജിഹാദി സ്വാധീനം. അതില്‍നിന്ന് സിനിമയെ മോചിപ്പിക്കേണ്ടവര്‍ ജാതിയും മതവും പറഞ്ഞ് ഭിന്നിച്ചു നില്‍ക്കുന്നു. മുസ്‍ലിങ്ങള്‍ ഏകോപിച്ചുനില്‍ക്കുമ്പോള്‍ മറുവിഭാഗം ഭിന്നിച്ചുനില്‍ക്കുന്നു. മലയാള സിനിമ ജിഹാദികള്‍ വിഴുങ്ങിക്കഴിഞ്ഞു :
നാസ്തികവാദി പ്രഭാഷക കെ ജാമിദ
(14 മെയ് 2024, ചാണക്യ ന്യൂസ്).
48. മത ജീവികളാണ് മൗദൂദികള്‍. മതം പറയുന്നതില്‍നിന്നു കടുകിട വിടാതെ ജീവിക്കണമെന്ന് വാദിക്കുന്നവര്‍. അല്ലാഹുവിന്റെ രാജ്യം വരാന്‍ പ്രയത്‌നിക്കുന്നവര്‍. ശരിഅത്ത് നിയമങ്ങളില്‍ വിശ്വസിക്കുന്നവര്‍. നടന്‍ മമ്മൂട്ടിയെ ഇങ്ങിനെയുള്ള ഒരു മൗദൂദിയാക്കാനാണ് സംഘികളുടെ ശ്രമം. ഏതു മമ്മൂട്ടി, സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ പറയുന്ന ‘കാതല്‍ ദി കോര്‍’ എന്ന സിനിമ നിര്‍മ്മിച്ച, അതില്‍ നായക കഥാപാത്രമായി അഭിനയിച്ച, നടന്‍, വ്യവസായി. മമ്മൂട്ടി അടിസ്ഥാനപരമായി ഒരു കലാകാരനും കച്ചവടക്കാരനുമാണ്. അയാളെ മതവാദിയാക്കുക എന്നത് സംഘികള്‍ക്ക് മാത്രം പറ്റുന്ന കാര്യമാണ് :
മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
(16 മെയ് 2024, ഫേസ്ബുക്ക് പോസ്റ്റ്)
49. സച്ചാര്‍, പാലൊളി കമ്മറ്റികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്‍ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഫലത്തില്‍ ഇരട്ട സംവരണമാണ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നത് :
ഹിന്ദു ഐക്യവേദി.
(26 മെയ് 2024, വിശ്വസംവാദ കേന്ദ്ര കേരള).
50. ഇന്ത്യയില്‍ ഇസ്‍ലാമിക ശരിഅത്ത് നിയമം കൊണ്ടുവരാന്‍ പോപുലര്‍ഫ്രണ്ട് നീക്കം :
വലതുപക്ഷ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
(29 മെയ് 2024, ഗുഡ്‌നെസ് ന്യൂസ്)
51. സംഘിയെന്ന പദത്തിന്റെ വിപരീതപദമല്ല സുഡാപ്പി, അതിന്റെ പര്യായമാണ് :
തലയില്‍ കഫിയ ധരിച്ച ചിത്രത്തിന് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന് അടിക്കുറിപ്പിട്ട നടന്‍ ഷെയിന്‍ നിഗത്തിന്റെ എഫ്ബി പോസ്റ്റിനോടുള്ള കവി ശൈലന്റെ പ്രതികരണം.
(30 മെയ് 2024, ഫേസ്ബുക് പോസ്റ്റ്).
ജൂണ്‍
52. സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ മലബാര്‍ മാഫിയ :
മറുനാടന്‍ മലയാളി വാര്‍ത്ത.
( 01 ജൂണ്‍ 2024, മറുനാടന്‍ മലയാളി)
53. സ്വര്‍ണ്ണം കടത്താന്‍ പരിശീലനം നല്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ അറബി സ്ത്രീകള്‍ :
എബിസി മലയാളം വാര്‍ത്ത.
(01 ജൂണ്‍ 2024, എബിസി മലയാളം).
54. മുസ് ലിംലീഗിനെ ജമാഅത്ത് ഇസ് ലാമിയും എസ്ഡിപിഐയും ചേര്‍ന്ന് റാഞ്ചുകയാണ് ചെയ്തത്. യുഡിഎഫിന്റെ സംഘടന സംവിധാനം ജമാഅ ത്തിന്റെയും എസ്ഡിപഐയുടെയും കയ്യിലായി :
സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍.
(01 ജൂണ്‍ 2024, റിപോര്‍ട്ടര്‍).
55. [ക്ഷേത്രങ്ങളില്‍] അരളി നിരോധിക്കാന്‍ ഒരുമ്പെടുന്നവര്‍ നിരവധി പേരുടെ മരണത്തിന് കാരണമായ കുഴിമന്തി എന്തുകൊണ്ട് നിരോധിക്കുന്നില്ല :
മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ പത്ര പ്രവർത്തകൻ രാമചന്ദ്രനുമായി നടത്തിയ ചര്ച്ച.
(03 ജൂണ്‍ 2024, എബിസി മലയാളം).
56. യുഡിഎഫിന്റെ സംഘടനയെ ചലിപ്പിച്ചത് കോണ്‍ഗ്രസ്സോ മുസ് ലിംലീഗോ അല്ല. അതിന്റെ പിന്നില്‍ വലിയൊരു ശക്തിയുണ്ട്. അത് ജമാഅത്തെയും എസ്ഡിപിഐയുമാണ്. അത് കുറച്ചുകാണണ്ട, അതിന്റെ ആപത്ത് അവര്‍ മനസ്സിലാക്കാന്‍ പോകുന്നേയുള്ളൂ :
സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍.
(04 ജൂണ്‍ 2024, ഏഷ്യാനെറ്റ് ന്യൂസ്).
57. മുസ് ലിം പള്ളികളുടെ നഗരിയായ മലപ്പുറത്തും പൊന്നാനിയിലും അബ്ദുസമദ് സമദാനിക്കും ഇ.ടി. മുഹമ്മദ് ബഷീറിനും വിജയിക്കാമെങ്കില്‍, ക്ഷേത്രനഗരിയില്‍ സുരേഷ് ഗോപിക്കും വിജയിക്കാം. തൃശൂര്‍ ഒരു സാംസ്‌കാരിക തലസ്ഥാനമായത് ഇപ്പോഴാണ് :
എഴുത്തുകാരന്‍ താഹ മാടായി
(അപരവല്‍ക്കരിക്കപ്പെടുന്ന മുസ് ലിം എന്നത് സെക്കുലര്‍ ഹിന്ദുവിന്റെ ആശങ്കയാണ്, അത്രമേല്‍ ആശങ്ക ക്രൈസ്തവര്‍ക്കുണ്ടോ?. താഹ മാടായി, 05 ജൂണ്‍ 2024, ഡൂള്‍ ന്യൂസ്)
58. ഇടതുപക്ഷം മുസ്‍ലിംകളെ മാത്രം പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു :
എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍.
(07 ജൂണ്‍ 2024, മീഡിയാവണ്‍)
59. ഇടതുപക്ഷത്തിന്റെ പ്രധാന ശക്തി ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. ഇത്തവണ അതവര്‍ക്ക് നഷ്ടപ്പെട്ടു. അവരത് പ്രതീക്ഷിക്കേണ്ടതായിരുന്നു. കാരണം ചില വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുകയും മറ്റുള്ളവരെ ആലുവാമണപ്പുറത്തുവച്ച് കണ്ട ഭാവം നടിക്കാതെ അവര്‍ കൂടെയുണ്ടെന്ന വിചാരത്തില്‍ പോവുമ്പോള്‍ എന്നും ഇവരുണ്ടാവില്ല. ഒന്നുകൂടെ ഉറപ്പിക്കാന്‍ വേണ്ടി മുസ്‍ലിംകളെ പ്രീണിപ്പിക്കാന്‍ നോക്കി :
എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍.
(08 ജൂണ്‍ 2024, ഏഷ്യാനെറ്റ് ന്യൂസ്).
60. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം [മുസ്‍ലിം] ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി സിപിഎമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും :
എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍.
(നമ്മള്‍ വേലികെട്ടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍, വെള്ളാപ്പള്ളി നടേശൻ, 13 ജൂണ്‍ 2024, കേരളകൗമുദി)
61. മുസ് ലിം ലീഗിന്റെയും കേരളകോണ്‍ഗ്രസിന്റെയും തടവറയിലായിരുന്നു കോണ്‍ഗ്രസ്. വിദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത്, ധനവകുപ്പുകള്‍ പിടിച്ചുവാങ്ങി വേണ്ടപ്പെട്ടവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ച് കേരളത്തിന്റെ പൊതുസമ്പത്ത് സ്വന്തം മതക്കാര്‍ക്കായി അവര്‍ വീതംവച്ചുനല്‍കി :
എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍.
(നമ്മള്‍ വേലികെട്ടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍, വെള്ളാപ്പള്ളി നടേശൻ, 13 ജൂണ്‍ 2024, കേരളകൗമുദി)
62. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി സിപിഎമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും :
എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍.
(13 ജൂണ്‍ 2024, കേരളകൗമുദി)
63. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇഷ്ടതോഴന്‍ ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ എത്തുമ്പോള്‍ :
ജന്മഭൂമി വാര്‍ത്ത.
(14 ജൂണ്‍ 2024, ജന്മഭൂമി)
64. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലയിലെ സംഘടന തകര്‍ന്നുകഴിഞ്ഞു. മുഴുവന്‍ എസ്ഡിപിഐയുടെ കയ്യിലായി :
സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ്.
(15 ജൂണ്‍ 2024, ബ്രേവ് ഇന്ത്യ).
65. സിപിഎം നേതാവ് ജി സുധാകരനെ ഒതുക്കിയതിനു പിന്നില്‍ എസ്ഡിപിഐ :
എബിസി മലയാളം വാര്‍ത്ത
(16 ജൂണ്‍ 2024, എബിസി മലയാളം)
66. 1971 ലെ ഇൻഡ്യ -പാക് യുദ്ധത്തിൽ യുദ്ധത്തിൽ ജമാഅത്തെ ഇസ്‌ലാമിക്കാർ പാക്കിസ്ഥാനെ പിന്തുണച്ചു :
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. ജയശങ്കര്‍.
(18 ജൂൺ 2024, എ ബി സി മലയാളം)
67. ഹാരിസ് ബീരാന്‍ എംപി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വക്കീല്‍, രാജ്യസഭാ എംപി :
കര്‍മാന്യൂസ് വാര്‍ത്ത.
(19 ജൂണ്‍ 2024, കര്‍മാന്യൂസ്)
68. ലീഗിന് ജമാഅത്തിന്റെയും എസ്ഡിപിഐയുടെയും മുഖം :
മുഖ്യമന്ത്രി പിണറായി വിജയന്‍.
(22 ജൂണ്‍ 2024, മാധ്യമം)
69. യുഡിഎഫിന്റെ ഘടകകക്ഷിയല്ലായിരുന്നിട്ടും എസ്ഡിപിഐ പിന്തുണപ്രഖ്യാപിച്ചു. പിന്തുണ വേണ്ടെന്നു പറഞ്ഞിട്ടും അവര്‍ പ്രവര്‍ത്തിച്ചു. പല നിയോജകമണ്ഡലങ്ങളിലും അവരായിരുന്നു പ്രചാരണത്തില്‍ മുന്നില്‍. മതാവേശം സൃഷ്ടിക്കുന്ന തരത്തില്‍ ഈ സംഘടനകളുടെ സഹായത്തോടെ ഓരോ നിയോജക മണ്ഡലത്തിലും യുഡിഎഫ് രാഷ്ട്രീയതന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു :
സിപിഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍.
(23 ജൂണ്‍ 2024, മീഡിയാവണ്‍).
70. കേരളത്തിന്റെ ടൂറിസം മന്ത്രി ‘റിയാല്‍ ടൂറിസ’ത്തിന്റെ മറവില്‍ ഇസ് ലാം മതം പ്രചരിപ്പിക്കുന്ന വാര്‍ത്ത ഹിന്ദു പത്രം പുറത്തുവിട്ടു. എത്ര വലിയ സഖാവാണെങ്കിലും കേരളത്തിന്റെ മുഖ്യമന്റെ മരുമകന് മതംവിട്ടൊരു കളിയില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഹിന്ദു പുറത്തുവിട്ടത്. ഇസ്‍ലാമിക് ചരിത്രം പറയുന്ന മൈക്രോ സൈറ്റിന് ലക്ഷങ്ങളാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. റിയാസ് നടത്തുന്നത് ഇസ് ലാം മതപ്രീണനമാണ്. ജനം വിഡ്ഢികളല്ല. റിയാസിനെപ്പോലുള്ളവര്‍ മതപ്രചാരണം നടത്തുന്നു. സിപിഎമ്മിന്റെ ചുവന്ന കൊടിയില്‍ പച്ച കലരാന്‍ സാധ്യത കൂടുതലാണ് :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാവുമല്‍.
(25 ജൂണ്‍ 2024, മാത്യൂ സാമുവല്‍ ഒഫീഷ്യൽ യൂറ്റൂബ് ചാനൽ)
71. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത പ്രചരിപ്പിച്ച് മുസ് ലിംലീഗിന്റെ മെക്കിട്ടു കേറുന്നു :
കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍.
(25 ജൂണ്‍ 2024, വീക്ഷണം)
72. ഇപ്പോള്‍ ലീഗ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പലതും ജമാഅത്തെ ഇസ്‍ലാമിയുള്‍പ്പെടെയുള്ള മതരാഷ്ട്രവാദികള്‍ മുന്നോട്ടുവയ്ക്കുന്ന വിധത്തിലുള്ളതാണ്. സിപിഐഎം മതവിരുദ്ധ പ്രസ്ഥാനമാണെന്നും മറ്റുമുള്ള മുസ്‍ലിംലീഗ് പ്രസിഡന്റിന്റെ പ്രസ്താവന ജമാഅത്തെ ഇസ്‍ലാമിയുടെ മൂശയില്‍നിന്ന് രൂപപ്പെട്ടതാണ്. കേരളവിഭജനമെന്ന മുദ്രാവാക്യവും ഇത്തരം അജന്‍ഡകള്‍ സ്വീകരിക്കുന്ന ലീഗ് പക്ഷപാതികളില്‍നിന്ന് ഉയര്‍ന്നുവരുന്നതാണ് :
സിപിഎം നേതാവ് പുത്തലത്ത് ദിനേശന്‍.
(ലീഗിന്റെ ചുവടുമാറ്റവും സിപിഐഎം നിലപാടും, പുത്തലത്ത് ദിനേശന്‍, 28 ജൂണ്‍ 2029, ദേശാഭിമാനി ദിനപത്രം)
73. മതരാഷ്ട്രവാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്‍ലിംലീഗ് പ്രവര്‍ത്തിക്കുമ്പോള്‍ ആ സമൂഹത്തില്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്‍ലാമിയുടെ ദൗത്യം മുസ്‍ലിംലീഗ് സ്വയം ഏറ്റെടുക്കുകയാണ് :
സിപിഎം നേതാവ് പുത്തലത്ത് ദിനേശന്‍.
(ലീഗിന്റെ ചുവടുമാറ്റവും സിപിഐഎം നിലപാടും, പുത്തലത്ത് ദിനേശന്‍, 28 ജൂണ്‍ 2029, ദേശാഭിമാനി ദിനപത്രം)
ജൂലൈ
74. പലരും ബാബരി മസ്ജിദ് എന്നുപറഞ്ഞ് വലിയ ബഹളംവയ്ക്കുന്നുണ്ട്. മതപരമായ കെട്ടിടം തകര്‍ത്താല്‍ ശിക്ഷ രണ്ട് വര്‍ഷം തടവ്. അതേയുള്ളൂ. സുപ്രിം കോടതിക്ക് കോര്‍ട്ടലക്ഷ്യം കൂടി ചേര്‍ക്കാം. അങ്ങനെ നോക്കിയാല്‍ മൂന്നു വര്‍ഷം ശിക്ഷ. പൊളിച്ചതിന് രണ്ട് വര്‍ഷം :
സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ്.
(02 ജൂലൈ 2024, ആരിഫ് ഹുസൈന്‍ തെരുവത്ത് യൂറ്റുബ് ചാനല്‍).
75. സമാധാനപ്രിയരും വിമര്‍ശനഭയമില്ലാതിരുന്നവരുമായ ഹിന്ദുക്കള്‍ ഇപ്പോള്‍ അങ്ങനെയല്ല. അവര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. കാരണം അവര്‍ ഇസ്‌ലാമിനെ അനുകരിക്കുന്നു. ഇസ്‍ലാമിന്റെ തനതു സ്വഭാവമായ അക്രമവും അസഹിഷ്ണുതയും ഹിന്ദുക്കള്‍ പഠിച്ചെടുത്തിരിക്കുന്നു :
സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ്.
( 02 ജൂലൈ 2024, ആരിഫ് ഹുസൈന്‍ തെരുവത്ത് യുറ്റുബ് ചാനല്‍).
76. മുസ്‍ലിംകള്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ നല്കുന്ന 12 ശതമാനം സംവരണം ഉടന്‍ നിറുത്തലാക്കണം :
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍.
(04 ജൂലൈ 2024, ഫേസ്ബുക് പോസ്റ്റ്).
77. ശുഭസൂചകമായിട്ടുള്ള ഒരു ഭാഗം ഇസ്‍ലാമിനുണ്ട്. ബഷീര്‍ അതാണ് കൈകാര്യം ചെയ്തത്. സൂഫികളെ സ്വാധീനിച്ചതും ഇതുതന്നെ. മറുഭാഗത്ത് തീര്‍ത്തും യുദ്ധത്തിന്റെ ഭാഷാമാത്രം സംസാരിക്കുന്ന ഒരു ഇസ്ലാമുമുണ്ട്. മദ്രസകള്‍ രണ്ടാമത് പറഞ്ഞതിന് പ്രാധാന്യം കൊടുക്കുന്നു. വിമര്‍ശനത്തോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. ദൈവത്തെ താങ്ങി നിര്‍ത്തുന്നത് നമ്മളാണെന്ന് കരുതുന്നതിലും വലിയ അഹങ്കാരവും മണ്ടത്തരവും വേറെയില്ല. രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് ബൈബിള്‍ എഡിറ്റ് ചെയ്തുപോലെ ഖുര്‍ആനും എഡിറ്റ് ചെയ്യണം :
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍.
(04 ജൂലൈ 2024, എബിസി മലയാളം)
78. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് ഇതില്‍നിന്ന് മനസ്സിലാകും # നീറ്റ്ജിഹാദ് :
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന നീറ്റ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററായ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂറ്റിനെതിനെതിരെ സുദര്‍ശന്‍ ടിവിയുടെ മേധാവി സുരേഷ് ചവാന്‍ കെ. സ്ഥാപനം നല്കിയ പരസ്യത്തില് കൂടുതൽ മുസ് ലിം വിദ്യാർഥികളുടെ ചിത്രങ്ങളായിരുന്നു.
(04 ജൂലൈ 2024, എക്സ്പോസ്റ്റ്)
79. ഇവര്‍ മുസ്‍ലിംപ്രീണനമെന്നന കടുവയുടെ പുറത്ത് കേറിപ്പോയി. കയറിയാല്‍ പിന്നെ ഇറങ്ങാന്‍ കഴിയില്ല. ഇറങ്ങിയാല്‍ കടുവ തിന്നും. സിപിഎമ്മിനെ സംബന്ധിച്ച് ഇനി ഈ കടുവയുടെ പുറത്ത് ഇരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. പാര്‍ട്ടി സമ്പൂര്‍ണമായിട്ട് ഇസ്‍ലാമിക ശക്തികളുടെ കൈയിലാണ്. അവര്‍ വിചാരിച്ച കാര്യങ്ങളാണ് നടക്കുന്നത്. സിപിഎമ്മിനകത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ കയറിക്കൂടിക്കഴിഞ്ഞു. ഇനിയിപ്പോ പിണറായി വിജയന്‍ തിരിയുമെന്ന് കണ്ടാല്‍ അദ്ദേഹത്തെ കൊന്നുകളയാന്‍ വരെ അവര്‍ മടിക്കില്ല. അത് പിണറായി വിജയനും അറിയാം. ഇതാണ് കടുവയുടെ പുറത്ത് കേറിയാലുള്ള ദോഷം. മുഹമ്മദ് റിയാസ് ആണ് മന്ത്രിസഭയില്‍ നമ്പര്‍ രണ്ട്. റിയാസുമായി ആരും ഏറ്റുമുട്ടുന്നില്ല. റിയാസ് സീനിയറായ നേതാവല്ല. എന്നിട്ടും എങ്ങനെയാണ് അദ്ദേഹത്തിന് മന്ത്രിസഭയിലെ രണ്ടാമനെന്ന പദവി കിട്ടിയത്? :
സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ് വടയാർ സുനിലുമായി നടത്തിയ ചര്ച്ച
( 06 ജൂലൈ 2024, എബിസി മലയാളം)
80. എല്ലാം നോക്കിയാല്‍ മനസ്സിലാവുന്നത് പാര്‍ട്ടിയില്‍ ഇസ്‍ലാമിന്റെ കടന്നുകയറ്റമുണ്ടെന്നാണ്. സാധാരണ മുസ്‍ലിംകളുടെയല്ല, പോപ്പുലര്‍ ഫ്രണ്ട് ടൈപ്പ് മുസ് ലിംകളുടെ. ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ധൃതിപിടിച്ച് റിയാസ് വീണയെ വിവാഹം കഴിച്ചതും നോക്കുക. സിപിഎമ്മിന് പാലസ്തീനോട് വല്യ സ്നേഹം തോന്നാന്‍ കാര്യമെന്താ? മുസ്‍ലിംലീഗിനില്ലാത്ത ഫലസ്തീന്‍സ്നേഹം സിപിഎമ്മിന് എങ്ങനെ വരുന്നു. പാര്‍ട്ടി മൊത്തം ഇസ്‍ലാമിലേക്ക് ചായുന്നതിന്റെ കഥയാണ് ഞാനീ പറയുന്നത് :
സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ് വടയാർ സുനിലുമായി നടത്തിയ ചര്ച്ച.
(06 ജൂലൈ 2024, എബിസി മലയാളം)
81. ഇസ്‌ലാംമതത്തില്‍പ്പെട്ട ഈ സ്ത്രീ നിള നമ്പ്യാര്‍ എന്ന വ്യാജ പേരും സ്വീകരിച്ച് പോണ്‍ സൈറ്റുമായി മുന്നോട്ട് പോകുകയാണ്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം. വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായി സ്വന്തം പേര് തന്നെ ഉപയോഗിക്കണം. ഹിന്ദു എല്ലാവര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല. കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട :
ജനം ടിവി വാര്ത്താവതാരകൻ അനില്‍ നമ്പ്യാര്‍.
( 07 ജൂലൈ 2024, ഫേസ്ബുക് പോസ്റ്റ്).
82. സത്യപ്രതിജ്ഞ ചെയ്ത 99 കോണ്‍ഗ്രസ് എംപിമാരില്‍ ഷാഫി ഒഴികെ മറ്റെല്ലാവരും ദൈവനാമത്തില്‍ ആണ് പ്രതിജ്ഞ എടുത്തത്. ഷാഫി ദൃഢപ്രതിജ്ഞയും. കേരള നിയമസഭയിലെ രേഖകള്‍ പ്രകാരം അവിടെ രണ്ടുപ്രാവശ്യവും ദൈവനാമത്തില്‍ ആണ് ഷാഫി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഉണ്ടായ ഈ മാറ്റം കൗതുകത്തോടെയാണ് ശ്രദ്ധിച്ചത്. ഷാഫിക്ക് ഉണ്ടായ ഈ മാറ്റത്തിന്റെ കാരണമറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട് :
സി പി എം നേതാവായ എ കെ ബാലന്‍.
(07 ജൂലൈ 2024, മെട്രോ വാര്‍ത്ത)
83. ഹൈന്ദവ രാഷ്ട്രവാദത്തെ എതിര്‍ക്കുമ്പോള്‍ മുസ് ലിം രാഷ്ട്രവാദത്തെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണ്ടെ? എല്ലാ വര്‍ഗീയതയെയും എതിര്‍ക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയണം. എന്നാല്‍ വടകരയില്‍ ജമാഅത്തെ ഇസ്‍ലാമിക്കും എസ്ഡിപിഐക്കും സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. യുഡിഎഫ് ശ്രദ്ധിക്കേണ്ട ഒരുപാട് വിഷയങ്ങളുണ്ട്. നാളെ കോണ്‍ഗ്രസിനും ലീഗിനും ഉണ്ടാകാന്‍ പോകുന്ന അപകടം കേരളത്തിനും ബാധകമാണെന്ന് ഓര്‍ക്കണം :
നിയമസഭയില്‍ സി പി എം നേതാവായ കെ കെ ശൈഷജ ടീച്ചര്‍ എം എൽ എ.
(09 ജൂലൈ 2024, റിപോര്‍ട്ടര്‍)
84. ബഷീര്‍ ഒരു ഓവര്‍റേറ്റഡ് കലാകാരനാണ്. ബഷീറിന്റെ നോവലുകള്‍ കോപ്പിയടിയാണ്. സമുദായ പ്രീണനത്തിന്റെ ഭാഗമായാണ് അവ ആഘോഷിക്കപ്പെട്ടത്:
സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ്.
(10 ജൂലൈ 2024, എബിസി മലയാളം)
85. 1985-ലെ(ഷാബാനു കേസ്) വിധി ഒരിക്കല്‍ക്കൂടി സുപ്രീം കോടതി ശരിവച്ചിരിക്കുന്നു! അന്ന് ബഹളമുണ്ടാക്കിയവരെ ഒന്നും ഇന്ന് കാണുന്നില്ല. ന്യൂനപക്ഷ മതമൗലികവാദം ആരെയാണ് സഹായിക്കുക എന്ന ബോധം ചിലപ്പോള്‍ അവര്‍ക്കിടയില്‍ത്തന്നെ വന്നതായിരിക്കും; അല്ലെങ്കില്‍ ഇമ്മാതിരി വര്‍ത്തമാനം മുസ്‍ലിങ്ങള്‍ക്കിടയില്‍ത്തന്നെ ചെലവാകില്ല എന്ന ബോധ്യം കൊണ്ടായിരിക്കും; ഇക്കൂട്ടര്‍ ആരെയാണ് സഹായിക്കുക എന്ന് അവര്‍ക്കറിയാമല്ലോ. മൂന്നാമതൊരു കാരണം കൂടിയുണ്ട്. മുസ് ലിം മൗലികവാദികളുടെ ഉന്നം എപ്പോഴും മതനിരപേക്ഷ സര്‍ക്കാരുകളാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചപ്പോള്‍ പ്രതിഷേധിച്ചു അക്രമം നടത്തിയത് എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തിലും ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടിലുമാണ്. കേന്ദ്രത്തില്‍ ഇപ്പോള്‍ അങ്ങിനെയൊരു ഭരണകൂടം നിലവിലില്ലാത്തതുകൊണ്ടു സുപ്രീം കോടതിവിധിയ്‌ക്കെതിരെ നിയമ നിര്‍മ്മാണം ആവശ്യപ്പെടാന്‍ വകുപ്പില്ല :
മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
(13 ജൂലൈ 2024, കേരള ഓണ്‍ലൈന്‍ ന്യൂസ്)
86. കേരളത്തിലെ സിപിഎമ്മെന്നു പറഞ്ഞാല്‍ ഇപ്പോഴതൊരു വ്യക്തിയാണ്. എന്നാല്‍, എല്ലാവരും വിചാരിക്കുന്നപോലെ അത് പിണറായി വിജയനല്ല, മുഹമ്മദ് റിയാസാണ് :
ബി.ജെ.പി നേതാവ് എം ടി രമേശ്.
(16 ജൂലൈ 2024, മാതൃഭൂമി)
87. ദേശവിരുദ്ധശക്തികളുടെയും മതഭീകരവാദികളുടെയും സുരക്ഷിത താവളമാണ് കേരളം :
വിദേശകാര്യമന്ത്രാലയത്തിലെ കേരള സംസ്ഥാനത്തിന്റെ നോഡല്‍ ഓഫിസറായി ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ നിയമിച്ചതിനെക്കുറിച്ച് ആർ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍.
(20 ജൂലൈ 2024, ഓര്‍ഗനൈസര്‍).
88. എന്താണ് പിണറായി വിജയന്റെ മനസ്സിലിരുപ്പ് എന്നറിയില്ല. വാസുകി ഐഎഎസ്സാണ് ‘അല്‍ ഖേരള’ രാജ്യത്തിന്റെ വിദേശകാര്യ സെക്രട്ടറി :
വിദേശകാര്യമന്ത്രാലയത്തിലെ കേരള സംസ്ഥാനത്തിന്റെ നോഡല്‍ ഓഫിസറായി ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ നിയമിച്ചതിനെക്കുറിച്ച് കര്‍മാന്യൂസ്.
(20 ജൂലൈ 2024, കര്‍മ്മാ ന്യൂസ്).
89. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ക്യാമ്പസില്‍ പോയിക്കഴിഞ്ഞാല്‍ അവിടുത്തെ പോസ്റ്ററുകളും ചിത്രങ്ങളും കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ നില്ക്കുന്നത് സൗദി അറേബ്യയിലോ, അഫ്ഗാനിസ്താനിലോ ആണെന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ് :
കേസരി പത്രാധിപര്‍ എന്‍ ആര്‍ മധു
(21 ജൂലൈ 2024 , കര്‍മ്മാ ന്യൂസ്,)
90. ജമാഅത്തെ ഇസ്‍ലാമിയുടെ നേതൃത്വത്തിലുള്ള പത്രം മനപൂര്‍വം ഹിന്ദുക്കളെ അവഹേളിക്കുന്നതിനായി ശ്യാംകുമാറിനെ വിലയ്‌ക്കെടുത്തിരിക്കുന്നു :
ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു.
(21 ജൂലൈ 2024, ഫോര്‍ത്ത് ന്യൂസ്).
91. ശ്യാം കുമാറിനൊപ്പമാണ്, പക്ഷേ, മൗദൂദി കുത്തിക്കഴപ്പ് തിരിച്ചറിയാത പോകരുത് :
മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് കമന്റ്.
(22 ജൂലൈ 2024, കെ സന്തോഷ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഉദ്ധരിച്ചത്)
92. മാധ്യമം ഐഎസ്സിന്റെയും താലിബാന്റെയും ആശയം പ്രചരിപ്പിക്കുന്ന സംഘടനയുടെ പത്രം :
യുക്തിവാദി പ്രഭാഷകൻ ഇ എ ജബ്ബാര്‍.
( 23 ജൂലൈ 2024, ഇ എ ജബ്ബാര്‍ യൂറ്റുബ് ചാനല്).
93. രാമായണത്തെ വിമര്‍ശിക്കാനുള്ള ഡോ. ശ്യാംകുമാറിന്റെ സ്വാതന്ത്ര്യത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഒരു വിലയും കൊടുക്കാത്ത മാധ്യമം പത്രമാണ് അതിനായി അദ്ദേഹം തെരഞ്ഞെടുത്തത് എന്നത് ഖേദകരമാണ്. മാധ്യമം പത്രം രാമായണ വിമര്‍ശനത്തെ സ്വീകരിച്ചത് അവരുടെ ഹിന്ദു വിരുദ്ധതയുടെ പേരിലാണ് എന്ന് അദ്ദേഹം തിരിച്ചറിയേണ്ടതായിരുന്നു. അല്ലാതെ, മതഗ്രന്ഥങ്ങളെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം അംഗികരിക്കുന്ന പത്രമായതുകൊണ്ടല്ല. ഒരു മതത്തിന്റെ പ്രചാരകരുടെ ഇഷ്ടത്തിന് വിധേയമായി മറ്റൊരു മതത്തിന്റെ ഗ്രന്ഥത്തെ വിമര്‍ശിക്കുക എന്നത് ആവിഷ്‌കാരസ്വാതന്ത്രിത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല :
എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍.
(24 ജൂലൈ 2024, ഫേസ്ബുക് പോസ്റ്റ്)
94. തിരുവനന്തപുരം പാളയത്തെ ഒരു സ്വകാര്യ റെസ്റ്റോറന്റില്‍ ഒരു മുസ്‌ലിംപള്ളിയുണ്ട്. ആ പള്ളിയില്‍ നിന്നും ദിവസവും രാവിലെ പത്തരയ്ക്കു മുമ്പ് ഒരു ഉസ്താദ് ആ റസ്റ്റോറന്റില്‍ വന്ന് എല്ലാ ബിരിയാണിയിലും മറ്റു വിഭവങ്ങളിലും കാര്‍ക്കിച്ചു തുപ്പും. ഇത് വൈകിട്ടും നടക്കാറുണ്ട് :
കേരള കാത്തലിക് ഗ്രൂപ്പ്.
(25 ജൂലൈ 2024, ഫേസ്ബുക് പോസ്റ്റ്, [സജീദ് ഖാലിദ് റിപോര്‍ട്ട് ചെയ്തത് ])
95. ആക്‌സിഡന്റ് ജിഹാദ്, ‘ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ജാഗ്രതൈ, കാമക്കഴുകന്‍ ജിഹാദി ചെയ്യുന്നതുകണ്ടോ? ‘മുഹമ്മദ് ഇജാസ് ഫിയോണയുമായി ലോറിയിലേക്ക് ഇടിച്ചുകയറുന്നു; ആക്‌സിഡന്റ് ജിഹാദ്, ഞെട്ടിക്കുന്ന വീഡിയോ പുറത്ത് :
പെരുമ്പാവൂര്‍ എംസി റോഡിലുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിയും സുഹൃത്തും മരിച്ചതിനെക്കുറിച്ച് ന്യൂസ്‌കഫേ ലൈവ് വാര്ത്ത.
(27 ജൂലൈ 2024, ന്യൂസ്‌കഫേ ലൈവ്)
96. കേരളത്തില്‍ വളര്‍ന്നുവരുന്ന മതമൗലികവാദം വിദ്യാര്‍ത്ഥികളിലേക്കും കുത്തിവയ്ക്കുന്ന ചിലരാണ് നിര്‍മലാ കോളജ് നിസ്‌കാരവിവാദത്തിനു പിന്നില്‍. ഒരു കോളേജില്‍ ഇത് അനുവദിച്ചു കഴിഞ്ഞാല്‍ മറ്റെല്ലാ വിദ്യാലയങ്ങളിലും നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലവും മസ്ജിദും വേണമെന്ന ആവശ്യം ഉയരുമെന്ന് ഉറപ്പാണ് :
കര്‍മാ ന്യൂസ് വാര്ത്ത.
(27 ജൂലൈ 2024, കര്‍മന്യൂസ്).
97. നിസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്യുന്നത് തീവ്രവാദപ്രവര്‍ത്തനമായാണ് കാണേണ്ടത്. മലപ്പുറത്തുനിന്ന് പ്രവേശനം നേടുന്ന കുട്ടികളെ തീവ്രവാദസംഘങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ്. ഇങ്ങനെ പോയാല്‍ നാളെ ഇവര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിസ്‌കരിക്കണമെന്ന് പറയും. അതുകൊണ്ട് വിദ്യാലയങ്ങളിലും ആശുപത്രികളിലും മതം അഴിച്ചുവച്ചു കയറിയാല്‍ മതിയെന്നു പറയാന്‍ കഴിയണമെന്നും :
എഴുത്തുകാരന്‍ എന്‍ എം പിയേഴ്‌സണ്‍.
(27 ജൂലൈ 2024, എബിസി മലയാളം).
98. നിയമസഭാ സ്പീക്കറായ ഷംസീറിന്റെ താല്‍പര്യപ്രകാരം വെള്ളിയാഴ്ചകളില്‍ ചോദ്യോത്തര സമയം എടുത്തുകളഞ്ഞു :
മാധ്യമപ്രവര്‍ത്തകന്‍ വടയാര്‍ സുനില്‍.
(27 ജൂലൈ 2024, എബിസി മലയാളം).
99. ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അനുസ്മരിക്കാന്‍ തീരുമാനിച്ചത് ജിഹാദികളെ പ്രീണിപ്പിക്കാന്‍ :
ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ വി ഗോപകുമാര്‍.
(28 ജൂലൈ 2024, ജന്‍മഭൂമി)
100. മതതീവ്രവാദ ചിന്താഗതിക്കാരാണ് നിര്‍മലാ കോളജ് നിസ്‌കാരവിവാദത്തിനു പിന്നില്‍. ഇടതുപക്ഷവും കോണ്‍ഗ്രസും ഇവരെ പിന്തുണക്കുന്നു :
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.
(28 ജൂലൈ 2024, ന്യൂസ് 18).
101. മുസ് ലിം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ജനാധിപത്യ-മതേതര ഭരണഘടനയുസരിച്ച് ഒരുമിച്ച് ജീവിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചുകൊടുക്കണം :
ദീപിക ദിനപത്രം എഡിറ്റോറിയല്‍.
(മതേതര കേരളത്തില്‍ നിര്‍മ്മലയുടെ ചരിത്രമുദ്ര, 29 ജൂലൈ 2024, ദീപിക)
102. വയനാട് ദുരന്തത്തിന് കാരണം പശുക്കശാപ്പ് :
രാജസ്ഥാനിലെ ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹൂജ.
( 31 ജൂലൈ 2024, മീഡിയാവണ്‍)
ആഗസ്റ്റ്
103. മഹാ ദുരന്തമുണ്ടായ മേപ്പാടി സഹ്യപര്‍വത മലയുടെ മറുവശമാണ് കോടഞ്ചേരി പഞ്ചായത്തിലെ മര്‍ക്കസ് സിറ്റി. ആയിരത്തോളം ഏക്കര്‍ തോട്ടഭൂമി ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാണ് തരംമാറ്റിയത്. കോടഞ്ചേരിയില്‍ നടത്തിയിരിക്കുന്ന ഭൂമിയുടെ ദുരുപയോഗം വയനാട് പര്‍വത ശിഖിരങ്ങളെകൂടി അടിസ്ഥാനപരമായി ബാധിക്കും :
കര്‍മാന്യൂസ് വാര്‍ത്ത.
(02 ആഗസ്റ്റ് 2024, കര്‍മാന്യൂസ്)
104. ബ്രിട്ടനിലെ കുടിയേറ്റ മുസ് ലിംകള്‍ മതം തലയ്ക്കുപിടിച്ചവരാണ്. ഇതര മതങ്ങളെയും ചിന്തകളെയും തകര്‍ക്കാര്‍ ശ്രമിക്കുന്നവരുമാണ് :
മാധ്യമപ്രവര്‍ത്തകര്‍ രാമചന്ദ്രനും ജി സുനിജിയും.
(02 ആഗസ്റ്റ് 2024, മീഡിയ മലയാളം)
105. ബ്രിട്ടനില്‍ നടക്കുന്നത് മുസ്‌ലിംവിരുദ്ധ കലാപമാണ്. അവരെ കുറ്റം പറയാന്‍ പറ്റില്ല. അതിരു കടന്ന കുടിയേറ്റമാണ് കാരണം. ഇന്ത്യയില്‍നിന്നു പോകുന്ന എല്ലാവരെയും മുസ്‍ലിമായാണ് കാണുന്നത് :
മറുനാടന്‍ ടിവി വാര്‍ത്ത.
(06 ആഗസ്റ്റ് 2024, മറുനാടന്‍ ടിവി)
106. മുസ് ലിം കുടിയേറ്റക്കാര്‍ ബ്രിട്ടനെ ഇസ്‍ലാമിക് റിപബ്ലിക്കാക്കാന്‍ ശ്രമിക്കുന്നു :
എബിസി മലയാളം വാര്‍ത്ത.
(07 ആഗസ്റ്റ് 2024, എബിസി മലയാളം)
107. ഏഷ്യന്‍ കുടിയേറ്റക്കാര്‍ പ്രത്യേകിച്ച് മുസ്‌ലിംകള്‍ ബ്രിട്ടനെ മലീമസമാക്കുന്നു :
മാധ്യമപ്രവര്‍ത്തകന്‍ അശ്വിന്‍ മാടമ്പിള്ളി.
(08 ആഗസ്റ്റ് 2024, അശ്വിന്‍ മാടമ്പിള്ളി യുറ്റുബ് ചാനല്‍).
108. നായയുമായി പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് മാഞ്ചസ്റ്ററില്‍ മുസ് ലിംകള്‍ പ്രതിഷേധത്തില്‍. നായ്ക്കളെ വീടുകളില്‍ വളര്‍ത്തണമെന്നും പുറത്തുകൊണ്ടുവരരുതെന്നുമാണ് ഇസ്‌ലാമിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. വിശ്വാസത്തിനും ശരിഅത്ത് നിയമത്തിനും എതിരായതുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ ‘ഫത്‌വ’ മാഞ്ചസ്റ്ററില്‍ വ്യാപകമായി നോട്ടീസടിച്ച് വിതരണം ചെയ്തിട്ടുണ്ട് :
എബിസി മലയാളം വാർത്ത.
(08 ആഗസ്റ്റ് 2024, എബിസി മലയാളം)
109. ജീവന്‍ തേടിപ്പോയവര്‍ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവര്‍ മലയിറങ്ങി :
വയനാട് ദുരന്തസമയത്ത് സിപിഎം നേതാവ് കെ യു ജെനീഷ് കുമാര്‍ എംഎല്‍എ.
(08 ആഗസ്റ്റ് 2024, ഫേസ്ബുക് പോസ്റ്റ്).
110. ഇവിടെയുള്ള ഒരു മൗദൂദി ചാനലിനെ ബാന്‍ ചെയ്തപ്പോള്‍ എന്തായിരുന്നു കൂട്ടക്കരച്ചില്‍. പിന്നെ അവര്‍ കോടതിയില്‍ പോയി തങ്ങള്‍ ‘ജിഹാദികള്‍’ അല്ല എന്ന് പറഞ്ഞുകൊണ്ട് ലൈസന്‍സ് തിരികെ വാങ്ങിച്ചു. കേരള മാധ്യമങ്ങള്‍ നാഷണല്‍ മീഡിയയെ കണ്ടു പഠിക്കണം. അതില്‍ മൊത്തം പ്രോ-ഹിന്ദു ആന്റി-ബംഗ്ലാദേശ് സെന്റിമെന്‍സാണ്. പക്ഷേ, കഷ്ടകാലത്തിന് ഇവിടെ മാത്രം ഇതിനെതിരാണ് :
എബിസി മലയാളം വാര്‍ത്ത.
(08 ആഗസ്റ്റ് 2024, എബിസി മലയാളം)
111. വയനാട്ടില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത് മരിച്ചവര്‍ രഹസ്യമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരായതുകൊണ്ടാണ് :
എബിസി മലയാളം വാര്‍ത്ത.
(09 ആഗസ്റ്റ് 2024, എബിസി മലയാളം)
112. മുസ് ലിംകള്‍ ബ്രിട്ടനിലെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സ്വന്തം നിയമങ്ങളുണ്ടാക്കി രാജ്യത്തെത്തന്നെ വെല്ലുവിളിച്ചിരിക്കുന്നു :
മാധ്യമപ്രവര്‍ത്തകന്‍ ബിജു തറയില്‍.
(11 ആഗസ്റ്റ് 2024, എബിസി മലയാളം).
113. വഖ് ഫ് ബോര്‍ഡ് നിയമപരിരക്ഷയുള്ള കൊള്ളസംഘം :
കെ.സി.ബി.സി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍.
(വഖ് ഫ് നിയമഭേദഗതിയുടെ പ്രസക്തി, ഫാ. ജോഷി മയ്യാറ്റില്‍, 12 ആഗസ്റ്റ് 2024 ദീപിക)
114. പൈങ്ങോട്ടൂര്‍ സ്‌കൂളില്‍ നിസ്‌കരിച്ച വിദ്യാര്‍ത്ഥിനിയുടെ മൗലവിയായ പിതാവ്, പോപ്പുലര്‍ ഫ്രണ്ടുകാരെക്കൊണ്ട് സ്‌കൂളിലെ കന്യാസ്ത്രീകളുടെ കൈവെട്ടിയെടുക്കുമോ? എല്ലാ സ്‌കൂളുകളിലും നിസ്‌കരപള്ളി സ്ഥാപിക്കണം എന്ന് വന്നാല്‍ കുറച്ച് മുല്ലാക്കമാര്‍ക്ക് ഖജനാവില്‍ നിന്ന് ശമ്പളം കിട്ടുന്ന അവസ്ഥ വരും. സതീശന്‍ മുഖ്യമന്തി ആയാലും ചെന്നിത്തല മുഖ്യമന്ത്രി ആയാലും വിദ്യാഭ്യാസ വകുപ്പ് ലീഗ് ഭരിക്കുന്നിടത്തോളം കാലം ഇതുപോലുള്ള പരിഷ്‌കാരങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം :
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. ജയശങ്കര്‍.
(15 ആഗസ്റ്റ് 2024, എബിസി മലയാളം).
115. [പൈങ്ങോട്ടൂരിലെ സെന്റ് ജോസഫ് ഹൈസ്‌കൂള്‍] ക്യാമ്പസിന്റെ തൊട്ടടുത്തൊരു നിസ്‌കാര പള്ളിയുണ്ട്. വെള്ളിയാഴ്ച നമസ്‌കരിക്കാന്‍ രണ്ടു മണിക്കൂര്‍ മാറ്റി വച്ചിട്ട് പോലും ഉണ്ട്. ഒരു കുട്ടിയുടെ മൗലവിയായ അച്ഛന്‍ പറഞ്ഞു, മകള്‍ക്ക് പള്ളിയില്‍ പോയി നമസ്‌കരിക്കാന്‍ സൗകര്യമില്ല, എല്ലാ ആഴ്ചയും അഞ്ചു ദിവസവും സ്‌കൂളില്‍ വച്ച് തന്നെ നമസ്‌കരിക്കണമെന്ന്. ഈ പരിപാടി ഇവിടെ നടക്കില്ലെന്ന് രൂപത വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. മൗലവി ക്ഷോഭിച്ചുകൊണ്ട് ഇറങ്ങി പോയിട്ടുണ്ട്. ഇനി പോപ്പുലര്‍ ഫ്രണ്ട്കാരെ കൊണ്ട് കന്യാസ്ത്രീയുടെ തല വെട്ടുമോ എന്നറിയില്ല :
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. ജയശങ്കര്‍
(15 ആഗസ്റ്റ് 2024, എബിസി മലയാളം)
116. പന്നിയിറച്ചി ചലഞ്ചിനെ വിമര്‍ശിക്കുന്നവര്‍ താലിബാന്‍ ബോധക്കാര്‍ :
നടനും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂര്‍.
(17 ആഗസ്റ്റ് 2024, ഫേസ്ബുക് പോസ്റ്റ്)
117. മലബാര്‍ കലാപം നാം മറന്നിട്ടില്ല. അവിടെ രാഷ്ട്രീയം നോക്കി എല്ലാവരെയും കൊലപ്പെടുത്തി. അതുപോലെ ഈ കേരളത്തില്‍ താമസിക്കുന്ന ക്രിമിനലുകളും മതതീവ്രവാദികളും ഒരു സുപ്രഭാതത്തില്‍ ഒരു ദിവസം വിചാരിച്ചാല്‍ നമ്മുടെയൊക്കെ വീടുകളുടെ അകത്തുകയറി ആയുധം വച്ച് നമ്മെ ഇല്ലാതാക്കും. ബംഗ്ലാദേശില്‍നിന്ന് മുസ് ലിംസമുദായത്തിപ്പെട്ട ഒരുപാട് പേര്‍ ബംഗാളികളെന്ന പേരില്‍ കേരളത്തിലെത്തിയിട്ടുണ്ട് :
എസ്.എന്‍.ഡി.പി കായംകുളം യൂണിയന്‍ സെക്രട്ടറിയും ബി ഡി ജെ എസ് നേതാവുമായ പ്രദീപ് ലാല്‍.
(17 ആഗസ്റ്റ് 2024, ജംങ്ഷന്‍ഹാക്ക് യൂറ്റുബ് ചാനൽ).
118. മുമ്പ് ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തിയിട്ടുണ്ട്. അന്ന് അവിടെ പോയി ഇവരോടൊപ്പം മൂരി ഇറച്ചി കഴിച്ച ചിലര്‍ക്ക് ഇന്ന് പോര്‍ക്ക് ഫെസ്റ്റ് നടക്കുമ്പോള്‍ മനമ്പുരട്ടല്‍ ഉണ്ടാവുന്നുണ്ട്. അതാരാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. നമ്മുടെ ‘ജിഹാദിപത്രം’ ഇതിനെപ്പറ്റി ഹൃദയസ്പര്‍ശിയായ ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് :
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. ജയശങ്കര്‍.
(18 ആഗസ്റ്റ് 2024, എബിസി മലയാളം)
119. പന്നിയിറച്ചി ചാലഞ്ചിനെതിരേയുള്ള നാസര്‍ ഫൈസി കൂടത്തായിയുടെ വിമര്‍ശനം, മുസ്‍ലിംലീഗ് നേതൃത്വം ജമാഅത്തെ ഇസ് ലാമിയുടെ തടവറയിലാണെന്ന കാര്യം തെളിയിക്കുന്നു :
സിപിഎം നേതാവ് വി വസീഫ്.
(18 ആഗസ്റ്റ് 2024, ന്യൂസ്അറ്റ്ഹൗസ്).
120. അന്യമതവിദ്വേഷം കേരളത്തില്‍ വ്യാപകമാണ്. മുസ് ലിംകള്‍ക്കെതിരേയാണ് കൂടുതല്‍ വിദ്വേഷമുള്ളത്. അവര്‍ മതത്തില്‍ ആളെക്കൂട്ടാന്‍ ഇതര മതങ്ങളെ കുറ്റപ്പെടുത്തും. മോശമായി ചിത്രീകരിക്കും. മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ വസ്ത്രധാരണത്തില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. ആകെ ഒരു തട്ടത്തിന്റെ വ്യത്യാസമേയുള്ളൂ. ഇന്ന് അങ്ങനെയല്ല. മുസ്‍ലിംകള്‍ അന്യവത്കരണം സ്വയം ഉണ്ടാക്കുന്നുണ്ട്. ഇസ്ലാമോഫോബിയ ഉണ്ടാക്കുന്നത് മുസ്‍ലിംകള്‍തന്നെയാണ് :
സാമൂഹ്യനിരീക്ഷകന്‍ ഫക്രുദീന്‍ അലി.
(21 ആഗസ്റ്റ് 2024, മറുനാടന്‍ മലയാളി)
121. [മുസ്‍ലിംകള്‍] കുട്ടികളെ സ്വന്തം സ്‌കൂളുകളിലാണ് വിടുന്നത്. തങ്ങളുടെ ഷോപ്പില്‍നിന്നു മാത്രമാണ് സാധനം വാങ്ങുന്നത്. ഇതുപോലെ മറ്റു സമുദായങ്ങളും ചെയ്തുതുടങ്ങി. എന്റെ മതംപോലെ പ്രധാനമാണ് മറ്റു മതങ്ങളെന്നും മതഗ്രന്ഥങ്ങളെന്നും മതസ്ഥാപനങ്ങളെന്നും കരുതുന്നയാളാണ് ഞാന്‍. ഇതര മതക്കാര്‍ക്ക് ബഹുമാനം കൊടുക്കാറുണ്ട്. ഞാന്‍ ഇസ്‍ലാമിനെ മാത്രമല്ല, മറ്റ് മതങ്ങളെയും വിമര്‍ശിക്കാറുണ്ട് :
സാമൂഹ്യനിരീക്ഷകന്‍ ഫക്രുദീന്‍ അലി.
(21 ആഗസ്റ്റ് 2024, മറുനാടന്‍ മലയാളി)
122. സിനിമയില്‍ അവസരം തേടിയെത്തിയ ഒരു സ്ത്രീയാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. അവര്‍ വലിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. അത് കൊടുക്കാതിരുന്നതുകൊണ്ട് ഒരു ‘പ്രത്യേക സമുദായ’ത്തിലെ ആളുകളോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തില്‍ അറിയിച്ചു :
നടന്‍ മുകേഷ് എം എൽ എ.
(27 ആഗസ്റ്റ് 2024, ഫേസ്ബുക് പോസ്റ്റ്)
സെപ്തംബര്‍
123. അന്‍വറിലൂടെ പ്രവര്‍ത്തിക്കുന്നത് മുസ് ലിം സമൂഹത്തിലെ നിഗൂഢശക്തികള്‍ :
മറുനാടന്‍ മലയാളി വാര്‍ത്ത.
(01 സെപ്തംബര്‍ 2024, മറുനാടന്‍ മലയാളി).
124. . മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തിനെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിച്ചത് മുസ് ലിം സംഘടനകളെ ഭയന്ന് :
ജന്മഭൂമി വാര്‍ത്ത.
(02 സെപ്തംബര്‍ 2024, ജന്മഭൂമി).
125. സ്വര്‍ണ കള്ളക്കടത്തിന്റെ പറുദീസയായി മലപ്പുറം മാറിയിരിക്കുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രവും മലപ്പുറം തന്നെ :
ജന്മഭൂമി വാര്‍ത്ത.
(05 ഒക്ടോബര്‍ 2024, ജന്മഭൂമി).
126. എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍, സിപിഎമ്മിനെതിരേ വരുന്ന കഥകള്‍ ഉണ്ടാക്കുന്നത്, കോണ്‍ഗ്രസ്സോ വി ഡി സതീശനോ അല്ല. അപ്പുറത്തും ഇപ്പുറത്തുമുള്ള വര്‍ഗീയ കക്ഷികളാണ്. ജമാഅത്തെ ഇസ് ലാമി, എസ് ഡിപിഐ, ആര്‍എസ്എസ് തുടങ്ങിയ സംഘങ്ങളാണ് ആര്‍എസ്എസ്സും സിപിഎമ്മും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്ന കഥകളിറക്കുന്നത് :
മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
(07 സെപ്തംബര്‍ 2024, റിപോര്‍ട്ടര്‍ ടിവി)
127. അന്‍വറിന്റെ പുറകില്‍ മതമൗലികവാദശക്തികളുണ്ട്, അബുദാബി കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന പ്രവാസി വ്യവസായികളുണ്ട്. സിപിഎമ്മിനുള്ളിലെ കുലംകുത്തികളുണ്ട് :
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. ജയശങ്കര്‍.
(11 സെപ്തംബര്‍ 2024, എബിസി മലയാള ന്യൂസ്)
128. നാം അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയം ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല. ആര്‍.എസ്.എസ് എന്താണ്, ജമാഅത്തെ ഇസ് ലാമിഎന്താണ്, സലഫികള്‍ എന്താണ്, ക്രിസംഘികള്‍ എന്താണ് എന്നൊക്കെ തുറന്നു കാട്ടുകയാണ് വേണ്ടത് :
എഴുത്തുകാരന്‍ താഹ മാടായി
(യുറ്റുബിലെ അള്ളാഹു; യുക്തിവാദികള്‍ക്കും മുസ് ലിംവിശ്വാസികള്‍ക്കും ഒരു തുറന്ന കത്ത്, താഹ മാടായി, 11 സെപ്തംബര്‍ 2024, ഡൂള്‍ ന്യൂസ്)
129. കേരളത്തിലെ ചില ഇസ് ലാം മതസംഘടനകള്‍ മുസ് ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നു :
സിപിഎം നേതാവ് പി ജയരാജന്‍.
(14 സെപ്തംബര്‍ 2024, പ്രൈം 21 ചാനല്‍)
130. കലാലയങ്ങളില്‍ മുസ് ലിം ആരാധനാ കൂട്ടായ്മകളെ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ് ലാമിശ്രമം നടത്തുന്നു. മൂവാറ്റുപുഴ കോളജില്‍ കണ്ടത് അതാണ്. കാമ്പസുകളില്‍ എസ്.എഫ്.ഐയെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കാമ്പസുകളിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമം :
സിപിഎം നേതാവ് പി ജയരാജന്‍
(15 ഒക്ടോബര്‍ 2024, മാധ്യമം).
131. ജമാഅത്തിന്റെയും പോപുലര്‍ ഫ്രണ്ടിന്റെയും തോളില്‍കയ്യിട്ട് രാഷ്ട്രീയസഖ്യങ്ങളുണ്ടാക്കി അധികാരം പിടിച്ചടുത്തവരാണ് സിപിഎമ്മുകാര്‍. ഇസ്‍ലാമിക ഭീകരവാദത്തിനെതിരേ ഹിന്ദുക്കളും മറ്റിതര വിഭാഗങ്ങളും കൈകോര്‍ത്തുപിടിച്ചിരിക്കുന്നുവെന്ന സത്യം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബോധ്യമായപ്പോഴാണ് പി ജയരാജനെപ്പോലുള്ളവര്‍ക്ക് ചില കാര്യങ്ങള്‍ മനസ്സിലായത് :
സംഘപരിവാര്‍ നേതാവ് കെ പി ശശികല.
(16 സെപ്തംബര്‍ 2024, ജനംടിവി)
132. ‘പെണ്ണിനേക്കാള്‍ നല്ല ചരക്കില്ലെന്ന്
പെണ്ണ് കൃഷിസ്ഥലമാണെന്ന്
മറ്റാരാണ് പറഞ്ഞിട്ടുളളത്?
ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍
എവിടെയും സഞ്ചരിക്കാം.
മകന് കൊടുക്കുന്നതിന്റെ പകുതി സ്വത്ത്
മകള്‍ക്കും
കൊടുക്കണമെന്നാണ് ശാസന.
ആറാം നൂറ്റാണ്ടില്‍
പെണ്ണിന് ജീവിക്കാന്‍ അവകാശം
വാങ്ങിക്കൊടുത്തോരാ ഓര്,
ഇരുപത്തൊന്നിലേക്ക്
എത്തീല്ലെന്നേയുള്ളൂ.’
കോഴിക്കോട് ഗവ. ലോ കോളജ് മാഗസിൻ
(‘ഹാജ്യാരെ കൂട്ടര്ക്കും ഫെമിനിസണ്ട്’,
കോഴിക്കോട് ഗവ. ലോ കോളജ് 2023-24ലെ മാഗസിൻ, 2024 സെപ്തംബര്‍)
133. ലോകത്താകെ ഇസ്‍ലാമിക തീവ്രവാദം വര്‍ദ്ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐസിസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം. ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലര്‍ ഫ്രണ്ടും മതരാഷ്ട്രീയ വാദികളാണ്. മുസ് ലിം തീവ്രവാദികള്‍ക്കെതിരെ പറയുമ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാകും. അത് സാധാരണ മുസ് ലിം മതവിശ്വാസിക്കെതിരല്ല :
സിപിഎം നേതാവ് പി ജയരാജന്‍.
(17 സെപ്തബര്‍ 2024, കേരള കൗമുദി)
134. മതമൗലികവാദത്തെ വളര്‍ത്തുന്നതില്‍ സിപിഎമ്മിനാണ് മുഖ്യപങ്ക്. ജമാഅത്തിനെ വളര്‍ത്തിയത് അവരായിരുന്നു. കേരള സ്റ്റേറിയെപ്പോലെ ഇതും സംഘപരിവാറിന് ഗുണകരമാവും :
എഴുത്തുകാരനും അധ്യാപകനുമായ എം എന്‍ കാരശ്ശേരി.
(17 സെപ്തംബര്‍ 2024, റിപോര്‍ട്ടര്‍ ടിവി).
135. കേരളം ഭരിച്ചവര്‍ക്ക് പോപുലര്‍ ഫ്രണ്ടിനെ നിയന്ത്രിക്കാനായില്ല. ഇസ്‍ലാമിനെ അടിസ്ഥാനമാക്കിയ രാഷ്ട്രീയവ്യവസ്ഥയെക്കുറിച്ചാണ് അല്‍-ഖായിദയും താലിബാനും ബൊക്കോ ഹറാമും ഹമാസും ഹിസ്ബുള്ളയും പോപുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ് ലാമിയും പറയുന്നത് :
ദീപിക എഡിറ്റോറിയല്‍.
(രാഷ്ട്രീയ ഇസ് ലാമിനെ ജയരാജന്‍ കണ്ടു, പാര്‍ട്ടിയോ?, 18 സെപ്തംബര്‍ 2024, ദീപിക)
136. കണ്ണൂരിലെ താലിബന്‍ പാര്‍ട്ടി, അവരങ്ങനെയാണ്. എതിരാളികളെ ശത്രുക്കളായി നിര്‍ണയിക്കും. അതൊരു ആശയമാക്കും. അതിനെ ആദര്‍ശമാക്കും. പിന്നെ അതാവിഷ്‌കരിക്കും :
മാധ്യമപ്രവര്‍ത്തകന്‍ കാവാലം ശശികുമാര്‍.
(കണ്ണൂരിലെ താലിബാന്‍ രീതി, കാവാലം ശശികുമാര്‍, 20 ഒക്ടോബര്‍ 2024, ജന്മഭൂമി).
137. മുനമ്പത്തെത്തിയ വഖ് ഫ് ബുള്‍ഡോസര്‍:
ദീപിക എഡിറ്റോറിയല്‍.
(20 സെപ്തംബര്‍ 2024, ദീപിക)
138. മുസ്ലീംലീഗിന് കള്ളക്കടത്ത് ദേശീയ വിനോദമാണ്. സംസ്ഥാനത്ത് ഇതുവരെ കള്ളക്കടത്തില്‍ പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീം ലീഗുമായി ബന്ധമുള്ളവര്‍ :
മുന്‍ മന്ത്രി കെ ടി ജലീല്‍.
(21 സെപ്തംബര്‍ 2024, ദി ക്യൂ).
139. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തീവ്രവാദ ശക്തികളുടെ തടവറയില്‍ :
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്.
(28 സെപ്തംബര്‍ 2024, മീഡിയാവണ്‍)
140. പി വി അന്‍വര്‍ ജമാഅത്തെ ഇസ് ലാമിയുടെ ഉപഗ്രഹം :
സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനില്‍കുമാര്‍.
(29 സെപ്തംബര്‍ 2024, സിറാജ്)
141. മുസ് ലിം തീവ്രവാദശക്തികള്‍ക്കെതിരേ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഞങ്ങള്‍ മുസ്‍ലിംകള്‍ക്കെതിരാണ് എന്ന് വരുത്താന്‍ അവര്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍നിന്ന് കേരള പോലിസ് 150 കിലോ സ്വര്‍ണവും 123കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലെക്ക് വരുന്നത് സംസ്ഥാനവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് :
മുഖ്യമന്ത്രി പിണറായി വിജയന്‍.
( സിപിഎം ഹാസ് ആൾവെയ്സ് സ്ട്രൈഡന്റെ്ലി ഒപോസ്ഡ് ആർ എസ് എസ് , അദർ ഹിന്ദുത്വ ഫോഴ്സസ് ഇൻ കേരള : പിണറായി വിജയൻ , ശോഭന നായര്‍, 30 സെപ്തംബര്‍ 2024, ദി ഹിന്ദു).
142. അധ്യാപകന്റെ കൈവെട്ടിയെ സംഭവം മുതല്‍ പാനായിക്കുളത്തും വാഗമണിലും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ ക്യാമ്പ് നടത്തിയതു മുതല്‍ പല രാഷ്ട്രീയകൊലപാതകങ്ങളിലടക്കം കള്ളപ്പണം ഉപയോഗിക്കപ്പെട്ടതായി പോലിസ് നടത്തിയ ഇന്‍വസ്റ്റിഗേഷനില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട തീവ്രവാദസംഘടനകളിലേക്ക് ആളുകളെ സെലക്റ്റ് ചെയ്തുകൊണ്ടുപോയിട്ടുണ്ട്:
സിപിഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍.
(30 സെപ്തംബര്‍ 2024, മീഡിയാവണ്‍)
143. സ്വര്‍ണക്കടത്ത് ലോകത്താകമാനം തീവ്രവാദ, മതവര്‍ഗീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. താലിബാന്റെ അനുഭവം നമുക്കറിയാം. രാജ്യദ്രോഹമാനമുള്ള ശക്തികള്‍ ഇവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ അഭിപ്രായമാണത് :
സി പി എം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍.
(30 സെപ്തംബര്‍ 2024, റിപോര്‍ട്ടര്‍ ടിവി)
144. പി വി അന്‍വറിനു പിന്നില്‍ എസ് ഡി പി ഐയും ജമാഅത്തെ ഇസ്‍ലാമിയും പോലുള്ള മതമൗലികവാദ സംഘടനകള്‍ :
സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി.
( 30 സെപ്തംബര്‍ 2024, ഏഷ്യാനെറ്റ് ന്യൂസ്).
ഒക്ടോബര്‍
145. ജമാഅത്തെ ഇസ് ലാമിയുഡിഎഫിന്റെ സ്ലീപിങ് പാര്‍ട്ണറായി മാറി :
മന്ത്രി മുഹമ്മദ് റിയാസ്.
(01 ഒക്ടോബര്‍ 2024, മീഡിയാവണ്‍).
146. പി.വി അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, ജമാ അത്തെ ഇസ് ലാമികൂട്ടുമുന്നണി :
സിപിഎം നേതാവ് എം വി ഗോവിന്ദന്‍
(02 ഒക്ടോബര്‍ 2024, കേരളകൗമുദി).
147. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ നിലപാട്മാറ്റം പിവി അന്‍വറും മുസ് ലിം ലീഗും ഭീഷണിപ്പെടുത്തിയതോടെ :
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍
(02 ഒക്ടോബര്‍ 2024, ഏഷ്യാനെറ്റ്).
148. കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ് ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്. ഹവാല ഇസ്‍ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം :
മുന്‍ മന്ത്രി കെ ടി ജലീല്‍
(05 ഒക്ടോബര്‍ 2024, മീഡിയാവണ്‍).
149. സ്വര്‍ണക്കടത്തിനെതിരേ സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം :
മുന്‍ മന്ത്രി കെ ടി ജലീല്‍
(നേര ചൊവ്വേ, ജോണി ലൂക്കോസ്, 05 ഒക്ടോബര്‍ 2024, മനോരമഓലൈന്‍).
150. മുസ്ലീം സമുദായം കണ്ണ് തുറന്ന് യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളണം. കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വര്‍ണ്ണം തീവ്രവാദത്തിന് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഗൗരവത്തോടെ ആ സമുദായം തന്നെ പരിശോധിക്കണം. കള്ളക്കടത്തുകാരും കള്ളപ്പണക്കാരും മതതീവ്രവാദികളും സമുദായത്തില്‍ നിന്ന് ഭ്രഷ്ടാക്കപ്പെടണം :
ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു
(05 ഒക്ടോബര്‍ 2024, ഫേസ്ബുക്ക് പോസ്റ്റ്)
151. കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ് ലിം സമുദായത്തില്‍ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ് ലിം സമുദായത്തില്‍ നടത്താന്‍ ‘മലപ്പുറം പ്രേമികള്‍’ ഉദ്ദേശിക്കുന്നത്? സ്വര്‍ണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്‍ലിങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ‘ഇതൊന്നും മതവിരുദ്ധമല്ല’ എന്നാണ്. അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ഖാളിമാര്‍ തയ്യാറാകണമെന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് ‘ഇസ്ലാമോഫോബിക്ക്’ ആവുക? :
മുന്‍ മന്ത്രി കെ ടി ജലീല്‍.
(06 ഒക്ടോബര്‍ 2024, ഫേസ്ബുക്ക് പോസ്റ്റ്)
152. മാധവിക്കുട്ടിയുടെ മതംമാറ്റം കേരളത്തില്‍ ആദ്യം റിപോര്‍ട്ട് ചെയ്ത ലൗജിഹാദ് :
എബിസി മലയാളം വാര്‍ത്ത.
(10 ഒക്ടോബര്‍ 2024, എബിസി മലയാളം)
153. മദ്രസകളില്‍ പലതും ഗുജറാത്ത്, പഞ്ചാബ്, യുപി, കശ്മീര്‍ പോലുള്ള രാജ്യത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തിയില്‍ മദ്രസ നടത്താന്‍ എന്താണ് ഇത്ര ആവേശം. ഇന്റലിജന്‍സ് ആ ഡാറ്റ ശേഖരിച്ചു. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് സിലബസില്‍ പഠിപ്പിക്കുന്നുണ്ട്. ബാക്കിയൊക്കെ പോക്കാണ്. ഇത് ഖുര്‍ആനിലുള്ളതാണ്. കുട്ടികളില്‍ മറ്റു മതങ്ങള്‍ക്കെതിരേയുള്ള വികാരം ഉണ്ടാക്കുന്നത് ശരിയാണോ? ഞങ്ങളെപ്പോലുള്ളവര്‍ നേരത്തെ മുതല്‍ ചൂണ്ടിക്കാട്ടിയ കാര്യമാണിത് :
സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ്.
(14 ഒക്ടോബര്‍ 2024, എബിസി മലയാളം)
154. അല്‍ ജസീറയും മീഡിയ വണ്ണും മതതീവ്രവാദ ഭീകരവാദം വളര്‍ത്തുന്നു. മാധ്യമം കള്ളത്തരങ്ങളാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ ചെയ്യുന്നത് തീവ്രവാദപ്രവര്‍ത്തനമാണ്. ഇതിന്റെ പേരിലാണ് ഇവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. ജമാഅത്തെ ഇസ് ലാമിഒരു ടെറര്‍ ഓര്‍ഗനൈസേഷനാണ്. ഇന്ത്യയെ ഒരു ഇസ് ലാമികരാജ്യമാക്കണമെന്നു മാത്രമാണ് ജമാഅത്തെ ഇസ് ലാമിയുടെയും മീഡിയാവണിന്റെയും മാധ്യമത്തിന്റെയും ഉദ്ദേശലക്ഷ്യം :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാവുമല്‍.
(18 ഓക്ടോബര്‍ 2024, മാത്യൂ സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ )
155. അബ്ദുള്‍ നാസര്‍ മഅദനി തീവ്രവാദചിന്ത വളര്‍ത്തി. മഅദനിയിലൂടെ യുവാക്കാള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മഅദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ട്. മഅദനിയുടെ ഐഎസ്എസ് മുസ് ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്‍കി :
സിപിഎം നേതാവ് പി ജയരാജന്‍.
(25 ഒക്ടോബര്‍ 2024, ഏഷ്യാനെറ്റ്)
156. ജമാ അത്തെ ഇസ്‍ലാമിയും സംഘപരിവാറും ഒരേതൂവല്‍ പക്ഷികള്‍. ജമാ അത്തെ ഇസ്‍ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ജമാ അത്തെ ഇസ്‍ലാമിക് വേണ്ടത് ഇസ്‍ലാമിക സാര്‍വ്വ ദേശീയത :
മുഖ്യമന്ത്രി പിണറായി വിജയന്‍
(26 ഒക്ടോബര്‍ 2024, 24 ന്യൂസ്).
157. ലീഗിനെയും ജമാഅത്തെ ഇസ്‍ലാമിയെയും ഒരേ കണ്ണട കൊണ്ട് കാണരുത്; ജമാഅത്തെ ഇസ് ലാമിആര്‍എസ്എസ്സിന്റെ ഇസ് ലാം പതിപ്പ് :
മുഖ്യമന്ത്രി പിണറായി വിജയന്‍
(26 ഒക്ടോബര്‍ 2024, മാതൃഭൂമി).
158. മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ അണിയറയില്‍ മതരാഷ്ട്രവാദം കുത്തിവയ്ക്കുന്നു :
സിപിഎം നേതാവ് പി ജയരാജന്റെ പുസ്തകത്തെക്കുറിച്ച് മറുനാടന്‍ മലയാളി.
(26 ഒക്ടബോര്‍ 2024, മറുനാടന്‍ മലയാളി)
159. വഖ് ഫ് ഭീകരത :
ജന്മഭൂമി വാര്‍ത്ത
(28 ഒക്ടോബര്‍ 2024, ജന്മഭൂമി).
നവംബര്‍
160. ‘ഹമാസിസ’ത്തിനെതിരേ ശക്തമായ നിലപാടെടുക്കേണ്ടത് സംഘാടകരുടെ [ഹോര്‍ത്തൂസ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മലയാള മനോരമ] കര്‍ത്തവ്യമാണ്. പോലിസ് മുന്നറിയിപ്പു നല്‍കിയ ഭീകരസംഘടന ഏതാണെന്ന് വെളിപ്പെടുത്തണം. എഴുത്തുകാര്‍ക്കെതിരേ ഭീഷണി മുഴക്കുന്നവര്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു മാത്രമല്ല, ഇന്ത്യക്കുതന്നെ ഭീഷണി :
ഫെസ്റ്റിവലിലെ പ്രഭാഷണം റദ്ദാക്കിയതിനെതിരേ എഴുത്തുകാരന്‍ കാഞ്ച ഐലയ.
(03 നവംബര്‍ 2024, കൗണ്ടര്‍ കറന്റ്).
161. വിയോജിപ്പുള്ള എഴുത്തുകാരെ ഭയപ്പെടുത്തുകയും, രാജ്യത്തെ സുപ്രധാനമായ കലാസാഹിത്യോത്സവത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇന്ത്യയിലെയും ലോകത്തെ തന്നെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണ്. അത് കേരളത്തിലെ മുസ് ലിംകളാണ് ചെയ്യുന്നതെങ്കില്‍ അത് ഇന്ത്യയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി വളരെ വലുത് :
പ്രഭാഷണം റദ്ദാക്കിയതിനെതിരേ എഴുത്തുകാരന്‍ കാഞ്ച ഐലയ.
(03 നവംബര്‍ 2024, കൗണ്ടര്‍ കറന്റ്).
162. കേരളത്തില്‍ വര്‍ഗീയ വിഭജനത്തിനു ബീജം കൊടുത്തത് മഅദനിയാണ്. വയസ്സുകാലത്ത് അദ്ദേഹത്തോട് അനുകമ്പ കാണിക്കുന്നതില്‍ അര്‍ത്ഥമില്ല. നാവ് കൊണ്ട് ചെയ്യാവുന്ന ക്രിമിനല്‍കുറ്റങ്ങള്‍ മുഴവന്‍ ഇന്ത്യയില്‍ ചെയ്തുകൂട്ടിയ ആദ്യത്തെ ആളാണ് അദ്ദേഹം. അദ്ദേഹം അനുഷ്ഠിച്ച പാപങ്ങള്‍ വലുതാണ്. അദ്ദേഹം പിന്‍മാറിയപ്പോള്‍ വന്ന അതിന്റെ മലബാര്‍ വേർഷനാണ് എന്‍ഡിഎഫ് :
മാധ്യമപ്രവര്‍ത്തകന്‍ എ പി അഹ്‌മദ്.
(04 നവംബര്‍ 2024, മറുനാടന്‍ മലയാളി)
163. മെക് സെവന്‍(മെക് 7) എന്ന വ്യായാമ മുറയക്കു പിന്നില്‍ ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലര്‍ ഫ്രണ്ടും. മതരാഷ്ട്ര വാദം ഒളിച്ചു കടത്താനുള്ള ശ്രമമാണ് നടക്കുന്നത് :
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.
(07 നവംബര്‍ 2024, കേരള ഓണ്‍ലൈന്‍ ന്യൂസ്)
164. ബി.ജെ.പിയെ നേരിടാന്‍ എസ്ഡിപിഐയെ കൂടെക്കൂട്ടിയാണോ പോകേണ്ടത്? ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐയെ കൂടെ കൂട്ടുന്നത് എന്ത് ലോജിക്കാണ്? :
സിപിഎം നേതാവ് എ എ റഹിം എംപി.
(15 നവംബര്‍ 2024, മീഡിയാവണ്‍).
165. ഇന്ത്യയിലെ മുസ് ലിംകള്‍ക്ക് സമാധാനമായി കഴിയാന്‍ പറ്റിയ സ്ഥലം കേരളമാണെന്ന് സാക്കിർ നായിക്ക് പറയുന്നുണ്ട്. മറ്റിടങ്ങളില്‍ പ്രശ്‌നങ്ങളുള്ളവരോട് കേരളത്തിലേക്ക് വരാന്‍ ഇദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തെ അല്‍- ഖേരളമാക്കി മാറ്റാനാണ് ശ്രമം :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാവുമല്‍.
(15 നവംബര്‍ 2024, മാത്യൂ സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ)
166. കോണ്‍ഗ്രസ്സിന്റെ കൊടിക്കൊപ്പം എസ്ഡിപിഐക്കാരുടെ പതാക ഉയര്‍ത്തിപ്പിടിച്ച് എസ്ഡിപിഐക്കാരുടെ താളമല്ലേ കാണേണ്ടിവരിക? പാലക്കാട് പോലെയൊരു നഗരത്തില്‍ അതുണ്ടാക്കിയേക്കാവുന്ന സാമൂഹ്യപ്രത്യാഘാതം എന്താണ്? തീവ്രവാദ സ്വഭാവമുള്ള സംഘടനയെ ഇങ്ങനെ എന്റര്‍ടെയ്ന്‍ ചെയ്യേണ്ട കാര്യമുണ്ടോ :
സിപിഎം നേതാവ് എ എ റഹിം എംപി.
(15 നവംബര്‍ 2024, മീഡിയാവണ്‍)
167. ഈ വഖ് ഫ് നിയമങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ രാജ്യത്തെ ഏതു പൗരന്റെ വസ്തുവും എപ്പോള്‍ വേണമെങ്കിലും വഖ് ഫ് ബോര്‍ഡിന്റെ പിടിയില്‍ അമരാം. വഖ് ഫ് ബോര്‍ഡിന്റെ വസ്തുക്കളില്‍ പകുതിയും എങ്ങനെ അവരില്‍ വന്നെത്തിയെന്നത് അജ്ഞാതമെന്നാണ് പി.ആര്‍.എസ് ലജിസ്ലേറ്റീവ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഇരുപത് ശതമാനത്തോളം ഭൂമി നിയമത്തിന്റെ ബലത്തില്‍ പിടിച്ചെടുത്തതാണ്. എന്നാല്‍ വഖ് ഫ് ബോര്‍ഡിന്റെ കൈവശം ഉള്ള സിംഹഭാഗം ഭൂമിയും നിയമത്തിന്റെ പരിധിയില്ലാത്ത അവകാശങ്ങളുടെ മറവില്‍ പിടിച്ചെടുത്തതാണ്. 1995 ലെ ഭേദഗതിയ്ക്കു ശേഷമാണ് വഖ് ഫ് ബോര്‍ഡിനു ക്രമാതീതമായ സ്വത്തുവര്‍ധനയുണ്ടായത് :
എഴുത്തുകാരന്‍ എം ജോണ്‍സ് റോച്ച്.
(വഖ്ഫ് ഭീതി ഒഴിയണം; ഭേദഗതി വേണം, എം ജോണ്‍സ് റോച്ച്, 15 നവംബര്‍ 2024, ജന്മഭൂമി)
168. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്‍ലാമിയുടെ അനുയായിയെപ്പോലെ :
മുഖ്യമന്ത്രി പിണറായി വിജയന്‍.
(17 നവംബര്‍ 2024, മാതൃഭൂമി).
169. മുസ് ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്ഡിപിഐയുടെയും ആശയ തടങ്കലില്‍ :
സിപിഎം നേതാവ് എം.വി ഗോവിന്ദന്‍.
(18 നവംബര്‍ 2024, മീഡിയാവണ്‍).
170. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി വി ഡി സതീശനുണ്ടാക്കിയ ധാരണ പാലക്കാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും :
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.
(18 നവംബര്‍ 2024, ജന്മഭൂമി)
171. കേരളത്തില്‍ ഇസ് ലാമിക മതഭ്രാന്തന്മാര്‍ ചില കാര്യങ്ങള്‍ അണ്‍ഒഫീഷ്യലി നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് പന്നിയിറച്ചി മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ പാടില്ല എന്നത്. അവിടെ ബീഫും ആട്ടിറച്ചിയും കോഴിയിറച്ചിയും വാങ്ങാന്‍ കിട്ടും. പക്ഷേ, പന്നിയിറച്ചി കിട്ടില്ല. ആലുവയടക്കമുള്ള മാര്‍ക്കറ്റുകളില്‍ പന്നിയിറച്ചി വില്‍ക്കുന്നില്ല. കേരളത്തിലെ പല മാര്‍ക്കറ്റുകളിലും മതഭ്രാന്തന്മാര്‍ പല കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മലപ്പുറത്ത് നിലമ്പൂരൊഴിച്ച് മറ്റൊരിടത്തും പന്നിയിറച്ചി കിട്ടില്ല. കഴിക്കുന്ന ആഹാരത്തോടുപോലും പ്രശ്‌നമുണ്ടാക്കുന്നതാണ് സാംസ്‌കാരികകേരളം :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാവുമല്‍’.
(18 നവംബര്‍ 2024, മാത്യൂ സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ)
172. പാലക്കാട്ടെ കോണ്‍ഗ്രസ് ഓഫിസില്‍ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. കോണ്‍ഗ്രസ് പൂര്‍ണമായും പിഎഫ്‌ഐവല്‍ക്കരിക്കപ്പെട്ടു. വര്‍ഗീയതയുടെ കാര്യത്തില്‍ അവരോട് മല്‍സരിക്കുകയാണ് എല്‍ഡിഎഫ്. നാല് വോട്ടിനുവേണ്ടി വി ഡി സതീശന്‍ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു :
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.
(18 നവംബര്‍ 2024, ജന്മഭൂമി)
173. കോണ്‍ഗ്രസ് മുസ്‌ലിം പ്രീണന രാഷ്ട്രീയമാണ് കൊണ്ടുവരുന്നത്. ഇപ്പോഴത്തെ സാദിഖലി തങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ആളാണ്. മതേതരത്വത്തെപ്പറ്റി വിവരമില്ല :
ബി.ജെ.പി നേതാവ് പി സി ജോര്‍ജ്.
(18 നവംബര്‍ 2024, റിപോര്‍ട്ടര്‍).
174. സാദിഖലി തങ്ങളെക്കുറിച്ച് പറഞ്ഞതിനെ വിമര്‍ശിക്കുന്നവര്‍ക്ക് തീവ്രവാദികളുടെ ഭാഷ :
മുഖ്യമന്ത്രി പിണറായി വിജയന്‍.
(19 നവംബര്‍ 2024, മാധ്യമം).
175. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാന്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‍ലാമിയും വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചു :
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.
(21 നവംബര്‍ 2024, ഏഷ്യാനെറ്റ്).
176. 1921ല്‍ നടന്ന സമരം അത് കേവലമായ സാമ്രാജ്യത്വ വിരുദ്ധ സമരമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? മലബാര്‍ സമരത്തെ മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കുന്ന സ്വരാജ് ഒക്കെ ഈ ചോദ്യം നേരിടേണ്ടതാണ്. ഇടതുപക്ഷ നേതാക്കള്‍ വിചാരിക്കുന്നത് ഇതു പറയുന്നതിലൂടെ മുസ് ലിംകള്‍ക്കിടയില്‍ സ്വാധീനം ലഭിക്കുമെന്നാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ്സിന് വഴിവെട്ടുകയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‍ലാമിയെയും ഒക്കെ വളര്‍ത്തുകയും താലിബാനിസം യാഥാര്‍ത്ഥ്യമാവുകയാണ് ചെയ്യുന്നത് :
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. ജയശങ്കര്‍.
(21 നവംബര്‍ 2024, എ ബി സി മലയാളം)
177. മതരാജ്യത്തിന് വേണ്ടി ആശയവും ആയുധവുമായി കാത്തിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ക്ഷേത്രധ്വംസനത്തെ മതപരമായ പുണ്യമായി കണക്കാക്കുന്നു :
കേസരി മുഖപ്രസംഗം
(അമ്പലങ്ങളിലെ അപായമണി മുഴക്കം, മുഖപ്രസംഗം , 22 നവംബര്‍ 2024 , കേസരി)
178. വിഗ്രഹഭഞ്ജകരായ ജിഹാദികള്‍ വിവേകാനന്ദനു നേരെ തിരിയുന്നു :
സംഘപരിവാര്‍ എഴുത്തുകാരന്‍ വിപിന്‍ കുടിയേടത്ത്.
(വിഗ്രഹഭഞ്ജകരായ ജിഹാദികള്‍ വിവേകാനന്ദനുനേരെ തിരിയുമ്പോള്‍, വിപിന്‍ കുടിയേടത്ത്, 22 നവംബര്‍ 2024, കേസരി)
179. ജെ രഘു ഒരു ജിഹാദി എഴുത്തുകാരനാണ്. മാധ്യമം പോലുള്ള പത്രസ്ഥാപനങ്ങളിലൂടെ ഹിന്ദു നാമധാരികളായ ഇടത് ജിഹാദി ബുദ്ധിജീവികള്‍ തൂലിക ചലിപ്പിക്കുന്നത് ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്താനാണ്. ഇത്തരക്കാര്‍ ട്രോജന്‍ കുതിരകളാണ്. ജമാഅത്തെ ഇ്‌സലാമി പാകിസ്താനെയും ബംഗ്ലാദേശിനെയും തകര്‍ത്തപോലെ ഭാരതത്തെയും തകര്‍ക്കും :
സംഘപരിവാര്‍ എഴുത്തുകാരന്‍ വിപിന്‍ കുടിയേടത്ത്.
(വിഗ്രഹഭഞ്ജകരായ ജിഹാദികള്‍ വിവേകാനന്ദനുനേരെ തിരിയുമ്പോള്‍, വിപിന്‍ കുടിയേടത്ത്, 22 നവംബര്‍ 2024, കേസരി)
180. ഇസ് ലാമികവല്‍ക്കരണവും മുസ് ലിംപ്രീണനവും കേരളത്തില്‍ എല്‍ഡിഎഫാണെങ്കിലും യുഡിഎഫാണെങ്കിലും വലിയ തോതില്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഒരു ഭാഗത്ത് കോണ്‍ഗ്രസ് ലീഗിനെ പ്രീണിപ്പിക്കുന്നു. തീവ്രഇസ്‍ലാമിക ഭീകരന്മാരെ പിന്തുണയ്ക്കാന്‍ സിപിഎമ്മും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും പുറകില്‍ത്തന്നെയുണ്ട് :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാവുമല്‍.
(22 നവംബര്‍ 2024, മാത്യു സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ)
181. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും എല്‍.ഡി.എഫിനെതിരെ യു.ഡി.എഫിന് വേണ്ടി ഒന്നിച്ചു. രാഹുലിന്റെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും :
സിപിഎം നേതാവ് എം.വി ഗോവിന്ദന്‍.
(23 നവംബര്‍ 2024, മാധ്യമം).
182. കേരളത്തിലെ ഒരു ഭീകരസംഘടനയാണ് എസ് ഡിപിഐ. സാധാരണ തീവ്രവാദ സംഘടനയല്ല. മണിക്കൂറുകള്‍ക്കുള്ളില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ആര്‍എസ്എസ്സിനേക്കാള്‍ ശേഷിയുള്ള ഭീകര സംഘടനയാണ് അത്. അവര്‍ കോണ്‍ഗ്രസ്സിന് വലിയ പിന്തുണ നല്‍കി. അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രകടനവും നടത്തി :
മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
(23 നവംബര്‍ 2024, രിസാല അപ്‌ഡേറ്റ്)
183. വര്‍ഗീയ രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് നേടിയ വിജയമാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റേത് :
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.
( 23 നവംബര്‍ 2024, ജനം ടിവി).
184. രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി :
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്.
(23 നവംബര്‍ 23 2024, മാധ്യമം)
185. മുനമ്പത്തെ വഖ് ഫ് ഭൂമി പ്രശ്‌നത്തില്‍ കേരളത്തിലെ ഇരുമുന്നണികളും മുസ് ലിംപ്രീണനമാണ് പുറത്തെടുക്കുന്നത്, വോട്ട് ബാങ്ക് പ്രീണനമാണ് നടത്തുന്നത് :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാവുമല്‍.
(23 നവംബര്‍ 2024, മാത്യു സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ)
186. മതന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത് എസ്.ഡി.പിഐയെയാണ്. യുഡിഎഫിന്റെ ഘടകകക്ഷികളെക്കാള്‍ അക്ഷീണം പ്രവര്‍ത്തിച്ചതും അവര്‍തന്നെ. മതേതര കേരളത്തില്‍ എസ്.ഡി.പിഐയ്ക്ക് വളരാന്‍ കഴിയില്ല. വര്‍ഗീയ വിളവെടുപ്പിന് അവര്‍ക്ക് അയഞ്ഞ മണ്ണ് ആവശ്യമാണ്. എസ്.ഡി.പിഐയുടെ മതം പറഞ്ഞുണ്ടായ സ്വീകാര്യതയെ കോണ്‍ഗ്രസ് കയറൂരി വിട്ടു. വീടുകള്‍ കയറാനും പള്ളിയില്‍ കയറിനിരങ്ങാനും കോണ്‍ഗ്രസ് അവരെ അനുവദിക്കുന്നു :
പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍.
(24 നവംബര്‍ 2024, റിപോര്‍ട്ടര്‍).
187. മത-ഭീകര സംഘടനയായ എസ്.ഡി.പി.ഐയുമായി കോണ്‍ഗ്രസ് ഒളിഞ്ഞും തെളിഞ്ഞും കൊണ്ടുനടക്കുന്ന ബാന്ധവവും അതിനെപ്പറ്റി ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന മാടിക്കുത്തും തിരിഞ്ഞുകളീം കോണ്‍ഗ്രസിന്റെ ചെലവില്‍ സുഡാപ്പികള്‍ നടത്തുന്ന പപ്പിഷോയും ചോദ്യം ചെയ്യുന്നതും തുറന്നുകാണിക്കുന്നതും ഒരു കാര്യം. ഈ കളി കണ്ടു മിണ്ടാതിരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ മുസ് ലിം ലീഗിന്റെ അടിമാന്തുന്ന പരിപാടിയാണ് എന്ന് മുസ് ലിം ലീഗിനെ ഓര്‍മ്മിപ്പിക്കുന്നത് അതിന്റെ ബാക്കി കാര്യം. പക്ഷെ പാലക്കാട്ടെ കോണ്‍ഗ്രസിന്റെ/യു ഡി എഫിന്റെ ആധികാരിക ജയത്തെ മത-ഭീകരവാദികളുടെ ജയമായി വ്യാഖ്യാനിക്കുന്നതും അവരില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ല എന്ന് സിദ്ധാന്തിക്കുന്നതുമൊക്കെ തികച്ചും മറ്റൊരു കാര്യം :
മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
(25 നവംബര്‍ 2024, ഫേസ്ബുക്ക് പോസ്റ്റ്)
188. പാകിസ്താനില്‍ ഷിയാ- സുന്നി വിഭാഗങ്ങള്‍ പരസ്പരം പോരാടുന്നു. ലബനനിലും ഫസ്തീനിലും കൊല്ലപ്പെടുന്നതിന്റെ നാലിരട്ടിവരും ഇത്. ഇതിനെപ്പറ്റി കേരളത്തില്‍ ചര്‍ച്ചയില്ല. ഇവിടത്തെ വലിയ ഇസ് ലാമിക പണ്ഡിതന്മാര്‍ യുട്യൂബ് നടത്തുന്ന മരപ്പൊട്ടന്മാര്‍ അവിടെ എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന ചര്‍ച്ച നടത്തുന്നില്ല. അതാണ് ഞാന്‍ പറഞ്ഞത് ഇവന്മാര്‍ മരപ്പൊട്ടന്മാരാണ് :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍.
(26 നവംബര്‍ 2024, മാത്യു സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ)
189. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ് ലാമിയും യുഡിഎഫിന്റെ രാഷ്ട്രീയനേതൃത്വം ഏറ്റെടുത്തു എന്നു പറയാവുന്നവിധം ലീഗിന്റെ നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. ജമാഅത്തെ ഇസ് ലാമി-എസ്.ഡി.പി.ഐ നേതൃത്വത്തോട് ലീഗ് വിധേയമായി :
സിപിഎം നേതാവ് എം സ്വരാജ്.
(27 നവംബര്‍ 2024, ദി ക്യൂ)
ഡിസംബര്‍
190. സിപിഎമ്മും കോണ്‍ഗ്രസ്സും ന്യൂനപക്ഷ സംഘടനകളുമായി രഹസ്യബന്ധത്തില്‍ :
ദീപിക വാര്ത്ത .
(01 ഡിസംബര്‍ 2024, ദീപിക ദിനപത്രം).
191. ആര്‍എസ്എസും ജമാഅത്തെ ഇസ്‍ലാമിയുമാണ് മറ്റ് പാര്‍ട്ടികളിലെ നേതൃത്വത്തെ തീരുമാനിക്കുന്നത് :
മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎം നേതാവുമായ നികേഷ് കുമാര്‍.
(03 ഡിസംബര്‍ 2024, ദി ക്യൂ)
192. ഇസ്‍ലാമിക വര്‍ഗീയത തങ്ങളുടെ ചെമ്പു പുറത്താകും എന്ന സന്ദര്‍ഭത്തില്‍ എടുത്തണിയുന്ന കവചമാണ് ഇസ്ലാമോഫോബിയ :
ദേശാഭിമാനി വാരിക പത്രാധിപർ കെ പി മോഹനൻ.
(എഡിറ്റോറിയല്‍, 08 ഡിസംബര്‍ 2024, ദേശാഭിമാനി വാരിക)
193. 2010ല്‍ ജോസഫ് മാഷുടെ കൈവെട്ട് സംഭവം നടന്നു. ഇദ്ദേഹം ആക്രമിക്കപ്പെടേണ്ട ആളാണ് എന്ന നിലയിലുള്ള ആശയപ്രചരണം ഇതിന് മുന്നോടിയായി സംഘടിപ്പിച്ചതില്‍ മാധ്യമം പത്രത്തിന്റെ പങ്ക് വളരെ വലുതാണ് :
സിപിഎം നേതാവ് പി ജയരാജന്‍.
(പി ജയരാജനുമായി അഭിമുഖം, റഫീഖ് ഇബ്രാഹിം, 08 ഡിസംബര്‍ 2024, ദേശാഭിമാനി വാരിക)
194. മതേതര രാജ്യത്ത് ജീവിക്കാന്‍ മുസ്‍ലിംകള്‍ക്ക് കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ് ജമാഅത്തെ ഇസ്‍ലാമിക്കാര്‍. വിഷലിപ്തമായ ആശയങ്ങളെ എതിര്‍ക്കുമ്പോള്‍ ഇസ്ലാമോഫോബിയയുടെ കവചം സൃഷ്ടിക്കാനാണ് അവരുടെ പുറപ്പാട് :
സിപിഎം നേതാവ് പി ജയരാജന്‍.
(പി ജയരാജനുമായി അഭിമുഖം, റഫീഖ് ഇബ്രാഹിം, 08 ഡിസംബര്‍ 2024, ദേശാഭിമാനി വാരിക)
195. വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചശേഷം ജമാഅത്തിനോടുണ്ടായിരുന്ന ലീഗിന്റെ എതിര്‍പ്പ് ഇല്ലാതായി. അവര്‍ പരസ്പരം അടുത്തു. ഇതിനെ മുസ് ലിംലീഗിന്റെ ജമാഅത്ത്‌വല്‍ക്കരണം എന്നു പറയാം :
സിപിഎം നേതാവ് പി ജയരാജന്‍
(പി ജയരാജനുമായി അഭിമുഖം, റഫീഖ് ഇബ്രാഹിം, 08 ഡിസംബര്‍ 2024, ദേശാഭിമാനി വാരിക)
196. മാവോവാദികളും ഇസ്‍ലാമിസ്റ്റുകളും ആശയതലത്തിലും പ്രായോഗികമായും യോജിക്കുന്നവരാണ് :
സിപിഎം നേതാവ് പി ജയരാജന്‍
(പി ജയരാജനുമായി അഭിമുഖം, റഫീഖ് ഇബ്രാഹിം, 08 ഡിസംബര്‍ 2024, ദേശാഭിമാനി വാരിക)
197. ജമാ അത്തെ ഇസ് ലാമിഉയര്‍ത്തുന്ന മതരാഷ്ട്രവാദത്തില്‍ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്‌ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളെ ഭഗത് സിംഗിനോട് ഉപമിച്ച് രണ്ടും ഒന്നാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ്‌വേലയാണ് മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിന്റെത് :
സി ദാവൂദ് മാപ്പുപറയണമെന്നാവശ്യപ്പെട്ടുള്ള ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ.
(12 ഡിസംബര്‍ 2024, ദേശാഭിമാനി)
198. മലബാറിലെ വ്യായാമ കൂട്ടായ്മയായ മെക് 7നു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ :
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.
(12 ഡിസംബര്‍ 2024, മാതൃഭൂമി ന്യൂസ്)
199. ഹിന്ദുക്കളില്‍ സങ്കുചിത ചിന്താഗതിക്കാര്‍ ന്യൂനപക്ഷമാണെങ്കില്‍ മുസ് ലിം സമൂഹത്തില്‍ അത് ഭൂരിപക്ഷം :
എഴുത്തുകാരൻ ഹമീദ് ചേന്നമംഗലൂര്‍.
(12 ഡിസംബര്‍ 2024, ജന്മഭൂമി)
200. മെക് 7 കായിക പരിശീലനത്തിന് പിന്നില്‍ മത ഭീകര സംഘടനകള്‍. കേരളത്തിലെ സര്‍വകലാശാല ക്യാമ്പസിലടക്കം പരിശീലനം നടക്കുന്നു :
ജന്മഭൂമി വാര്ത്ത .
(13 ഡിസംബര്‍ 2024, ജന്മഭൂമി).
201. മതചിന്തകള്‍ക്ക് അതീതമായ പൊതുവേദിയിലും പൊതുയിടങ്ങളിലും ജമാഅത്തെ ഇസ്‍ലാമി, എസ്.ഡിപി.ഐ, സംഘ്പരിവാര്‍ തുടങ്ങിയ മതരാഷ്ട്രവാദികളും മതമൗലികവാദികളും നുഴഞ്ഞുകയറി അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു :
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.
(14 ഡിസംബര്‍ 2024, റിപോര്‍ട്ടര്‍ ടിവി).
202. പിഎഫ്ഐ നിരോധനത്തിനുശേഷം ‘ജിഹാദികള്‍’ പേരുമാറ്റി മെക് 7ന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നു :
ഹിന്ദു സേവ കേന്ദ്രം എക്‌സ് പോസ്റ്റ്’.
(15 ഡിസംബര്‍ 2024, ഇന്ത്യന്‍ എക്‌സ്പ്രസ്)
203. വ്യായാമത്തിന്റെ പേരില്‍ ഒത്തുകൂടി രാജ്യവിരുദ്ധ പ്രവര്‍ത്തനവും വിഘടനവാദവും. ഭാരതത്തിന്റെ ഇസ്‍ലാമികവത്കരണവും വ്യായാമ ജിഹാദ് ലക്ഷ്യമിടുന്നു. അതു ചെറുക്കണം :
സംഘപരിവാർ എഴുത്തുകാരൻ ജി കെ സുരേഷ്ബാബു.
(വ്യായാമ ജിഹാദും വഖഫും, ജി കെ സുരേഷ്ബാബു, 16 ഡിസംബര്‍ 2024, ജന്മഭൂമി).
204. വഖഫ് അധിനിവേശവും വ്യായാമ ജിഹാദും പരസ്പര ബന്ധമുള്ളതും ആസൂത്രിത ജിഹാദി ഗൂഢാലോചനയുടെ ഭാഗവുമാണ് :
സംഘപരിവാർ എഴുത്തുകാരൻ ജി കെ സുരേഷ്ബാബു.
(വ്യായാമ ജിഹാദും വഖഫും, ജി കെ സുരേഷ്ബാബു, 16 ഡിസംബര്‍ 2024, ജന്മഭൂമി).
205. മെക് 7 വിഷയത്തില്‍ സിപിഎം പുറകോട്ട് പോകാനുള്ള കാരണം ഭീകരവാദസംഘടനകളുടെ ഭീഷണിയാണ്. വോട്ട് ബാങ്ക് ഭീഷണിയാണ്. അല്ലെങ്കില്‍ മുഹമ്മദ് റിയാസിനെപ്പോലുള്ള സിപിഎമ്മിന്റെ നേതാക്കളുടെ ഭീഷണിയാണ്. മുഹമ്മദ് റിയാസ് മോഹനന്‍ മാസ്റ്ററെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം തുറന്നുപറയണം :
മറുനാടന്‍ മലയാളി വാർത്ത.
(16 ഡിസംബര്‍ 2024, മറുനാടന്‍ മലയാളി).
206. നിരോധിത മതതീവ്രവാദ സംഘടനകള്‍ പുതിയ കുപ്പായമിട്ട് വെള്ളരിപ്രാവുകളെന്ന വ്യാജേന അവതരിക്കുമ്പോള്‍ നിലപാടില്ലാത്തവരും നിസ്സഹായരുമായി സിപിഎമ്മും ഡിവൈഎഫ്ഐയും. സിപിഎം സംഘടിത മതതീവ്രവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് മെക് സെവന്‍ വിവാദത്തില്‍ കണ്ടത് :
ജന്മഭൂമി വാര്ത്ത
( 17 ഡിസംബര്‍ 2024, ജന്മഭൂമി)
207. മതരാഷ്ട്രവാദികളായ സംഘപരിവാറിനെ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് പ്രതിരോധിക്കാനാവില്ല :
സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.
(18 ഡിസംബര്‍ 2024, ഡൂള്‍ ന്യൂസ്)
208. 1980കളിലെ ശരീഅത്ത് വിവാദത്തിന് ശേഷമുണ്ടായ കേരളീയ മുസ് ലിം സാമൂഹിക പശ്ചാത്തലത്തില്‍, മറ്റ് മുസ്‌ലിം പുരോഗമന സംഘടനകളുടെ പിന്തുണയോടെ, ജമാഅത്തെ ഇസ്‌ലാമി ആരംഭിച്ച മാധ്യമം പത്രം കേരളത്തിലെ മതരാഷ്ട്ര വാദത്തിന്റെ മറ്റൊരാധ്യായം തുറക്കുകയായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെയും അതിലൂടെ കൈവന്ന സാംസ്‌കാരിക മുഖത്തിന്റെയും പിന്‍ബലത്തില്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ അതിലൂടെ ശ്രമിച്ചു :
എഴുത്തുകാരൻ എം എസ് ഷൈജു.
(ജമാഅത്തെ ഇസ് ലാമി എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു, മതേതര കേരളത്തിന് കാരണങ്ങളുണ്ട്, എം എസ് ഷൈജു, 18 ഡിസംബര്‍ 2024, ട്രൂകോപ്പി തിങ്ക്)
209. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഖത്തര്‍ വിസ നല്‍കുന്നില്ല. ഖത്തര്‍ ഇന്ത്യയില്‍ നിന്നും പണി ഇരന്നു വാങ്ങും :
മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍
(19 ഡിസംബര്‍ 2024, മാത്യു സാമുവല്‍ ഒഫീഷ്യല്‍ യൂറ്റുബ് ചാനൽ)
210. ഹിന്ദുത്വ കാഴ്ചപ്പാടുള്ള സംഘടനകളുടെ നാലയലത്തു പോലും പോകാതെ മാറിപ്പോ എന്ന് ഭ്രഷ്ട് കല്പിക്കുന്ന ആഢ്യന്‍ മതേതര എമ്പ്രാന്മാര്‍ക്ക് തങ്ങളുടെ തോളിലിരുന്ന് ഇസ് ലാമിസ്റ്റുകള്‍ വിസര്‍ജിക്കുന്ന മതഭ്രാന്തിന് അറേബ്യന്‍ അത്തറിന്റെ പരിമളമാണ് :
കേസരി വാരിക.
(ഇസ് ലാമിസ്റ്റ് കടല്‍ക്കിഴവന്മാരെ തോളിലേറ്റി രണ്ടു വമ്പന്മാര്‍ !, ശാകല്യന്‍, 20 ഡിസംബര്‍ 2024, കേസരി വാരിക)
211. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ജയിച്ചത് മുസ് ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെ :
സിപിഎം നേതാവ് എ.വിജയരാഘവന്‍.
(21 ഡിസംബര്‍ 2024, ന്യൂസ് 18)
212. പ്രിയങ്കയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങള്‍ :
സിപിഎം നേതാവ് എ വിജയരാഘവന്‍.
(21 ഡിസംബര്‍ 2024, ന്യൂസ് 18)
213. മുസ് ലിം വര്‍ഗീയവാദത്തിന്റെ പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‌ലാമിയും ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായി എസ്. ഡി.പി.ഐയും നില്‍ക്കുന്നു. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്. ഡി.പി.ഐയുടെയും സഖ്യകക്ഷി :
സിപിഎം നേതാവ് എം വി ഗോവിന്ദന്‍.
(23 ഡിസംബര്‍ 2024, മാധ്യമം)
214. ഇസ്‍ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ് ലാമി യുഡിഎഫിന്റെ [സഖ്യ]കക്ഷിയായി നില്‍ക്കുന്നത് ലീഗിന് ശക്തമായ പ്രത്യാഘാതം ഉണ്ടാക്കും :
മറുനാടന്‍ മലയാളി വാർത്ത.
(23 ഡിസംബര്‍ 2024, മറുനാടന്‍ മലയാളി)
215. ന്യൂനപക്ഷവര്‍ഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ച് കേരളത്തിന്റെ പുരോഗമന അടിത്തറ തകര്‍ക്കുകയെന്ന പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന് [കോണ്‍ഗ്രസ്]നേതൃത്വം നല്‍കി. അധികാരം കിട്ടാന്‍ ഏത് വര്‍ഗീയതയുമായും സന്ധിചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തെളിയിക്കുന്നത്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയാഘോഷം തുടങ്ങിയത് എസ്ഡി.പിഐ പ്രകടനത്തോടെയാണ്. ഈയിടെ മഹാത്മാഗാന്ധിയെയും ഭഗത് സിങിനെയും ജമാഅത്തെ ഇസ് ലാമി ആക്ഷേപിച്ചിട്ടും കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയിട്ടില്ല. എത്ര ആക്ഷേപിച്ചാലും കോണ്‍ഗ്രസ് നടത്തുന്ന വര്‍ഗീയ പ്രീണനനയങ്ങളെ തുറന്നുകാണിക്കുക തന്നെ ചെയ്യും :
സിപിഎം നേതാവ് എ വിജയരാഘവന്‍
(23 ഡിസംബര്‍ 2024 മാധ്യമം)
216. വര്‍ഗീയതയെ വളര്‍ത്താന്‍ നാട്ടില്‍ ആളുണ്ട് എന്നതില്‍ ആശങ്കപ്പെടുന്ന എം ടിയ്‌ക്കെതിരെ, എല്ലാ വകഭേദങ്ങളിലുംപ്പെട്ട മതവാദികള്‍ ഉറഞ്ഞുതുള്ളുന്നതു കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് അദ്ദേഹത്തോടുള്ള ആദരവ് കൂടും :
മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
(27 ഡിസംബര്‍ 2024, ഫേസ്ബുക്ക് പോസ്റ്റ്)
217. കഥാവശേഷനായ ശേഷവും എം ടി വാസുദേവന്‍ നായരെ വിമര്‍ശിച്ചും വിഷം തുപ്പിയും സംഘപരിവാരവും ജമാഅത്തെ ഇസ്‍ലാമിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഹൈന്ദവ വര്‍ഗീയ വാദികളുടെയും മതരാഷ്ട്രീവാദികളുടെയും അധിക്ഷേപം. ഹൈന്ദവ സമൂഹത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വക്രീകരിച്ചയാളെന്നാണ് സംഘപരിവാര്‍ സൈബറിടങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. സവര്‍ണതയുടെ കഥാകാരനെന്ന ജാത്യാധിക്ഷേപം ജമാഅത്തെ ഇസ്‍ലാമിയുടെ സൈബര്‍ പടയാളികളും നിരത്തുന്നു. ജീവിതത്തിലും എഴുത്തിലും ഉറച്ച മതനിരപേക്ഷ മാനവിക നിലപാട് സ്വീകരിച്ചിരുന്ന എം ടിയെ ഇവര്‍ വിവിധ ഘട്ടങ്ങളില്‍ എതിര്‍ത്തിരുന്നു. മരണശേഷവും അതുതന്നെ തുടരുന്നു :
ദേശാഭിമാനി വാര്‍ത്ത.
(28 ഡിസംബര്‍ 2024, ദേശാഭിമാനി)
218. ഭാരത സൈന്യവും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് വഖഫ് ബോര്‍ഡിനാണെന്ന് പറയപ്പെടുന്നു. കേരളത്തില്‍പോലും തലശ്ശേരി ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ക്കു മേല്‍ മതപരമായ ഈ കരിനിഴല്‍ വീണിരിക്കുന്നു. ഭാരത പാര്‍ലമെന്റ് നില്‍ക്കുന്നതുള്‍പ്പെടെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോലും വഖഫ് ബോര്‍ഡിന്റെ പേരില്‍ തര്‍ക്ക പ്രദേശമാക്കി മാറ്റുകയാണ്. പ്രാചീന ക്ഷേത്രങ്ങള്‍ക്കുമേല്‍ പോലും അവകാശവാദമുന്നയിക്കുകയാണ്. ഈ പ്രശ്‌നങ്ങളോടൊന്നും പ്രതികരിക്കാതെയും നിലപാടു വ്യക്തമാക്കാതെയും തന്ത്രപരമായ മൗനം അവലംബിക്കുകയാണ് മുസ്‍ലിംലീഗ്. ലീഗ് ഇപ്പോഴും വഖഫ് ഭീകരതയ്ക്കൊപ്പമാണെന്ന് ഇത് തെളിയിക്കുന്നു :
സംഘപരിവാര്‍പക്ഷ എഴുത്തുകാരന്‍ മുരളി പാറപ്പുറം.
(വഖഫ് ഭീകരതയില്‍ ലീഗിന്റെ സമവായമോ?, മുരളി പാറപ്പുറം, 28 നവംബര്‍ 2024, ജന്‍മഭൂമി)
219. എനിക്കെതിരേ വ്യാജവാര്‍ത്ത നല്‍കിയതിനു പിന്നില്‍ മതപരമായ ചില ചിന്തകള്‍ മീഡിയാവണിലെ റിപോര്‍ട്ടറുടെ ഭാഗത്തുനിന്നുണ്ടാവാം :
കായംകുളം എംഎല്‍എ യു പ്രതിഭ.
(29 ഡിസംബര്‍ 2024, മീഡിയാവണ്‍)
220. കേരളം ‘മിനി പാകിസ്താന്‍’; രാഹുലും പ്രിയങ്കയും വിജയിക്കുന്നത് തീവ്രവാദികളുടെ വോട്ട് കൊണ്ട് :
ബി.ജെ.പി നേതാവും മഹാരാഷ്ട്ര തുറമുഖ, ഫിഷറീസ് മന്ത്രിയുമായ നിതേഷ് റാണെ.(30 ഡിസംബര്‍ 2024, മാധ്യമം)