Month: March 2025

Kerala Islamophobia

ഇസ് ലാമോഫോബിയയെ ഇനി എന്നാണ് തിരിച്ചറിയുക ?

മുസ്‌ലിം എന്നു സ്വയം കരുതുന്നവരോ അല്ലെങ്കിൽ മറ്റുള്ളവരാൽ അങ്ങനെ കരുതപ്പെടുന്നവരോ ആയ സാമൂഹിക വിഭാഗത്തിനെതിരെ നടക്കുന്ന വംശീയവത്കരണ പ്രക്രിയയിലൂടെ നിർമിക്കപ്പെടുന്നതാണ് ഇസ്‌ലാമോഫോബിയ. സന്ദർഭവും സാഹചര്യവും അനുസരിച്ച് മുസ്‌ലിംവിരുദ്ധ വംശീയത എന്ന നിലയിൽ ഇസ്‌ലാമോഫോബിയക്ക് അർഥമാറ്റവും സംഭവിക്കാറുണ്ട്. മുസ്‌ലിംകൾ സ്വയം എന്തു ചെയ്യുന്നു / ചെയ്യുന്നില്ല എന്നതല്ല, മറിച്ച്, മുസ്‌ലിംകളുടെ മേലെ നടക്കുന്ന പ്രായോഗിക – ആശയ പദ്ധതിയാണ് ഇസ്‌ലാമോഫോബിയ. അപരർ/ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ മുസ്‌ലിംകളുടെ മേലെ പ്രയോഗിക്കുന്ന അധികാരമാണത്; വംശീയതയിൽ കെട്ടിപ്പടുത്ത മുസ്‌ലിം അപരവത്കരണം. അപരവത്കരണം എന്ന […]

Read more »

Hindutva Indian Islamophobia

ഇസ് ലാമോഫോബിയയുടെ ലോകം

2025 മാര്‍ച്ച് 15ന് ഒരു ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനംകൂടി കടന്നുപോകുമ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നതിനേക്കാള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് അതിനോടുള്ള ലോകജനതയുടെ ജാഗ്രതയും പ്രതിരോധവും വര്‍ധിച്ചുവരുന്നുണ്ട് എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരേയുള്ള പ്രതിരോധനങ്ങളിലൊന്ന് വൈയക്തികവും സ്വകാര്യവുമായ അനുഭവങ്ങളെ സാമൂഹികമായ അറിവാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണ്. ഇസ്‌ലാമോഫോബിക് അനുഭവങ്ങളുടെ കണക്കെടുപ്പുകള്‍ ഈ പ്രക്രിയയില്‍ പ്രധാന പങ്കുവഹിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ടുകളും അവയുടെ താരതമ്യവും ഇതിന്റെ ഭാഗമാണ്. 2024ല്‍ പല ലോകരാജ്യങ്ങളിലും അത്തരം കണക്കെടുപ്പുകള്‍ നടന്നു.  പല രാജ്യങ്ങളിലും സര്‍ക്കാർ പിന്തുണയുള്ള ഏജൻസികൾ  തന്നെ നേരിട്ട് […]

Read more »

Data Brief Global Islamophobia Indian Islamophobia Kerala Islamophobia

മുസ്‌ലിം തടവനുഭവങ്ങളും ദണ്ഡനീതി വ്യവസ്ഥയും

ഇന്ത്യന്‍ ജയിലുകളിലുള്ള അഞ്ചരലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് കോടതി ശിക്ഷവിധിച്ച് തടവനുഭവിക്കുന്നത്. ബാക്കിയുള്ള 4.3 ലക്ഷം പേര്‍ അനിശ്ചിതമായ വിചാരണ കാത്ത് തടവില്‍ കഴിയുന്നു (അവലംബം: 2022ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ബെര്‍ബക് (ലണ്ടന്‍) പുറത്തു വിട്ട വേള്‍ഡ് പ്രിസണ്‍ ബ്രീഫ് രേഖ). നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 2020ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തടവുപുള്ളികളില്‍ 59 ശതമാനം പേരും വിചാരണത്തടവുകാരാണെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ജനാധിപത്യക്രമത്തിലെ തടവുവ്യവസ്ഥയുടെ ന്യൂനപക്ഷ സ്വഭാവം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. […]

Read more »