2023 ൽ കേരളത്തിലെ കാമ്പസുകളിൽ മുസ്ലിം വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ചില പ്രധാന സംഭവങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള ഒരു ഇസ്‌ലാമോഫോബിയ റിപ്പോർട്ടാണിത്. ഇവ്വിഷയകമായുള്ള ആദ്യത്തെ സംരംഭമാണ് ഈ പുസ്തകം . ആറ് സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പഠനം കേരളത്തിലെ കാമ്പസ് ഇസ്ലാമോഫോബിയയെ വിശകലന വിധേയമാക്കുന്നത്. തീർച്ചയായും ഇതിലേറെ വിപുലമാണ് കേരളത്തിലെ കാമ്പസുകളിലെ ഇസ്‌ലാമോഫോബിയ.
നിരക്ഷരനായ മാപ്പിളയെക്കുറിച്ചുള്ള വാർപ്പ് മാതൃക അക്ഷരസമ്പന്നനായ മുസ്ലിമിനെക്കുറിച്ചുള്ള മറ്റൊരു വാർപ്പ് മാതൃകയായി മാറിയ 'കൗതുകം' കാമ്പസ് ഇസ്‌ലാമോഫോബിയ അനുഭവങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. പൊതു ഇസ്‌ലാമോഫോബിയയിൽ നിന്ന് ഭിന്നമല്ലെങ്കിലും കാമ്പസ് ഇസ്‌ലാമോഫോബിയക്ക് അതിന്റേതായ പ്രവർത്തന രീതികളും സ്വഭാവങ്ങളുമുണ്ടെന്നും കാണാം. അത്തരം അന്വേഷണങ്ങളെയാണ് ഈ പുസ്തകം പങ്കുവെക്കുന്നത്.