ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

ബാബുരാജ് ഭഗവതി: സ്വതന്ത്ര മാധ്യമ പ്രവർത്തകൻ, ഗവേഷകൻ. കെ. അഷ്റഫ്: ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഓഫ് വാർവിക്കിൽ അധ്യാപകൻ.

Writings on Islamophobia Watch

സുഡാപ്പി ഫ്രം ഇന്ത്യ, പിന്നാക്ക മുസ്‌ലിം, ബിരിയാണി: 2024 മെയ് മാസം സംഭവിച്ചത്

ആരുടെയും ഇസ്‌ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്‌ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള പ്രതികരണങ്ങളിലും ഈ സങ്കീര്‍ണതയുണ്ട്. ഒരാള്‍ മുസ്‌ലിമായതുകൊണ്ടുമാത്രം ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍നിന്ന് മുക്തനാവണമെന്നില്ല. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 04)

Read article »

പ്രേംനസീറിന്റെ ആനക്കുട്ടിയും മമ്മൂട്ടിയുടെ പുഴുവും (1974-2024)

ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്‌ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ ഇസ്‌ലാമിസ്റ്റാക്കുന്നതുമൊക്കെ അങ്ങനെയാണ്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 03)

Read article »

മതവാദവും സല്‍മാന്‍ റുഷ്ദിയും ആവിഷ്‌കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം സംഭവിച്ചത്

ഒരു മുസ്‌ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയും. മുസ്‌ലിം ഉള്ളടക്കമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് അഭിപ്രായ/ആവിഷ്‌കാര സ്വാതന്ത്യം എന്ന അവകാശത്തിന്റെ പരിധിയില്‍ വരില്ലേ? (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 02)

Read article »

മാറാട്, തീവ്രവാദം, ഭീകരാക്രമണം, എകണോമിക് ജിഹാദ് (2002- 2024 )

മാറാട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഇരുപത്തൊന്ന് വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍, ഈ വിഷയകമായി നടന്ന മാധ്യമ ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്നു. ( 2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 01)

Read article »

കേരളത്തിലെ പൊലീസ് വെടിവയ്പ്പുകള്‍: ബീമാപള്ളി, ആലപ്പുഴ

പതിനഞ്ചു വര്‍ഷം മുൻപ് 2009 മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയില്‍ ബീമാപള്ളിയിലെ മുസ് ലിം മത്സ്യത്തൊഴിലാളികള്‍ക്കെതിരേ പൊലിസ് വെടിവയ്പ്പ് നടന്നു. എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്കു പരുക്കു പറ്റി. ഉറൂസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അടിയന്തര സാഹചര്യം. നാല്‍പത്തിരണ്ടു കൊല്ലം മുമ്പു ആലപ്പുഴയില്‍ 1982 ഡിസംബറര്‍ 28 ചൊവ്വാഴ്ച രാവിലെ നബിദിനത്തില്‍ മറ്റൊരു പൊലിസ് വെടിവയ്പ്പു നടന്നിരുന്നു. പുതുപറമ്പില്‍ കബീര്‍ എന്നയാള്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായിരുന്നു. മൂന്നു […]

Read article »

സ്‌ഫോടനത്തിന്റെ ഭാഷ, ഗുഹയുടെ ഇസ്‌ലാം വായനകള്‍ : 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത്

ചില സംഭവങ്ങളെയും സമൂഹങ്ങളെയും നിസ്സാരമാക്കി മാറ്റാനും മറ്റു ചിലതിനെ ഗുരുതരമായ കുറ്റകൃത്യമാക്കി മാറ്റാനും തരം തിരിവുള്ള വംശീയമായ ആഖ്യാന അധികാരത്തിന് കഴിയുന്നു. ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന പ്രഭവകേന്ദ്രവും ഭാഷാ അവതരണങ്ങളാണ്. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 03)

Read article »

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: 2024 ഏപ്രില്‍ മാസത്തില്‍ സംഭവിച്ചത്

‘സഹിഷ്ണുതയില്ലാത്ത മുസ്‌ലിംക’ളും ‘മതന്യൂനപക്ഷപ്രീണന’വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍ – മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില ഘട്ടങ്ങളില്‍ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നു. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 01)

Read article »

കേന്ദ്രസര്‍ക്കാരിന്റെ ഇസ്‌ലാമോഫോബിയ

2024 -ലെ  ഇസ്‌ലാമോഫോബിയാ ദിനത്തില്‍  ഇസ് ലാബോഫോബിയ തടയാന്‍ പ്രത്യേക ദൂതനെ നിയമിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘ഇസ് ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികള്‍’ എന്ന പ്രമേയം യു.എന്‍ പൊതുസഭ അംഗീകരിച്ച സാഹചര്യത്തിലായിരുന്നു രുചിരയുടെ പ്രതികരണം. മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ടെന്നും ഗുരുദ്വാരകളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുന്നുണ്ടെന്നും  അവകാശപ്പെട്ട അവര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ നടപടികളെ കണക്കിലെടുത്തതേയില്ല. ആഗോള ഇസ് ലാമോഫോബിയയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഒട്ടും ചെറുതല്ലെന്ന് അന്താരാഷ്ട്ര […]

Read article »