ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

ബാബുരാജ് ഭഗവതി: സ്വതന്ത്ര മാധ്യമ പ്രവർത്തകൻ, ഗവേഷകൻ. കെ. അഷ്റഫ്: ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഓഫ് വാർവിക്കിൽ അധ്യാപകൻ.

Writings on Islamophobia Watch

സത്യഭാമ വിവാദത്തിലും ഇസ്‌ലാമോഫോബിയക്ക് ഒരിടമുണ്ട്: 2024 മാര്ച്ച് മാസം സംഭവിച്ചത്

അധികാരം കയ്യാളുന്ന വിഭാഗങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവരെ ആരോപണങ്ങളില്‍ നിന്ന് വിമുക്തരാക്കാന്‍ മുസ്‌ലിംവിരുദ്ധ വംശീയ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തിവരുന്നുണ്ട്. ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ മാത്രമല്ല മറ്റിതര വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ഇതര സാമൂഹിക വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കലാമണ്ഡലം സത്യഭാമ – ആര്‍.എല്‍.വി രാമകൃഷ്ണന്‍ വിവാദത്തില്‍ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പരിശോധിക്കുന്നു.

Read article »

അഭിമന്യു വധം, മലപ്പുറം’നെന്മ’: 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത്

വിദ്വേഷ പ്രസ്താവനകള്‍ ദോഷഹേതുവും വംശീയ സ്വഭാവമുള്ളവയുമാണ്. ദോഷകരമായ പ്രവര്‍ത്തിക്കും കാരണമാവും. അങ്ങനെ നോക്കുമ്പോള്‍ വിദ്വേഷമെന്ന വംശീയ പ്രയോഗത്തിന്റെ സാന്നിധ്യമാണ് ഒരു പ്രസ്താവനയെ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. ദോഷകരമായ പ്രവര്‍ത്തിക്ക് ഹേതുവാകുന്ന സംസാരത്തെ നിയന്ത്രിക്കാമെന്നാണ് ഈ വിഷയത്തിലുണ്ടാവേണ്ട സമീപനം. കേരളത്തില്‍ 2024 മാര്‍ച്ച് മാസത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – (ഭാഗം: 02)

Read article »

പൂഞ്ഞാര്‍, തൊപ്പി, സിദ്ധാര്‍ഥ്: 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത്

ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഇസ്ലാമോഫോബിയ നിറഞ്ഞ പ്രസ്താവനകളും സംഭവങ്ങളും ഇരട്ടിയാണ്. ഇരുപത്താറോളം പ്രസ്താവനകളും സംഭവങ്ങളും ശ്രദ്ധയില്‍ പെട്ടു. ഇത്രയും പ്രസ്താവനകളും സംഭവങ്ങളും വിശദീകരിക്കുമ്പോള്‍ മിണ്ടിയാല്‍ ഇസ്‌ലാമോഫോബിയ ആരോപിക്കുന്നുവെന്ന വിമര്‍ശനമുണ്ട്. കേരളത്തില്‍ 2024 മാര്‍ച്ച്‌ മാസത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – (2024 മാര്‍ച്ച്, ഭാഗം: 01)

Read article »

പാശ്ചാത്യ-ഇന്ത്യന്‍ ഇസ്‌ലാമോഫോബിയകളും വർഗീയതയും

2022ല്‍ അന്താരാഷ്ട്ര ഇസ് ലാമോഫോബിയയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇസ് ലാമോഫോബിയ എന്ന പ്രശ്നം തന്നെയില്ലെന്നായിരുന്നു കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വാദം. എങ്കിലും ഇന്ത്യയടക്കമുള്ള ചില രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന്  ഐക്യരാഷ്ട്രസഭ 2022 മാര്‍ച്ച് 15ന് ഒന്നാം ആഗോള ഇസ് ലാമോഫോബിയവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 15 മൂന്നാം ആഗോള ഇസ് ലാമോഫോബിയ വിരുദ്ധദിനമാണ്. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, ഗാര്‍ഡിയന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയിലെ ഇസ് […]

Read article »

ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് ഈരാറ്റുപേട്ട ഇന്ധനമാക്കുന്ന വിധം

മുഖ്യമന്ത്രി പിണറായി വിജയന്റെതടക്കം ഇരാറ്റുപേട്ട സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍നിന്നും ഉണ്ടായ പരാമര്‍ശങ്ങളെയും റിപ്പോര്‍ട്ടുകളെയും സംബന്ധിച്ചുള്ള വിശകലനം.

Read article »

ഫാറൂഖ് കോളജ്, ബദല്‍ ചികിത്സ, ഫാറൂഖ് കോളജ്: 2024 ഫെബ്രുവരിയില്‍ സംഭവിച്ചത്

കേരളത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രത്യേകം പഠിക്കുമ്പോള്‍ ശരാശരി രണ്ടു ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന രീതിയില്‍ മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടക്കുന്നു. ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ പ്രചാരണമല്ല കേരളത്തിലുള്ളത്. കേരളത്തില്‍ 2024 ഫെബ്രുവരി മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍.

Read article »

കാമ്പസ് ഇസ്‌ലാമോഫോബിയ

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുസ്‌ലിംകള്‍ക്ക് വിദ്യഭ്യാസപരമായി വലിയ മുന്നേറ്റങ്ങള്‍ സാധിച്ച ഒരു സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെതെന്നു പറയാവുന്ന Report of the Commission for the Reservation of Seats in Educational Institutions (1965) പ്രകാരം ജനസംഖ്യാനുപാതികമായി പോലും വിദ്യാഭ്യാസ പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗമായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍, പ്രത്യേകിച്ച് മലബാര്‍ മുസ്‌ലിംകള്‍. 2000ത്തിനു ശേഷം മലപ്പുറത്ത് വിജയഭേരി പോലുള്ള പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയിലുണ്ടായ മുന്നേറ്റങ്ങളും കേരളത്തിലെ പ്രൊഫഷനല്‍, ആര്‍ട്സ് കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ വിശിഷ്യ […]

Read article »

ഹിന്ദുധര്‍മപരിഷത്തിലെ വിദ്വേഷപ്രസംഗം, രചന നാരായണന്‍കുട്ടി, ടി.എന്‍ പ്രതാപന്റെ മുസ്‌ലിം സഹായി: 2024 ജനുവരിയില്‍ സംഭവിച്ചത്

2024 ജനുവരി 01 മുതല്‍ 31 വരെ ഒരു മാസം കേരളത്തില്‍ നടന്ന പതിനൊന്ന് ഇസ്‌ലാമോഫോബിക് ആയ പ്രധാന പൊതുപ്രസ്താവനകളെയും പ്രധാനപ്പെട്ട സംഭവങ്ങളെയും വിശകലനം ചെയ്യുന്നു.

Read article »

പൊതുജനാരോഗ്യരംഗത്തെ ഇസ്‌ലാമോഫോബിയ

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയുടെ മൂന്ന് രൂപങ്ങളാണ് ലൗ ജിഹാദ്, കൊറോണ ജിഹാദ്, പോപുലേഷന്‍ ജിഹാദ്. ഇതില്‍ ഏറ്റവും പഴക്കമുള്ളത് മുസ് ലിം ജനസംഖ്യാ ഭീതിതന്നെ. പ്രസവത്തിലൂടെ മുസ് ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യം പിടിച്ചടക്കുമെന്ന പ്രചാരണത്തിന് തുടക്കമിട്ടത് എ ഡയിങ് റേസ്(1907) എന്ന കൃതിയിലൂടെ ബംഗാളി ഡോക്ടറായ ഉപേന്ദ്രോ നാഥ് മുഖര്‍ജിയാണ്. (ലൗ ജിഹാദ് ആന്റ് അദര്‍ ഫിക്ഷന്‍സ്: സിംപിള്‍ ഫാക്റ്റ്‌സ് റ്റു കൗണ്ടര്‍ വൈറല്‍ ഫാള്‍സ് ഹൂഡ്സ് (2024), ശ്രീനിവാസ ജയിന്‍, മറിയം അലവി, സുപ്രിയ ശര്‍മ). […]

Read article »

കേരള ഇസ്‌ലാമോഫോബിയ റിപ്പോര്ട്ട് 2023

2023 ലെ കേരളീയ ഇസ്ലാമോഫോബിയ: ഒരു വിശകലനം  ഭക്ഷണം, വസ്ത്രം, തൊഴില്‍,അന്താരാഷ്ട്ര പ്രശ്നം, മാധ്യമം,  വിദ്യാഭ്യാസം,  പ്രദേശം,രാഷ്ട്രീയ പ്രവര്ത്തനം, സാമുദായിക ചിഹ്നങ്ങള്‍,ലിംഗ രാഷ്ട്രീയം,  സാമൂഹ്യ മനോഭാവം തുടങ്ങിയ നിരവധി  വ്യവഹാരങ്ങളുടെ സന്ദർഭത്തില് മുസ്‌ലിംകകളെ  പ്രത്യേകം അടയാളപ്പെടുത്തുക. തുടർന്ന്  മറ്റു സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി നിർവചിക്കുകയും  വിവേചനവും ബഹിഷ്കരണവും  ഉച്ചനീചത്വവും കല്‍പിക്കുകയും ചെയ്യുന്ന വംശീയതയാണ്  ഇസ്ലാമോഫോബിയ. ഒരു ജനവിഭാഗം എന്ന നിലയിൽ  മുസ്‌ലിംകള്  ‘വ്യത്യസ്തരാണ്’ എന്ന സ്വയം നിർണയനം ഒരു രാഷ്ട്രീയ അവകാശമാണ്. സ്വയം നിരണയവകാശത്തിന്റെ നിഷേധത്തിലൂടെ  […]

Read article »