ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

ബാബുരാജ് ഭഗവതി: സ്വതന്ത്ര മാധ്യമ പ്രവർത്തകൻ, ഗവേഷകൻ. കെ. അഷ്റഫ്: ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഓഫ് വാർവിക്കിൽ അധ്യാപകൻ.

Writings on Islamophobia Watch

ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം

വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്‌ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ പ്രശ്‌നത്തെ നേരിടാന്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കേണ്ടതില്ല. ചേകന്നൂര്‍ തിരോധാനവുമായി ബന്ധപ്പെട്ട മാധ്യമ-സാംസ്‌കാരിക പൊതു വ്യവഹാരങ്ങളിലെ ഇസ്‌ലാമോഫോബിയ പരിശോധിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 06)

Read article »

ഹാദി റുഷ്ദ, അസ്മിയ, സ്ത്രീ വിദ്യാഭ്യാസം, മതം, മതേതരത്വം: 2024 ജൂണ്‍ മാസം സംഭവിച്ചത്

ഹാദി റുഷ്ദയുടെയും അസ്മിയയുടെയും ആത്മഹത്യാ വാര്‍ത്തകളോടുള്ള പൊതു-മാധ്യമ പ്രതികരണങ്ങളിലെ വൈരുധ്യങ്ങളെ വിശകലനം ചെയ്യുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 05)

Read article »

ഉവൈസി, ബി.ജെ.പിയുടെ ബി ടീം, ചാരന്‍, ജയ് ഫലസ്തീന്‍: 2024 ജൂണ്‍ മാസം സംഭവിച്ചത്

മുസ്‌ലിംകളെയും കീഴാളരെയും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രാതിനിധ്യ അവകാശമുള്ള ജനവിഭാഗമായല്ല, കേവലം വോട്ട് ബാങ്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. പാര്‍ശ്വവല്‍കൃത സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വനിരാസവും പ്രാതിനിധ്യ നിഷേധവുമാണ് ഈ ആരോപണങ്ങളുടെ കാതല്‍. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 04)

Read article »

സംഘ്പരിവാർ ഇസ് ലാമോഫോബിയ

സംഘ്പരിവാർ ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരിൽ തന്നെ ഇസ് ലാമോഫോബിയയെക്കുറിച്ചു വിവിധ സമീപനങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും സംഘ്പരിവാർ വക്താക്കൾ ഇസ്‌ലാമോഫോബിയയെക്കുറിച്ചു സംസാരിക്കുന്നതിന്റെ വ്യത്യാസം ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. ഇസ് ലാമോഫോബിയയെക്കുറിച്ചു ഹിന്ദുത്വ ആഖ്യാന മാതൃകകൾ ലഘുവായി പരിചയപ്പെടാം. ഇസ് ലാമോഫോബിയ നിഷേധം  സംഘ്പരിവാറിലെ ഒരുവിഭാഗം ഇസ് ലാമോഫോബിയ തന്നെ ഇല്ലെന്ന പക്ഷക്കാരാണ്. മതസഹിഷ്ണുതയെ തള്ളിക്കളയുന്ന പദമാണ് ഇസ് ലാമോഫോബിയയെന്ന് അവർ കരുതുന്നു. 2022ൽ യു.എൻ പൊതുസഭയിൽ മാർച്ച് 15 ഇസ് ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കണമെന്ന പ്രമേയം വന്നപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാർ ഉന്നയിച്ചത് ഇസ് ലാമോഫോബിയ എന്ന പദമല്ല […]

Read article »

മുസ്‌ലിം പ്രീണനം, ന്യൂനപക്ഷ പ്രീണനം: 2024 ജൂണ്‍ മാസം സംഭവിച്ചത്

ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവെക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ ഒരുപോലെയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതങ്ങനെയല്ല. ന്യൂനപക്ഷപ്രീണനമെന്ന ആശയത്തെ അംഗീകരിക്കുന്നവര്‍ മുഴുവന്‍ പേരും സംഘ്പരിവാര്‍ സംഘത്തില്‍പ്പെട്ടവരല്ല. | 2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ | ഭാഗം: 03

Read article »

മുസ്‌ലിം, വോട്ടുകള്‍, വോട്ട് ബാങ്ക്: 2024 ജൂണ്‍ മാസം സംഭവിച്ചത്

മതപരമായ സൂചനകളോടെ മുസ്‌ലിംകളെ വോട്ട് ബാങ്കായി വിശേഷിപ്പിക്കുന്നതിലൂടെ മതത്തെ ഇസ്‌ലാമോഫോബിക്കായ ആരോപണസ്ഥലമാക്കാനാവുമെന്ന മെച്ചം അധികാരത്തിന് ലഭിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 02)

Read article »

ലീഗിന്റെ വികൃത മുഖം, ജമാഅത്ത് മൂശ, എസ്.ഡി.പി.ഐയുടെ റാഞ്ചല്‍: 2024 ജൂണ്‍ മാസം സംഭവിച്ചത്

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് മുസ്‌ലിംകളുടെ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് ആശങ്കയായിരുന്നു സംഘ്പരിവാര്‍ ശക്തികളും മുഖ്യധാരാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടിയത്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 01)

Read article »

സർക്കാർ ജീവനക്കാരുടെ സമുദായ പ്രാതിനിധ്യം: ഫാക്റ്റ്ഷീറ്റ് (2024)

ആകെ സർക്കാർ ജീവനക്കാർ (2024 ജൂൺ) 5.45 ലക്ഷം സ്ഥിരം സർക്കാർ ജീവനക്കാർ സമുദായ അടിസ്ഥാനത്തിലുള്ള പ്രതിനിധാനം സവര്ണ ഹിന്ദുക്കൾ: ഏകദേശം 1.08 ലക്ഷം (≈ 22%) ഇഴവ സമുദായം: ഏകദേശം 1.15 ലക്ഷം (21.09%) മുസ് ലിംകൾ: 73,774 (≈ 13.5%) ക്രിസ്ത്യാനികൾ (ആകെ): 18.25% സിറിയൻ / മുൻഗണനാ ക്രിസ്ത്യാനികൾ: 73,714 (≈ 21.01%) ലാറ്റിൻ കത്തോലിക്കർ: 22,542 (4.13%) എസ്.സി (SC): 51,783 എസ്.ടി (ST): 10,513 ജനസംഖ്യയും സർക്കാർ ജോലികളും മുസ് […]

Read article »

ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും

മുസ് ലിംകൾ അടക്കമുള്ള  വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍  ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക  ആവിഷ്കാരമായി  പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും  ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ  അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ  ജനാധിപത്യ മാതൃകയുടെ  നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […]

Read article »

കാഫിര്‍, നിസ്‌കാരം, മലപ്പുറം വികാരം: 2024 മേയ് മാസം സംഭവിച്ചത്

ഇസ്‌ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്‌ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അസഹിഷ്ണുതയുടെ പര്യായമായും മതവിദ്വേഷത്തിന്റെ രൂപമായും അത് പ്രചരിപ്പിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകളെ ഉപയോഗപ്പെടുത്തിയാണ് വടകരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാഫിര്‍ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 05)

Read article »