പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു (27 മെയ് 2024) മന്ത്രിയുടെ പ്രതികരണം. സാമൂഹിക_സാമ്പത്തിക സര്‍വേ നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ളതാണെന്നും വികസനത്തിനല്ല, വോട്ടിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കിടയില്‍ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയാണ്. എങ്ങനെയാണ് ദരിദ്രരെ ഹിന്ദു/മുസ്‌ലിം എന്ന് വിഭജിക്കാന്‍ […]