ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writings on Islamophobia Watch

മുസ്‌ലിങ്ങളും ഉന്നതവിദ്യാഭ്യാസവും

2022ല്‍ മോദിസര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കിയത് വിവാദമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എം.ഫില്‍, പിഎച്ച്.ഡി പോലുള്ള ഗവേഷണ പഠനങ്ങള്‍ക്കാണ് ഈ പദ്ധതിപ്രകാരം പണം അനുവദിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ മതവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പൊതുധനസഹായ പദ്ധതികള്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തിവച്ചത് മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ് ലിംകളുടെ കുറഞ്ഞ പ്രാതിനിധ്യം ഈ സാഹചര്യത്തില്‍ […]

Read article »

ധ്വംസിക്കപ്പെടുന്ന പള്ളികളും ആവർത്തിക്കപ്പെടുന്ന ബാബരിയും

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള തീവ്ര ഹിന്ദുത്വസംഘടനകൾ 200 വർഷത്തിലധികം പഴക്കമുള്ള നവാബ് അബ്ദുൽ സമദിന്റെ ദർഗ അക്രമിച്ചത് ഈ മാസം(ഒാഗസ്റ്റ് 2025) ആദ്യ വാരത്തിലാണ്. വടിയും കാവിപ്പതാകയും ജയ്ശ്രീറാം ആക്രോശവുമായെത്തിയ 1000ത്തോളം പേർ ദർഗ പരിസരത്ത് ആക്രമണം അഴിച്ചുവിട്ടെന്നും പൂജ നടത്തിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാന സർക്കാർ പൊലിസിനെ നിയോഗിച്ചെങ്കിലും അതൊന്നും കൂസാതെ ആക്രമണം തുടർന്നു. ദർഗ നിൽക്കുന്നത് കൃഷ്ണന്റെയും ശിവന്റെയും അമ്പലമുണ്ടായിരുന്ന സ്ഥലത്താണെന്നാണ് ബജ്റംഗ്ദളിന്റെയും മത് മന്ദിർ സൻരക്ഷൺ സംഘർഷ് […]

Read article »

മതവും മയക്കുമരുന്നും: സാമ്രാജ്യത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയയും

ലാറ്റിനമേരിക്കയിൽ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകൾ ആഗോളതലത്തിൽ ഗൗരവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ അമേരിക്ക സ്വീകരിച്ച സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്ര സമ്മർദങ്ങൾ, സൈനിക അട്ടിമറികൾ എന്നിവ ഈ ചർച്ചകളുടെ ഭാഗമായിരുന്നു. ഫലസ്തീനിലും ഇറാനിലും ഉക്രൈനിലുമൊക്കെ തുടരുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയത്തിന്റെ വിവിധ അധികാരഘടനകൾ നമ്മുടെ ശ്രദ്ധയിലേക്കു വരുന്നു. ഇതൊക്കെ പ്രാദേശിക സംഘർഷമായോ അധികാരരാഷ്ട്രീയമായോ മാത്രം വായിക്കാനാവില്ല. മറിച്ച്, സാമ്രാജ്യത്വത്തിന്റെ ദീർഘകാല ചരിത്രവും അതിന്റെ ആഗോള പ്രവർത്തനരീതികളും മനസിലാക്കേണ്ട നിർണായക ഘട്ടമായാണിത് നിലകൊള്ളുന്നത്. ഈ […]

Read article »

നജീബ്  എവിടെ?

നജീബ് അഹമ്മദിന്റെ ‘നിര്‍ബന്ധിത തിരോധാന’ത്തിന് എട്ടുവര്‍ഷവും എട്ടു മാസവും രണ്ട്  ദിവസവും കഴിഞ്ഞപ്പോള്‍ ഒരു തുമ്പും കിട്ടാതെ സി.ബി.ഐ കേസ് അവസാനിപ്പിച്ചു(1 ജൂലൈ 2025). ഈ കേസില്‍ ഒരു സാധ്യതയും അവശേഷിക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി കോടതിയാണ് കേസവസാനിപ്പിക്കാനുള്ള അനുമതി നല്‍കിയത്. 2016 ജനുവരി 17 നു  ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ‘സ്ഥാപനവല്‍കൃത കൊലപാതക’ത്തിന്റെ ഭീതി വിട്ടൊഴിയുന്നതിനു മുമ്പാണ് ജെ.എന്‍.യുവില്‍ നജീബിന്റെ ‘നിര്‍ബന്ധിത തിരോധാനം’ സംഭവിച്ചത്. 2019ല്‍ ചെന്നൈ ഐ.ഐ.ടിയിലെ മലയാളി  വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ‘ആത്മഹത്യ’യാണ് […]

Read article »

അമേരിക്കയിൽ വളരുന്ന ഹിന്ദുത്വ

അമേരിക്കയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് റട്ട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി റേസ് ആന്‍ഡ് റൈറ്റ്‌സ് 2025-ല്‍ പുറത്തിറക്കിയ ‘ഹിന്ദുത്വ ഇന്‍ അമേരിക്ക: ആൻ എത്‌നോനാഷണലിസ്റ്റ് ത്രെറ്റ് ടു ഈക്വാലിറ്റി ആന്‍ഡ് റിലീജിയസ് പ്ലൂറലിസം’. ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ (വാര്‍ ഓണ്‍ ടെറര്‍) പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഇസ് ലാമോഫോബിയയെ അമേരിക്കയിലെ ഹിന്ദുത്വ ദേശീയവാദികള്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ അമ്പതു വര്‍ഷംകൊണ്ട് വലിയ സ്വാധീനം അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഹിന്ദുത്വർക്ക് […]

Read article »

ഇന്ത്യയും ഓണ്‍ലൈന്‍ മുസ് ലിം മാധ്യമങ്ങളും

പ്രസ് ഗസറ്റ് 2024 ഏപ്രില്‍ 10ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ പ്രധാന 50 ന്യൂസ് പോര്‍ട്ടലുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍നിന്നാണ്-ഇന്ത്യാ ടുഡേയും ലൈവ് മിന്റും. ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ വെബ്‌സൈറ്റു പോലുമില്ല. എങ്കിലും ആഗോള മാധ്യമ വളര്‍ച്ചയുടെ ഭാഗമാണ് ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍. ഇന്ത്യയിലെ ആദ്യ 100 ന്യൂസ് പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍, മുസ് ലിം, ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു വെബ്‌സൈറ്റ് പോലുമില്ല. ദേശീയ പ്രാധാന്യമുള്ള ദൃശ്യമാധ്യമ ചാനലുകളുടെയും സ്വകാര്യ വാര്‍ത്താ ശൃംഖലയുടെയും കാര്യത്തിലും സ്ഥിതി […]

Read article »

പൊലിസും ഇന്ത്യൻ മുസ്‌ലിംകളും

ലോക്‌നീതി സി.എസ്.ഡി.എസും കോമണ്‍കോസും സംയുക്തമായി തയാറാക്കിയ പൊലിസിങ്ങിനെക്കുറിച്ചുള്ള സര്‍വേ ‘സ്റ്റാറ്റസ് ഓഫ് പൊലിസ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട്’(2025) കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. മുസ്‌ലിംകളടക്കമുള്ള വിവിധ വിഭാഗങ്ങളോടുള്ള പൊലിസ് സേനയിലെ ഉദ്യേഗസ്ഥരുടെ   മനോഭാവത്തെക്കുറിച്ചാണ് സര്‍വേ പ്രധാനമായും പഠിച്ചത്. 17 സംസ്ഥാനങ്ങളിലും രാജ്യത്തെ കേന്ദ്രഭരണപ്രദേശങ്ങളിലുമായി  82 പ്രധാനപ്പെട്ട ഇടങ്ങളിലുള്ള 8,276 സീനിയര്‍, ജൂനിയര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. മുസ്‌ലിംകളെ ‘സ്വാഭാവിക കുറ്റവാളികളായി’ കാണുന്ന പ്രവണത ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലിസുകാര്‍ക്കിടയില്‍ ശക്തമാണ്. സര്‍വേയോട് സഹകരിച്ച […]

Read article »

ഇസ് ലാമോഫോബിയയുടെ ലോകം

2025 മാര്‍ച്ച് 15ന് ഒരു ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനംകൂടി കടന്നുപോകുമ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നതിനേക്കാള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് അതിനോടുള്ള ലോകജനതയുടെ ജാഗ്രതയും പ്രതിരോധവും വര്‍ധിച്ചുവരുന്നുണ്ട് എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരേയുള്ള പ്രതിരോധനങ്ങളിലൊന്ന് വൈയക്തികവും സ്വകാര്യവുമായ അനുഭവങ്ങളെ സാമൂഹികമായ അറിവാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണ്. ഇസ്‌ലാമോഫോബിക് അനുഭവങ്ങളുടെ കണക്കെടുപ്പുകള്‍ ഈ പ്രക്രിയയില്‍ പ്രധാന പങ്കുവഹിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ടുകളും അവയുടെ താരതമ്യവും ഇതിന്റെ ഭാഗമാണ്. 2024ല്‍ പല ലോകരാജ്യങ്ങളിലും അത്തരം കണക്കെടുപ്പുകള്‍ നടന്നു.  പല രാജ്യങ്ങളിലും സര്‍ക്കാർ പിന്തുണയുള്ള ഏജൻസികൾ  തന്നെ നേരിട്ട് […]

Read article »

മുസ് ലിം ഓണ്‍ലൈന്‍ അനുഭവം

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ പഠിക്കാനും അളക്കാനും പ്രയാസമാണ്. ഉള്ളടക്ക വിശകലനം അതിലേറെ ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിനു വ്യക്തികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ഒരു മാപിനി ഉപയോഗിച്ചു പഠിക്കാനും കഴിയില്ല. എങ്കിലും ഈ ഡിജിറ്റല്‍ മണ്ഡലത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ പുതിയ രീതിയില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടുരീതിയിലാണ് ഗവേഷകര്‍ ഇത് പഠിക്കുന്നത്. തീവ്ര-വലതുപക്ഷ (ആള്‍ട്ട്-റൈറ്റ്) വിഭാഗങ്ങളുടെ ട്വിറ്റര്‍-ഫേസ്ബുക്ക് ഹാഷ്ടാഗുകള്‍, ഉപയോക്താക്കള്‍ എന്നിവയെ പിന്തുടര്‍ന്ന് ആവശ്യമായ ഡാറ്റ ശേഖരിക്കുകയാണ് ആദ്യത്തേത്. അതിനുവേണ്ടി വിവിധ നെറ്റ്‌വര്‍ക്കുകള്‍, ഭാഷാപ്രയോഗങ്ങള്‍, കാംപയിന്‍ പ്രമേയങ്ങള്‍ […]

Read article »