മാപ്പിളപ്പേടിയുടെ ചൂഴ്നിലകൾ
ഈ പരിപാടിയിലേക്ക് എന്നെ വിളിച്ച സുദേഷ് എം. രഘു ചേട്ടനോടും ഇസ്‌ലാമോഫോബിയയുടെ പ്രശ്നമണ്ഡലത്തെ നിരന്തരം തുറന്നുകാട്ടാൻ പണിയെടുക്കുന്ന ബാബുരാജ് ഭഗവതിയോടും കെ. അഷ്റഫിനോടും നന്ദി പറയുന്നു. എനിക്കു നേരിട്ടു പരിചയമില്ലാത്ത വ്യക്തികളുടെ ശ്രമഫലമാണ് ‘അപരപ്രിയം ട്രസ്റ്റും’ അതിന്റെ മുൻകൈയിൽ സാധ്യമായ ‘ഇസ്‌ലാമോഫോബിയ വാച്ചും’. ശ്രീനാരായണ ഗുരു പാടി: പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ- പ്രിയമപര പ്രിയമെന്നനേകമായി പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍- പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ- പ്രിയമപരപ്രിയമിപ്രകാരമാകും നയമതിനാലെ നരന്നു നന്മ നല്‍കും ക്രിയയപരപ്രിയഹേതുവായ് വരേണം. […]