അഷ്റഫ് വാളൂർ

കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ ലക്ചറർ.

Writings on Islamophobia Watch

ഇസ്‌ലാമോഫോബിയയുടെ ഇന്ത്യൻ വർത്തമാനം

2015 സെപ്തംബർ 28 നാണ് ഉത്തർപ്രദേശിലെ ദാദ്രിയില്‍ 52 കാരനായ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് നടത്തിയ ഈ കൊലപാതകം രാജ്യമാകെ ചർച്ചയായി. പാർലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നു. ദേശീയ അന്തർദേശീയ മാധ്യമങ്ങളില്‍ അഖ്ലാഖ് വധം വലിയ തോതില്‍ ചർച്ച ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം ഹരിയാനയിലെ ക്ഷീരകർഷകനായ പെഹ്ലു ഖാൻ, പിന്നാലെ വിദ്യാർത്ഥിയായ ജുനൈദ് ഖാൻ, ഝാർഖണ്ഡില്‍ തബ്രീസ് അൻസാരി, അധികം വൈകാതെ മജ്നൂൻ അൻസാരിയും അദ്ദേഹത്തിന്‍റെ […]

Read article »

ഇൻഡ്യൻ ജനാധിപത്യത്തിലെ മു​സ്‍ലിം ന്യൂനപക്ഷ പ്രാതിനിധ്യം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ ഏഴരപ്പതിറ്റാണ്ട് കാലത്തെ സ്വതന്ത്ര്യ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതം പല തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എങ്ങനെ പ്രതിനിധാനംചെയ്യുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഒരു ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യനിർണയത്തിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യ എഴുപത്തി അഞ്ച് വയസ്സ് പിന്നിടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം എവിടെയെത്തി നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിലെ ന്യൂനപക്ഷം സാങ്കേതികമായി ഭൂരിപക്ഷം നേടിയവരുടെ ഭരണമാണ് ജനാധിപത്യത്തിൽ നടക്കുക. എന്നാൽ, ന്യൂനപക്ഷത്തെ കൂടി പരിഗണിക്കുകയും ഉൾക്കൊള്ളുകയും […]

Read article »