Category: Uncategorized

Uncategorized

നിലവിളക്ക് വിവാദം: 1968 മുതല്‍ 2024 വരെ – ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

സിവില്‍ സര്‍വീസ് നേടിയവരെ അനുമോദിക്കാന്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമി ജൂലൈ 3 2024നു സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്തി പിണറായി വിജയന്‍ ഈശ്വര പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രസ്താവനകള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പരിപാടി ആരംഭിക്കുന്നതിനു മുന്നോടിയായി ഈശ്വരപ്രാര്‍ഥനയ്ക്കായി എല്ലാവരോടും എഴുന്നേറ്റുനില്‍ക്കാന്‍ വേദിയില്‍നിന്നു നിര്‍ദേശമുണ്ടായി. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. സര്‍ക്കാര്‍ ചടങ്ങുകള്‍ മതനിരപേക്ഷമാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വിശ്വാസികളും അവിശ്വാസികളുമുണ്ട്, മതനിരപേക്ഷത രാഷ്ട്രീയ പരികല്‍പനയല്ല, ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണ്. ഒന്‍പതാം ക്ലാസില്‍ പഠിച്ച ഉപനിഷത്തിന്റെ ഏതാനും വരികളും […]

Read more »

Uncategorized

ഉദ്യോഗ പ്രാതിനിധ്യം, മദ്റസ, സലഫി/സൂഫി ഇസ്‌ലാം – ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചയുടനെ മുസ്‌ലിം പ്രീണനമെന്ന പ്രചാരണം ശക്തമായി. എന്നാൽ സംവരണം ഉണ്ടായിട്ടും മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ബാക്‌വേര്‍ഡ് ക്ലാസസ് (കെ.എസ്.സി.ബി.സി) പുറത്തുവിട്ട റിപ്പോര്‍ട്ട് ഇസ്‌ലാമോഫോബിക് കേന്ദ്രങ്ങളെ വിശിഷ്യാ സംഘപരിവാർ ഹിന്ദുത്വ പ്രചാരകരെ പ്രതിസന്ധിയിലാക്കി. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങൾ കൈവരിക്കുന്ന രൂപപരിണാമങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഈ രീതിയിൽ കഴിഞ്ഞ ജൂലൈ മാസം നടന്ന മറ്റു ചില ഇടപെടലുകളുടെ പ്രത്യേകത പഠിക്കുന്നതു ഇസ്‌ലാമോഫോബിയയുടെ പ്രതിസന്ധി പരിഹാരശൈലിയെ പരിചയപ്പെടാനുതകുന്നു. സര്‍ക്കാര്‍ […]

Read more »

Uncategorized

കുട്ടിക്കടത്തും അനാഥശാലയും: മുക്കം (2014) മുതല്‍ തിരുവല്ല (2024) വരെ – ഇസ്ലാമോഫോബിയ : ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

മതിയായ രേഖകളില്ലാതെ മണിപ്പൂരിലെ സിറ്റിപ്പൂര്‍ ജില്ലയില്‍ നിന്നും കേരളത്തിലെത്തിച്ച 28 കുട്ടികളെ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്ത വാര്‍ത്ത ജൂലൈ 9, 10 തിയ്യതികളില്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവല്ല മനക്കച്ചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യം മിനിസ്ട്രീസിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. (24 ന്യൂസ് 2024 ജൂലൈ 9). മണിപ്പൂരിലെ സിറ്റിപ്പൂര്‍ ജില്ല കലാപബാധിത പ്രദേശമാണ്. കുട്ടികള്‍ക്ക് ആവശ്യമായ പഠന സൗകര്യമൊന്നും ആ പ്രദേശങ്ങളിലില്ല. സത്യം മിനിസ്ട്രീസ് ഭാരവാഹികള്‍ മതിയായ സംരക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് […]

Read more »

Uncategorized

മതരാഷ്ട്രവാദം, ന്യൂനപക്ഷ പീഡനം, ഹമാസ് ഇസ്രായേല്‍ സൃഷ്ടി, ന്യൂനപക്ഷ ഫണ്ട് – ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

കേരളത്തില്‍ സി.പി.എം നേതൃത്വത്തില്‍ പ്രചരിക്കുന്ന ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണ്. ഒരു വശത്തു ഇസ്‌ലാം, ന്യൂനപക്ഷം, മതം തുടങ്ങിയവയെക്കുറിച്ചുള്ള പാര്‍ട്ടി വച്ചുപുലര്‍ത്തുന്ന വാര്‍പ്പു മാതൃകകള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായി പുറത്തുവരുന്നു. മുസ്ലിം സംഘടനകള്‍ മതരാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം മുതല്‍ ഫലസ്തീന്‍ ചെറുത്തു നില്‍പ്പു പ്രസ്ഥാനമായ ഹമാസ് ഇസ്രയേലിന്റെ സൃഷ്ടിയാണ് എന്നുവരെ അതു നീളുന്നു. മറുവശത്ത്, സി.പി.എമ്മിനുള്ളിലുള്ളവരെപ്പോലും സ്വാധീനിക്കുന്ന അദൃശ്യമുസ്‌ലിം കരങ്ങളെക്കുറിച്ചുള്ള ഹിന്ദുത്വപ്രചാരണം. മന്ത്രി റിയാസിനെക്കുറിച്ചുള്ള അത്തരം പ്രചാരണങ്ങള്‍ ഭാഗം രണ്ടില്‍ ചര്‍ച്ച ചെയ്തിരുന്നു. കെ.ടി ജലീല്‍ തുടങ്ങിയവരെക്കുറിച്ചും […]

Read more »

Uncategorized

നിര്‍മല കോളജ്, പൊലീസ് റിക്രൂട്ട്‌മെന്റ്, നെയ്യാറ്റിന്‍കര ജില്ല, ന്യൂനപക്ഷ അവകാശം -ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ സര്‍വീസിലും പ്രാദേശിക വികസന രംഗത്തും പ്രാതിനിധ്യവും അവകാശവും ഉറപ്പുവരുത്താന്‍ മുസ്‌ലിം ന്യൂനപക്ഷ പൗരന്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ വികസിച്ച കാലഘട്ടമാണിത്. ഈ സാഹചര്യത്തില്‍, ന്യൂനപക്ഷാവകാശ പോരാട്ടങ്ങളെ ചെറുക്കുന്നതിനും ഇകഴ്ത്തുന്നതിനും ഇസ്‌ലാമോഫോബിയയുടെ മാതൃക ധാരാളം ഉപയോഗിക്കപ്പെടുന്നു. നിര്‍മല കോളജുമായി ബന്ധപ്പെട്ടും പൊലീസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടും മലപ്പുറം ജില്ലാ വികസനവുമായി ബന്ധപ്പെട്ടും നടക്കുന്ന പൊതുചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഹിന്ദുത്വര്‍ മാത്രമല്ല പുരോഗമന മതേതര വ്യവഹാരങ്ങളും മുസ്‌ലിം സാമൂഹിക ചലനത്തെ റദ്ദുചെയ്യുന്ന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നു കാണാം. കേവലാര്‍ഥത്തിലുള്ള വിയോജിപ്പുകളായല്ല, ഇസ്‌ലാമോഫോബിയയെന്ന […]

Read more »

Uncategorized

ആക്സിഡന്റ് ജിഹാദ്, കലാമണ്ഡലം, ഫഹദ് ഫാസില്‍, ബഷീര്‍, മതസംവരണം – ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

ജൂലൈ മാസം ഹിന്ദുത്വ-സംഘ്പരിവാര്‍ വിഭാഗങ്ങള്‍ നടത്തിയ ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളില്‍നിന്നു തെരഞ്ഞെടുത്ത അഞ്ചെണ്ണമാണ് ഇവിടെ അവതരിപ്പിക്കുന്നത്. റോഡപകടം, കലാസാംസ്‌കാരിക മേഖല, സംവരണം തുടങ്ങിയ പ്രശ്‌നങ്ങളെ മുസ്‌ലിം വിരുദ്ധ വംശീയതയായി പരിവര്‍ത്തിപ്പിക്കുന്ന വ്യാഖ്യാനപദ്ധതി സമകാലിക ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്. ആക്സിഡന്റ് ജിഹാദ്: ലൗ ജിഹാദിന്റെ ഉപപാഠം പെരുമ്പാവൂരില്‍ എം.സി റോഡില്‍ പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കഴിഞ്ഞ ജൂലൈ 25ാം തിയ്യതിയാണ് സംഭവം. എറണാകുളം കലൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, ചങ്ങനാശ്ശേരി കുരിശുംമൂട് […]

Read more »

Uncategorized

നിള നമ്പ്യാര്‍, കൃഷ്ണ ഭക്ത – ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

കഴിഞ്ഞ മാസം കേരളത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് സ്ത്രീയനുഭവങ്ങളാണ് അസിയ നവാസിന്റെയും ജസ്ന സലീമിന്റെയും. ഇരുവര്‍ക്കുമെതിരേ കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അസിയ അവരുടെ പേര് നിള നമ്പ്യാരെന്ന് മാറ്റിയതിനുശേഷമാണ് ആക്രമണം തുടങ്ങിയത്. കൃഷ്ണഭക്തിയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ ജസ്ന സലീമാകട്ടെ ഹണി ട്രാപ്പ് ആരോപണങ്ങളുടെ പേരിലാണ് ആക്രമിക്കപ്പെടുന്നത്. മോഡല്‍ നിള നമ്പ്യാര്‍: മോഡലിങ് രംഗം വഴി ശ്രദ്ധപിടിച്ചു പറ്റിയ നിള നമ്പ്യാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ഫോളോവേഴ്സുള്ളയാളാണ്. കഴിഞ്ഞ ജൂലൈ 5ാം തിയ്യതി ‘എനിക്കെന്റെ ശരീരം കാണിക്കാമെങ്കില്‍ എന്തുകൊണ്ട് […]

Read more »

Uncategorized

മുഷറഫ്, പാക് ജേഴ്സി, മന്ത്രി റിയാസ്, ഹജ്ജ് സബ്സിഡി – ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

മുസ്‌ലിംകളെ പറ്റിയുള്ള നുണക്കഥകളും നിഗൂഢവും അദൃശ്യവുമായ സൂചനകളും കൊണ്ടുവരെ മെനഞ്ഞ വലിയൊരു ശ്യംഖലയാണ് ഹിന്ദുത്വ പ്രചാരവേല. സമകാലിക ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന സ്വഭാവമാണ് ഹിന്ദുത്വപ്രചാരവേലയിലൂടെ തെളിയുന്നത്. ജൂലൈ മാസത്തില്‍ നടന്ന അത്തരം മൂന്നു സംഭവങ്ങളുടെ വിശദമായ പരിശോധനയാണ് ഈ ഭാഗം. കേരളത്തിലെ സി.പി.എം എന്നാല്‍ മുഹമ്മദ് റിയാസ്: കേരളത്തിലെ സി.പി.എമ്മെന്നു പറഞ്ഞാല്‍ ഇപ്പോളതൊരു വ്യക്തിയാണെന്നും എന്നാല്‍, എല്ലാവരും വിചാരിക്കുന്നപോലെ അത് പിണറായി വിജയനല്ല, മുഹമ്മദ് റിയാസാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. പി.എസ്.സി അംഗത്വത്തിന് […]

Read more »

Uncategorized

കട്ടിങ് സൗത്ത്, നീറ്റ് ജിഹാദ്, തുപ്പല്‍ ഹോട്ടല്‍, അഭിനവ മാരീചന്‍ – ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

പ്രധാനമായി രണ്ടുതരം ഇസ്‌ലാമോഫോബിയ സമൂഹത്തില്‍ കാണപ്പെടുന്നു. ഒന്ന്) സാധാരണ സ്വഭാവത്തിലുള്ള ഇസ്‌ലാമോഫോബിയ, രണ്ട്) അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയ. രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാനാകുംവിധം, ഒരാള്‍ ജീവിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിം സമൂഹത്തെപ്പറ്റിയുള്ള മുന്‍ധാരണകളെ പുനരുല്‍പാദിപ്പിക്കുകയെന്നതാണു സാധാരണ ഇസ്‌ലാമോഫോബിയയുടെ സ്വഭാവം. എന്നാല്‍, അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ വംശീയവത്കരിക്കുകയെന്ന ബോധപൂര്‍വ്വമായ പ്രത്യയശാസ്ത്ര അജണ്ടയുടെ ഭാഗമാണ്. മുസ്‌ലിംകളെ വംശീയമായി ഒറ്റതിരിച്ച് അക്രമിക്കാനും ഉന്മൂലനം ചെയ്യാനും അത് ആഹ്വാനംചെയ്യുന്നു. അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരവേലയിലൂടെ സംഘ്പരിവാര്‍ അടക്കമുള്ള ശക്തികള്‍ വികസിപ്പിക്കുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ […]

Read more »

Uncategorized

ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്

| Leave a Comment

ഹജ്ജെന്ന മുസ്ലിം തീര്‍ഥാടന സംഗമം ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യസംഗമമാണ്. ഈ വര്‍ഷം രണ്ടു മില്യനിലധികം ആളുകളാണ് ഹജ്ജിനു പോകുന്നത്. ചന്ദ്രമാസ കലണ്ടര്‍ അനുസരിച്ചുള്ള മാസങ്ങളിലാണ് ഈ സംഗമം നടക്കാറുള്ളത്. ഇതുപ്രകാരം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഹജ്ജ് നടക്കുന്നു. ഇന്നത്തെ സൗദി അറേബ്യയിലെ മക്ക, അറഫ എന്നീ രണ്ടു ചെറിയ പ്രദേശത്താണ് ഇത്രയേറെപ്പേര്‍ ഒത്തുചേരുന്നത്. കഅ്ബയെന്ന വിശുദ്ധ ഗേഹം സ്ഥിതിചെയ്യുന്ന 70 കിലോമീറ്റര്‍ ചുറ്റളവുള്ള മക്കയിലാണ് പ്രധാന കര്‍മങ്ങള്‍. ജിദ്ദയും റിയാദും […]

Read more »