Uncategorized ബീഫ് ഫെസ്റ്റിവലും പോര്‍ക്ക് ഫെസ്റ്റിവലും (2010-2024): വംശീയവിരുദ്ധ രാഷ്ട്രീയത്തില്‍ നിന്ന് ആഹാര സ്വാതന്ത്ര്യത്തിലേക്ക് September 30, 2024 by roadToperdition | Leave a Comment വയനാട് ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവരുടെ അതിജീവനത്തിനുവേണ്ടി നിരവധി സന്നദ്ധസംഘടനകളും സര്‍ക്കാരും ജനങ്ങളില്‍നിന്ന് ഫണ്ട് സ്വരൂപിച്ച് നല്‍കിയിരുന്നു. ഡിവൈഎഫ്ഐയും തങ്ങളുടേതായ ഒരു സവിശേഷ ശൈലി സ്വീകരിച്ചു. പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി അവര്‍ ഒരു പോര്‍ക്ക് ചാലഞ്ച് പ്രഖ്യാപിച്ചു. പോര്‍ക്കിറച്ചി ധാരാളം വിറ്റഴിക്കപ്പെടുകയും കഴിയ്ക്കുകയും ചെയ്യുന്ന പ്രദേശത്ത് പോര്‍ക്ക് ചലഞ്ച് നടത്തുന്നത് ദുരിതാശ്വാസത്തിനു പണം സ്വരൂപിക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗങ്ങളിലൊന്നാണ്. അറിഞ്ഞിടത്തോളം ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ പരിപാടി. മിനിപ്പടിയില്‍ പോര്‍ക്ക് ചലഞ്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടി എ.ആര്‍ രഞ്ജിത്ത് […] Read more » Baburaj Bhagavathy beef fest islamophobia islamophobia documentation islamophobiakeralareport k ashraf Pork Festival
Uncategorized പ്രതിമ, വിഗ്രഹഭഞ്ജനം, മലപ്പുറം, താലിബാന്‍: കേരള മാതൃകയില്‍നിന്ന് (2001-2024) – ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം സംഭവിച്ചത് September 24, 2024 by roadToperdition | Leave a Comment അതിജീവനക്ഷമതയാണ് ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളുടെ പ്രധാന ലക്ഷണം. ഒരിക്കല്‍ അവസാനിച്ചാലും ഒരേ വിവാദങ്ങള്‍ മറ്റു സന്ദര്‍ഭങ്ങളില്‍ വേറെ സ്ഥലങ്ങളില്‍ പുതിയ വേഷങ്ങളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടും. അത്തരമൊരു വിവാദമാണ് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മുസ്ലിംകളും മുസ്‌ലിംലീഗ് നേതൃത്വം നല്‍കുന്ന തിരൂരിലെ നഗരസഭയും എതിരുനിന്നെന്ന വ്യാജപ്രചാരണം. 2024 ആഗസ്റ്റ് മാസത്തില്‍ നിരവധി സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ഈ പ്രചാരണം നടന്നു. മുന്‍കാലങ്ങളിലും ഇതുണ്ടായിട്ടുണ്ട്. 2001-ല്‍ അഫ്ഗാനില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്ത താലിബാന്‍ മാതൃകയിലൂടെയാണ് പലരും ഇതിനെ മനസ്സിലാക്കിയത്. ഹിന്ദുത്വരും ഹിന്ദുത്വേതരരും ഒരുപോലെ […] Read more » Baburaj Bhagavathy islamophobia islamophobia documentation islamophobiakeralareport k ashraf OV Vijayan Thaliban thunchan smarakam Thunchaththu Ezhuthachan
Uncategorized കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, മലപ്പുറത്തെ കലാപക്കാര്‍, അസൂയ: ഇസ്‌ലാമോഫോബിയ 2024 ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 19, 2024 by roadToperdition | Leave a Comment രണ്ടു രീതിയില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നു. ഒന്നാമത്, നഗ്‌നവും തുറന്ന ആക്രമണങ്ങളിലൂടെയും വികസിക്കുന്നതാണ്. ഇതിനുദാഹരണമായ ഹിന്ദുത്വരുടെ ഇസ്ലാമോഫോബിയ എല്ലാ പരിധികളും ലംഘിച്ചു മുന്നേറുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. മറ്റേത്, ഭരണകൂടത്തിന്റെ ഭാഗമാവുമ്പോഴും ഇലക്ഷന്‍ രാഷ്ട്രീയത്തിലിടപെടുമ്പോഴും മറ്റും പുരോഗമന വ്യവഹാരങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമൊക്കെ സ്വീകരിക്കുന്ന നയനിലപാടുകള്‍ ഇസ്ലാമോഫോബിയയുടെ മാതൃകകള്‍ സ്വീകരിക്കുന്നതാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടു വിവാദവും മലപ്പുറത്തു പ്ലസ് വണ്‍ സീറ്റ് ആവശ്യമുയര്‍ത്തിയവരെ ദേശാഭിമാനി ദിനപത്രം കലാപക്കാരാക്കി മാറ്റിയതും ഉദാഹരണം. ചൂണ്ടിക്കാട്ടിയാല്‍ ഇസ്ലാമോഫോബിയയെക്കുറിച്ചു ജാഗ്രത പുലര്‍ത്താനും സ്വയം വിമര്‍ശനം നടത്താനും […] Read more » Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report k ashraf Kafir screenshot kafirscreenshotcontroversy KK Latika kk shylaja MVGovindan ShafiParambil
Uncategorized പാകിസ്താന്‍ ബലൂണ്‍, ഹാരിസ് ബീരാന്‍, ഖാദര്‍ കമ്മിറ്റി, കെ-ടെറ്റ് – ഇസ്‌ലാമോഫോബിയ: 2024 ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 17, 2024 by roadToperdition | Leave a Comment ഹിന്ദുത്വരുടെ ഇസ്‌ലാമോഫോബിയയുടെ വിവിധ രീതികള്‍ പരിശോധിച്ചാല്‍ ഏതു വസ്തുവിലും ആശയത്തിലും വ്യക്തിയിലും കൂട്ടത്തിലും ഒരു അദൃശ്യമുസ്‌ലിം കരം കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. ഒരു മുസ്ലിം അപര സാന്നിധ്യം ഇല്ലാതെ ഹിന്ദുത്വ പദ്ധതിക്കു മുന്നോട്ടു പോകാന്‍ കഴിയുന്നില്ല. കഴിഞ്ഞ മാസം തൃപ്പൂണിത്തുറ എരൂരില്‍ ഐ ലൗ പാകിസ്താന്‍ എന്നൊരു ബലൂണ്‍ കണ്ടെന്നു പറഞ്ഞു നടന്ന കേസും പ്രക്ഷോഭവും സൂചിപ്പിക്കുന്നതതാണ്. അതോടൊപ്പം കേരളത്തില്‍ ക്രൈസ്തവരെയും മുസ്ലിംകളെയും വേറിട്ടു നിര്‍ത്തിയുള്ള വിശകലനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ […] Read more » Adv Haris Beeran Baburaj Bhagavathy Haris Beeran islamophobia islamophobia documentation islamophobiakeralareport k ashraf Khader Committee report KTET pakisthan balloon
Uncategorized ഹിന്ദുത്വ, ഹലാല്‍ഫോബിയ, പൈങ്ങോട്ടൂര്‍ സംഭവം – ഇസ്‌ലാമോഫോബിയ ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 14, 2024 by roadToperdition | Leave a Comment മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങള്‍ സൂക്ഷ്മമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ശ്രദ്ധ നല്‍കുന്നവരാണ് ഹിന്ദുത്വര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇത്തരം പ്രചാരണങ്ങളുടെ സാന്ദ്രതയേറെ ദൃശ്യമായിരിക്കുന്നത്. ചില സമയങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളിലും അവര്‍ക്കിടം കിട്ടുന്നു. ആരാധനാ രീതികള്‍, ഭക്ഷണക്ക്രമം തുടങ്ങി മുസ്ലിം ദൈനംദിന ജീവിതത്തെത്തന്നെ വംശീയമായി വേര്‍തിരിക്കലാണ് ഹിന്ദുത്വരുടെ ലക്ഷ്യം. ജൂലൈയിലേറെ ചര്‍ച്ചചെയ്ത നിര്‍മല കോളജിലെ നിസ്‌കാരച്ചര്‍ച്ചയ്ക്കു തുടര്‍ജീവിതം നല്‍കാന്‍ ഹിന്ദുത്വര്‍ ശ്രമിച്ചതിന്റെ ഭാഗമാണ് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടന്ന സംഭവം. നിര്‍മലാ കോളജ് പ്രശ്നത്തെക്കുറിച്ച് ഹിന്ദുത്വാനുകൂല മാധ്യമങ്ങളും അവരോട് […] Read more » halal certification islamophobia islamophobiadocumentation islamophobiakeralareport SNDP
Uncategorized ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൊതുചര്‍ച്ചകളിലെ ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 10, 2024 by roadToperdition | Leave a Comment മലയാള സിനിമയെ ഒന്നാകെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2024 ആഗസ്റ്റ് 19ന് പുറത്തുവന്നു. 2019 ഡിസംബര്‍ 31നാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയതെങ്കിലും അത് പൊതുജനങ്ങളിലേക്കെത്താന്‍ പിന്നെയും അഞ്ച് വര്‍ഷമെടുത്തു, അതും പല ഭാഗങ്ങളും മറച്ചുവച്ച രൂപത്തില്‍. 2017ലെ നടിയെ ആക്രമിച്ച സംഭവത്തിനുശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മിറ്റിയെ നിയമിക്കുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സല കുമാരി, നടി […] Read more » ashiq abu Hemacommittee islamophobia islamophobiadocumentation islamophobiakeralareport Mukesh MLA Rima Kallingal
Uncategorized ബംഗ്ലാദേശ്, ന്യൂനപക്ഷ പ്രശ്‌നം, ജമാഅത്തെ ഇസ്‌ലാമി -ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 6, 2024 by roadToperdition | Leave a Comment സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ശൈഖ് ഹസീന 2024 ആഗസ്റ്റ് ആദ്യ വാരത്തില്‍ രാജിവച്ചു. ഹസീനയുടെ രാജിയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തതോടെയാണ് പ്രധാനമന്ത്രിക്ക് രാജിയിലേക്ക് നീങ്ങേണ്ടിവന്നത്. ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്‍തലമുറക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനോടുള്ള പ്രതിഷേധമാണ് ബംഗ്ലാദേശിനെ സംഘര്‍ഷത്തിലേക്ക് എടുത്തെറിഞ്ഞത്. രാജിയ്ക്കു പിന്നാലെ ഹസീന ഇന്ത്യയിലേക്ക് കടന്ന വാര്‍ത്തയും പുറത്തുവന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍ നൂറു കണക്കിനു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഭരണവിരുദ്ധ അക്രമങ്ങള്‍ […] Read more » Baburaj Bhagavathy BangladeshProtest islamophobia documentation islamophobia kerala report Jamaat-e-Islami Hind Kerala k ashraf Muhammad Yunus shaik haseena
Uncategorized വയനാട് ഉരുള്‍പൊട്ടല്‍, വിദ്വേഷപ്രചാരണങ്ങള്‍ – ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 4, 2024 by roadToperdition | Leave a Comment ജൂലൈ 30ാം തിയ്യതി വയനാട്ടില്‍ പുലര്‍ച്ചെ രണ്ടിടങ്ങളിലായി മൂന്ന് മണിക്കൂര്‍ ഇടവേളയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. പുലര്‍ച്ചെ ഒരു മണിക്ക് മുണ്ടക്കൈയിലാണ് ആദ്യ ഉരുള്‍പ്പൊട്ടലുണ്ടായത്. പിന്നീട് ചൂരല്‍മലയിലും ഉരുള്‍പ്പൊട്ടലുണ്ടായി. കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഇത്. ആഗസ്റ്റ് 22വരെ 231 മൃതദേഹങ്ങള്‍ കണ്ടെത്തി. തിരിച്ചറിയാനാവാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 119 പേരെ കണ്ടെത്താനായില്ല. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളെ ദുരന്തബാധിതമായി പ്രഖ്യാപിച്ചു. മഴയ കനത്തതോടെ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാദൗത്യം […] Read more » Baburaj Bhagavathy Hate campaign islamophobia islamophobiadocumentation islamophobiakeralareport k ashraf ku jenish kumar mla Mundakkailandslide wayanad disaster Wayanadlandslide
Uncategorized ബ്രിട്ടനിലെ സംഭവങ്ങളും കേരളത്തിലെ വംശീയതയും – ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 2, 2024 by roadToperdition | Leave a Comment 2024 ജൂലൈ 26ന് ബ്രിട്ടനിലെ സൗത്ത് പോര്‍ട്ടില്‍ യൂറോപ്യന്‍ വംശജരായ മൂന്ന് പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടു. ബിബി കിങ്, എല്‍സി സ്റ്റാന്‍കോം, ആലിസ് അഗ്വെയര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. യോഗാ സ്റ്റുഡിയോയില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണം നടന്നത്. എട്ടു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലി അല്‍ ശകാത്തി എന്ന അഭയാര്‍ഥിയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. ഇതിനെ തുടര്‍ന്ന് ടൗണില്‍ വലിയ പ്രതിഷേധം അരങ്ങേറി. മുസ്‌ലിംകുടിയേറ്റക്കാരെ ലക്ഷ്യമിട്ടായിരുന്നു മിക്കവാറും അക്രമങ്ങള്‍ നടന്നത്. സൗത്ത്പോര്‍ട്ടിലെ മസ്ജിദും താമസസ്ഥലങ്ങളും […] Read more » Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report k ashraf
Uncategorized ടി.എസ് ശ്യാംകുമാറിന്റെ രാമായണ വിമര്‍ശനവും മാധ്യമവും – ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 29, 2024 by roadToperdition | Leave a Comment മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ഡോ. ടി.എസ് ശ്യാംകുമാറിന്റെ ലേഖനപരമ്പരയാണ് രാമായണ സ്വരങ്ങള്‍. പ്രസിദ്ധീകരിച്ച് ഏറെ കഴിയുംമുമ്പ് ഈ പംക്തിക്കെതിരേ ഹിന്ദുത്വശക്തികള്‍ രംഗത്തുവന്നു. ലേഖനപരമ്പര ഹിന്ദുവിരുദ്ധമാണെന്നായിരുന്നു അവരുടെ ആരോപണം. ഹിന്ദുക്കളെയും ആരാധനാമൂര്‍ത്തിയായ രാമനെയും അവഹേളിച്ചു എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, ഉപാധ്യക്ഷന്‍ ആര്‍.വി ബാബു, ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഗോപാലകൃഷ്ണന്റെ ഭീഷണി. (ജൂലൈ 21, 2024, ഫോര്‍ത്ത് […] Read more » Baburaj Bhagavathy Dr. TS Shyamkumar islamophobia islamophobia documentation islamophobia kerala report k ashraf Madhyamam Ramayana Month