Category: Uncategorized

Uncategorized

കുറ്റ്യാടിയിലെ നെഹ്റുവും വയനാട്ടിലെ പ്രിയങ്കയും: പാകിസ്‍താൻ പതാകയാരോപണം കേരളത്തിൽ (1948 – 2024)

| Leave a Comment

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ പാകിസ്താന്‍ പതാക വീശിയെന്ന പ്രചാരണം ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാണ് (ദ വീക്ക്, 23 ഒക്ടോബര്‍ 2024). ലീഗിന്റെ പച്ചക്കൊടിയാണ് പാകിസ്താന്‍ പതാകയായി ചിത്രീകരിക്കുന്നത്. തീവ്രദേശീയവാദികളുടെ പച്ചപ്പതാക ഭയത്തിന് നീണ്ട ചരിത്രമുണ്ട്. മുസ്‍ലിം ചിഹ്നങ്ങളെ പാകിസ്താനുമായി സമീകരിക്കുക മാത്രമല്ല, അങ്ങോട്ട് നാടുകടത്തണമെന്ന ആവശ്യവും ഉയരാറുണ്ട്. ഇന്ത്യന്‍ മുസ്‍ലിംകളുടെ മാതൃരാജ്യം പാകിസ്താനാണെന്നാണ് വിദ്വേഷപ്രചാരകര്‍ പറയാന്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ക്ക് ചരിത്രത്തിലും വേരുകളുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മല്‍സരിച്ച രാഹുല്‍ ഗാന്ധിക്കെതിരേ […]

Read more »

Uncategorized

മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖവും പൊതുചർച്ചകളും; ഇസ്‌ലാമോഫോബിയ ഒക്ടോബർ മാസം സംഭവിച്ചത് – ഭാഗം 2

| Leave a Comment

2024 ആഗസ്റ്റ് മാസത്തോടെ മലപ്പുറത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മൊത്തത്തില്‍ പൊലീസിനുമെതിരേ ഭരണകക്ഷിയില്‍പ്പെട്ട നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ വിമര്‍ശനം വിവാദമായി. മലപ്പുറത്തെ ഇകഴ്ത്തിക്കാണിക്കാന്‍ പൊലീസുകാര്‍ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. എഡിജിപി എം.ആര്‍ അജിത് കുമാര്‍, മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെയും പോലുള്ള മുതിര്‍ന്ന പൊലിസുകാര്‍ സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നു, മുസ്‍ലിം സമൂഹത്തെയും മലപ്പുറത്തെയും കുറ്റകൃത്യകേന്ദ്രമായി ചിത്രീകരിക്കാന്‍ കേസുകളുടെ എണ്ണം കൂട്ടുന്നു- എന്നിങ്ങനെയായിരുന്നു പരാതി. ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. പൊലീസിനെതിരേയുള്ള വിവാദം […]

Read more »

Uncategorized

കള്ളക്കടത്തിൻ്റെ വർത്തമാനം: രാഷ്ട്രീയം, സാഹിത്യം, പ്രവാസം (1971 – 2024)

| Leave a Comment

2024 ആഗസ്റ്റ് മാസത്തോടെ മലപ്പുറത്തെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും മൊത്തത്തില്‍ പോലിസിനുമെതിരേ ഭരണകക്ഷിയില്‍പ്പെട്ട നിലമ്പൂര്‍ എം.എല്‍.എ, പി.വി അന്‍വര്‍ നടത്തിയ വിമര്‍ശനം വലിയ വിവാദത്തിന് വഴിവച്ചു. മലപ്പുറത്തെ ഇകഴ്ത്തിക്കാണിക്കാന്‍ പോലിസുകാര്‍ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റ പരാതി. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, മുന്‍ മലപ്പുറം എസ്.പി സുജിത് ദാസിനെയും പോലുള്ള മുതിര്‍ന്ന പോലിസുകാര്‍ സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നു, ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തുന്നു, മുസ്‌ലിംസമൂഹത്തെയും മലപ്പുറത്തെയും കുറ്റകൃത്യകേന്ദ്രമായി ചിത്രീകരിക്കാന്‍ കേസുകളുടെ എണ്ണം കൂട്ടുന്നു- ഇങ്ങനെ പോകുന്നു മറ്റു പരാതികള്‍. ചില […]

Read more »

Uncategorized

അന്‍വറിന്റെ പിന്നിൽ? മുസ്‍ലിം അദൃശ്യകരം എന്ന മിത്ത്; ഇസ്‌ലാമോഫോബിയ സെപ്റ്റംബർ മാസം സംഭവിച്ചത്

| Leave a Comment

മലപ്പുറം പൊലീസിന്റെ ഇസ്‍ലാമോഫോബിക് പെരുമാറ്റങ്ങള്‍ നേരത്തെതന്നെ പല നിലകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ സംവാദങ്ങള്‍ക്ക് വ്യത്യസ്ത മാനം നല്‍കി. തുടക്കത്തില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു അന്‍വര്‍ പെരുമാറിയിരുന്നതെങ്കിലും താമസിയാതെ മുഖ്യമന്ത്രിയും സര്‍ക്കാരും അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തായി. അന്‍വര്‍ തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരുന്ന അതേസമയത്തുതന്നെ അന്‍വറിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. അന്‍വറിന് പിന്നിലെ നിഗൂഢശക്തികളെക്കുറിച്ചായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആശങ്ക. മുസ്‌ലിം അദൃശ്യകരം എന്ന ഇസ്‌ലാമോഫോബിക് ഭാവന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അൻവറിനു പിന്നിൽ സമസ്തയും ജമാഅത്തെ […]

Read more »

Uncategorized

കളമശ്ശേരിയിൽ സംഭവിച്ചതും മാധ്യമ അവതരണങ്ങളും (29 ഒക്ടോബർ 2023 – 29 ഒക്ടോബർ 2024)

| Leave a Comment

ഏതാനും മണിക്കൂറുകളോളം കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും പിന്നാലെ മണിക്കൂറുകള്‍ക്കകം ‘എരിഞ്ഞടങ്ങു’കയും ചെയ്ത കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്നിട്ട് ഒക്ടോബർ 29ന് ഒരു വര്‍ഷം പൂര്‍ത്തിയായി. 2023 ഒക്ടോബര്‍ 29ന് കളമശ്ശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെയായിരുന്നു സ്‌ഫോടനം. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ബാക്കി ആറു പേര്‍ ചികിത്സയിലിരിക്കുന്നതിനിടയിലും. ‘സ്വയം നിര്‍മിച്ച്, പരീക്ഷിച്ച് ഉറപ്പിച്ച ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ മാര്‍ട്ടിന്‍’ അന്നുതന്നെ ഉത്തരവാദമേറ്റ് പൊലീസില്‍ കീഴടങ്ങി. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്കായിരുന്നു […]

Read more »

Uncategorized

ആഗോള ഹിംസയും ക്രൈസ്തവ സമൂഹവും: പ്രചാരണവും വസ്തുതയും – ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത്

| Leave a Comment

2016-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞു: ‘It is not right to identify Islam with violence. This is not right and this is not true. ഇസ്ലാമിനെ ഹിംസയുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അത് സത്യമല്ലെന്നുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് (യുഎസ് കാതലിക്, 14 സെപ്റ്റംബര്‍ 2021). 2015ല്‍ പുറത്തിറക്കിയ ഓണ്‍ കെയര്‍ ഫോര്‍ ഔര്‍ കോമണ്‍ ഹോം എന്ന ചാക്രികലേഖനത്തില്‍ ഒരു മുസ്‌ലിം മിസ്റ്റിക്കിനെ മാര്‍പ്പാപ്പ നേരിട്ടു പരാമര്‍ശിച്ചിരുന്നു. ചരിത്രത്തിലാദ്യമായിരുന്നു ഇത്. […]

Read more »

Uncategorized

പൊലീസ്, ഹിന്ദുത്വ, മലപ്പുറം, മുസ്‌ലിം – ഇസ്‌ലാമോഫോബിയ സെപ്റ്റംബര്‍ മാസം സംഭവിച്ചത്

| Leave a Comment

ഇന്ത്യന്‍ സാഹചര്യത്തില്‍ പൊലിസ് സേന ന്യൂനപക്ഷ വിരുദ്ധ വംശീയ ചിന്തകളുടെയും പ്രയോഗങ്ങളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന സവിശേഷ സാഹചര്യങ്ങളുണ്ടെന്നു 2006-ലെ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് (പേജ് 13-15) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഡിജിപിയായിരുന്ന വിഭൂതി നരൈന്‍ റായ് (ഹാഷിംപുര: ദി ഫോര്‍ഗോട്ടന്‍ സ്റ്റോറി ഓഫ് ഇന്‍ഡ്യാസ് ബിഗ്ഗസ്റ്റ് കസ്റ്റോഡിയല്‍ കില്ലിംഗ്, 2016 ) , ഗുജറാത്ത് ഡിജിപിയായിരുന്ന ആര്‍ബി ശ്രീകുമാര്‍ (ഗുജറാത്ത് ബിഹൈന്‍ഡ് ദി കര്‍ട്ടന്‍, 2021), മഹാരാഷ്ട്ര പൊലീസ് ഐജിയായിരുന്ന എസ് എം മുഷരിഫ് (ഹൂ കില്‍ഡ് കര്‍ക്കരെ? […]

Read more »

Uncategorized

ലോറിയുടമ മനാഫ്: വിദ്വേഷ പ്രചാരണത്തിന്റെ വ്യക്തിഅനുഭവം – ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത്

| Leave a Comment

2024 ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടാവുന്നത്. മണ്ണിന്റെ കുത്തൊഴുക്കില്‍ തൊട്ടടുത്ത ഹൈവേയിലുണ്ടായിരുന്ന വാഹനങ്ങള്‍ തകരുകയും പുഴയിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. ഇതേ ഹൈവേയില്‍ വാഹനമൊതുക്കി വിശ്രമിച്ചിരുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും ഈ അപകടത്തില്‍പ്പെട്ടു. അര്‍ജുന്‍ ഓടിച്ചിരുന്ന വണ്ടിയുടെ ഉടമസ്ഥന്‍ കോഴിക്കോടു സ്വദേശി മനാഫാണ്. തുടക്കത്തില്‍ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലായിരുന്നു. അപകടത്തിന്റെ ആഴത്തെക്കുറിച്ചോ അപകടത്തില്‍പെട്ടവരെയക്കുറിച്ചോ വ്യക്തതയില്ലാതിരുന്നതും കാരണമായിരുന്നു. മനാഫിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ അതില്‍ മാറ്റം വരുത്തി. കേരള സര്‍ക്കാരും വേണ്ടവിധത്തില്‍ പ്രശ്നത്തില്‍ ഇടപെട്ടു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളും […]

Read more »

Uncategorized

ഇസ്‌ലാമോഫോബിയക്ക് മുസ്‌ലിംകളില്‍ നിന്നും ഇസ്‌ലാമില്‍ നിന്നും കാരണങ്ങള്‍ കണ്ടെത്തുന്നവിധം: ഇസ്‌ലാമോഫോബിയ – സെപ്റ്റംബര്‍ മാസം സംഭവിച്ചത്

| Leave a Comment

കഴിഞ്ഞ ആഗസ്റ്റ് മാസം അവസാനം രാഷ്ട്രീയനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയുമായുള്ളൊരു അഭിമുഖം മറുനാടന്‍ മലയാളി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാന രാഷ്ട്രീയം പരിശോധിക്കുന്നതായിരുന്നുവിത്. വിഷയം ഇതാണെങ്കിലും കേരളത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ പങ്കുവച്ചാണ് അഭിമുഖമാരംഭിച്ചത്. തുടര്‍ന്ന്, സെപ്റ്റംബറിലിതു പ്രസിദ്ധീകരിച്ച മറുനാടന്‍ മലയാളിയിലും സമാനമായ ഹിന്ദുത്വ ഉപഗ്രഹ ചാനലുകളിലും ഇതേ വാദം ആവര്‍ത്തിച്ചു. ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണെന്ന് ഫക്രുദ്ദീന്‍ അലി ഭാഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണമായി മുസ്‌ലിംകളെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു: അന്യമതവിദ്വേഷം കേരളത്തില്‍ വ്യാപകമാണ്. […]

Read more »

Uncategorized

ഹേമ കമ്മിറ്റി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, മട്ടാഞ്ചേരി മാഫിയ – ഇസ്‌ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത്

| Leave a Comment

മലയാള സിനിമാ വ്യവസായത്തിലെ ലൈംഗിക ചൂഷണവും സത്രീവിരുദ്ധ സമീപനങ്ങളും അന്വേഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപോര്‍ട്ട് കേരളത്തിലെ സിനിമാ-രാഷ്ട്രീയമേഖലയില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. റിപോര്‍ട്ടിനെത്തുടര്‍ന്ന് സിനിമാരംഗത്തെ ഏതാനും പ്രമുഖ നടന്മാര്‍ക്കെതിരേയും സാങ്കേതികവിദഗ്ധര്‍ക്കെതിരേയും വെളിപ്പെടുത്തലുകളുമായി നിരവധി സ്ത്രീകള്‍ രംഗത്തുവന്നു. റിപോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും ദീര്‍ഘകാലം അത് മൂടിവച്ചതും വിമര്‍ശനവിധേയമായി. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് റിപോര്‍ട്ട് തുടങ്ങുന്നത്. നിര്‍മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി […]

Read more »