സുദേഷ് എം. രഘു

സാമൂഹിക പ്രവർത്തകൻ, എഴുത്തുകാരൻ

Writings on Islamophobia Watch

ഇസ്‌ലാമോഫോബിയ: ആത്മപരിശോധനയില്ലാതെ പ്രതിരോധം സാധ്യമല്ല

2022 മാർച്ച് 15-ന് ഐക്യരാഷ്ട്രസഭ രാജ്യാന്തര  ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചപ്പോൾ, അത് കഴിഞ്ഞകാലത്തെ അനീതികളെ ഓർമിപ്പിക്കുന്നതോടൊപ്പം, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു. 2023- മുതൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യകൾക്കെതിരായി അമേരിക്കയിലെയും യൂറോപ്പിലെയും യുവസമൂഹത്തിൽ വളരുന്ന ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ മുന്നേറ്റത്തിന്റെകൂടി തെളിവുകളാണ്. എന്നാൽ അതേ രാജ്യങ്ങളിൽത്തന്നെ ഭരണകൂടങ്ങൾ പലപ്പോഴും, യാതൊരു മറയുമില്ലാതെ ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നു. ഇറാനെതിരെ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ- സയണിസ്റ്റ് കടന്നാക്രമണത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം കടന്നു വരുന്നത്. നിലവിലെ […]

Read article »

പിന്നില്‍ ജമാഅത്തെ ഇസ് ലാമി: 61 (വ്യാജ) ആരോപണങ്ങൾ

2016 ആറളം സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി – (ഡിസംബര്‍, 2016, ദേശാഭിമാനി വാര്‍ത്ത).  2017 പുതുവൈപ്പിന്‍ എല്‍പിജി പ്ലാന്റ് വിരുദ്ധ സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി- (രാകേഷ് എന്‍, ഫേസ്ബുക് പോസ്റ്റ്, 21 ജൂണ്‍ 2017). ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി (പോരാളി ഷാജി ഫേസ്ബുക് പോസ്റ്റ്, 4 നവംബര്‍ 2017).  2018 കത്വ ഹര്‍ത്താല്‍ ആക്രമണ ന്യായീകരണം- പിന്നില്‍ ജമാഅത്തെ ഇസ്ലാമി (പി ജയരാജന്‍, […]

Read article »

ഇസ് ലാമോഫോബിയയെ ഇനി എന്നാണ് തിരിച്ചറിയുക ?

മുസ്‌ലിം എന്നു സ്വയം കരുതുന്നവരോ അല്ലെങ്കിൽ മറ്റുള്ളവരാൽ അങ്ങനെ കരുതപ്പെടുന്നവരോ ആയ സാമൂഹിക വിഭാഗത്തിനെതിരെ നടക്കുന്ന വംശീയവത്കരണ പ്രക്രിയയിലൂടെ നിർമിക്കപ്പെടുന്നതാണ് ഇസ്‌ലാമോഫോബിയ. സന്ദർഭവും സാഹചര്യവും അനുസരിച്ച് മുസ്‌ലിംവിരുദ്ധ വംശീയത എന്ന നിലയിൽ ഇസ്‌ലാമോഫോബിയക്ക് അർഥമാറ്റവും സംഭവിക്കാറുണ്ട്. മുസ്‌ലിംകൾ സ്വയം എന്തു ചെയ്യുന്നു / ചെയ്യുന്നില്ല എന്നതല്ല, മറിച്ച്, മുസ്‌ലിംകളുടെ മേലെ നടക്കുന്ന പ്രായോഗിക – ആശയ പദ്ധതിയാണ് ഇസ്‌ലാമോഫോബിയ. അപരർ/ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ മുസ്‌ലിംകളുടെ മേലെ പ്രയോഗിക്കുന്ന അധികാരമാണത്; വംശീയതയിൽ കെട്ടിപ്പടുത്ത മുസ്‌ലിം അപരവത്കരണം. അപരവത്കരണം എന്ന […]

Read article »

ഇസ്‍ലാമോഫോബിയക്കെതിരെ ബഹുജന മുന്നേറ്റം കേരളത്തിലും

കേരള നെറ്റ്‌വർക് എഗെൻസ്റ്റ് ഇസ്‌ലാമോഫോബിയ എന്നൊരു കൂട്ടായ്മക്ക് രൂപംനൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെഴുതുന്നത്. അതിനൊരു തുടക്കമെന്ന നിലയിൽ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിനോട് അനുകൂലമായി പ്രതികരിച്ച് 250 ഓളം പേർ മുന്നോട്ടുവരുകയുണ്ടായി. സജീവ സംഘടന പ്രവർത്തകരല്ലാത്ത, വിവിധ സാമൂഹിക വിഭാഗങ്ങളുമായും വ്യക്തികളുമായും ഇവ്വിഷയകമായി സംവാദങ്ങളും ചർച്ചകളും നടത്തി, വരുംമാസങ്ങളിൽ ഈ കൂട്ടായ്മ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയ ഒരു സാമൂഹിക പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയ എന്ന കാഴ്ചപ്പാട് എങ്ങനെ രൂപപ്പെട്ടുവെന്നു വിശദീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി, സംവരണം, […]

Read article »