ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം
കേരളീയ പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നതാണ്. ഈ പ്രവണതയ്‌ക്കെതിരെ നിന്നുകൊണ്ട് ഇസ്ലാമോഫോബിയക്കെതിരെ മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമാര്‍ഹിക്കുന്നത്. മലയാളികള്‍ ആന്തരികവത്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പുരോഗമനമെന്നും മതേതരമെന്നും […]