ബാബുരാജ് ഭഗവതി

സ്വതന്ത്ര മാധ്യമ പ്രവർത്തകനും ഗവേഷകനുമാണ്.

Writings on Islamophobia Watch

ഇസ്‌ലാമോഫോബിയയുടെ ആന്തരികവൽക്കരണം

ചോദ്യം: ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനാകുമോ? ഉത്തരം: ഇല്ല. വിശ്വാസിയായ ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനല്ല. അവരുടെ വിശ്വാസവും തിരഞ്ഞെടുപ്പും തന്നെയാണ് അവരെ ഇസ്‌ലാമിന്റെ ഭാഗമാക്കുന്നു. ചോ: എന്നാൽ ഒരു മുസ്‌ലിം ഇസ്‌ലാമോഫോബിക് ആവുമോ? ആയി തോന്നുന്നത് എങ്ങനെ? ഉ:അത് ആന്തരികവൽക്കരിക്കപ്പെട്ട (internalised) ഇസ്‌ലാമോഫോബിയയിലൂടെ സംഭവിക്കുന്നു. സമൂഹം, മാധ്യമങ്ങൾ, ഭരണകൂടസ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്ന ഇസ്‌ലാമോഫോബിക് ധാരണകൾ മുസ്‌ലിംകളിൽ ചിലർ അറിഞ്ഞും അറിയാതെയും സ്വാംശീകരിക്കുന്നു. ആന്തരികവൽക്കരണത്തിലൂടെ മുസ്‌ലിംകൾ ഇസ്‌ലാമോഫോബിയയുടെ വാഹകരാവുന്നു (carriers). ചോ: അതായത് മുസ്ലിംകൾ തന്നെയാണോ ഇസ്‌ലാമോഫോബിയ […]

Read article »

വിവിധയിനം ഇസ്‌ലാമോഫോബിയകൾ

ഇസ്‌ലാമോഫോബിയ പല തലത്തിലുണ്ട്. ദേശരാഷ്ട്ര വ്യവസ്ഥ തന്നെ ഇസ്‌ലാമോഫോബിയയുടെ രൂപം കൈവരിക്കുന്ന വ്യവസ്ഥാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. ജാതി, പ്രദേശം, ലിംഗം, വർഗം തുടങ്ങിയ രൂപം കൈവരിക്കുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. വ്യക്തികളും വിഭാഗങ്ങളും പുലർത്തുന്ന വിവിധയിനം ഇസ്‌ലാമോഫോബിയകളുണ്ട്: സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മതേതരരെന്നും ജനാധിപത്യവാദികളെന്നും ഇടതുപക്ഷക്കാരെന്നും സ്വയം വിശേഷിപ്പിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇസ്‌ലാമോഫോബിയ തുടങ്ങി വിവിധ രീതിയിൽ ഇത് പ്രവർത്തിക്കുന്നു. എന്നാല്‍ വിവിധ വിഭാഗങ്ങളുടെ ഇസ്‌ലാമോഫോബിയകളെ പരസ്പരം സമീകരിക്കരുതെന്നതാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രധാനം. കാരണം സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മുസ്‌ലിം, അല്ലെങ്കില്‍ ഇസ്‌ലാം എന്നതിന്റെ […]

Read article »

വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും ഒന്നാണോ?

ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെയാണ് വര്‍ഗീയതയെന്ന പരികല്‍പന വികസിച്ചിട്ടുള്ളതെന്നും അതെങ്ങനെയാണ് മുസ് ലിംകളുടെ രാഷ്ട്രീയകര്‍തൃത്വത്തെ കൈകാര്യം ചെയ്യുന്നതെന്നും വിശകലനം ചെയ്താലേ ഇതിന്റെ പ്രശ്‌നം മനസ്സിലാവുകയുള്ളൂ. 1900 വരെ ഇന്ത്യയില്‍ കമ്മ്യൂണലിസം എന്ന പദം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മത സാമുദായിക പ്രശ്‌നങ്ങളെ വ്യവഹരിക്കാന്‍ ഉപയോഗിച്ചിരുന്നത്. സാമുദായിക അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെയും അവകാശങ്ങളെയും സൂചിപ്പിക്കുന്ന വളരെ പോസിറ്റീവായ ഒരു സംജ്ഞയായിരുന്നു 1900വരെ ഇത്. സ്വാതന്ത്ര്യപൂര്‍വകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്ന് വിവിധ തരത്തിലുള്ള സാമുദായിക അവകാശങ്ങള്‍ നേടിയെടുത്തത് പ്രധാനമായും സവര്‍ണവിഭാഗങ്ങളാണ്. അത് […]

Read article »

നവോത്ഥാനം, പരിഷ്കരണം, മുസ്‌ലിം: എങ്ങിനെ വായിക്കണം ?

മുസ്‌ലിംകൾ: സാമുദായികതക്കും ദേശീയതക്കുമിടയിൽ കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ ഘടകമായി പഠിതാക്കള്‍ പരിഗണിച്ചവയിലൊന്ന് ദേശീയതയുമായുള്ള അതിന്‍റെ ബന്ധമായിരുന്നു. നവോത്ഥാന ശ്രമങ്ങള്‍ ക്രമേണ ദേശീയതയിലേക്കു വികസിക്കുമെന്ന് നവോത്ഥാന ചരിത്രകാരന്മാര്‍ കരുതി. അവരുടെ നോട്ടത്തിൽ അത് ശരിയുമായിരുന്നു. അവര്‍ പഠനവിധേയമാക്കിയ ജാതി നവീകരണ പ്രസ്ഥാനങ്ങള്‍ പ്രധാനമായും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പമാണ് വികസിച്ചുവന്നത്. നമ്പൂതിരിമാരുടെയും നായന്മാരുടെയും സാമുദായിക പ്രസ്ഥാനങ്ങള്‍ പൊതുവിൽ എല്ലാ കാലത്തും ദേശീയതയുമായി സജീവമായ ബന്ധം സ്ഥാപിച്ചു. സവര്‍ണരെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുളള കാര്യവുമായിരുന്നില്ല. ഹിന്ദുമത പരിഷ്കരണവും ദേശീയ പ്രസ്ഥാനവും പരസ്പരം വേര്‍തിരിക്കാനാവാത്ത […]

Read article »