കെ അഷ്റഫ്

ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഓഫ് വാർവിക്കിൽ അധ്യാപകൻ.

Writings on Islamophobia Watch

മുസ്‌ലിം ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്?

ആരാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങളുടെയും വിമര്‍ശനമായും ഇത് ഉയര്‍ന്നു വരാറുണ്ട്. ന്യൂനപക്ഷ അവകാശങ്ങളെയും ന്യൂനപക്ഷ പ്രശ്‌നങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ അവബോധത്തിന്റെ കുറവാണ് ഇത്തരം പ്രസ്താവനകളില്‍ തെളിഞ്ഞു കാണാറുള്ളത്. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ പലപ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ സ്വയം സംഘാടനത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനത്തിന്റെ ഭാഗമായും ഈ ചോദ്യം കടന്നുവരുന്നു. ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം നല്ല മുസ്‌ലിമിനെയും ചീത്ത മുസ്‌ലിമിനെയും നിര്‍ണയിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായും മാറുന്നുണ്ട്. […]

Read article »

ഏകസിവില്‍കോഡും വോട്ടുബാങ്ക് രാഷ്ട്രീയവും

ഏകസിവില്‍കോഡ് ചര്‍ച്ച ബിജെപിയുടെ അവസരവാദരാഷ്ട്രീയവുമായി ബന്ധപ്പെട്ടും മുസ്ലിംകളെ ഒറ്റതിരിച്ചുകൊണ്ട് ഹിന്ദു വോട്ട് ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള വിമര്‍ശനം വ്യാപകമാണ്. ഒരു നിയമസങ്കല്‍പ്പമെന്ന നിലയില്‍ ഏക സിവില്‍കോഡ് ബിജെപിയുടെ ഹിന്ദു ദേശീയവാദ അജണ്ടകളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ കഴിഞ്ഞ 75 വര്‍ഷമായി ഇതിനു സംഭവിച്ച മാറ്റങ്ങള്‍കൂടി പരിശോധിക്കണം. കഴിഞ്ഞ 75 വര്‍ഷത്തെ സംവാദം പരിശോധിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഏകസിവില്‍കോഡിനെ തുടക്കം മുതല്‍ ഏകപക്ഷീയമായി എതിര്‍ത്തത് മുസ്ലിം ന്യൂനപക്ഷ സമീപനമുള്ള പ്രസ്ഥാനങ്ങളാണ്. പാര്‍ലമന്ററി നിയമനിര്‍മാണത്തിന്റെ ഭാഗമായി ഹിന്ദുത്വര്‍, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സന്ദര്‍ഭവും സാഹചര്യവും […]

Read article »

ഇസ്‌ലാമോഫോബിയയും ഭീകരതയും

ശീതയുദ്ധാനന്തരമുള്ള ആഗോള ഇസ്‌ലാമോഫോബിയയുടെ പ്രധാന വഴിത്തിരിവാണ് 2001-നുശേഷം അമേരിക്കൻ പ്രസിഡന്റായ ജോർജ് ബുഷ് ജൂനിയർ പ്രഖ്യാപിച്ച ഭീകരതയ്‌ക്കെതിരായ യുദ്ധം (War on Terror). അതിനു മുൻപ് യുദ്ധം ഭരണകൂടങ്ങളുടെ ചുമതലയായും ഭീകരത ഭരണകൂടേതര വിഭാഗങ്ങളുടെ കുത്തകയായുമാണ് കാണപ്പെട്ടിരുന്നത്. എന്നാൽ 2001-ഓടെ ഭീകരതയെക്കുറിച്ചുള്ള നിർവചനങ്ങൾ ശക്തിയാർജിക്കുകയും ഭീകരതയ്‌ക്കെതിരായ യുദ്ധം ഒരു ഭീകരയുദ്ധമായി മാറുകയും ചെയ്തു. മാറുന്ന യുദ്ധമാതൃകകൾ ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന ആഗോള സൈനിക രാഷ്ട്രീയം അതുവരെയുണ്ടായിരുന്ന യുദ്ധമാതൃകകളെ ലംഘിച്ചു. ഒരേസമയം ഭരണകൂടങ്ങളെയും ഭരണകൂടേതര സായുധസംഘങ്ങളെയും ലക്ഷ്യമിടുന്ന ഒന്നായി […]

Read article »

ഇസ്‌ലാമോഫോബിയയും മുസ്‌ലിം പ്രാതിനിധ്യവും

മുസ്‌ലിം സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ തകർച്ച ഇസ്‌ലാമോഫോബിയയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സാമാന്യമായ ഒരു വിവരണമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിലുള്ള ഇസ്ലാമോഫോബിയയുടെ പ്രത്യേകതകൾ പഠിക്കാൻ ഈ കണക്കുകൾ സഹായിക്കുന്നുണ്ട്. പാർലമെന്റ്, മാധ്യമം, നിയമം, പോലിസ് തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള 2006ലെ സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സച്ചാർ കമ്മിറ്റി റിപോർട്ട് പുറത്തു വന്ന് പതിനഞ്ചു വർഷത്തിനു ശേഷവും മുസ്‌ലിം പ്രാതിനിധ്യത്തിൽ […]

Read article »

ലോകം ഇസ്‍ലാമോഫോബിയ തിരിച്ചറിയുമ്പോൾ

ഇനിമേൽ മാർച്ച് 15 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗോള ഇസ്‍ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കും. 2004ൽ തന്നെ അന്നത്തെ സെക്രട്ടറി ജനറൽ കോഫീ അന്നന്റെ മുൻകൈയിൽ ഇസ്‍ലാമോഫോബിയക്കെതിരായ ഗവേഷണ – നയ രൂപവത്കരണ ശ്രമങ്ങൾ യു.എൻ ആരംഭിച്ചിരുന്നു. ഇസ് ലാമിക പണ്ഡിതൻ ഹുസൈൻ നസ്ർ അക്കാലത്ത് ഐക്യരാഷ്ട്ര സഭയിൽ ഇസ് ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടിയതാണ്. ഇസ്‍ലാമോഫോബിയ ദിനം ആചരിക്കാനുള്ള യു.എൻ പൊതുസഭയിലെ പ്രമേയത്തെ 140 അംഗരാഷ്ട്രങ്ങൾ പിന്തുണച്ചു. ബി.ജെ.പി നേതൃത്വം നല്കുന്ന ഇന്ത്യൻ സർക്കാർ എതിർവാദമാണുയർത്തിയത്. […]

Read article »