2024 നവംബര്‍ 6ന് യു.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്നും നോട്ടിസുപോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്കാന് യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് ഹരജി തീര്‍പ്പാക്കിയത്
മുസ്ലിംവിരുദ്ധ ആള്‍ക്കൂട്ടക്കൊലകളുടെ തരംഗത്തിനൊടുവിലാണ് രാജ്യത്ത് ബുള്‍ഡോസര്‍ നടപടികള്‍ രൂക്ഷമായതെന്നാണ് പരിശോധനകളില്‍നിന്ന് വ്യക്തമാകുന്നത്. ഇവ രണ്ടും ഒറ്റനോട്ടത്തില്‍ തികച്ചും വ്യത്യസ്തമായ രണ്ട് പ്രതിഭാസങ്ങളാണെന്നു തോന്നുമെങ്കിലും മുസ്ലിംകള്ക്കെതിരായ വംശീയവല്ക്കര പ്രക്രിയയിലെ രണ്ട് സുപ്രധാന ഘട്ടങ്ങളായി വേണം ഇവയെ കണക്കാക്കാന്‍.
ആള്‍ക്കൂട്ടക്കൊലയും
ബുള്‍ഡോസര്‍രാജും
പല കാരണങ്ങളാലുള്ള ആള്‍ക്കൂട്ടക്കൊലകള്‍ എന്ന ഭീകരപ്രവർത്തനം ഇന്ത്യയിലെ ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കും പാര്ശ്വവല്കൃതര്ക്കുമെതിരേ എന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും 2014ല്‍ മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇക്കാര്യത്തില്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ ദൃശ്യമാവാന്‍ തുടങ്ങി. 2014ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികൂടിയായ നരേന്ദ്ര മോദി ‘പിങ്ക് വിപ്ലവ’ത്തിനെതിരേ ആഞ്ഞടിച്ചു. മൃഗങ്ങളെ അറുത്ത് ബംഗ്ലാദേശിലേക്ക് കടത്തുകയാണെന്നും ഇങ്ങനെയുള്ള കടത്തിന് സര്‍ക്കാരുകള്‍ സബ്സിഡി നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു (എന്‍.ഡി ടിവി, ഏപ്രില്‍ -2, 2014).
2014ല്‍ മോദി പ്രധാനമന്ത്രിയായി. 2017 ആയപ്പോഴേക്കും കന്നുകാലികളുമായി ബന്ധപ്പെടുത്തിയുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ രാജ്യത്ത് നാടകീയമായി ഉയര്‍ന്നു. 2011ല്‍ ആകെ ആള്‍ക്കൂട്ടക്കൊലകളുടെ 5 ശതമാനം മാത്രമായിരുന്നു ഇത്തരം കൊലപാതങ്ങളെങ്കില് 2017ആയപ്പോഴേക്കും അത് 20 ശതമാനമായി(ഒബ്സര്‍വര്‍ റിസര്‍ച്ച് അനാലിസിസ്, റിപ്പോര്‍ട്ട്, ന്യൂസ് ലോണ്ട്രി ജൂലൈ 4, 2017). ഈ സമയമായപ്പോഴേക്കും കന്നുകാലികളുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടക്കൊലകളുടെ ഇരകള്‍ പ്രധാനമായും മുസ്ലിംകളോ മുസ്ലിംകളായി തെറ്റിദ്ധരിക്കപ്പെട്ടവരോ ആയിത്തീര്‍ന്നു. പിന്നോക്ക മുസ്ലിം തൊഴിലാളികളെയും വ്യാപാരികളെയുമാണ് ഇത് പ്രതികൂലമായി ബാധിച്ചത്.
ഒരു ഭാഗത്ത് ആള്‍ക്കൂട്ടങ്ങള്‍ വ്യവസ്ഥാപിത നീതിന്യായ സംവിധാനങ്ങളെ അട്ടിമറിച്ച് സ്വയം വിചാരിപ്പുകാരായി മാറിയപ്പോള്‍ മറുഭാഗത്ത് ഇതേ രീതിശാസ്ത്രം ഏറെ താമസിയാതെ സര്‍ക്കാരുകളും മാതൃകയാക്കി. 2017ല്‍ യു.പിയില്‍ ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷമാണ് ഈ പ്രവണതക്ക് തുടക്കംകുറിച്ചത്.
യു.പി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസംഗത്തില്‍ത്തന്നെ നീതിന്യായ നടത്തിപ്പിനെക്കുറിച്ച തന്റെ നയം അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കും ദുര്ബലവിഭാഗങ്ങള്ക്കുമെതിരേ എന്തെങ്കിലും കുറ്റംചെയ്യാന്‍ ആലോചിക്കുന്നവരുടെ വീടുകള്‍ തന്റെ സര്‍ക്കാര്‍ ബുള്‍ഡോസര്‍വച്ച് നിലംപരിശാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു( ഔട്ട് ലുക്ക്, സെപ്റ്റംബര്‍ 6, 2024).
2020ല്‍ എതിരാളികളായ രാഷ്ട്രീയനേതാക്കളെ നേരിടുന്നതിന് യോഗി ഈ മാതൃക വ്യാപകമായി ഉപയോഗപ്പെടുത്തി. 2020 ഒാഗസ്റ്റിൽ യു.പി നിയമസഭയിലെ അംഗമായ മുഖ്താര്‍ അന്‍സാരിയുടെയും മകന്റെയും വീടും ഹോട്ടലും തകര്‍ക്കാന്‍ 20 ബുള്‍ഡോസറുകള്‍ ഒരേസമയം ഉപയോഗിച്ചു. അനധികൃത നിര്‍മാണം, പാകിസ്ഥാനില്‍നിന്ന് കുടിയേറിയവരുടെ സ്വത്ത്, കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം തുടങ്ങി പല കാരണങ്ങളും നിരത്തിയായിരുന്നു യോഗിയുടെ പൊലിസ് നിര്‍മിതികള്‍ക്കു മുകളിലൂടെ ബുള്‍ഡോസറുകള്‍ ഉരുട്ടിയത്. ഏറെ താമസിയാതെ അസം, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും യോഗിയെ പിന്തുടര്ന്നു.
മുസ്ലിംവിരുദ്ധ രാഷ്ട്രീയം
2022 ആകുമ്പോഴേക്കും ബുള്‍ഡോസറുകള്‍ അക്ഷരാര്‍ഥത്തില്‍ ഒരു മുസ് ലിംവിരുദ്ധ യന്ത്രമായി മാറിക്കഴിഞ്ഞിരുന്നു. യോഗി ബുള്‍ഡോസര്‍ ബാബയായി അവതരിപ്പിക്കപ്പെട്ടു. 2022 യു.പി തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ബുള്‍ഡോസറുകളോ ബുള്‍ഡോസറുകളുടെ പ്രോട്ടോടൈപ്പുകളോ ഉപയോഗപ്പെടുത്തി. ബുള്ഡോസുകളെ പ്രകീര്‍ത്തിക്കുന്ന പാട്ടുകള്‍ യുട്യൂബില്‍ വൈറലായി. തകര്‍ക്കപ്പെട്ട നിര്‍മിതികളുടെ സ്ഥാനത്ത് പാര്‍ശ്വവല്‍കൃതര്‍ക്ക് വീടുകള്‍ പണിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു(ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ഒാഗസ്റ്റ് 19, 2021). മുസ്ലിം വിരുദ്ധതയും വികസനവും ഒരേസമയം വിളക്കിച്ചേര്‍ത്ത പ്രതീകാത്മകതയാണ് യോഗിക്ക് ഇതിലൂടെ ലഭ്യമായത്.
2022നു ശേഷവും മുസ്ലിംകളെ ലക്ഷ്യമിട്ട് രാജ്യത്താകമാനം ധാരാളം അക്രമസംഭവങ്ങള്‍ നടന്നു. ഹിന്ദുത്വരുടെ നേതൃത്വത്തിലുള്ള ഒാരോ വംശീയാക്രമണവും അവസാനിച്ചത് മുനിസിപ്പില്‍ അധികാരികളുടെ ബുള്‍ഡോസര്‍ പ്രയോഗത്തിലാണ്. ജഹാംഗിര്‍ പുരിയില്‍ ഹനുമാന് ഘോഷയാത്രക്കാര്‍ മുസ്ലിംപള്ളികള്‍ക്കും വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്ക്കുമെതിരേ നടത്തിയ അക്രമങ്ങള്‍ക്കുശേഷം ബുള്‍ഡോസര്‍ നടപടിയുണ്ടായത് അക്കാലത്ത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പൗരത്വ സമരത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തിയ അഫ്രീന് ഫാത്തിമയുടെയും പിതാവും വെല്‍ഫെയര്‍പാർട്ടി നേതാവുമായ ജാവേദ് മുഹമ്മദിന്റെയും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതാണ് അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു സംഭവം.
കണക്കുകൾ പറയുന്നത്
ഹൗസിങ് ആന്റ് ലാന്റ് റൈറ്റ്സ് നെറ്റ് വര്‍ക്കിന്റെ ഫോഴ്സ്ഡ് എവിക്ഷന് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് 2022—_23 കാലത്ത് കുടിയിറക്കല്‍ വര്‍ധിച്ചു. ഈ കാലയളവില്‍ 1.5 ലക്ഷം വീടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പൊളിച്ചുകളഞ്ഞു. ഇരയാക്കപ്പെട്ടവരുടെ എണ്ണം 7.4 ലക്ഷം. 2023ല്‍ മാത്രം 5,15,752 പേര്. ചേരി നിര്‍മാര്‍ജനത്തിന്റെയും കൈയേറ്റമൊഴിപ്പിക്കലിന്റെയും നഗര സൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായി 2023ല്‍ 58.7 ശതമാനവും വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 35 ശതമാനവും പദ്ധതികളുടെ ഭാഗമായി 4.7 ശതമാനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 0.7 ശതമാനവും പേര് ഭവനരഹിതരായി. ഡല്‍ഹിയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 2023ല്‍ ഇവിടെ മാത്രം 2.8 ലക്ഷം പേര് ഭവനമില്ലാത്തവരായി. കോടതിവിധി പ്രകാരം 2.9 ലക്ഷം പേര്‍ക്കും കിടപ്പാടം നഷ്ടമായി. കിടിയിറക്കലിനു വിധേയരായവരുടെ ഇനം തിരിച്ചുനോക്കിയാല്‍ 31 ശതമാനവും പാര്ശ്വവല്കൃത വിഭാഗങ്ങളാണെന്നാണ് മറ്റു ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പുനരധിവാസം സാധ്യമായില്ല. ഇന്ത്യയിലാകമാനം 17 ലക്ഷം പേര് ഇപ്പോഴും ഭവനരഹിതരാണ്(ന്യൂസ് ക്ലിക്, മാര്‍ച്ച് 5, 2024). ഇവരില്‍ നല്ലൊരു വിഭാഗം മുസ്ലിംകളായിരുന്നു.
ഇത്തരം അക്രമസംഭവങ്ങള്‍ കൈവിട്ട നിലയിലേക്ക് വളര്‍ന്നതോടെ രാജ്യത്തെ നിരവധി പ്രമുഖര്‍ ആശങ്ക രേഖപ്പെടുത്തി. യോഗിയുടെ നടപടികള്‍ ഭരണഘടനയെ അപഹസിക്കുന്നതാണെന്ന് മൂന്ന് സുപ്രിംകോടതി ജഡ്ജിമാരും 12 പ്രമുഖ വ്യക്തികളും ഒപ്പിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു (എന്‍.ഡിടിവി, ജൂലൈ 14, 2022).
ബുള്‍ഡോസര്‍ ആക്രമണത്തിന്റെ രാഷ്ട്രീയം
ബുള്‍ഡോസര്‍ ആധുനിക വികസനത്തിന്റെയും നഗരാസൂത്രണത്തിന്റെയും പ്രതീകമാണ്. ആധുനിക ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ പേശീബലത്തിന്റെ പ്രതീകമായും അതു വായിക്കാം. തീവ്രദേശീയത അജൻഡയാക്കിയ ഇന്ത്യന്‍ ഭരണകൂടം വികസനത്തിന്റെ പ്രതീകമായ ഒരു ഉപകരണത്തെ ലിബറല്‍ വിരുദ്ധ ശിക്ഷാ ഉപകരണമാക്കി മാറ്റിയെന്നു കരുതുന്നവരാണ് വിമര്‍ശകരില്‍ ഏറെയും. നിയമവാഴ്ചയുടെ പരാജയമായും കണക്കാക്കുന്നു. ഒരര്‍ഥത്തില്‍ അത് ശരിയുമാണ്. എന്നാല്‍ ഇതിൽനിന്ന് വ്യത്യസ്തമായി കുറേക്കൂടി സങ്കീര്‍ണമായ മറ്റു ചില ഘടകങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
വികസനത്തിന്റെ പ്രതീകമായിരിക്കുമ്പോഴും ബുള്‍ഡോസര്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ഒരുപാട് പാര്‍ശ്വവല്‍കൃതരെ കുടിയിറക്കിയിട്ടുണ്ട്. വികസനപ്രവര്‍ത്തനത്തിന്റെ പേരിലും അനധികൃത നിര്മിതികള്ക്കെതിരേയെന്ന പേരിലും നടത്തിയ ഈ ആക്രമണങ്ങളില്‍ പലരും അരികിലേക്ക് തള്ളപ്പെട്ടു. സാമ്പത്തിക പൗരത്വം ചോദ്യം ചെയ്യപ്പെട്ട് ഇങ്ങനെ പുറംതള്ളപ്പെട്ടവരില്‍ തീര്‍ച്ചയായും ആദിവാസികളും ദലിതരും പിന്നോക്ക-മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളമുണ്ട്. പുറത്താക്കപ്പെടുമ്പോഴും രാഷ്ട്രീയ പൗരത്വത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നില്ല ഇത് എന്നതാണ് പ്രധാനം. എന്നാല്‍ ഹിന്ദുത്വവംശീയതയുടെ കാലത്ത് ഇക്കാര്യത്തില്‍ ചില മാറ്റങ്ങള്‍ ദൃശ്യമാണ്.
മുസ് ലിംകളെ സ്ഥലപരമായ (സ്പേഷ്യല്‍) ഹിംസക്കു വിധേയമാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വികാസമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ആക്രമണം. കാരണം സമുദായങ്ങള്‍ ചരിത്രത്തിലും ഇതര സമുദായങ്ങളുമായ ബന്ധങ്ങളിലും പരസ്പരം ഇടകലര്‍ന്നു നില്‍ക്കുന്നത് സ്ഥലപരമായി കൂടിയാണ്. ഒരു ഭൗതിക സ്ഥലത്തെ ഒരു ഇടം (സ്പേസ്) ആക്കുന്ന പ്രക്രിയയില്‍ അവിടെ ജീവിച്ചുമരിക്കുന്ന മനുഷ്യരുടെ പ്രത്യേകകള്‍ക്ക് പങ്കുണ്ട്. ഈ ഇടത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് ലാന്‍ഡ് ജിഹാദ് പോലുള്ള വംശീയ സങ്കല്പങ്ങള് രൂപപ്പെടുത്തിയത്. ഇത് സ്ഥലപരമായ വിഭജനത്തിന്റെ മുന്നുപാധിയായും പ്രവര്‍ത്തിക്കുന്നു. പള്ളികള്‍, ലൈബ്രറികള്‍, കച്ചവടസ്ഥാപനങ്ങള്‍ മുതല്‍ വീടുകള്‍ വരെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് അതുകൊണ്ടാണ്.
ഹിന്ദുത്വരുടെ ഭൂമിശാസ്ത്രപരമായ സാംസ്കാരിക സങ്കല്പങ്ങളുടെ തുടര്‍ച്ച ബുള്‍ഡോസര്‍ ആക്രമണങ്ങളില്‍ നമുക്ക് കാണാം. ഒരു വശത്ത് അഖണ്ഡഭാരതുപോലുള്ള നാഗരിക സങ്കൽപങ്ങളിലൂടെ ഹിന്ദുവിനെ ഒരു ഭൂമിശാസ്ത്ര സംസ്കാരമായും സ്ഥലരാഷ്ട്രീയമായും ഹിന്ദുത്വർ പുനർനിർവചിക്കുന്നു. മറുവശത്ത് മുസ്ലിംകളെ ഭൂമിശാസ്ത്ര അപരരായി ചിത്രീകരിക്കുന്നു. 800 വർഷത്തെ മുഗൾ ഭരണത്തിന്റെ പ്രതീകമായി സമകാലിക മുസ്ലിം ജീവിതയിടങ്ങളെ (ലിവ്ഡ് സ്പേസ്) ചരിത്രരഹിതമായി ചിത്രീകരിക്കുന്നു. ഇതാണ് ബുൾഡോസർ ആക്രമണരാഷ്ട്രീയത്തെ മറ്റു കുടിയിറക്കുകളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.