കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതകളിൽ ഒന്നായ ബീമാപള്ളി പോലീസ് വെടിവെപ്പിന് 17 വർഷം പൂർത്തിയാവുകയാണ്. 2009 മെയ് 17ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ ബീമാപള്ളിയിൽ ഉച്ചയ്ക്ക് മൂന്നു മണിയോടെ നടന്ന വെടിവെപ്പിൽ ഒമ്പതു പേരാണ് സംഭവസ്ഥലത്തും അല്ലാതെയുമായി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സെയ്താലി (24), ബാദുഷ (34), ഫിറോസ് (16), അഹ്മദലി (45), അബ്ദുൽ ഹമീദ് (27), അബ്ദുൽ കനി (55) എന്നീ ആറു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മുഹമ്മദ് സലീം, ഇബ്രാഹീം സലീം തുടങ്ങിയവർ വെടിവെപ്പിൻ്റെ വേദനകളും പേറി വർഷങ്ങൾക്ക് ശേഷം മരണപ്പെടുകയും ചെയ്തു. അൻപതിലധികം പേർക്ക് പരിക്കേറ്റ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. മാത്രമല്ല ജസ്റ്റിസ് രാമകൃഷ്ണൻ റിപ്പോർട്ട് അട്ടിമറിക്കപ്പെടുകയും ചെയ്തു.

നിയമപരമായ യാതൊരു മുൻഗണനാ ക്രമങ്ങളോ നടപടിക്രമങ്ങളോ പാലിക്കാതെ തലസ്‌ഥാന നഗരിക്കടുത്ത് നടന്ന വെടിവെപ്പായിട്ടും മലയാളി പൊതുമണ്‌ഡലം ബോധപൂർവം മറക്കുകയും മറച്ചുവെക്കുകയും ചെയ്‌ത സംഭവമാണ് ബീമാപള്ളി പൊലീസ് വെടിവെപ്പ്. തീരദേശത്തെ പിന്നാക്കരായ മുസ്‌ലിം സമുദായത്തിൽ പെട്ട ആറു പേർ നിയമപാലകരാൽ തന്നെ സംഭവസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെടുകയും മൂന്നുപേർ പരിക്കുകൾ കാരണം പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ബീമാപള്ളി പൊലീസ് വെടിവെപ്പ് ബോധപൂർവ്വം തമസ്കരിക്കപ്പെടുകയും ചെയ്ത കൂട്ടമൗനത്തിനു കൂടിയാണ് പതിനേഴ് വർഷം പൂർത്തിയാവുന്നത്. എന്ത് കൊണ്ട് ഇങ്ങനെയൊരു വെടിവെപ്പും കൂട്ടമൗനവും സാധ്യമായി എന്ന അന്വേഷണം തീർച്ചയായും ചെന്നെത്തുക സമൂഹത്തിലും ഭരണകൂടത്തിലുമെല്ലാം ഘടനാപരമായി തന്നെ നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയയുടെ വകഭേദങ്ങളിലേക്കാണ്.
പശ്ചാത്തലം
2009 മെയ് 8 ന് കൊമ്പ് ഷിബു എന്ന് വിളിക്കപ്പെടുന്ന ഒരു പ്രാദേശിക ഗു ണ്ടാ തലവൻ ബീമാപ്പള്ളി ഭാഗത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണ് അസ്വസ്‌ഥതകളുടെ തുടക്കമായി ബീമാപ്പള്ളിക്കാർ ഓർക്കുന്നത്. പ്രാദേശികമായ അത്തരം അസ്വസ്‌ഥതകൾക്കെതിരെയും ഉറൂസ് മുടക്കുമെന്നുള്ള ഭീഷണികൾക്കെതിരെയും ബീമാപ്പള്ളി മുസ്‌ലിം ജമാഅത്ത് പൊലീസിൽ പരാതിപ്പെടുകയും കൊമ്പ് ഷിബുവിനെ അറസ്‌റ്റ് ചെയ്യുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് കൊടുക്കുകയും ചെയ്‌തിരുന്നു. പക്ഷെ അതൊന്നും പാലിക്കപ്പെട്ടില്ല. അതിനു മുമ്പും കൊമ്പ് ഷിബു ഉണ്ടാക്കുന്ന പ്രശ്നങ്ങ ൾക്കെതിരെ നിരന്തരം ബീമാപള്ളിയിലെ പ്രദേശവാസികളും അവിടുത്തെ സാമുദായികവും രാഷ്ട്രീയവുമായ നേതൃത്വങ്ങളും നിരന്തരം പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിൽ പോലീസ് ഫലപ്രദമായ നടപടി കൈക്കൊണ്ടിരുന്നില്ല.

ഇതിനെ തുടർന്ന് 2009 മെയ് 17ന് പ്രദേശത്തുണ്ടായ ക്രമസമാധാന പ്രശ്നം പരിഹരിക്കാനാണ് ഇടപെട്ടത് എന്നാണ് പോലീസിന്റെ വാദം. പക്ഷേ മേലുദ്യോഗസ്‌ഥരുടെ അനുമതിയോ മുൻഗണനാക്രമങ്ങളോ പാലി ക്കാതെ പോലീസ് ബീമാപള്ളിയിലേക്ക് ഇരച്ചുകയറി കണ്ണിൽ കണ്ടവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നു നാട്ടുകാർ വാദിക്കുന്നു.
പ്രദേശത്തെ ലാറ്റിൻ കത്തോലിക് വിഭാഗങ്ങളും മുസ്‌ലിംകളും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നയിച്ചെന്നും ഇത് പൊലീസിനെ വെടിവെപ്പിന് നിർബന്ധിതമാക്കിയെന്നുമാ യിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ പെട്ടെന്ന് പരിഹരിക്കാമായിരുന്ന ചെറിയ വഴക്ക് പൊലീസ് വെടിവെപ്പിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് പിന്നീട് പുറത്ത് വന്ന പിയുസിഎൽ, എൻസി എച്ച്ആർഒ അടക്കമുള്ളവരുടെ വസ്‌തുതാന്വേഷണങ്ങൾ പറയുന്നത്.




മാധ്യമ രാഷ്‌ട്രീയം
മാധ്യമങ്ങൾ അർഹിക്കുന്ന പരിഗണന നൽകാതിരിക്കുകയും ഭരണ കൂട ഭീകരതക്ക് ഇരയായ ഒരു നാടിനെ വീണ്ടും ഇകഴ്ത്തുന്ന രീതിയിൽ റിപ്പോർട്ടു ചെയ്യുകയും ചെയ്‌ത സംഭവം കൂടിയാണ് ബീമാപ്പള്ളി പൊലീ സ് വെടി വെപ്പ്. മാധ്യമം ദിനപത്രവും തേജസും പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ മാതമാണ് ഇതിന്നപവാദം . വെടിവെപ്പുണ്ടായ സമയത്ത് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് ‘ചെറിയതുറ വെടിവെപ്പ്’ എന്നായിരുന്നു. എന്നാ ൽ വെടിവെപ്പ് നടന്നത് ബീമാപ്പള്ളിയിൽ വെച്ചാണ്. ‘അക്രമികളായ ബീമാ പ്പള്ളിക്കാർ’ ചെറിയതുറ ഭാഗത്തേക്ക് നീങ്ങുകയും ചെറിയതുറക്കാരെ ആ ക്രമിക്കാൻ ശ്രമിക്കുകയും അത് പ്രതിരോധിക്കാനാണ് പോലീസ് വിവേച നരഹിതമായി വെടിവെച്ചത് എന്ന തെറ്റായബോധം നിർമിക്കാനാണ് അത്തരത്തി ൽ റിപ്പോർട്ട് ചെയ്‌തത് എന്ന് വ്യക്തമാണ്.

എന്നാൽ വെടിവെപ്പ് നടന്നത് ബീമാപ്പള്ളിയിൽ വെച്ചുതന്നെയായിരുന്നു. എന്നിട്ടും എന്തുകൊണ്ടായിരു ന്നു ചെറിയതുറ വെടിവെപ്പ്, ചെറിയതുറ സംഘർഷം എന്ന രീതിയിൽ ഈ സംഭവങ്ങളെ വിളിച്ചത് എന്ന ചോദ്യം ഇന്നും ചോദിക്കേണ്ടതാണ്. ബീമാ പ്പള്ളി എന്ന പ്രദേശത്തിൻ്റെ പ്രത്യേകത ചെറിയതുറയിലെ മത്സ്യത്തൊഴിലാളി കൾക്കുമേൽ കടന്നുകയറുന്നവർ എന്ന നിലക്കാണ് മാധ്യമങ്ങൾ ഒരു കോഡഡ് സന്ദേശമാക്കിയത്.
ആ അർഥത്തിൽ ബീമാപ്പള്ളിക്കാരെ അക്രമികളായി മുദ്രകുത്തുന്ന സവിശേഷമായ രീതിയാണ് ഇവിടെ പ്രവർത്തിച്ചത് എന്നത് ഇസ്‌ലാമോഫോബിയ എങ്ങനെയാണ് ചില പ്രദേശങ്ങളെയും അവിടുത്തെ മനുഷ്യരെയും പ്രത്യേക രീതിയിൽ വം ശീയമായി ചിത്രീകരിക്കുകയും പുറന്തള്ളുകയും ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യമാണ്. പത്രമാധ്യമങ്ങൾ വർഗീയകലാപത്തിൽ നിന്ന് നാടിനെ ര ക്ഷിക്കാൻ പൊലീസിന് ചില മനുഷ്യരെ കൊല ചെയ്യേണ്ടി വന്നു എന്ന വിചിത്രവാദത്തിലൂടെ പൊലീസ് ഭാഷ്യത്തെ അറിഞ്ഞോ അറിയാതെയോ ശക്തിപ്പെടുത്തുകയായിരുന്നു.
ബിലാൽ കോളനിയും റമദാപള്ളിയും
ബീമാപള്ളിയിൽ വെടിവെപ്പ് സംഭവിക്കുന്നതിനും ആ വെടിവെപ്പിനെ സ്വാ ഭാവികവൽക്കരിക്കുന്നതിലും ബീമാപള്ളിയെ കുറിച്ച വംശീയ പ്രചാരണങ്ങൾക്ക് വലിയ പങ്കുണ്ട്. തിരുവനന്തപുരത്തിന്റെ അപ രവും അരികുമായിട്ടാണ് സാംസ്‌കാരികമായും ചരിത്രപരമായും ബീമാപ്പ ള്ളി സ്ഥാനപ്പെടുത്തപ്പെട്ടിട്ടുള്ളത്. കേരളത്തിൻ്റെ വികസന ഭൂപടത്തിൽ നി ന്നും പുറന്തള്ളപ്പെട്ട ഈ മുസ്‌ലിം ഭൂരിപക്ഷ തീരദേശ പ്രദേശം എല്ലായ് പ്പോഴും നിയമങ്ങൾക്ക് മെരുങ്ങാത്തവരും പ്രാകൃതരും അക്രമകാരികളുമാ യിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ മറ്റനേകം മുസ്ലിം ഭൂരിപ ക്ഷ പ്രദേശങ്ങളെപ്പോലെ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളിലൂടെ മാ ത്രം പൊതുസമൂഹം നോക്കുന്ന ഒരു പ്രദേശം തന്നെയാണ് ബീമാപള്ളിയും. പൊതുവെ തന്നെ തീരദേശത്തെ മനുഷ്യരെ അക്രമകാരികളും എപ്പോഴും സംഘർഷത്തിലേർപ്പെടുന്നവരുമായാണ് കേരളീയ പൊതുബോധം സങ്കൽപിക്കാറുള്ളത്. കടലിനോട് മല്ലിട്ട് ജീവിക്കേണ്ടി വരുന്ന തീരദേശ മനുഷ്യർ അനുഭവിക്കുന്ന ചരിത്രപരവും സാമൂഹികവുമായ വെല്ലുവിളികളെയും വിവേചനങ്ങളെയും അഭിമുഖീകരിക്കാതെ അവരെ ഭരണകൂട ഹിംസകൾക്ക് അർഹരാക്കുന്ന വംശീയ മാതൃകകളിലാണ് മല യാളി പൊതുബോധം തീരദേശത്തെ നോക്കിക്കണ്ടതും തീരദേശത്തോട് ഇ ടപെട്ടതും. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബീമാപള്ളി അനുഭവിച്ചത് പ്രദേശപരമായ ഇസ്‌ലാമോഫോബിയയുടെ കൂടി ഭാഗമായ ഇരട്ട വിവേചനമാണ്.
ബീമാപ്പള്ളി റഫറൻസായി വരുന്ന ട്രാഫിക് (2011) എന്ന സിനിമയിലെ ‘ബിലാൽ കോളനി’യെക്കുറിച്ച് അനൂപ് മേനോൻ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്‌ഥൻ പറയുന്നത് ന്യൂനപക്ഷ സമുദായം ശക്തമായ പള്ളിയോട് ചേർന്ന് കിടക്കുന്ന ആ പ്രദേശം പൊലിസിന് പെട്ടെന്ന് കടന്ന് ചെല്ലാൻ പറ്റാത്ത സ്‌ഥലമാണെന്നും സമാധാന ശ്രമങ്ങൾക്കു വേണ്ടി പൊലീസ് ചെന്നപ്പോൾ വെടിവെപ്പുണ്ടായ സ്ഥലവുമാണെന്നാണ്.
വർഷങ്ങൾക്ക് ശേഷമിറങ്ങിയ മാലിക് (2021) എന്ന സിനിമയിൽ ബീമാപള്ളി റഫറൻസായ റമദാപള്ളിയുടെ പല വിവേചന ങ്ങളെയും കാണിക്കുമ്പോഴും വെടിവെപ്പിൻ്റെ കാരണങ്ങൾ ആ പ്രദേശത്തു കാരുടെ കള്ളക്കടത്തിലും വർഗീയ സ്വഭാവത്തിലും ആരോപിക്കുന്നതു കാ
ണാൻ കഴിയും. മതേതര പ്രതിബദ്ധതയുള്ള ഫഹദ് ഫാസിൽ ചെയ്‌ത നാ യക വേഷം റമദാപള്ളിയുടെ നേതാവായിട്ടും അദ്ദേഹത്തെ കേൾക്കാത്ത ‘ചീത്ത വർഗീയ ‘ മുസ്‌ലിംകളെ ചിത്രീകരിക്കേണ്ടി വന്നത് നല്ല മുസ്ലിം/ ചീത്ത മുസ്ലിം ബൈനറിയിലൂടെ പ്രവർത്തിക്കുന്ന ഇസ്‌ലാമോബിക് ആഖ്യാന മാതൃകകളിൽ നിൽകുന്നത് കൊണ്ടാണ്.
ആഭ്യന്തര വകുപ്പും ഭരണകൂട നയവും
2006 ലെ തെരഞ്ഞെടുപ്പിൽ വലിയ അളവിൽ മുസ്‌ലിം സമുദായത്തിന്റെ പി ന്തുണ നേടി അധികാരത്തിൽ വന്ന വിഎസ് അച്യുതാനന്ദൻ്റെ നേതൃത്വ ത്തിലെ ഇടത് സർക്കാർ ഭരണത്തിലിരിക്കെയാണ് വെടിവെപ്പ് നടന്നത്. മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണത്. പ്രതിഷേധത്തെ തുടർന്ന് വെടിവെപ്പിനുത്തരവാദികളായ പോലീസുകാരെ സസ്പെൻ ഡ് ചെയ്തെങ്കിലും പിന്നീട് ഇവരെ സ്‌ഥാനക്കയറ്റത്തോടെ തിരിച്ചെടുത്തു . വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ജില്ലാ ജഡ്‌ജി കെ.രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെടിവെപ്പ് നടന്ന് 17 വർഷങ്ങൾ പിന്നിടുന്ന ഈ ഘട്ടം വരെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെ വന്ന ഒരു സർക്കാറും തയ്യാറായിട്ടില്ല. പിന്നീടുവന്ന ഉമ്മൻ ചാണ്ടി സർക്കാറും രണ്ടു പിണറായി സർക്കാറുകളും ഈ വെടിവെപ്പിനെ ഗൗരവമായി കണ്ടില്ല. കേരളത്തിലെ ആഭ്യന്തര വകുപ്പിലെ ന്യൂനപക്ഷ വിരുദ്ധതയെ അഭിസംബോധന ചെയ്യാൻ വിവിധ സർക്കാറുകൾ പരാജയപ്പെട്ടിരിക്കുന്നുവെന്നതിൻ്റെ തെളിവാണിത്.

കേരള പോലീസിൻ്റെ സംഘപരിവാർ ബാന്ധവം എതിർത്തും പിണറായി വിജയൻ സർക്കാറിന്റെ പൊലീസ് സമീപനങ്ങൾക്കെതിരെയും ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഭരണകക്ഷി എംഎൽഎ ആയിരുന്ന പി വി അൻവർ രംഗത്ത് വന്നത് 2024 ലാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ 10 വർഷം അധികാരത്തിലിരുന്ന പിണറായി വിജയൻ ഭരണകൂടത്തിനെതിരായ ജനവികാരത്തിൻറെ സുപ്രധാനമായ ഒരു കാരണം ആഭ്യന്തരവകുപ്പിനും പോലീസിനും എതിരെ ഉയർന്ന വിമർശനങ്ങളാണ്. പോലീസ് മുസ്‌ലിം വിരുദ്ധമായും കീഴാള വിരുദ്ധമായും നിരന്തരം പെരുമാറുന്നു എന്നതായിരുന്നു ആ വിമർശനങ്ങളുടെ കാതൽ.
പുതിയ മന്ത്രിസഭ അധികാരത്തിൽ വരാനിരിക്കുകയും അതിലെ താക്കോൽ സ്ഥാനങ്ങളിൽ വിശിഷ്യാ ആഭ്യന്തരവകുപ്പ് ഉൾപ്പെടെയുള്ള മേഖലകളിൽ എന്തുതരം മാറ്റങ്ങളാണുണ്ടാവുകയെന്ന ചോദ്യം ഉയരുന്നതിൻ്റെ കാരണം 17 വർഷം മുമ്പു നടന്ന ബീമാപള്ളി വെടിവെപ്പിൻ്റെ ഓർമ്മകളാണ്.

ഇന്ത്യയിലെ പോലീസ് മുൻകൈയിൽ നടന്ന ജാതി ഹിംസകളെക്കുറിച്ച് പഠിച്ച ഡോ. പാർത്ഥസാരഥി മുത്തുകറുപ്പൻ സൂചിപ്പിച്ചതുപോലെ ജാതിവയലൻസുകളും ഇസ്‌ലാമോഫോബിക് വയലൻസുകളും പ്രത്യേക രീതിയിലുള്ള സ്ഥലപരവും രാഷ്ട്രീയപരവുമായ അതിർത്തി നിർണയിക്കുകയും ക്രമീകരണങ്ങൾ കൊണ്ടുവരികയും ആണ് ചെയ്യുന്നത്. ഭരണകൂടത്തിന്റെ ജാതീയമായ പരമാധികാരത്തെ പവിത്രമാക്കി നിർത്തുന്നതിന് ന്യൂനപക്ഷ കീഴാള ശരീരങ്ങളെ വെടിവെച്ച് അകറ്റിനിർത്തുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണ് ഭരണകൂട ഭീകരതകളിൽ വെളിപ്പെടുന്നത്. അതിനെതിരായ സാമൂഹികമായ വിമർശനങ്ങൾ കൂടിയാകണം ബീമാപള്ളിയെകുറിച്ചുള്ള ഓർമ്മകളിലൂടെ സംഭവിക്കേണ്ടത്.